ഭാഗം മൂന്ന്
‘ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും’—ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നുള്ള വാഗ്ദാനം
മുഖ്യവിഷയം: പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനങ്ങൾ
ഇസ്രായേലിന്റെ അവസ്ഥ ആകെ പരിതാപകരമാണ്. വിശ്വാസത്യാഗം അവളുടെ ഐക്യം തകർത്തിരിക്കുന്നു. ഇതെല്ലാം അവൾ ചെയ്തുകൂട്ടിയതിന്റെ അനന്തരഫലങ്ങളാണ്—അവൾ ശുദ്ധാരാധനയെ അശുദ്ധമാക്കി, ദൈവനാമത്തെ അപകീർത്തിപ്പെടുത്തി. എന്നാൽ ഈയൊരു അവസ്ഥയിൽപ്പോലും പ്രതീക്ഷയ്ക്കു വക നൽകുന്ന പ്രവചനങ്ങൾ യഹോവ ഒന്നിനു പുറകേ ഒന്നായി യഹസ്കേലിലൂടെ അറിയിക്കുന്നു. ഉജ്ജ്വലമായ വാങ്മയചിത്രങ്ങളും ഭയാദരവ് ഉണർത്തുന്ന ദർശനങ്ങളും അടങ്ങുന്ന പ്രവചനങ്ങൾ! ബന്ദികളായി പോകേണ്ടിവന്ന ഇസ്രായേല്യർക്കു മാത്രമല്ല ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും പ്രോത്സാഹനം പകരുന്നവയാണ് അവ.