‘സമ്മാനം ലഭിക്കത്തക്കവണ്ണം ഓടുക’
“ഓട്ടത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുന്നുവെങ്കിലും ഒരാൾക്കു മാത്രമേ സമ്മാനം ലഭിക്കുന്നുള്ളുവെന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലേ? നിങ്ങൾക്ക് അതു ലഭിക്കത്തക്കവണ്ണം ഓടുക.”—1 കൊരിന്ത്യർ 9:24.
1, 2. (എ) ഇന്ന് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് എന്ത് ഒരു വലിയ ദുരന്തമായിരിക്കും? (ബി) പൗലോസ് 1 കൊരിന്ത്യർ 9:24-ൽ എന്തു ബുദ്ധിയുപദേശം നൽകി, അത് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എങ്ങനെ ബാധകമായി?
അത് 12 വർഷത്തെ കഠിനമായ തയ്യാറെടുപ്പിന്റെ മഹത്തായ പരമകാഷ്ഠ ആയിരിക്കേണ്ടതായിരുന്നു. എന്നാൽ ഓട്ടം ഏതാണ്ട് പകുതി ആയപ്പോൾ യുവ കായികാഭ്യാസി ഒരു കൂനയിലേക്കു വീണു. ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുകയെന്ന അവളുടെ സ്വപ്നം അതോടെ തകർന്നു. ഒരു “ദുരന്തം” എന്നാണ് അവളുടെ വീഴ്ചയെ വാർത്താമാദ്ധ്യമങ്ങൾ വിളിച്ചത്.
2 എന്നിരുന്നാലും, വാഗ്ദത്തം ചെയ്യുപ്പെട്ട നൂതനക്രമം വളരെ അടുത്തിരിക്കുന്നതുകൊണ്ട് യഹോവയുടെ ഒരു സാക്ഷി ജീവനുവേണ്ടിയുള്ള ഓട്ടം പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നത് അതിലേറെ പരിതാപകരമായിരിക്കും! (2 പത്രോസ് 3:13) ആ സ്ഥിതിക്ക്, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞത് ഉചിതം തന്നെയായിരുന്നു: “ഓട്ടത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുന്നുവെങ്കിലും ഒരാൾക്കു മാത്രമേ സമ്മാനം ലഭിക്കുന്നുള്ളുവെന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലേ? നിങ്ങൾക്ക് അത് ലഭിക്കത്തക്കവണ്ണം ഓടുക.” (1 കൊരിന്ത്യർ 9:24) പുരാതന കൊരിന്തിലെ ചിലർ, തങ്ങൾക്ക് ബോധിച്ചതുപോലെ സ്വാർത്ഥ പൂർവ്വം പെരുമാറുകയും മററുള്ളവരുടെ ‘മനസ്സാക്ഷിയെ മുറിപ്പെടുത്തുകപോലും’ ചെയ്തതുകൊണ്ട് അവർ സമ്മാനം നഷ്ടപ്പെടുത്തുന്നതിന്റെ അപകടത്തിലായിരുന്നു. (1 കൊരിന്ത്യർ 8:1-4, 10-12) എന്നാൽ ഓട്ടത്തിൽ ജയിക്കുന്നതിന് ത്യാഗം ആവശ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ “ഒരു മത്സരത്തിൽ പങ്കെടുക്കുന്ന ഏതു മനുഷ്യരും ആത്മനിയന്ത്രണം പാലിക്കുന്നു . . . മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നെ എങ്ങനെയെങ്കിലും അംഗീകാരമില്ലാത്തവനായിത്തീരാതിരിക്കാൻ ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് ഒരു അടിമയെപ്പോലെ അതിനെ നയിക്കുന്നു” എന്ന് പൗലോസ് പറയുകയുണ്ടായി.—1 കൊരിന്ത്യർ 9:25-27.
3. (എ)ഓട്ടം പൂർത്തിയാക്കുന്നതിൽനിന്ന് ക്രിസ്ത്യാനികളെ തടയാൻ കഴിയുമായിരുന്ന ഏതു സാഹചര്യം കൊലോസ്യയിൽ സ്ഥിതിചെയ്തിരുന്നു? (ബി) കൊലോസ്യയിലെ ക്രിസ്ത്യാനികൾ തത്വശാസ്ത്രവും ഗുപ്തവിദ്യയും പഠിക്കുന്നത് ബുദ്ധിപൂർവ്വകമായിരുന്നോ?
3 പിന്നീട് കൊലോസ്യർക്ക് എഴുതിയപ്പോൾ, പൗലോസ് മറെറാരു അപകട സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തു—ജീവന്റെ ‘സമ്മാനം അവരിൽനിന്നു കവർന്നു കളയുന്ന’ മനുഷ്യരെക്കുറിച്ചുതന്നെ. (കൊലോസ്യർ 2:18) അതുകൊണ്ട്, ക്രിസ്ത്യാനികൾക്ക് ‘അതു ലഭിക്കത്തക്കവണ്ണം ഓടാൻ’ എങ്ങനെ കഴിയും? വ്യാജോപദേഷ്ടാക്കളുമായി വിജയപ്രദമായി വാദപ്രതിവാദം നടത്താൻ അവർ തത്വശാസ്ത്രവും ഗുപ്തവിദ്യയും പഠിക്കാൻ അപ്പോസ്തലൻ നിർദ്ദേശിച്ചോ? ഇല്ല, എന്തുകൊണ്ടെന്നാൽ ക്രിസ്ത്യാനികൾ ’ലോകത്തിലെ പ്രാഥമികകാര്യങ്ങൾ സംബന്ധിച്ച് മരിച്ചിരുന്നു.’ അതിന്റെ തത്വശാസ്ത്രങ്ങളോടും പാരമ്പര്യങ്ങളോടും യാതൊരു ബന്ധവും പുലർത്താൻ അവർ ആഗ്രഹിച്ചില്ല.—കൊലോസ്യർ 2:20.
4. “സൂക്ഷ്മ പരിജ്ഞാനം” സമ്പാദിക്കുന്നത് കൊലോസ്യയിലെ ക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കുമായിരുന്നു?
4 അതുകൊണ്ട്, “സകല ജ്ഞാനത്തിലും ആത്മീയ ഗ്രഹണത്തിലും [ദൈവത്തിന്റെ] ഇഷ്ടം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം കൊണ്ടുനിറയാൻ” തങ്ങളുടെ ശ്രമങ്ങളെ കേന്ദ്രീകരിക്കുന്നതിന് പൗലോസ് തന്റെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. അതെ, വ്യർത്ഥമായ അഭ്യൂഹങ്ങളല്ല, പിന്നെയോ, “സൂക്ത്മപരിജ്ഞാനം” “യഹോവയെ പൂർണ്ണമായ പ്രസാദിപ്പിക്കത്തക്കവണ്ണം അവനു യോഗ്യമായി നടക്കാൻ” അവരെ സഹായിക്കുമായിരുന്നു. (കൊലോസ്യർ 1:9, 10; കൊലോസ്യർ 3:10 കൂടെ കാണുക.) കൊലോസ്യയിലെ മിക്ക ക്രിസ്ത്യാനികൾക്കും തിരുവെഴുത്തുകളിലെ അടിസ്ഥാന ഉപദേശങ്ങൾ ഉരുവിടാൻ കഴിഞ്ഞിരിക്കുമെന്നതു സത്യംതന്നെ. എന്നാൽ പഠനത്താലും ധ്യാനത്താലും, അവർ അടിസ്ഥാന ഉപദേശങ്ങളിൽനിന്ന് പുരോഗമിച്ച് ക്രിസ്തുവാകുന്ന “അടിസ്ഥാനത്തിൻമേൽ” ദൃഢമായി “സ്ഥാപിക്കപ്പെടേണ്ട”തുണ്ടായിരുന്നു. (കൊലോസ്യർ 1:23; 1 കൊരിന്ത്യർ 3:11) അങ്ങനെയുള്ള ആഴം നേടിക്കഴിയുമ്പോൾ ‘യാതൊരു മനുഷ്യനും പ്രേരണാത്മകമായ വാദങ്ങളാൽ അവരെ വഞ്ചിക്കാൻ കഴിയുമായിരുന്നില്ല.’ (കൊലോസ്യർ 2:4) ദൈവവചനത്തിന്റെ വിദഗ്ദ്ധമായ ഉപയോഗത്താൽ, അവർക്ക് ഏതു ദൂതാരാധകരുടെയും അല്ലെങ്കിൽ യഹൂദമതാനുയായികളുടെയും വാദങ്ങളെ ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയുമായിരുന്നു.—ആവർത്തനം 6:13; യിരെമ്യാവ് 31:31-34.
5. (എ) ഒരു പക്വതയുള്ള ക്രിസ്ത്യാനി അറിയുകയും ഗ്രഹിക്കുകയും ചെയ്യേണ്ട “അഗാധകാര്യങ്ങളുടെ” ചില ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) ഒരു സഹോദരിയുടെ അനുഭവം “സൂക്ത്മപരിജ്ഞാനം” സമ്പാദിക്കാത്തതിന്റെ അപകടം പ്രകടമാക്കുന്നതെങ്ങനെ?
5 എന്നിരുന്നാലും, നിങ്ങൾ “പ്രാഥമിക ഉപദേശ”ത്തിൽ നിന്ന് പുരോഗമിച്ച് “ദൈവത്തിന്റെ അഗാധങ്ങളിലേക്ക്” ചുഴിഞ്ഞുനോക്കിയിട്ടുണ്ടോ? (എബ്രായർ 6:1; 1 കൊരിന്ത്യർ 2:10) ദൃഷ്ടാന്തമായി, നിങ്ങൾക്ക് വെളിപ്പാടിലെ മൃഗങ്ങളെ തിരിച്ചറിയിക്കാനോ ആത്മീയാലയം എന്തെന്ന് വിശദീകരിക്കാനോ കഴിയുമോ? (വെളിപ്പാട് അദ്ധ്യായം 13; എബ്രായർ 9:11) യഹോവയുടെ സാക്ഷികളുടെ ആധുനികസ്ഥാപനത്തിന്റെ തിരുവെഴുത്തടിസ്ഥാനം വിശദീകരിക്കാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾക്ക് ബൈബിളുപദേശത്തിന്റെ നല്ല ഗ്രാഹ്യമുണ്ടോ? ഒരു സ്ത്രീയുമായി ത്രിത്വം ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു ക്രിസ്തീയ സഹോദരിക്ക് തന്റെ വിശ്വാസങ്ങൾക്കുവേണ്ടി പ്രതിവാദം നടത്താൻ പ്രയാസം അനുഭവപ്പെട്ടു. പിന്നീട്, ആ സ്ത്രീ നമ്മുടെ സഹോദരിക്ക് യഹോവയുടെ സ്ഥാപനത്തെക്കുറിച്ചു ദുഷിപറയുന്ന സാഹിത്യം കൊടുത്തു. “ഞാൻ ആത്മീയമായി വളരെ വിഷാദിച്ചു”വെന്ന് ഈ സാക്ഷി അനുസ്മരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ഒരു മൂപ്പന് എതിരാളികളുടെ വ്യാജവാദങ്ങളെ തുറന്നുകാട്ടാനും നമ്മുടെ സഹോദരിയുടെ വിശ്വാസത്തെ പുനഃസ്ഥിതീകരിക്കാനും കഴിഞ്ഞു. (യൂദാ 22, 23)“പ്രാർത്ഥിക്കാനും പഠിക്കാനും ധ്യാനിക്കാനും സൊസൈററി എപ്പോഴും പറയുന്നതെന്തുകൊണ്ടെന്ന് ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്” എന്ന് സഹോദരി പറയുന്നു.
“മനുഷ്യരുടെ മുമ്പിൽ വിറയ്ക്കൽ”
6. (എ) ചില ദൈവദാസൻമാർക്ക് ഒരു ഇടർച്ച വസ്തുവെന്ന് തെളിഞ്ഞിട്ടുള്ളതെന്ത്? ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) മിക്കപ്പോഴും മാനുഷഭയത്തിനിടയാക്കുന്നതെന്ത്?
6 “മനുഷ്യരുടെ മുമ്പിൽ വിറയ്ക്കുന്നതാണ് ഒരു കെണി” എന്ന് ജ്ഞാനിയായ മനുഷൻ മുന്നറിയിപ്പു നൽകുകയുണ്ടായി. (സദൃശവാക്യങ്ങൾ 29:25) ചില സമയങ്ങളിൽ ഒരു ദൂഷിതമായ “മരണഭീതി” അല്ലെങ്കിൽ മററുള്ളവരാലുള്ള അംഗീകരണത്തിനായുള്ള അതിർകടന്ന വാഞ്ഛ ഒരു വ്യക്തിയെ ഈ കെണിയിലേക്കു തള്ളിവിടുന്നു. (എബ്രായർ 2:14, 15) ഏലിയാവ് ബാലാരാധകർക്കെതിരെ നിർഭയം ഉറച്ചുനിന്ന ഒരുവനായിരുന്നു. എന്നാൽ ഈസബേൽ രാജ്ഞി അവനെ വധിക്കാൻ കല്പന പുറപ്പെടുവിച്ചപ്പോൾ “അവൻ ഭയന്നുപോകുകയും തന്റെ പ്രാണരക്ഷക്കുവേണ്ടി ശ്രമിച്ചു തുടങ്ങുകയും ബേർശേബയിലെത്തുകയും ചെയ്തു.” (1 രാജാക്കൻമാർ 19:1-3) യേശുവിനെ അറസ്ററു ചെയ്ത രാത്രിയിൽ അപ്പോസ്തലനായ പത്രോസ് അതുപോലെതന്നെ മാനുഷഭയത്തിന് അടിമപ്പെട്ടു. “കർത്താവേ, ഞാൻ നിന്നോടുകൂടെ തടവറയിലേക്കും മരണത്തിലേക്കും പോകാൻ ഒരുക്കമാണ്” എന്ന് പത്രോസ് വീമ്പിളക്കിയിരുന്നെങ്കിലും ക്രിസ്തുശിഷ്യൻമാരിലൊരാളാണെന്നു കുററമാരോപിക്കപ്പെട്ടപ്പോൾ “അവൻ ശപിക്കാനും ‘ഞാൻ ആ മനുഷ്യനെ അറിയുന്നില്ല.” എന്ന് ആണയിടാനും തുടങ്ങി.”—ലൂക്കോസ് 22:33; മത്തായി 26:74.
7. (എ) കൊലോസ്യയിലെ ചിലർ ക്രിസ്ത്യാനിത്വത്തെയും യഹൂദമതത്തെയും കൂട്ടിക്കലർത്താൻ ശ്രമിച്ചതിന്റെ യഥാർത്ഥ കാരണമെന്തായിരിക്കാനിടയുണ്ട്? (ബി) ആർ ഇന്ന് സമാനമായി പ്രേരിതരാകുന്നതായി കാണപ്പെടുന്നു.
7 ചിലർ ക്രിസ്ത്യാനിത്വത്തെ യഹൂദമതവുമായികൂട്ടിക്കലർത്താൻ ശ്രമിച്ചതിന്റെ യഥാർത്ഥകാരണം അംഗീകാരത്തിനുവേണ്ടിയുള്ള ഭയത്തോടുകൂടിയ ആഗ്രഹമായിരുന്നിരിക്കാം. യഹൂദമതവാദികൾ ഗലാത്യയിൽ തലപൊക്കിയപ്പോൾ പൗലോസ് അവരുടെ കപടഭാവത്തെ തുറന്നുകാട്ടിക്കൊണ്ട് പറഞ്ഞു: “ജഡത്തിൽ ഒരു ഹിതകരമായ ഭാവം കാട്ടാൻ ആഗ്രഹിക്കുന്നവരെല്ലാമാണ് തങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കേണ്ടതിനു മാത്രം പരിച്ഛേദനയേൽക്കാൻ നിങ്ങളെ നിർബ്ബന്ധിക്കാൻ ശ്രമിക്കുന്നവർ.” (ഗലാത്യർ 6:12) അടുത്ത കാലത്ത് യഹോവയുടെ സ്ഥാപനത്തെ വിട്ടുപോയ ചിലരെ പ്രേരിപ്പിച്ച ശക്തി ജനപ്രീതിക്കുവേണ്ടിയുള്ള സമാനമായ ഒരു ആഗ്രഹമായിരിക്കുമോ?
8, 9. (എ) ഒരു ക്രിസ്ത്യാനി ഇന്ന് എങ്ങനെ മാനുഷഭയം പ്രകടമാക്കിയേക്കാം? (ബി) ഈ ഭയത്തെ എങ്ങനെ തരണം ചെയ്യാൻ കഴിയും?
8 ക്രിസ്ത്യാനികൾ അങ്ങനെയുള്ള ഭയങ്ങളെ തരണം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ വീടിനോടടുത്ത പ്രദേശങ്ങളിൽ പ്രസംഗിക്കാൻ നിങ്ങൾ വിമുഖരാണെങ്കിൽ, അല്ലെങ്കിൽ ബന്ധുക്കളോടോ കൂട്ടുജോലിക്കാരോടോ സഹപാഠികളോടോ സാക്ഷീകരിക്കുന്നതിൽനിന്ന് നിങ്ങൾ പിൻമാറിനിൽക്കുന്നുവെങ്കിൽ യെശയ്യാ 51:12-ൽ യഹോവ ചോദിക്കുന്ന ചോദ്യം ഓർക്കുക: “മരണമടയുന്ന ഒരു മർത്ത്യനെയും വെറും പച്ചപ്പുല്ലുപോലെയായത്തീരുന്ന മനുഷ്യവർഗ്ഗത്തിന്റെ ഒരു പുത്രനെയും ഭയപ്പെടാൻ നീ ആരാണ്?” (മത്തായി 10:28 താരതമ്യപ്പെടുത്തുക.) “യഹോവയിൽ ആശ്രയിക്കുന്ന” ഏവനും “സംരക്തിക്കപ്പെടു”മെന്ന് ഓർക്കുക. (സദൃശവാക്യങ്ങൾ 29:25) പത്രോസ് ഒടുവിൽ ഒരു രക്തസാക്ഷിമരണം വരിച്ചുകൊണ്ട് തന്റെ മാനുഷഭയത്തെ തരണം ചെയ്തു. (യോഹന്നാൻ 21:18, 19) ഇന്ന് അനേകം സഹോദരൻമാർ സമാനമായ ധൈര്യം പ്രകടമാക്കുന്നുണ്ട്.
9 പ്രസംഗവേല നിരോധിച്ചിരുന്ന ഒരു രാജ്യത്ത് സേവിച്ചിരുന്ന ഒരു മിഷനറി ഇങ്ങനെ പറഞ്ഞു: “നിങ്ങളെ പോലീസ് തൂക്കിയെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് യോഗത്തിനോ സേവനത്തിനോ പോകുന്നതിന് വിശ്വാസമാവശ്യമാണ്.” എന്നാൽ സങ്കീർത്തനക്കാരനെപ്പോലെ യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല. ഭൗമിക മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” എന്ന് അവിടത്തെ സഹോദരൻമാർ പറയുകയുണ്ടായി. (സങ്കീർത്തനം 118:6) ആ രാജ്യത്തെ വേല തഴച്ചു വളർന്നു, അടുത്ത കാലത്ത് നിയമപരമായ അംഗീകാരവും നേടി. വയൽശുശ്രൂഷയിലെ നിരന്തരമായ പങ്കുപററൽ യഹോവയിൽ അതേ വിശ്വാസം വളർത്തിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുമെന്ന് തീർച്ചയാണ്.
കുടുംബബന്ധങ്ങൾ
10. (എ) ഏതു വൈകാരികാവശ്യം സാർവ്വത്രികമാണ്, അത് സാധാരണയായി നിറവേററപ്പെടുന്നതെങ്ങനെ?
10 വ്യക്തി, വിവാഹം, കുടുംബം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “എല്ലാ സമുദായങ്ങളിലും സമുദായത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തിയുടെ ഒരു സാർവ്വലൗകിക ആവശ്യം ‘വേണ്ടപ്പെട്ടവനായിരിക്കേണ്ടതിന്റെയും തനിക്കു വേണ്ടപ്പെട്ട മറെറാരു സുപ്രധാന വ്യക്തി ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യമാണ്.” ഈ ആവശ്യം സാധാരണയായി യഹോവയുടെ ഒരു സ്ഥാപനമായ കുടുംബക്രമീകരണത്തിലൂടെ നിറവേററപ്പെടുന്നു. (എഫേസ്യർ 3:14, 15) എന്നിരുന്നാലും, നമുക്ക് കുടുംബാംഗങ്ങളോടു തോന്നുന്ന അടുപ്പത്തെ മിക്കപ്പോഴും സാത്താൻ ചൂഷണം ചെയ്യുന്നു. തന്റെ ഭാര്യയോടുണ്ടായിരുന്ന ആദാമിന്റെ ശക്തമായ വികാരം ഭവിഷ്യത്തുകളെ അവഗണിച്ചുകൊണ്ട് മത്സരത്തിൽ അവളോടു ചേരാൻ അവനെ പ്രേരിപ്പിച്ചവെന്നു സ്പഷ്ടമാണ്. (1 തിമൊഥെയോസ് 2:14) ശലോമോനെ സംബന്ധിച്ചെന്ത്? അവന്റെ പ്രശസ്തമായ ജ്ഞാനമൊക്കെയുണ്ടായിട്ടും “ശലോമോന്റെ വാർദ്ധക്യകാലത്ത് അവന്റെ ഭാര്യമാർതന്നെ മററു ദൈവങ്ങളെ അനുഗമിക്കാൻ അവന്റെ ഹൃദയത്തെ ചായിച്ചിരുന്നു; അവന്റെ ഹൃദയം അവന്റെ ദൈവമായ യഹോവയിങ്കൽ തികവുള്ളതെന്നു തെളിഞ്ഞില്ല. ശലോമോൻ യഹോവയുടെ ദൃഷ്ടികളിൽ വഷളായതു ചെയ്തു തുടങ്ങി.”—1 രാജാക്കൻമാർ 11:4-6.
11. ഏലി ‘യഹോവയെക്കാളധികം തന്റെ പുത്രൻമാരെ മാനിച്ച’തെങ്ങനെ?
11 നിങ്ങൾ യിസ്രായേലിലെ ഒരു മഹാപുരോഹിതനായിരുന്ന വൃദ്ധനായ ഏലിയെ ഓർക്കുന്നുണ്ടോ? അവന്റെ പുത്രൻമാരായിരുന്ന ഹോഫ്നിയും ഫിനെഹാസും “യഹോവയെ കൂട്ടാക്കാഞ്ഞ” “ശുംഭൻമാർ” ആയിരുന്നു. അവർ യഹോയ്ക്കുള്ള യാഗങ്ങളോട് കടുത്ത അനാദരവു പ്രകടമാക്കുകയും “സമാഗമന കൂടാരത്തിന്റെ പ്രവേശനത്തിങ്കിൽ സേവിച്ചിരുന്ന സ്ത്രീകളു”മായി ലൈംഗിക ദുർമ്മാർഗ്ഗത്തിലേർപ്പെടുകയും ചെയ്തു. എന്നിട്ടും ഏലി പ്രതിഷേധങ്ങളിൽ വച്ച് അതിസൗമ്യമായ പ്രതിഷേധമേ പ്രകടമാക്കിയുള്ളു, (“നിങ്ങൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്?”) അതേസമയം, അവരുടെ ഉദ്യോഗപദവിയിൽനിന്ന് അവരെ നീക്കാൻ യാതൊരു ശ്രമവും ചെയ്തുമില്ല. ഫലത്തിൽ, അവൻ ‘തന്റെ പുത്രൻമാരെ യഹോവയെക്കാളധികം മാനിക്കുകയായിരുന്നു.’ അത് അവന്റെയും അവരുടെയും മരണത്തിൽ കലാശിച്ചു!.—1 ശമുവേൽ 2:12-17, 22, 23, 29-34; 4:18.
12. (എ) കുടുംബബന്ധങ്ങൾ സംബന്ധിച്ച് യേശു എന്തു മുന്നറിയിപ്പ് നൽകി? (ബി) ബന്ധുക്കളുടെ കാര്യത്തിൽ ചിലർ ഏതു ലോക ചിന്താഗതി പിന്തുടർന്നേക്കാം, എന്നാൽ അതു തിരുവെഴുത്തുപരമായി ഉചിതമാണോ?
12 അതുകൊണ്ട് തെററായി നയിക്കപ്പെടുന്ന കൂറുകൾക്ക് ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നിങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ കഴിയും. യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “എന്നോടുള്ളതിനെക്കാൾ കൂടിയ പ്രിയം അപ്പനോടോ അമ്മയോടോ ഉള്ളവൻ എനിക്കു യോഗ്യനല്ല; എന്നോടുള്ളതിനെക്കാൾ കൂടിയ പ്രിയം മകനോടോ മകളോടോ ഉള്ളവൻ എനിക്കു യോഗ്യനല്ല.” (മത്തായി 10:37; ലൂക്കോസ് 14:26) എന്നാൽ ഒരു പ്രിയപ്പെട്ടവൻ സത്യം വിട്ടുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്താലോ? “രക്തം വെള്ളത്തെക്കാൾ കട്ടി കൂടിയതാണ്” എന്ന ലോകാശയമനുസരിച്ച് നിങ്ങൾ നീങ്ങുകയും ആ ബന്ധുവിനെ അനുഗമിച്ചുകൊണ്ട് നാശത്തിലേക്കു പോകുകയും ചെയ്യുമോ? അതോ നിങ്ങൾ “എന്റെ സ്വന്തം പിതാവും എന്റെ സ്വന്തം മാതാവും എന്നെ ഉപേക്ഷിക്കുകതന്നെ ചെയ്താലും യഹോവതന്നെ എന്നെ കൈക്കൊള്ളും” എന്ന സങ്കീർത്തനം 27:10-ലെ വാക്കുകളിൽ വിശ്വാസമർപ്പിക്കുമോ?
13. കോരഹിന്റെ പുത്രൻമാർ യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിച്ചതെങ്ങനെ, അവർ ഇതിന് എങ്ങനെ അനുഗ്രഹിക്കപ്പെട്ടു?
13 കോരഹിന്റെ പുത്രൻമാർക്ക് അങ്ങനെയുള്ള വിശ്വാസമുണ്ടായിരുന്നു. അവരുടെ പിതാവ് മോശെയുടെയും അഹരോന്റെയും അധികാരത്തിനെതിരായി ഒരു മത്സരത്തിനു നേതൃത്വം വഹിച്ചു. എന്നാൽ കോരഹിനെയും അവന്റെ സഹഗൂഢാലോചനക്കാരെയും വധിച്ചുകൊണ്ട് താൻ മോശയേയും അഹരോനെയും പിന്താങ്ങുന്നതായി യഹോവ നാടകീയമായി തെളിയിച്ചു. “എന്നിരുന്നാലും കോരഹിന്റെ പുത്രൻമാർ മരിച്ചില്ല.” (സംഖ്യാപുസ്തകം 16:1-3, 28-32; 26:9-11) പ്രത്യക്ഷത്തിൽ, അവർ മത്സരത്തിൽ തങ്ങളുടെ പിതാവിനോടു ചേരാൻ വിസമ്മതിച്ചു. അവരെ ജീവനോടെ സംരക്ഷിച്ചുകൊണ്ട് യഹോവ അവരുടെ വിശ്വസ്തതയെ അനുഗ്രഹിച്ചു. അവരുടെ സന്തതികൾക്ക് പിന്നീട് ബൈബിൾ ഭാഗങ്ങൾ എഴുതുന്നതിനുള്ള പദവി ലഭിച്ചു!—സങ്കീർത്തനം 42, 44-49, 84, 85, 87, 88 എന്നിവയുടെ മേലെഴുത്തുകാണുക.
14. ഏതനുഭവം ബന്ധുക്കളോടുള്ള വിശ്വസ്തതയെക്കാളുപരി യഹോവയോടുള്ള വിശ്വസ്തതയെ കരുതുന്നതിൽനിന്ന് ലഭിക്കുന്ന അനുഗ്രഹത്തെ ചിത്രീകരിക്കുന്നു?
14 അങ്ങനെ ഇന്നും വിശ്വസ്തത അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ദീർഘകാലം നിഷ്ക്രിയയായിരുന്ന ഒരു സ്ത്രീ ഒരു വ്യഭിചാര വിവാഹത്തിൽ ഏർപ്പെട്ടപ്പോൾ അവരുടെ പുത്രനായ ഒരു യുവസാക്ഷിയും അവന്റെ സഹോദരൻമാരും സ്വീകരിച്ച നിലപാട് അവൻ അനുസ്മരിക്കുന്നു. “ഞങ്ങൾ സംഗതി മൂപ്പൻമാരെ അറിയിച്ചു” എന്ന് അയാൾ പറയുന്നു. “അമ്മ താമസിച്ചിരുന്നത് വീട്ടിലല്ലാഞ്ഞതുകൊണ്ട് മൂപ്പൻമാർ കാര്യം കൈകാര്യം ചെയ്യുന്നതുവരെ അമ്മയോടുള്ള സഹവാസം പരിമിതപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ചെയ്യേണ്ടിവന്നിട്ടുള്ളതിലേക്കും ഏററം പ്രയാസമുള്ള കാര്യമായിരുന്നു അത്.” “നിങ്ങളുടെ നിത്യജീവനാണോ നിങ്ങൾക്ക് എന്നെക്കാൾ കാര്യം?” എന്നു പറഞ്ഞുകൊണ്ട് സ്ത്രീ പ്രതിഷേധിച്ചു. ഇതിന് “യഹോവയുമായുള്ള ഞങ്ങളുടെ ബന്ധമാണ് എന്തിനെക്കാളും പ്രധാനം” എന്ന് അവർ മറുപടി പറഞ്ഞു. ആ സ്ത്രീക്ക് ആത്മാർത്ഥമായ അനുതാപമുണ്ടാകത്തക്കവണ്ണം ഞെട്ടൽ അനുഭവപ്പെട്ടു. അവർ ആത്മീയമായി പുനഃസ്ഥിതീകരിക്കപ്പെട്ടു, ഇപ്പോൾ വീണ്ടും സുവാർത്തയുടെ ഒരു സജീവ പ്രസാധകയായി സേവിക്കുകയും ചെയ്യുന്നു.
15. (എ) ചില മാതാപിതാക്കൾ സ്വന്തം മക്കൾ ഇടർച്ച വസ്തുക്കളായിത്തീരാൻ അനുവദിച്ചിരിക്കുന്നതെങ്ങനെ? (ബി) മാതാപിതാക്കൾക്ക് നിത്യജീവൻ പ്രാപിക്കാൻ തങ്ങളേത്തന്നെയും മക്കളെയും സഹായിക്കാൻ കഴിയുന്നതെങ്ങനെ?
15 ചിലർ തങ്ങളുടെ സ്വന്തം മക്കൾ ഇടർച്ചയായിത്തീരാൻ അനുവദിച്ചിട്ടുണ്ട്. ചെറുപ്പക്കാരുടെ “ഹൃദയത്തോടു വിഡ്ഢിത്തം ബന്ധപ്പെട്ടിരിക്കുന്നു”വെന്ന് തിരിച്ചറിയാൻ പരാജയപ്പെട്ടുകൊണ്ട് ചില മാതാപിതാക്കൾ ഹിതകരമല്ലാത്ത കാര്യങ്ങളിൽ സംബന്ധിക്കാനും വിവാഹത്തിന് തീർത്തും പ്രായമാകാത്തവരുമായി പ്രേമാഭ്യർത്ഥന നടത്താനും തങ്ങളുടെ മക്കളെ അനുവദിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 22:15) മിക്കപ്പോഴും അങ്ങനെയുള്ള അനുവാദത്തിന്റെ ദുരന്തഫലങ്ങൾ എന്താണ്? ആത്മീയ കപ്പൽചേതം. (1 തിമൊഥെയോസ് 1:19) ചിലർ തങ്ങളുടെ മക്കളുടെ ദുഷ്പ്രവൃത്തികളെ ഗോപ്യമായി മറച്ചുവെച്ചുകൊണ്ട് തെററിനെ ഗുരുതരമാക്കുകപോലും ചെയ്യുന്നു! (സദൃശവാക്യങ്ങൾ 3:32; 28:13) എന്നിരുന്നാലും ബൈബിൾതത്വങ്ങളോട് വിശ്വസ്തമായി പററിനിൽക്കുന്നതിനാൽ ജീവന്റെ സമ്മാനം നേടാൻ മാതാപിതാക്കൾ തങ്ങളേത്തന്നെയും തങ്ങളുടെ മക്കളെയും സഹായിക്കുകയാണു ചെയ്യുന്നത്.—1 തിമൊഥെയോസ് 4:16.
നിങ്ങളുടെ സുഹൃത്തുക്കൾ “ജ്ഞാനികളോ” “ഭോഷൻമാരോ”?
16. (എ) നമ്മുടെ സുഹൃത്തുക്കൾക്ക് ഒരു ശക്തമായ സ്വാധീനമായിരിക്കാൻ കഴിയുന്നതെങ്ങനെ? (ബി) വിശേഷാൽ ആർ സുഹൃത്തുക്കളുടെ സ്വാധീനത്തിനു വിധേയരാണ്, എന്തുകൊണ്ട്?
16 സാമൂഹിക ശാസ്ത്രം: മാനുഷസമുദായം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരുവന്റെ അടുത്ത സുഹൃത്തുക്കളുടെ വിലമതിപ്പിനായുള്ള ആഗ്രഹം അവരുടെ നിലവാരങ്ങളോട് അനുരൂപപ്പെടാനുള്ള ഒരു ശക്തമായ സമ്മർദ്ദം ചെലുത്തുന്നു.” യുവജനങ്ങൾ വിശേഷാൽ അങ്ങനെയുള്ള സമ്മർദ്ദങ്ങൾക്കു വിധേയരാണ് എന്ന് “യൗവനം” എന്ന പുസ്തകം പ്രകടമാക്കുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “[ഇതിനു കാരണം] അവരുടെ ശരീരങ്ങളിൽ അവർക്കനുഭവപ്പെടുന്ന മാററങ്ങളും സ്വധാരണകളും തങ്ങളുടെ കുടുംബങ്ങളോടുള്ള ബന്ധങ്ങളുമാണ്. തൽഫലമായി, യുവാക്കൾ തങ്ങളുടെ സുഹൃത്തുകളുമായി കൂടുതൽ സമയവും തങ്ങളുടെ കുടുംബങ്ങളുമായി കുറച്ചുസമയവും ചെലവഴിച്ചു തുടങ്ങുന്നു.”
17. (എ) സദൃശവാക്യങ്ങൾ 13:20-ലെ വാക്കുകളുടെ സത്യതയെ ദൃഷ്ടാന്തികരിക്കുക. (ബി) ഏതുതരം സുഹൃത്തുക്കളെ “ജ്ഞാനികൾ” എന്നു കരുതാം? (സി) യുവജനങ്ങൾക്ക് യുവാവായിരുന്ന ശമുവേലിന്റെ ദൃഷ്ടാന്തം ഇന്ന് എങ്ങനെ പിന്തുടരാൻ കഴിയും?
17 സദൃശവാക്യങ്ങൾ 13:20-ലെ വാക്കുകളും അവഗണിക്കേണ്ടതല്ല. “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ മൂഢൻമാരോട് ഇടപെടുന്നവന് ദോഷം ഭവിക്കും.” ഒരു ക്രിസ്തീയ പെൺകുട്ടി ഇങ്ങനെ ഏററുപറയുന്നു: “സ്കൂളിലെ എന്റെ ദുഷിച്ച സകല സഹവാസവും യഥാർത്ഥത്തിൽ എന്നെ ബാധിച്ചുതുടങ്ങുകയാണ്. ഞാൻ സ്കൂൾ ദിനത്തിൽ ഒരു ചീത്തവാക്കു പറയാൻ ഒരുമ്പെട്ടു. . . . ഞാൻ മിക്കവാറും അതു പറഞ്ഞു, എന്നാൽ ഞാൻ പറഞ്ഞില്ല.” ചില ക്രിസ്തീയയുവാക്കൾ സുഹൃത്തുക്കൾ എന്നു വിളിക്കപ്പെടുന്നവരാൽ ഗുരുതരമായ ദുഷ്പെരുമാററങ്ങളിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടെന്ന് പറയാൻ സങ്കടമുണ്ട്. എന്നാൽ സമ്മാനം നേടാൻ ആഗ്രഹമുള്ള ഒരു യുവവ്യക്തിയാണ് നിങ്ങളെങ്കിൽ ജ്ഞാനികളായ സുഹൃത്തുക്കളെ തേടി കണ്ടുപിടിക്കുക—ആത്മീയ മനഃസ്ഥിതിയുള്ളവരും നേരായി നടക്കുന്നവരും പരിപുഷ്ടിപ്പെടുത്തുന്ന സംസാരമുള്ളവരുമായവരെതന്നെ. ബാലനായിരുന്ന ശമുവേൽ ഏലിയുടെ വഷളായ പുത്രൻമാരോട് സഹവസിച്ചില്ലെന്ന് ഓർക്കുക. അവൻ “യഹോവയ്ക്കു ശുശ്രൂഷചെയ്തുകൊണ്ട്” തിരക്കുള്ളവനായി തുടർന്നു, അവരുടെ വഷളത്തം അവനെ ബാധിക്കാതെ നിലകൊണ്ടു.—1 ശമുവേൽ 3:1.
സമ്മാനം നേടുക!
18. (എ) ചില സഹോദരൻമാർ, ഒരുപക്ഷെ അറിയാതെ, ജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടത്തിന് എങ്ങനെ തടസ്സം സൃഷ്ടിച്ചേക്കാം? (ബി) അങ്ങനെയുള്ള അനാരോഗ്യകരമായ സ്വാധീനങ്ങളിൽനിന്ന് എന്തിന് നമ്മെ സംരക്ഷിക്കാൻ കഴിയും?
18 അപ്പോൾ നിങ്ങളിൽ നിന്ന് സമ്മാനം കവർന്നു കളയുന്ന ഏവനെയും സൂക്ഷിക്കുക. തീർച്ചയായും ഇതിന് നിങ്ങളുടെ സഹോദരൻമാരെ സംശയത്തോടെ വീക്ഷിക്കണമെന്ന് അർത്ഥമില്ല. എന്നിരുന്നാലും, ഒരുപക്ഷേ അവിചാരിതമായി ചില സഹോദരൻമാർ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞേക്കാം. (‘നിങ്ങൾ എന്തിനാണ് തള്ളിക്കയറുന്നത്? നിങ്ങൾക്കു മാത്രമേ ജീവൻ കിട്ടുകയുള്ളുവെന്നാണോ നിങ്ങളുടെ വിചാരം?’) അവർ നിങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങളെ പരുഷമായി വിധിക്കുകപോലും ചെയ്തേക്കാം. (‘ഒരു കുടുംബമുള്ള നിങ്ങൾക്ക് എങ്ങനെ പയനിയറിംഗ് നടത്താൻ കഴിയുമെന്ന് എനിക്കു മനസ്സിലാകുന്നില്ല. അത് നിങ്ങളുടെ കുട്ടികൾക്കു നല്ലതല്ല.’) എന്നിരുന്നാലും ‘പ്രയാസം ഒഴിവാക്കാനുള്ള’ പത്രോസിന്റെ ബുദ്ധിയുപദേശം യേശു തള്ളിക്കളഞ്ഞുവെന്നോർക്കുക. (മത്തായി 16:22, 23) “വാക്കുകള പരിശോധിക്കാൻ” നിങ്ങളുടെ ബൈബിൾ പരിശീലിത കാതുകളെ ഉപയോഗിക്കുക. സത്യമെന്ന് തോന്നാത്തവയാൽ സ്വാധീനിക്കപ്പെടരുത്. (ഇയ്യോബ് 12:11) “കളികളിൽ പോലും ആരെങ്കിലും മത്സരിക്കുന്നുവെങ്കിൽ, ചട്ടപ്രകാരം മത്സരിക്കാത്തപക്ഷം അവന് കിരീടം ലഭിക്കുന്നില്ല” എന്ന് പൗലോസ് പറഞ്ഞുവെന്നോർക്കുക. (2 തിമൊഥെയോസ് 2:5) അതെ, തിരുവെഴുത്തു വിരുദ്ധമായ അഭിപ്രായങ്ങളല്ല, ദൈവത്തിന്റെ “ചട്ടങ്ങളാ”ണ് നിങ്ങളുടെ ചിന്തയെ നയിക്കേണ്ടത്.—1 കൊരിന്ത്യർ 4:3, 4 താരതമ്യപ്പെടുത്തുക.
19, 20. (എ) യോസേഫിന്റെ സഹോദരൻമാർ അവനെ ദ്രോഹിക്കാൻ ശ്രമിച്ചതെങ്ങനെ, യോസേഫ് അവരുടെ ദയയില്ലായ്മയോടു പ്രതികരിച്ചതെങ്ങനെ? (ബി) നമുക്ക് അപൂർണ്ണമനുഷ്യർ നിമിത്തം ഇടറുന്നതിനെ ഒഴിവാക്കാൻ എങ്ങനെ കഴിയും? (സി) സമ്മാനം സംബന്ധിച്ച് നമ്മുടെ തീരുമാനം എന്തായിരിക്കണം, എന്തുകൊണ്ട്?
19 ചില സമയങ്ങളിൽ ഒരു സഹക്രിസ്ത്യാനി ചിന്താശൂന്യമായ എന്തെങ്കിലും സംസാരത്താൽ നിങ്ങളെ ‘കുത്തി’യേക്കാം. (സദൃശവാക്യങ്ങൾ 12:18) ഇത് ജീവനു വേണ്ടിയുള്ള ഓട്ടത്തിൽനിന്ന് നിങ്ങളെ പിൻമാററൻ അനുവദിക്കരുത്! യോസേഫിനെ ഓർക്കുക. അവന്റെ സ്വന്തം സഹോദരൻമാർ അവനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിച്ചു. അത് ചെയ്യുന്നതിൽനിന്ന് അവർ പിൻമാറിയെങ്കിലും ഒടുവിൽ അവനെ അവർ ക്രൂരമായ അടിമത്തത്തിലേക്കു വിററു. ഇത് തന്നെ കുപിതനാക്കാനോ ‘യഹോവയ്ക്കെതിരെ അരിശം കൊള്ളിക്കാനോ’ യോസേഫ് അനുവദിച്ചില്ല. (സദൃശവാക്യങ്ങൾ 19:3) പകരംവീട്ടുന്നതിനു പകരം ഒരു മാററം ഭവിച്ച മനഃസ്ഥിതി പ്രകടമാക്കാൻ പിന്നീട് അവൻ അവർക്ക് അവസരം കൊടുത്തു. അവരുടെ അനുതാപം നിരീക്ഷിച്ചപ്പോൾ അവൻ “തന്റെ സഹോദരൻമാരെയെല്ലാം ചുംബിക്കാനും അവരെക്കുറിച്ചു കരയാനും തുടങ്ങി.” യാക്കോബ് പിന്നീടു പറഞ്ഞപ്രകാരം “വില്ലാളികൾ [യോസേഫിന്റെ അസൂയാലുക്കളായ സഹോദരൻമാർ] അവനെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും അവനെ എയ്യുകയും അവനോടു പിണക്കം വെച്ചുകൊണ്ടിരിക്കുകയും ചെയ്തു.” എന്നിട്ടും യോസേഫ് അവരുടെ വിദ്വേഷത്തിന് പ്രതികാരം ചെയ്തത് ദയകൊണ്ടായിരുന്നു. ആ അനുഭവങ്ങളാൽ ദുർബ്ബലീകരിക്കപ്പെടുന്നതിനു പകരം, “അവന്റെ കൈകളുടെ ബലം മാർദ്ദവമായിരുന്നു.”—ഉല്പത്തി 37:18-28; 44:15-45:15; 49:23, 24.
20 അതുകൊണ്ട്, അപൂർണ്ണമനുഷ്യരെ പ്രതി ഇടറുന്നതിനു പകരം ‘സമ്മാനം നേടത്തക്കവണ്ണം ഓടിക്കൊണ്ടിരിക്കുക.” യോസേഫിനെപ്പോലെ, പീഡാകരമായ അനുഭവങ്ങൾ നിങ്ങളെ ദുർബ്ബലീകരിക്കുന്നതിനു പകരം ബലിഷ്ഠനാക്കാൻ അനുവദിക്കുക. (യാക്കോബ് 1:2, 3 താരതമ്യപ്പെടുത്തുക.) യാതൊരു മനുഷ്യനും നിങ്ങൾക്ക് ഇടർച്ചയാകാത്തവിധം നിങ്ങളുടെ ദൈവസ്നേഹം അത്ര ശക്തമെന്നു തെളിയട്ടെ. (സങ്കീർത്തനം 119:165) യഹോവ നിത്യജീവന്റെ സമ്മാനം നിങ്ങൾക്കു വെച്ചുനീട്ടുന്നുവെന്ന് എപ്പോഴും ഓർക്കുക—വർണ്ണനക്കോ, ഗ്രഹണത്തിനോ അതീതമായ സമ്മാനംതന്നെ. യാതൊരു മനുഷ്യനും അതു നിങ്ങളിൽനിന്ന് കവർന്നുകളയാതിരിക്കട്ടെ!(w85 7/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ സൂക്ഷ്മപരിജ്ഞാനം ക്രിസ്ത്യാനികൾക്ക് വളരെ മൂല്യവത്തായിരിക്കുന്നതെന്തുകൊണ്ട്?
◻ നിത്യജീവൻ ലഭിക്കുന്നതിൽനിന്ന് ചിലരെ തടഞ്ഞിട്ടുള്ള മാനുഷഭയത്തെ ഒരുവന് എങ്ങനെ തരണംചെയ്യാൻ കഴിയും?
◻ ഒരുവന്റെ സ്വന്തം കുടംബത്തിന് ഒരു ഇടർച്ച വസ്തു ആയിത്തീരാൻ കഴിയുന്നതെങ്ങനെ?
◻ ഒരു ക്രിസ്ത്യാനി സഹക്രിസ്ത്യാനികളുടെ നിരുത്സാഹജനകമോ ദ്രോഹകരം പോലുമോ ആയ സംസാരത്തോട് എങ്ങനെ പ്രതികരിക്കണം?
(ബി) യഹോവയോടുള്ളതിനെക്കാൾ ശക്തമായ ബന്ധം ഭാര്യമാരോടുണ്ടായിരുന്ന പുരുഷൻമാരുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ നൽകുക.
[11-ാം പേജിലെ ചിത്രം]
നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും സൂക്ഷമപരിജ്ഞാനം കൊണ്ടു നിറയ്ക്കുന്നതിനാൽ നാം തെററായ ആശയങ്ങളെ ഖണ്ഡിക്കാൻ നമ്മേത്തന്നെ സജ്ജരാക്കുന്നു
[13-ാം പേജിലെ ചിത്രം]]
പത്രോസ് മാനുഷഭയം നിമിത്തം യേശുവിനെ തള്ളിപ്പറഞ്ഞു. പിന്നീട്, അപ്പോസ്തലൻ അങ്ങനെയുള്ള ഭയത്തെ ജയിച്ചടക്കി. സത്യക്രിസ്ത്യാനികളെല്ലാം അങ്ങനെയായിരിക്കണം