ഗീതം 142
നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
1. തേടുന്നു മാനവർ ഇരുളിലിന്നോളം,
പായുന്നു കാറ്റിനെ പിടിപ്പാനവർ.
പാപികളാം മനുഷ്യർക്കില്ല പ്രാപ്തി
ഈ നരലോകത്തെ രക്ഷിപ്പാൻ.
(കോറസ്)
മോദിപ്പിൻ നാം! യാഹിൻ രാജ്യമിതാ മുന്നിൽ!
തൻ മകൻ നീക്കും തിൻമയെല്ലാം.
ശോഭനമാം ഈ പ്രത്യാശ നമ്മെ എന്നും
വൻ നങ്കൂരം പോൽ കാത്തിടുന്നു.
2. കേൾക്കുന്നു യാഹിന്റെ ദിവസത്തിൻ ഘോഷം!
കേൾക്കില്ല ‘ശോകത്തിൻ വിതുമ്പലിനി.’
മാനുഷർ പാപത്തിൻമേൽ ജയം നേടും
നാം സ്തുതി പാടിടും യാഹിന്നായ്.
(കോറസ്)
മോദിപ്പിൻ നാം! യാഹിൻ രാജ്യമിതാ മുന്നിൽ!
തൻ മകൻ നീക്കും തിൻമയെല്ലാം.
ശോഭനമാം ഈ പ്രത്യാശ നമ്മെ എന്നും
വൻ നങ്കൂരം പോൽ കാത്തിടുന്നു.
(സങ്കീ. 27:14; സഭാ. 1:14; യോവേ. 2:1; ഹബ. 1:2, 3; റോമ. 8:22 കൂടെ കാണുക.)