ഗീതം 57
എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
1. ആരോടും പക്ഷഭേദമില്ലാതെ,
ആരെയും ദൈവം സ്നേഹിച്ചീടുംപോൽ
സ്നേഹിക്ക നാം മനുഷ്യരെയെല്ലാം,
രക്ഷാസന്ദേശം ഘോഷിച്ചീടുമ്പോൾ.
(കോറസ്)
ദേശം നോക്കുന്നില്ല നാം.
വംശം നോക്കുന്നില്ല നാം.
ഘോഷിക്കും ദിവ്യദൂതെങ്ങും നമ്മൾ.
ജീവൻ നേടാൻ ഏവരും
യാഹിൻ പ്രിയരായിടാൻ
പോയ് ഘോഷിക്കും സന്ദേശം നാടെല്ലാം.
2. ഉള്ളങ്ങൾ കാണും യാഹിനെപ്പോലെ
നാം രൂപഭാവം ഒന്നും നോക്കാതെ
ഉള്ളറിയാൻ ചെയ്കെന്നും ശ്രമം നാം,
എല്ലാർക്കും സ്നേഹം പകർന്നീടുവാൻ.
(കോറസ്)
ദേശം നോക്കുന്നില്ല നാം.
വംശം നോക്കുന്നില്ല നാം.
ഘോഷിക്കും ദിവ്യദൂതെങ്ങും നമ്മൾ.
ജീവൻ നേടാൻ ഏവരും
യാഹിൻ പ്രിയരായിടാൻ
പോയ് ഘോഷിക്കും സന്ദേശം നാടെല്ലാം.
3. ഈ ലോകത്തെ വിട്ടോടി വന്നോരെ
അൻപോടെ ദൈവം ഇന്നു കൈക്കൊൾവൂ.
രക്ഷാസന്ദേശം എങ്ങും ഘോഷിക്കാം,
അർഹരെല്ലാരും രക്ഷ നേടുവാൻ.
(കോറസ്)
ദേശം നോക്കുന്നില്ല നാം.
വംശം നോക്കുന്നില്ല നാം.
ഘോഷിക്കും ദിവ്യദൂതെങ്ങും നമ്മൾ.
ജീവൻ നേടാൻ ഏവരും
യാഹിൻ പ്രിയരായിടാൻ
പോയ് ഘോഷിക്കും സന്ദേശം നാടെല്ലാം.
(യോഹ. 12:32; പ്രവൃ. 10:34; 1 തിമൊ. 4:10; തീത്തോ. 2:11 കൂടെ കാണുക.)