ഗീതം 80
നന്മയെന്ന ഗുണം
അച്ചടിച്ച പതിപ്പ്
(സങ്കീർത്തനം 119:66; ഗലാത്യർ 5:22)
1. യാഹിൻ നന്മ സർവനാളും
നമുക്കാനന്ദമല്ലോ. സ്വർഗ
താതൻ ദൈവത്തിന്റെ
വഴികളെല്ലാം ശ്രേഷ്‌ഠം.
അനർഹമാം ദയ കാട്ടി
അവൻ നമ്മെ പോറ്റുന്നു.
അവനല്ലോ സ്‌തുതിയെല്ലാം;
സേവിക്കാം സസന്തോഷം.
2. യാഹിൻ നന്മ, സദ്‌ഗുണങ്ങൾ
നമ്മിലായ് വിളങ്ങുവാൻ പ്രിയ
നാഥൻ സൃഷ്ടിച്ചല്ലോ തൻ
സാദൃശ്യത്തിൽ നമ്മെ. യാഹിൻ
ദിവ്യനന്മയിൽ നാം വളർന്നിടാം
എന്നെന്നും; ആത്മാവിന്റെ
ഫലം നമ്മിൽ
വളരുവാൻ പ്രാർഥിക്കാം.
3. നൽകിടാം നാം സോദരർക്കായ്
സവിശേഷമാം സ്‌നേഹം;
സകലർക്കും നന്മചെയ്യാം;
രാജ്യവാർത്ത ചൊല്ലിടാം.
കണ്ടെത്തിടും ഏവരോടും
ഘോഷിച്ചിടാം പ്രത്യാശ; ഒന്നായ്
കാണാം ഏവരെയും,
നന്മ നാം തികച്ചിടാം.
(സങ്കീ. 103:10; മർക്കോ. 10:18; എഫെ. 5:9 എന്നിവയും കാണുക.)