വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 156
  • വിശ്വാ​സ​ക്ക​ണ്ണു​ക​ളാൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വാ​സ​ക്ക​ണ്ണു​ക​ളാൽ
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നമുക്കു വിശ്വാസം ഉണ്ടായിരിക്കണം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “ഞങ്ങൾക്ക്‌ വിശ്വാസം വർധിപ്പിച്ചുതരേണമേ”
    2015 വീക്ഷാഗോപുരം
  • യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 156

ഗീതം 156

വിശ്വാ​സ​ക്ക​ണ്ണു​ക​ളാൽ

(സങ്കീർത്തനം 27:13)

  1. 1. സിംഹ​ങ്ങ​ളിൻ നടുവിൽ,

    നിന്ദക​രിൻ മധ്യേ​യും,

    ഭയന്നി​ടു​കി​ല്ല ഞാൻ;

    എൻ സഹായ​ത്തി​നായ്‌

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌.

    (കോറസ്‌)

    വിശ്വാസത്തിന്റെ

    കൺകളാ​ലെൻ മുന്നിൽ,

    കാണു​ന്നി​താ

    ഞാനി​രുൾ നീങ്ങും നാൾ.

    യാഹിൻ ശക്തിയാ​ലെ​ന്നും

    പോരാ​ടും ധീരം ഞാൻ.

    കാൺമെൻ ദൈവത്തെ

    എൻ ചാരെ​യായ്‌,

    വിശ്വാ​സ​ത്താൽ.

  2. 2. പോയ യുഗങ്ങ​ളി​ലായ്‌

    മൺമറഞ്ഞ ദാസ​രെ​ല്ലാം,

    ഉണർന്നിടുമുടൻ

    ദൈവരാജ്യത്തിലായ്‌

    അനു​ഗ്ര​ഹ​ങ്ങൾ നേടു​വാൻ.

    (കോറസ്‌)

    വിശ്വാസത്തിന്റെ

    കൺകളാ​ലെൻ മുന്നിൽ,

    കാണു​ന്നി​താ

    ഞാനി​രുൾ നീങ്ങും നാൾ.

    യാഹിൻ ശക്തിയാ​ലെ​ന്നും

    പോരാ​ടും ധീരം ഞാൻ.

    കാൺമെൻ ദൈവത്തെ

    എൻ ചാരെ​യായ്‌,

    വിശ്വാ​സ​ത്താൽ.

    (ബ്രിഡ്‌ജ്‌)

    വിശ്വാസത്താൽ

    സർവം നേരി​ടും ഞാൻ.

    പ്രത്യാശ

    ദൃഢ​മെ​ന്നു​ള്ളിൽ

    കൂരി​രുൾ

    താ​ഴ്‌വര​യിൽ

    അലഞ്ഞേനേ ഞാൻ,

    വിശ്വാ​സം എന്നിൽ ഇല്ലെന്നാൽ.

  3. 3. കാണു​ന്നി​താ എൻ മുന്നിൽ

    ആ നല്ല നാളുകൾ.

    ഞാൻ കാത്തി​രി​പ്പൂ

    വന്നു കാൺമ​തി​നായ്‌

    എന്റെ ദൈവം ജയം നേടും നാൾ.

    (കോറസ്‌)

    വിശ്വാസത്തിന്റെ

    കൺകളാ​ലെൻ മുന്നിൽ,

    കാണു​ന്നി​താ

    ഞാനി​രുൾ നീങ്ങും നാൾ.

    യാഹിൻ ശക്തിയാ​ലെ​ന്നും

    പോരാ​ടും ധീരം ഞാൻ.

    കാൺമെൻ ദൈവത്തെ

    എൻ ചാരെ​യായ്‌,

    വിശ്വാ​സ​ത്താൽ,

    വിശ്വാ​സ​ത്താൽ.

(എബ്രാ. 11:1-40-ഉം കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക