ഭാഗം രണ്ട്
“നിങ്ങൾ അശുദ്ധമാക്കിയത് എന്റെ വിശുദ്ധമന്ദിരമാണ്”—ശുദ്ധാരാധന ദുഷിപ്പിക്കപ്പെട്ടു
മുഖ്യവിഷയം: യഹൂദയും യരുശലേമും ആത്മീയമായും ധാർമികമായും അധഃപതിക്കുന്നു
യഹോവ ഇസ്രായേല്യരെ തന്റെ ‘പ്രത്യേകസ്വത്തായി’ കരുതി സ്നേഹിച്ചു, പരിപാലിച്ചു. (പുറ. 19:5) പക്ഷേ അവർ യഹോവയ്ക്കു തിരികെ നൽകിയതോ? യഹോവയുടെ സ്വന്തം പേരിലുള്ള ആലയത്തിൽവെച്ച് വ്യാജദൈവങ്ങളെ ആരാധിച്ചു. അങ്ങനെ അവർ യഹോവയുടെ ഹൃദയത്തെ വേദനിപ്പിച്ചു, ദൈവനാമത്തിനു നിന്ദ വരുത്തി. ഇസ്രായേല്യർ ഇത്ര അധഃപതിച്ചുപോയത് എന്തുകൊണ്ടാണ്? യരുശലേമിന്റെ നാശത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ചുറ്റുമുള്ള ജനതകളോട് ഇസ്രായേല്യർ ഇടപെട്ട വിധത്തിൽനിന്ന് എന്തെല്ലാം പാഠങ്ങളാണു നമുക്കു പഠിക്കാനുള്ളത്?