വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lmd പാഠം 7
  • സ്ഥിരോ​ത്സാ​ഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്ഥിരോ​ത്സാ​ഹം
  • സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പൗലോ​സി​ന്റെ മാതൃക
  • പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?
  • പൗലോ​സി​നെ അനുക​രി​ക്കു​ക
  • താഴ്‌മ
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ആളുക​ളി​ലുള്ള താത്‌പ​ര്യം
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ക്ഷമ
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • എപ്പോൾ മടങ്ങിച്ചെല്ലണം?
    നമ്മുടെ രാജ്യ ശുശ്രൂഷ—2009
കൂടുതൽ കാണുക
സ്‌നേഹിക്കുക, ശിഷ്യരാക്കുക
lmd പാഠം 7

മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

അപ്പോസ്‌തലനായ പൗലോസ്‌, ഒരു സ്‌കൂളിലെ ഹാളിൽ കൂടിവന്ന ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നു.

പ്രവൃ. 19:8-10

പാഠം 7

സ്ഥിരോ​ത്സാ​ഹം

തത്ത്വം: “അവർ . . . സന്തോ​ഷ​വാർത്ത നിറു​ത്താ​തെ പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും ചെയ്‌തു.”—പ്രവൃ. 5:42.

പൗലോ​സി​ന്റെ മാതൃക

അപ്പോസ്‌തലനായ പൗലോസ്‌, ഒരു സ്‌കൂളിലെ ഹാളിൽ കൂടിവന്ന ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നു.

വീഡി​യോ: പൗലോസ്‌ എഫെ​സൊ​സിൽ സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നു

1. വീഡി​യോ കാണുക, അല്ലെങ്കിൽ പ്രവൃ​ത്തി​കൾ 19:8-10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1. എ. ചിലർ തന്നെ എതിർത്ത​പ്പോ​ഴും മടുത്തു​പി​ന്മാ​റാ​തെ പൗലോസ്‌ എങ്ങനെ​യാ​ണു തുടർന്നും സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചത്‌?

  2. ബി. താത്‌പ​ര്യ​മു​ള്ള​വരെ പഠിപ്പി​ക്കാ​നാ​യി പൗലോസ്‌ എത്ര കൂടെ​ക്കൂ​ടെ മടങ്ങി​ച്ചെന്നു, എത്രകാ​ലം അങ്ങനെ ചെയ്‌തു?

പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?

2. ഫലകര​മായ മടക്കസ​ന്ദർശ​നങ്ങൾ നടത്താ​നും ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നും നമ്മൾ നല്ല ശ്രമം ചെയ്യു​ക​യും സമയം ചെലവ​ഴി​ക്കു​ക​യും വേണം.

പൗലോ​സി​നെ അനുക​രി​ക്കു​ക

3. ആ വ്യക്തി​യു​ടെ സമയത്തി​ന​നു​സ​രിച്ച്‌ നമ്മൾ മാറ്റങ്ങൾ വരുത്തുക. ‘അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാൻ എനിക്കു പറ്റിയ സമയവും സ്ഥലവും ഏതാണ്‌, അദ്ദേഹ​ത്തി​നു പറ്റിയ സമയവും സ്ഥലവും ഏതാണ്‌’ എന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. നിങ്ങൾക്ക്‌ ഒരൽപ്പം അസൗക​ര്യം ഉണ്ടെങ്കിൽപ്പോ​ലും അവരുടെ സമയത്ത്‌ അവരെ ചെന്നു​കാ​ണുക.

4. ഒരു സമയം പറഞ്ഞൊ​ക്കുക. ഓരോ തവണ സംസാ​രിച്ച്‌ കഴിയു​മ്പോ​ഴും അടുത്ത തവണ ആ വ്യക്തിയെ കാണു​ന്ന​തിന്‌ ഒരു കൃത്യ​സ​മയം പറഞ്ഞൊ​ക്കാൻ നിങ്ങൾക്കാ​കും. പറഞ്ഞ സ്ഥലത്ത്‌, പറഞ്ഞ സമയത്തു​തന്നെ മടങ്ങി​ച്ചെ​ല്ലുക.

5. പ്രതീക്ഷ കൈവി​ടാ​തി​രി​ക്കുക. മിക്ക​പ്പോ​ഴും വീട്ടിൽ കാണാ​തി​രി​ക്കു​ക​യോ അല്ലെങ്കിൽ തിരക്കി​ലാ​ണെന്നു കൂടെ​ക്കൂ​ടെ പറയു​ക​യോ ചെയ്യുന്ന ഒരു വ്യക്തിക്കു താത്‌പ​ര്യ​മി​ല്ലെന്നു നമ്മൾ പെട്ടെന്നു നിഗമനം ചെയ്യരുത്‌. (1 കൊരി. 13:4, 7) പകരം സ്ഥിരോ​ത്സാ​ഹം കാണി​ക്കുക. എന്നാൽ സമയം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കു​ക​യും വേണം.—1 കൊരി. 9:26.

ഇവയും​കൂ​ടെ കാണുക

പ്രവൃ. 10:42; 1 കൊരി. 9:22, 23; 2 കൊരി. 4:1; ഗലാ. 6:9

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക