ഭാഗം 10—ആമുഖം
യഹോവ എല്ലാത്തിനും മീതെ രാജാവാണ്. കാര്യങ്ങളെല്ലാം എന്നും യഹോവയുടെ നിയന്ത്രണത്തിലായിരുന്നിട്ടുണ്ട്. ഇനിയങ്ങോട്ടും അങ്ങനെതന്നെയായിരിക്കും. ഉദാഹരണത്തിന് മരണത്തിന്റെ വക്കിൽനിന്ന് യഹോവ യിരെമ്യയെ രക്ഷിച്ചു. ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നിവരെ കത്തുന്ന തീച്ചൂളയിൽനിന്നും ദാനിയേലിനെ സിംഹങ്ങളുടെ വായിൽനിന്നും രക്ഷിച്ചു. എസ്ഥേറിനു തന്റെ മുഴുജനതയെയും രക്ഷിക്കാൻ കഴിയേണ്ടതിന് യഹോവ എസ്ഥേറിനെ സംരക്ഷിച്ചു. തിന്മ എന്നും തുടരാൻ യഹോവ അനുവദിക്കില്ല. ഭീമാകാരമായ പ്രതിമയെക്കുറിച്ചും കൂറ്റൻ വൃക്ഷത്തെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ യഹോവയുടെ രാജ്യം പെട്ടെന്നുതന്നെ എല്ലാ തിന്മയും തുടച്ചുനീക്കി ഭൂമിയെ ഭരിക്കുമെന്ന് ഉറപ്പുതരുന്നു.