ഗീതം 55
അവരെ ഭയപ്പെടേണ്ടാ!
1. എന്റെ പ്രിയ ദാസർ നിങ്ങൾ
സുവിശേഷം ഘോഷിപ്പിൻ.
ശത്രുഭീതി ഇല്ലാതെ,
ധീരരായ് പ്രസംഗിപ്പിൻ.
ക്രിസ്തുരാജൻ വേഗം തന്റെ
വൈരിയെ ബന്ധിക്കുമ്പോൾ,
ഭൂതങ്ങൾ വിതയ്‌ക്കും ദുഃഖം
ഭൂവിൽനിന്നും നീങ്ങിടും.
(കോറസ്)
ഭീതിക്കു വഴങ്ങിടല്ലേ.
ഭീഷണി തളർത്തല്ലേ.
കാക്കും എന്റെ കൺമണിപോൽ
ഞാനെൻ പ്രിയ ദാസരെ.
2. വീര്യം ചോർത്താൻ വൈരി സാത്താൻ
ഭീതി വിതച്ചീടിലും,
വശ്യമാം മൊഴികളാൽ
വഞ്ചിക്കാൻ ശ്രമിക്കിലും,
പീഡനാഗ്നി മധ്യേ നിങ്ങൾ
വീണിടാതെ നിന്നിടാൻ
എൻ രക്ഷാവലയത്തിൽ ഞാൻ
ശാന്തിയേകും നിങ്ങൾക്കായ്.
(കോറസ്)
ഭീതിക്കു വഴങ്ങിടല്ലേ.
ഭീഷണി തളർത്തല്ലേ.
കാക്കും എന്റെ കൺമണിപോൽ
ഞാനെൻ പ്രിയ ദാസരെ.
3. രക്ഷാസ്ഥാനം, ശക്തിദുർഗം
നിങ്ങൾക്കെന്നും ഞാനല്ലോ.
ജീവൻ നഷ്ടമായെന്നാൽ
നിത്യജീവൻ നൽകും ഞാൻ.
എൻ വിശ്വസ്തരായ നിങ്ങൾ
എന്റെ പ്രിയസ്വത്തല്ലോ.
രക്ഷാതീരത്തെത്തുവോളം
കാവൽ നിങ്ങൾക്കേകും ഞാൻ.
(കോറസ്)
ഭീതിക്കു വഴങ്ങിടല്ലേ.
ഭീഷണി തളർത്തല്ലേ.
കാക്കും എന്റെ കൺമണിപോൽ
ഞാനെൻ പ്രിയ ദാസരെ.
(ആവ. 32:10; നെഹ. 4:14; സങ്കീ. 59:1; 83:2, 3 കൂടെ കാണുക.)