ഗീതം 60
അവരുടെ ജീവൻ രക്ഷിക്കാൻ
1. ഇന്നിതാ ദൈവത്തിൻ
സുപ്രസാദനാളിലായ്,
ചൊൽക നാം: “വരുന്നു
ദൈവകോപനാൾ ഇതാ!”
(കോറസ്)
ചൊൽവോരെല്ലാം,
കേൾപ്പോരെല്ലാം
രക്ഷിതരായ് ജീവിപ്പാൻ,
ദിവ്യരക്ഷാസന്ദേശം നാം
സകലരോടും ഘോഷിക്ക, ഘോഷിക്ക.
2. സർവരേം ക്ഷണിക്കാം
ദിവ്യദൂതു കേൾക്കുവാൻ.
ചൊൽക നാം സർവരും
ദൈവപ്രീതി തേടുവാൻ.
(കോറസ്)
ചൊൽവോരെല്ലാം,
കേൾപ്പോരെല്ലാം
രക്ഷിതരായ് ജീവിപ്പാൻ,
ദിവ്യരക്ഷാസന്ദേശം നാം
സകലരോടും ഘോഷിക്ക, ഘോഷിക്ക.
(ബ്രിഡ്ജ്)
കേൾക്കുന്നോർ ഗ്രഹിക്കാനായ്
പഠിപ്പിക്കാം ഉത്സാഹമായ്.
രക്ഷയ്ക്കായ് ഒരുങ്ങാനായ്
സഹായിക്കാം ഉദാരമായ്.
(കോറസ്)
ചൊൽവോരെല്ലാം,
കേൾപ്പോരെല്ലാം
രക്ഷിതരായ് ജീവിപ്പാൻ,
ദിവ്യരക്ഷാസന്ദേശം നാം
സകലരോടും ഘോഷിക്ക, ഘോഷിക്ക.
(2 ദിന. 36:15; യശ. 61:2; യഹ. 33:6; 2 തെസ്സ. 1:8 കൂടെ കാണുക.)