ഗീതം 103
ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
1. യാഹേകുന്നു തൻ ആടുകൾക്കായ്
നല്ലിടയൻമാരെ.
നേർവഴിപോയ് നൽമാതൃകയായ്
സേവിപ്പവർ നമ്മെ.
(കോറസ്)
ദൈവത്തിൻ ദാനങ്ങൾ ഈ പ്രിയർ
നേരുള്ള സ്നേഹിതരായ്,
ഏകുന്നു കാവൽ അജങ്ങൾക്കായ്.
സ്നേഹിക്ക നാമവരെ.
2. അൻപോടെ നമ്മെ മാറിലവർ
ആർദ്രമായ് ചേർക്കുന്നു.
സാന്ത്വനവാക്കാൽ വേദനകൾ
ദൂരെയകറ്റുന്നു.
(കോറസ്)
ദൈവത്തിൻ ദാനങ്ങൾ ഈ പ്രിയർ
നേരുള്ള സ്നേഹിതരായ്,
ഏകുന്നു കാവൽ അജങ്ങൾക്കായ്.
സ്നേഹിക്ക നാമവരെ.
3. സ്നേഹോപദേശം നൽകി നമ്മെ
താങ്ങുന്നു വീഴാതെ.
യാഹിനെ നിത്യം സേവിക്കുവാൻ
പിന്തുണ ഏകുന്നു.
(കോറസ്)
ദൈവത്തിൻ ദാനങ്ങൾ ഈ പ്രിയർ
നേരുള്ള സ്നേഹിതരായ്,
ഏകുന്നു കാവൽ അജങ്ങൾക്കായ്.
സ്നേഹിക്ക നാമവരെ.
(യശ. 32:1, 2; യിരെ. 3:15; യോഹ. 21:15-17; പ്രവൃ. 20:28 കൂടെ കാണുക.)