ഗീതം 14
ഭൂമിയുടെ പുതിയ രാജാവിനെ വാഴ്ത്താം!
1. ക്രിസ്തേശു വാനിൽ വാണിടുമ്പോൾ
ഭൂവിലെങ്ങും നിന്നും,
ലക്ഷങ്ങളെ ചേർത്തിടുന്നു
തന്നോടു കൂറുള്ളോരായ്.
തൻ രാജ്യം സ്വർഗെ സ്ഥാപിതം,
ദൈവേഷ്ടം ഭൂവിൽ ചെയ്തിടാൻ.
ഈ സാന്ത്വനമേകും സദ്വാർത്ത
ദുഃഖിതർക്കെല്ലാം ആശ്വാസം.
(കോറസ്)
യാഹിൻ മകനിന്നു വാനിൽ ഭരിക്കുന്നിതാ
നിത്യനാം ദിവ്യരാജാവായ്.
യാഹാം ദൈവത്തിന്നും തൻ സുതന്നും
ഏകാം സ്തുതി നാം എന്നും.
2. വാഴ്ത്താം സന്തോഷഭേരിയാൽ,
ക്രിസ്തേശു രാജനെ നാം.
സമാധാനപ്രഭു നമ്മെ
രക്ഷിച്ചനുഗ്രഹിക്കും.
ക്രിസ്തു പുനരുത്ഥാനത്തിൽ
മൃതരെ തൊട്ടുണർത്തുമ്പോൾ,
നമ്മിൽ നിറയും ആനന്ദത്താൽ
നമ്മളാർത്തു ഘോഷിച്ചിടും.
(കോറസ്)
യാഹിൻ മകനിന്നു വാനിൽ ഭരിക്കുന്നിതാ
നിത്യനാം ദിവ്യരാജാവായ്.
യാഹാം ദൈവത്തിന്നും തൻ സുതന്നും
ഏകാം സ്തുതി നാം എന്നും.
(സങ്കീ. 2:6; 45:1; യശ. 9:6; യോഹ. 6:40 കൂടെ കാണുക.)