ഗീതം 117
നന്മയെന്ന ഗുണം
1. യഹോവേ, നിൻ നൻമയെന്നും
ഞങ്ങൾക്കാനന്ദമല്ലോ.
വിശ്വസ്തൻ നീ, വിശുദ്ധൻ നിൻ
വഴികളെല്ലാം നൻമ.
ചൊരിയുന്നു പ്രിയമോടെ
കൃപകൾ നീ ഞങ്ങൾക്കായ്.
സ്തുതിയേറ്റും, നന്ദിയേകും
ഞങ്ങൾ നിനക്കെന്നെന്നും.
2. നിന്റെ സ്വന്തം ജനം ഞങ്ങൾ
അയൽ സ്നേഹമോടെന്നും
വിതയ്ക്കുന്നു നിൻ സന്ദേശം
ഹൃദയങ്ങളിൽ എല്ലാം.
തിരുനൻമ പകർത്താനായ്
ഞങ്ങൾ ചെയ്യും ശ്രമങ്ങൾ
ധന്യമാകാൻ ഞങ്ങൾക്കായ് നീ
നൽകണേ നിൻ ആത്മാവെ.
3. ഞങ്ങളാർക്കും നൻമ ചെയ്യും
യഹോവേ നീ ചെയ്യും പോൽ.
ഏറെ സ്‌നേഹം സോദരർക്കായ്
ചൊരിഞ്ഞിടും എപ്പോഴും.
സ്വന്തവീട്ടിൽ, സ്വന്തനാട്ടിൽ,
അയൽദേശങ്ങളിലും,
നൻമയിൻ ദീപങ്ങളാകാൻ
നൽകണേ നിൻ കാരുണ്യം.
(സങ്കീ. 103:10; മർക്കോ. 10:18; ഗലാ. 5:22; എഫെ. 5:9 കൂടെ കാണുക.)