പാഠം 17
എളുപ്പം മനസ്സിലാകുന്ന വിധത്തിൽ
1 കൊരിന്ത്യർ 14:9
ചുരുക്കം: നിങ്ങൾ പറയുന്ന കാര്യത്തിന്റെ അർഥം മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക.
എങ്ങനെ ചെയ്യാം:
വിവരങ്ങൾ നന്നായി പഠിക്കുക. വിഷയം നന്നായി പഠിച്ചാൽ നിങ്ങൾക്ക് അതു സ്വന്തം വാക്കുകളിൽ, വ്യക്തമായി പറയാനാകും.
ചെറിയചെറിയ വാചകങ്ങളും ലളിതമായ പദപ്രയോഗങ്ങളും ഉപയോഗിക്കുക. നീണ്ട വാചകങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും പ്രധാന പോയിന്റുകൾ അവതരിപ്പിക്കാൻ ഹ്രസ്വമായ പദപ്രയോഗങ്ങളും വാചകങ്ങളും ആണ് നല്ലത്.
പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കുക. കേൾവിക്കാർക്കു പരിചിതമല്ലാത്ത പദപ്രയോഗങ്ങൾ കഴിവതും ഒഴിവാക്കുക. ഇനി അഥവാ ആളുകൾക്കു പരിചിതമല്ലാത്ത ഒരു പദത്തെക്കുറിച്ചോ ബൈബിൾകഥാപാത്രത്തെക്കുറിച്ചോ പുരാതനകാലത്തെ ഒരു അളവ്, ആചാരം എന്നിവയെക്കുറിച്ചോ പറയേണ്ടിവന്നാൽ അതിനെക്കുറിച്ച് അൽപ്പം വിശദീകരിക്കുക.