വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 14 പേ. 17
  • മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്‌തമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • പ്രതിപാദ്യവിഷയം വികസിപ്പിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 14 പേ. 17

പാഠം 14

മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കുക

പരാമർശിച്ചിരിക്കുന്ന വാക്യം

എബ്രായർ 8:1

ചുരുക്കം: പ്രസം​ഗ​ത്തി​ലെ ആശയങ്ങ​ളു​ടെ പരസ്‌പ​ര​ബന്ധം മനസ്സി​ലാ​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക. ഓരോ മുഖ്യാ​ശ​യ​വും, പ്രസം​ഗ​ത്തി​ന്റെ ലക്ഷ്യവു​മാ​യും അതിന്റെ കേന്ദ്ര​വി​ഷ​യ​വു​മാ​യും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു വ്യക്തമാക്കുക.

എങ്ങനെ ചെയ്യാം:

  • ഒരു ലക്ഷ്യമു​ണ്ടാ​യി​രി​ക്കുക. നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ലക്ഷ്യം എന്താ​ണെന്ന്‌ ചിന്തി​ച്ചിട്ട്‌ അതിന​നു​സ​രിച്ച്‌ അതു തയ്യാറാ​കുക. ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ ലക്ഷ്യം വിവരങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യാ​ണോ, കേൾവി​ക്കാ​രെ ഒരു കാര്യം ബോധ്യ​പ്പെ​ടു​ത്തു​ക​യാ​ണോ, അതോ അവരെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കു​ക​യാ​ണോ? ഓരോ മുഖ്യാ​ശ​യ​വും വിശദീ​ക​രി​ക്കു​മ്പോൾ ഈ ലക്ഷ്യം സാധി​ക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തുക.

    നുറുങ്ങ്‌

    ചിന്തിക്കുക: ‘ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ എന്തെല്ലാം ചോദ്യ​ങ്ങ​ളു​ണ്ടാ​കും, ഏതെല്ലാം കാര്യ​ങ്ങ​ളിൽ വിയോ​ജി​പ്പു​ണ്ടാ​കും? ആ ചോദ്യ​ങ്ങ​ളോ എതിർവാ​ദ​ങ്ങ​ളോ ഏതു ക്രമത്തി​ലാ​യി​രി​ക്കും അവർ അവതരി​പ്പി​ക്കു​ന്നത്‌?’ അതേ ക്രമത്തിൽത്തന്നെ കാര്യങ്ങൾ ചിട്ട​പ്പെ​ടു​ത്തി​യാൽ കേൾവി​ക്കാ​രന്റെ ശ്രദ്ധ പിടി​ച്ചു​നി​റു​ത്താ​നാ​കും, അവ മനസ്സി​ലാ​ക്കാ​നും അംഗീ​ക​രി​ക്കാ​നും അവർക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

  • പ്രസം​ഗ​ത്തി​ന്റെ വിഷയ​ത്തിന്‌ ഊന്നൽ നൽകുക. ചർച്ചയി​ലു​ട​നീ​ളം, വിഷയ​ത്തി​ലെ മുഖ്യ​പ​ദ​ങ്ങ​ളോ അതേ അർഥം​വ​രുന്ന മറ്റു പദങ്ങളോ ഉപയോ​ഗി​ച്ചാൽ വിഷയം കേൾവി​ക്കാ​രു​ടെ മനസ്സിൽ തങ്ങിനിൽക്കും.

  • മുഖ്യാ​ശ​യങ്ങൾ വ്യക്തമാ​യും ലളിത​മാ​യും അവതരി​പ്പി​ക്കുക. വിഷയ​വു​മാ​യി നേരിട്ട്‌ ബന്ധമുള്ള, അനുവ​ദി​ച്ചി​രി​ക്കുന്ന സമയം​കൊണ്ട്‌ നന്നായി പഠിപ്പി​ക്കാൻ കഴിയുന്ന അത്രയും മുഖ്യാ​ശ​യ​ങ്ങളേ തിര​ഞ്ഞെ​ടു​ക്കാ​വൂ. മുഖ്യാ​ശ​യ​ങ്ങ​ളു​ടെ എണ്ണം കുറയ്‌ക്കുക, അവ ഓരോ​ന്നും വ്യക്തമാ​യി പറയുക, ഒന്നിൽനിന്ന്‌ അടുത്ത​തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ ഒന്നു നിറു​ത്തുക, മുഖ്യാ​ശ​യങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാ​ക്കുക.

    നുറുങ്ങ്‌

    പ്രസംഗത്തിലെ ആശയങ്ങ​ളു​ടെ പരസ്‌പ​ര​ബന്ധം കേൾവി​ക്കാർക്കു മനസ്സി​ലാ​കാൻ മുഖ്യാ​ശ​യങ്ങൾ മുഖവു​ര​യിൽ ഉൾപ്പെ​ടു​ത്താം. അവ ഉപസം​ഹാ​ര​ത്തിൽ ഒന്നുകൂ​ടെ ആവർത്തി​ക്കു​ന്നെ​ങ്കിൽ ഓർത്തി​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക