വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 20 പേ. 23
  • നല്ല ഉപസംഹാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല ഉപസംഹാരം
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഫലപ്രദമായ ഉപസംഹാരം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • തിരുവെഴുത്തു വായിച്ചതിന്റെ കാരണം വ്യക്തമാക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • പ്രായോഗികമൂല്യം വ്യക്തമാക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 20 പേ. 23

പാഠം 20

നല്ല ഉപസം​ഹാ​രം

പരാമർശിച്ചിരിക്കുന്ന വാക്യം

സഭാപ്രസംഗകൻ 12:13, 14

ചുരുക്കം: പഠിച്ച കാര്യങ്ങൾ അംഗീ​ക​രി​ക്കാ​നും അവ പ്രാവർത്തി​ക​മാ​ക്കാ​നും ആളുകളെ പ്രചോ​ദി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം നിങ്ങൾ ഏറ്റവും ഒടുവിൽ പറയുന്ന വാചകങ്ങൾ.

എങ്ങനെ ചെയ്യാം:

  • ഉപസം​ഹാ​രത്തെ കേന്ദ്ര​വി​ഷ​യ​വു​മാ​യി ബന്ധിപ്പി​ക്കുക. നിങ്ങൾ പറഞ്ഞ പ്രധാന പോയി​ന്റു​ക​ളും കേന്ദ്ര​വി​ഷ​യ​വും അതേപടി ആവർത്തി​ക്കു​ക​യോ മറ്റു വാക്കു​ക​ളിൽ പറയു​ക​യോ ചെയ്യുക.

  • കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കുക. കേൾവി​ക്കാർ എന്തു ചെയ്യണ​മെ​ന്നും എന്തു​കൊണ്ട്‌ അങ്ങനെ ചെയ്യണ​മെ​ന്നും പറയുക. ആത്മാർഥ​ത​യോ​ടെ​യും ബോധ്യ​ത്തോ​ടെ​യും സംസാ​രി​ക്കുക.

  • ഉപസം​ഹാ​രം ലളിത​വും ഹ്രസ്വ​വും ആയിരി​ക്കണം. അതുവരെ പറയാത്ത പ്രധാ​ന​പ്പെട്ട ആശയങ്ങ​ളൊ​ന്നും ഉപസം​ഹാ​ര​ത്തിൽ പുതു​താ​യി ഉൾപ്പെ​ടു​ത്ത​രുത്‌. വാക്കു​ക​ളു​ടെ എണ്ണം കഴിവ​തും കുറയ്‌ക്കുക. അവസാ​ന​മാ​യി ഒരിക്കൽക്കൂ​ടെ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കുക.

    നുറുങ്ങ്‌

    ഉപസംഹാരം തിടു​ക്ക​ത്തിൽ പറഞ്ഞു​തീർക്ക​രുത്‌. നിങ്ങളു​ടെ ശബ്ദം നേർത്തു​നേർത്തു​വ​ന്നിട്ട്‌ ഒടുവിൽ ആളുകൾക്കു കേൾക്കാൻ പറ്റാതാ​ക​രുത്‌. അവസാന വാചകങ്ങൾ കേൾക്കു​മ്പോൾ, നിങ്ങൾ നിറു​ത്താൻപോ​കു​ക​യാ​ണെന്നു കേൾവി​ക്കാർക്കു തോന്നണം.

ശുശ്രൂഷയിൽ

കേൾവി​ക്കാ​രൻ ഓർത്തി​രി​ക്കേണ്ട പ്രധാ​ന​പ്പെട്ട ആശയം സംഭാ​ഷ​ണ​ത്തി​ന്റെ ഒടുവിൽ ഒന്നുകൂ​ടെ ആവർത്തി​ക്കുക. സംസാരം ഇടയ്‌ക്കു​വെച്ച്‌ നിറു​ത്തേ​ണ്ടി​വ​ന്നാ​ലും അതു സൗഹൃ​ദ​ഭാ​വ​ത്തിൽ അവസാ​നി​പ്പി​ക്കണം. ഒരാൾ ദേഷ്യ​പ്പെ​ട്ടാ​ലും, അടുത്ത തവണ അയാൾക്കു നമ്മളെ ശ്രദ്ധി​ക്കാൻ തോന്നുന്ന രീതി​യിൽ വേണം മറുപടി പറയാൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക