മറ്റുള്ളവരുടെ പാപങ്ങളിൽ പങ്കുപററരുത്
“ഞാൻ അസത്യവാദികളോടുകൂടെ ഇരുന്നിട്ടില്ല; തങ്ങൾ ആരാണെന്നുള്ളതു മറച്ചു വെക്കുന്നവരോടുകൂടെ ഞാൻ ചെന്നിട്ടില്ല.”—സങ്കീർത്തനം 26:4.
1. യൂദാ തന്റെ സഹക്രിസ്ത്യാനികൾക്ക് എഴുതുന്നതിലുള്ള ഉദ്ദേശ്യത്തിന് മാററംവരുത്തിയതെന്തുകൊണ്ട്?
പത്തൊൻപതു നൂററാണ്ടുകൾക്കു മുൻപ്, ശിഷ്യനായിരുന്ന യൂദാ ‘തങ്ങൾക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ച്’ സഹവിശ്വാസികൾക്ക് എഴുതാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ “വിശുദ്ധൻമാർക്ക് ഒരിക്കലായി ഭരമേൽപ്പിക്കപ്പെട്ട വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടം നടത്താൻ” അവരെ പ്രോത്സാഹിപ്പിക്കേണ്ടതാവശ്യമാണെന്ന് അവൻ കണ്ടെത്തി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചില “ഭക്തികെട്ട മനുഷ്യർ” സഭയിൽ നുഴഞ്ഞുകയറിയിരുന്നു, അവർ “നമ്മുടെ ദൈവത്തിന്റെ അനർഹദയയെ ദുർന്നടത്തയ്ക്കു ഒരു ഒഴികഴിവായി മാററുകയായിരുന്നു.”—യൂദാ 3, 4.
2. രക്ഷയെക്കുറിച്ചു ചർച്ചചെയ്യുന്നതു നവോൻമേഷപ്രദമാണെങ്കിലും ചില സമയങ്ങളിൽ നാം എന്തു പ്രാർത്ഥനാപൂർവ്വം പരിചിന്തിക്കേണ്ടതാണ്?
2 പൊതുവായുള്ള രക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നത് എത്ര നവോൻമേഷ പ്രദമാണ്! ആ സന്ദേശത്തെക്കുറിച്ചുള്ള വിചിന്തനം വലിയ സംതൃപ്തി കൈവരുത്തുന്നു. ആ രക്ഷയുടെ സകല അനുഗ്രഹങ്ങളും പ്രതീക്ഷിക്കുമ്പോൾ നാം സന്തോഷിക്കുന്നു. എന്നിരുന്നാലും, രക്ഷയെക്കുറിച്ചു സംസാരിക്കുന്നതിനു പകരം ഗൗരവമുള്ള മററു കാര്യങ്ങൾ പരിചിന്തിക്കേണ്ട ആവശ്യത്തെ നാം അഭിമുഖീകരിക്കുന്ന സമയങ്ങളുണ്ട്. തിരുത്തപ്പെട്ടില്ലെങ്കിൽ ഇവയ്ക്കു നമ്മുടെ വിശ്വാസത്തെ പൊളിക്കാനും ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നാം പരാജയപ്പെടാനിടയാക്കാനും കഴിയും. തെററായ നടത്തക്കെതിരായ യൂദായുടെ മുന്നറിയിപ്പ് ശക്തവും പ്രബലവുമായിരുന്നതുപോലെതന്നെ, ഇന്നു ക്രിസ്ത്യാനികൾ ചില സമയങ്ങളിൽ, വളച്ചുകെട്ടില്ലാത്ത, കുറിക്കുകൊള്ളുന്ന, തിരുവെഴുത്തു ബുദ്ധിയുപദേശം പ്രാർത്ഥനാപൂർവ്വം പരിചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സ്വന്തം പാപങ്ങൾ
3. നമുക്ക് ശിക്ഷണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്, അത് എങ്ങനെ സ്വീകരിക്കണം?
3 സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “അകൃത്യത്തിൽ, പ്രസവവേദനകളോടെ ഞാൻ ജനിപ്പിക്കപ്പെട്ടു, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീത്തനം 51:5) നമ്മളെല്ലാം പാപികളായിട്ടാണു ജനച്ചിരിക്കുന്നത്. (റോമർ 5:12) അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “നമുക്ക് പാപമില്ല എന്ന പ്രസ്താവന നാം ചെയ്യുന്നുവെങ്കിൽ നാം നമ്മേത്തന്നെ വഴിതെററിക്കുകയാണ്, നമ്മിൽ സത്യമില്ല” (1 യോഹന്നാൻ 1:8) പാപികളെന്ന നിലയിൽ നമ്മുടെ ഗതിയെ തിരുത്തത്തക്കവണ്ണം നമുക്കു ശിക്ഷണം ആവശ്യമുള്ള സമയങ്ങളുണ്ട്. അങ്ങനെയുള്ള ശിക്ഷണം യഹോവയിൽ നിന്ന് അവന്റെ വചനമായ ബൈബിളിലൂടെയും അവന്റെ സ്ഥാപനത്തിലൂടെയും വരുന്നു. അവന്റെ ശിക്ഷണം നമ്മെ തിരുത്തുന്നു, അവന്റെ മുമ്പാകെ നിഷ്ക്കളങ്കതയിൽ നടക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചപ്രകാരം: “യാതൊരു ശിക്ഷണവും തൽക്കാലത്തേക്കു സന്തോഷമല്ല, ദുഃഖകരമാണെന്നാണ് തോന്നുക; എന്നാൽ പിന്നീട് അതിനാൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നവർക്ക് അത് സമാധാനഫലം, അതായത് നീതി, വിളയിക്കുന്നു.” (എബ്രായർ 12:11) അത്തരം ശിക്ഷണത്തിന്റെ സമാധാനഫലത്തിന്റെ വീക്ഷണത്തിൽ നാം തീർച്ചയായും നന്ദിയോടെ അതു സ്വീകരിക്കേണ്ടതാണ്.
4. ശിക്ഷണം എപ്പോൾ കൊടുക്കാവുന്നതാണ്, അതിന്റെ ഫലമെന്തായിരിക്കും?
4 ഗുതുതരമായ ഒരു തെററിലേക്ക് നയിച്ചേക്കാവുന്ന ഒരു ഗതിക്കു തുടക്കമിടുമ്പോൾതന്നെ യഹോവയിൽനിന്നുള്ള ശിക്ഷണം നൽകപ്പെട്ടേക്കാം. (ഗലാത്യർ 6:1) മററു സമയങ്ങളിൽ, നാം കൂടുതൽ പൂർണ്ണമായി ഒരു തെററായ ഗതിയിൽ പ്രവേശിച്ച ശേഷമായിരിക്കാം ശിക്ഷണം വരുന്നത്. സഭയിലെ ഒരു ദുഷ്പ്രവൃത്തിക്കാരനെതിരായി നടപടിയെടുക്കാൻ അപ്പോസ്തലനായ പൗലോസ് കൊരിന്ത്യരെ ശക്തമായി ഉപദേശിച്ചപ്പോഴത്തേതുപോലെ, അത്തരം ശിക്ഷണം കഠിനമായിരിക്കേണ്ടതുണ്ടായിരിക്കാം. (1 കൊരിന്ത്യർ 5:1-5) രണ്ടു സന്ദർഭത്തിലും ദുഷ്പ്രവൃത്തിക്കാരൻ അനുതപിച്ചു തിരിഞ്ഞുവരാനും ഗൗരവമുള്ള ഒരു ദുഷ്പ്രവൃത്തിയിലേക്കു നിയിക്കുന്ന പാപപങ്കിലമായ മോഹങ്ങളിൽ നിന്ന് അകന്ന സ്ഥിരമായ ഒരു ഗതിയിൽ പോകാനും വേണ്ടിയാണ് ശിക്ഷണം കൊടുക്കപ്പെടുന്നത്. (പ്രവൃത്തികൾ 3:19 താരതമ്യപ്പെടുത്തുക.) യഹോവയുടെ ദാസൻമാർ അങ്ങനെയുള്ള ശിക്ഷണത്തിൽ നന്ദിയുള്ളവരാണ്. പുരാതന കൊരിന്തിൽ ശകാരിക്കപ്പെട്ട വ്യക്തിക്ക് പ്രയോജനം കിട്ടുകയും പ്രത്യക്ഷത്തിൽ സഭയുമായുള്ള സ്നേഹപൂർവ്വക സഹവാസത്തിൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തേക്കാം.—2 കൊരിന്ത്യർ 2:5-8.
5. ഗൗരവമായ പാപത്തിൽ ഉൾപ്പെടുന്ന ക്രിസ്ത്യാനികൾ സാധാരാണയായി എന്തു ചെയ്യുന്നു?
5 യഹോവയ്ക്കു സമർപ്പിക്കപ്പെട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ദൈവമുമ്പാകെ നിഷ്ക്കളങ്കമായി നടക്കേണ്ടിതിന്റെ ആവശ്യത്തെക്കുറിച്ച് വളരെയധികം ബോധമുള്ളവരാണ്. അവർ ഗൗരവമുള്ള പാപത്തിൽ ഉൾപ്പെട്ടുപോയാൽ അവർ പെട്ടെന്ന് ചീത്ത മാർഗ്ഗത്തിൽ നിന്ന് അകുന്നുമാറുകയും നിയമിത മൂപ്പൻമാരുടെ അടുക്കലേക്കു പോകുകയും യഥാർത്ഥ അനുതാപത്തിന്റെ തെളിവുകൊടുക്കുകയും ചെയ്യുന്നു. (യാക്കോബ് 5:13-16) ഓരോ വർഷവും താരതമ്യേന ചുരുക്കം ചില യഹോവയുടെ സാക്ഷികൾ മാത്രമേ സഭയിൽനിന്ന് പുറത്താക്കപ്പെടുന്നുള്ളുവെന്ന വസ്തുത അവർ ചീത്തത്വത്തെ വെറുക്കുന്നുവെന്നും നൻമചെയ്യാനാഗ്രഹിക്കുന്നുവെന്നുമുള്ളതിന്റെ തെളിവാണ്.—സങ്കീർത്തനം 34:14; 45:7.
മറ്റുള്ളവരുടെ പാപങ്ങൾ
6, 7. ചില ദുഷ്പ്രവൃത്തിക്കാർ മററുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതെങ്ങനെ?
6 എന്നിരുന്നാലും, പ്രത്യക്ഷത്തിൽ നീതിയെ സ്നേഹിക്കുന്ന ചിലർ തങ്ങളെ വഞ്ചിക്കാൻ തങ്ങളുടെ ഹൃദയങ്ങളെ അനുവദിച്ചതായി തോന്നുന്നു. എന്തുകൊണ്ടെന്നാൽ അവർ ചീത്തത്വത്തെ വെറുക്കുന്നതായി കാണുപ്പെടുന്നില്ല. (സങ്കീർത്തനം 97:10; ആമോസ് 5:15) തൽഫലമായി, അവർ പാപപൂർണ്ണമായ കാര്യങ്ങൾ ചെയ്യുന്നതിൽ ഉൾപ്പെടുകയും നൻമചെയ്യാനുള്ള പോരാട്ടം നിലനിർത്താതിരിക്കുകയും ചെയ്യുന്നു. ചില സമയങ്ങളിൽ, അവർ അതിലധികം പോകുകയും തങ്ങളുടെ പാപപൂർണ്ണമായ ഗതിയിൽ മററുള്ളവരെ ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തേക്കാം. അങ്ങനെയുള്ള നിർദ്ദേശങ്ങൾ നാം തള്ളിക്കളയുന്നത് എത്ര പ്രധാനമാണ്!—സദൃശവാക്യങ്ങൾ 1:10, 10-15 താരതമ്യപ്പെടുത്തുക.
7 ചിലപ്പോൾ പ്രത്യക്ഷത്തിൽ ചീത്തയെ വെറുക്കാത്ത ചിലർ വളരെ ഹൃദ്യമായി സംസാരിക്കുന്നതുകൊണ്ട്, അവരെ ശ്രദ്ധിക്കുന്നവരുടെ ഹൃദയങ്ങളിൽ തെററുചെയ്യാനുള്ള ഒരു ആകാംക്ഷ വികാസംപ്രാപിച്ചേക്കാം. ദുർമ്മാർഗ്ഗത്തിലോ ദൈവം അംഗീകരിക്കാത്ത നടത്തയോടടുത്ത ഏതെങ്കിലും നടപടിയിലോ ഏർപ്പെടാനായിരിക്കാം പ്രോത്സാഹനം. അല്ലെങ്കിൽ ആത്മീയമായ അപകടസാദ്ധ്യതയുള്ള ഒരു സാഹചര്യത്തിൽ ഉൾപ്പെടാൻ ഒരു വ്യക്തി പ്രോത്സാഹിപ്പിക്കപ്പെക്കോം. അങ്ങനെ മററുള്ളവരെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്നവർ, നാം പാപം ചെയ്യുമ്പോൾ കരുണ നിറഞ്ഞ സ്നേഹവാനായ ഒരു ദൈവമാണ് യഹോവയെന്ന് അവകാശപ്പെട്ടേക്കാം. ഹൃദയത്തിന്റെ അത്തരം വഞ്ചനക്ക് നിലനിൽക്കുന്ന തകരാറു വരുത്തിക്കൂട്ടാൻ കഴിയും. (യിരെമ്യാവ് 17:9; യൂദാ 4) തീർച്ചയായും, നാം ‘അവരുടെ വഴിയിൽനിന്ന് നമ്മുടെ പാദത്തെ പിൻവലിക്കണം.’—സദൃശവാക്യങ്ങൾ 1:15.
മറ്റുള്ളവരുടെ പാപങ്ങളിൽ പങ്കുപററൻ
8. ഏതു ചോദ്യങ്ങൾ പരിചിന്തിക്കേണ്ടയാവശ്യമുണ്ട്?
8 എന്നാൽ ഒരു നിർദ്ദിഷ്ടപ്രവർത്തനഗതി തെററാണെന്ന് നാം തിരിച്ചറിയുന്നുവെന്നിരിക്കട്ടെ. നാം അതു തള്ളിക്കളയുന്നുത് ആ സംഗതി സംബന്ധിച്ച കൂടുതലായ ഉത്തരവാദിത്തത്തിൽനിന്ന് നമ്മെ വിമുക്കരാക്കുന്നുണ്ടോ? ദുഷ്പ്രവൃത്തി ചെയ്യാൻ നിർദ്ദേശിക്കുന്നവർ അതിൽ ഏർപ്പെടുന്നതായി നാം അറിയുന്നുവെങ്കിൽ നാം എന്തുചെയ്യണം?
9. ചിലർ മററുള്ളവരുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിയിക്കാത്തതെന്തുകൊണ്ടായിരിക്കാം, എന്നാൽ ഇത് ഗൗരവമുള്ള സംഗതി ആയിരിക്കുന്നതെന്തുകൊണ്ട്?
9 മററുള്ളവരുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിവുള്ള ചിലർ സഭയെ ശുദ്ധമായി സൂക്ഷിക്കാൻ മുഖ്യ ഉത്തരവാദിത്തമുള്ളവരോട് അതിനെക്കുറിച്ച് യാതൊന്നും പറയാതിരിക്കാൻ ചായ്വു കാണിച്ചേക്കാം. എന്തുകൊണ്ട്? ഒരുപക്ഷേ അവർ കൂട്ടുകാർക്കെതിരെ വിവരം കൊടുക്കുന്നവരായി വീക്ഷിക്കപ്പെടാനാഗ്രഹിക്കുന്നില്ല അല്ലെങ്കിൽ, തെററായ ഒരു കൂറു നിമിത്തം അവർ സംഗതി ഒതുതക്കിവെച്ചേക്കാം, അല്ലെങ്കിൽ രഹസ്യമായി സൂക്ഷിക്കാമെന്നു വാഗ്ദാനം ചെയ്യുന്നവരോടു മാത്രം പറഞ്ഞേക്കാം. ഇതു വളരെ ഗൗരവമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് യഥാർത്ഥത്തിൽ മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിൽ കലാശിച്ചേക്കാം.
10, 11. (എ) അപ്പോസ്തലനായ യോഹന്നാൻ മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിനെക്കുറിച്ച് എന്തു പറഞ്ഞു? (ബി) ഒരു സഭാംഗത്തിന്റെ ദുഷ്പ്രവൃത്തിയെക്കുറിച്ച് നാം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, നാം നമ്മോടുതന്നെ എന്തു ചോദിക്കേണ്ടതാണ്?
10 മറെറാരാളുടെ പാപത്തിൽ പങ്കുപററുക സാദ്ധ്യമാണെന്ന് അപ്പോസ്തലനായ യോഹന്നാൻ പ്രകടമാക്കി. അവൻ ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ മുന്നേറുന്ന ഏവനും ദൈവമില്ല. . . . ആരെങ്കിലും നിങ്ങളുടെ അടുക്കൽ വരുകയും ഈ ഉപദേശം കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ ഒരിക്കലും നിങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുകയോ അയാൾക്ക് വന്ദനം പറയുകയോ ചെയ്യരുത്. എന്തെന്നാൽ അയാളോടു വന്ദനം പറയുന്നവൻ അയാളുടെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയാണ്.” (2 യോഹന്നാൻ 9:11) “ക്രിസ്തുവിന്റെ ഉപദേശ”ത്തെ പരിത്യജിക്കുന്ന ഒരുവൻ വിലയുള്ള ഒരു കൂട്ടാളിയായിരിക്കുകയില്ല. അയാൾക്കു വന്ദനംപോലും പറയാതിരിക്കുന്നതിനാൽ വിശ്വസ്ത ക്രിസ്ത്യാനി അയാളുടെ ദുഷ്ടതയിൽ പങ്കാളിയാകുന്നതൊഴിവാക്കും.
11 ഒരു വിശ്വാസത്യാഗിയെ സംബന്ധിച്ച വാസ്തവസ്ഥിതി ഇതായിരിക്കുന്നതുകൊണ്ട് തീർച്ചയായും നമ്മുടെശ്രദ്ധയിൽപെടുന്ന ദുർമ്മാർഗ്ഗപ്രവൃത്തികൾ ചെയ്യുന്ന മററുള്ളവരുടെ ദുഷ്ടതയിൽ പങ്കാളികളാകാൻ നാമാഗ്രഹിക്കുന്നില്ല. അപ്പോൾ, സഭയിലെ ഒരു അംഗം ഒരു മോഷ്ടാവോ മദ്യപാനിയോ ആയിത്തീർന്നതായി നാമറിയുന്നുവെങ്കിലോ? യഹോവയുടെ ക്ഷമതേടുന്നതിനും തന്റെ പാപം മൂപ്പൻമാരോട് ഏററുപറയുന്നതിനും ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കാൻ നാം പരാജയപ്പെടുന്നുവെങ്കിൽ നാം തികച്ചും കുററമില്ലാത്തവരായിരിക്കുമോ? ഇല്ല, എന്തുകൊണ്ടെന്നാൽ നമുക്ക് ഗൗരവമായ ഒരു ഉത്തരവാദിത്തമുണ്ട്.
ശുദ്ധിയും സംരക്ഷണവും മർമ്മപ്രധാനം
12. സഭയുടെ ആത്മീയ ശുദ്ധിയിൽ താത്പര്യം പ്രകടമാക്കേണ്ടതെന്തുകൊണ്ട്?
12 സഭയുടെ ആത്മീയശുദ്ധിയിൽ നാം വ്യക്തിപരമായി താൽപര്യം പ്രകടമാക്കണം. പൊതുയുഗത്തിനു മുൻപ് ആറാം നൂററാണ്ടിൽ യഹൂദപ്രവാസികൾ ബാബിലോൻ വിട്ടുപോകാറായപ്പോൾ ഇത് എത്ര നന്നായി ഊന്നിപ്പറയപ്പെട്ടു! ദൈവദത്തമായ കല്പന ഇതായിരുന്നു: “വിട്ടുമാറുവിൻ, വിട്ടുമാറുവിൻ, അവിടെ നിന്ന് പുറത്തുപോകുവിൻ, അശുദ്ധമായതൊന്നും തൊടരുത്; [ബാബിലോന്റെ] മദ്ധ്യത്തിൽനിന്ന് പുറത്തുപോകുവിൻ, യഹേവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, ശുദ്ധിപാലിക്കുന്നവിൻ.”—യെശയ്യാവ് 52:11.
13. യഹോവയുടെ ജനത്തെ ദുഷ്പ്രവൃത്തിക്കാരിൽ നിന്നു സംരക്ഷിക്കുന്നതിൽ നാം തൽപ്പരരായിരിക്കണമെന്ന് യൂദാ എങ്ങനെ പ്രകടമാക്കി?
13 യഹോവയുടെ ജനത്തെ ദുഷ്പ്രവൃത്തിയിലേക്കു വശീകരിക്കാൻ ശ്രമിക്കുന്നവരിൽനിന്നു അവരെ സംരക്ഷിക്കുന്നതിലും നാം തൽപ്പരരായിരിക്കണം. യൂദായുടെ നാളിലെ “ഭക്തികെട്ട മനുഷ്യർ” ‘ദൈവത്തിന്റെ അനർഹദയയെ ദുർന്നടത്തക്ക് ഒരു ഒഴികഴിവായി മാററാൻ’ ശ്രമിച്ചു, എന്നാൽ ആ വിശ്വസ്ത ശിഷ്യൻ സഹവിശ്വാസികൾക്കു മുന്നറിയിപ്പു കൊടുക്കാനും അങ്ങനെ അവരെ സംരക്ഷിക്കാനും പ്രവർത്തിച്ചു. അവൻ അവിശ്വസ്ത യിസ്രായേല്യരും അനുസരണം കെട്ട ദൂതൻമാരും മററു ചിലരും വെച്ച മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ അവരെ അനുസ്മരിപ്പിച്ചു. ഈ ദിവ്യനിശ്വസ്ത ലേഖനം വായിക്കുക, അപ്പോൾ സഭയുടെ ശുദ്ധിക്ക് ഭീഷണിനേരിടുമ്പോൾ അല്ലെങ്കിൽ അശുദ്ധമായ ആന്തരങ്ങളുള്ള ദുർമ്മാർഗ്ഗികളിൽ നിന്ന് ദൈവജനത്തിന് സംരക്ഷണം ആവശ്യമുള്ളപ്പോൾ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് അടങ്ങിയിരിക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കും.
14. ഒരു ദുഷ്പ്രവൃത്തിക്കാരൻ മൂപ്പൻമാരോട് ഏററുപറയുന്നില്ലെങ്കിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ സങ്കീർത്തനം 26:4-ന് നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
14 എന്നിരുന്നാലും, ദൈവത്തിന്റെ ക്ഷമതേടാനും മൂപ്പൻമാരോട് ഏററുപറയാനും നമ്മൾ ഒരു ദുഷ്പ്രവൃത്തിക്കാരനെ പ്രോത്സാഹിപ്പിച്ചിട്ട് അയാൾ അത് നീട്ടിവെക്കുകയോ ആ നടപടികളുടെ ആവശ്യം കാണാതിരിക്കുകയോ ആണെങ്കിലോ? നമുക്ക് സംഗതി ഉപേക്ഷിച്ചുകളയാമോ? തങ്ങൾ ഉൾപ്പെടാനാഗ്രഹിക്കുന്നില്ലെന്ന് ചിലർ ന്യായവാദം ചെയ്തേക്കാം. തെററുകാരന്റെ സൗഹൃദം നഷ്ടപ്പെടുന്നതിന്റെ അപകടം വരുത്താൻ അവർ ആഗ്രഹിക്കുന്നില്ലായിരിക്കാം. മൂപ്പൻമാരോട് പറഞ്ഞുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുന്നവർ എന്ന് വിചാരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ലായിരിക്കാം. എന്നാൽ ഇത് തെററായ ന്യായവാദമാണ്. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞാൻ അസത്യവാദികളോടുകൂടെ ഇരുന്നിട്ടില്ല; തങ്ങൾ ആരാണെന്നുള്ളതു മറച്ചുവെക്കുന്നവരോടുകൂടെ ഞാൻ ചെന്നിട്ടില്ല.” (സങ്കീർത്തനം 26:4) അപ്പോൾ, തീർച്ചയായും, “തങ്ങൾ ആരാണെന്നുള്ളതു മറച്ചുവെക്കുന്നവരോടുകൂടെ” കൂട്ടുകുററക്കാരായിത്തീരാൻ നാമാഗ്രഹിക്കുന്നില്ല.
15. തന്റെ ദുഷ്പ്രവൃത്തിസംബന്ധിച്ച് മൂപ്പൻമാരെ സമീപിക്കാൻ തെററുകാരനായ ഒരു വ്യക്തിക്ക് ന്യായമായ സമയം കൊടുത്തശേഷമുള്ള നമ്മുടെ ഉത്തരവാദിത്തത്തെ ലേവ്യാപുസ്തകം 5:1 പ്രകടമാക്കുന്നതെങ്ങനെ?
15 അതുകൊണ്ട്, തന്റെ ദുഷ്പ്രവൃത്തി സംബന്ധിച്ച് മൂപ്പൻമാരെ സമീപിക്കാൻ തെററുകാരന് ന്യായമായ സമയം അനുവദിച്ചശേഷം, അവന്റെ പാപത്തിൽ പങ്കാളിയാകാതിരിക്കാൻ നമുക്ക് യഹോവയുടെ മുമ്പാകെ ഉത്തരവാദിത്തമുണ്ട്. ഈ വ്യക്തി മൂപ്പൻമാരുടെ അന്വേഷണം അർഹിക്കുന്ന ഗുരുതരമായ ദുഷ്പ്രവൃത്തി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരവാദിത്തമുള്ള മേൽവിചാരകൻമാരെ നാം അറിയിക്കേണ്ടതുണ്ട്. ഇത് ലേവ്യപുസ്തകം 5:1-ന് ചേർച്ചയായിട്ടായിരിക്കും, അതിങ്ങനെ പറയുന്നു: “ഒരു ദേഹി പരസ്യമായ ശപിക്കൽ കേൾക്കുകയും താൻ ഒരു സാക്ഷിയായിരിക്കുകയും ചെയ്തിട്ട്, അല്ലെങ്കിൽ അയാൾ അത് കാണുകയോ അതിനെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ട്, അയാൾ അത് അറിയിക്കുന്നില്ലെങ്കിൽ അയാൾ തന്റെ തെററിന് സമാധാനം പറയേണ്ടതാണ്.” തീർച്ചയായും, നാം തെററുചെയ്തതായി സങ്കൽപ്പിച്ചുകൊണ്ടു മാത്രം ധൃതഗതിയിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കണം.
16. നിയമിതമൂപ്പൻമാരോട് തന്റെ ഗൗരവമുള്ള ദുഷ്പ്രവൃത്തിവെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഒരു സുഹൃത്തിനോടുള്ള കൂറിനെക്കാൾ വളരെയേറെ പ്രാധാന്യമുള്ളതെന്ത്?
16 ഇന്നത്തെ ലോകത്തിൽ മററുള്ളവരുടെ ദുഷ്പ്രവൃത്തി മറയ്ക്കുന്നത് ഒരു സാധാരണനടപടിയാണ്. മററുള്ളവരുടെ ദുഷ്പ്രവൃത്തി, അത്തരം നടപടികളെക്കുറിച്ച് അറിയേണ്ടവരോട് വെളിപ്പെടുത്തുന്ന കാര്യത്തിൽ അനേകർ ഒരു കൻമതിൽപോലെ മൂകരാണ്. ഒരു സഹവിശ്വാസിയുടെ ഗുരുതരമായ പാപം നിയമിതമൂപ്പൻമാരെ അറിയിക്കുന്നതിന് ക്രിസ്തീയ വ്യക്തിത്വത്തിന്റെ ശക്തി ആവശ്യമാണ്. എന്നാൽ നമുക്ക് യഹോവയുടെ പ്രീതി ലഭിക്കണമെങ്കിൽ, മറെറാരു വ്യക്തിയുടെ ദുഷ്പ്രവൃത്തി സംബന്ധിച്ച് വ്യക്തിപരമായ സൗഹൃദം നമ്മെ കുരുടാക്കാൻ നാം അനുവദിക്കരുത്. ദൈവത്തോടുള്ള നമ്മുടെ ബന്ധം ഗൗരവമുള്ള ദുഷ്പ്രവൃത്തി സംബന്ധിച്ച് കുററക്കാരനും നിയമിത മൂപ്പൻമാരോട് കാര്യം വെളിപ്പെടുത്താൻ വിസമ്മതിക്കുന്നവനുമായ ഒരു സുഹൃത്തിനോടുള്ള കുറിനെക്കാൾ വളരെയേറെ പ്രധാനമാണ്.
എല്ലാവരും പരിചിന്തിക്കേണ്ട ഒരു പ്രശ്നം
17. നമ്മുടെ ഇടയിലെ ചില യുവാക്കൾ മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ടയാവശ്യത്തെ ചിത്രീകരിക്കുന്നതെന്ത്?
17 മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിന്റെ പ്രശ്നം ചിലപ്പോൾ നമ്മുടെ ഇടയിലെ ചില യുവാക്കളുടെ ഇടയിൽ സ്ഥിതിചെയ്യുന്നുണ്ട്. സഭയെ ഹാനികരമായി ബാധിക്കാവുന്നതും യഹോവയുടെ അപ്രീതിയിൽ കലാശിക്കുന്നതുമായ കാര്യങ്ങൾ മററുള്ളവർ ചെയ്യുമ്പോൾ, അവർ മൗനം പാലിക്കുകയും അറിയിക്കേണ്ടവരോടു പറയാൻ വിസമ്മതിക്കുകയും ചെയ്തേക്കാം. ലൗകിക സ്കൂൾ പദ്ധതികളിൽ മററുള്ളവരുടെ ദുഷ്പ്രവൃത്തിയെ മറയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാൽ ഈ വീക്ഷണഗതി സഭയിൽ വ്യാപിക്കുമ്പോൾ അനേകം പ്രശ്നങ്ങൾ സംജാതമായേക്കാം. ചെറുപ്പക്കാർ തെററായ നടത്തയിൽ ഏർപ്പെടാൻ ഒത്തുകൂടുകയും അതേസമയം അത്തരം പ്രവർത്തനത്തെക്കുറിച്ച് മൂപ്പൻമാരും മാതാപിതാക്കളും അറിയാതിരിക്കാൻ അന്യോന്യം രഹസ്യം സൂക്ഷിക്കുന്നതിന് ആണയിടുകയും ചെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പോലും കിട്ടിയിട്ടുണ്ട്, സമപ്രായക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങുന്നതും കൂട്ടത്താൽ അംഗീകരിക്കപ്പെടുന്നതിനുള്ള ആഗ്രഹവും, ദുഷ്പ്രവൃത്തി കണ്ടുപടിക്കപ്പെട്ടപ്പോൾ, ഈ യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും സഭയിലെ മററുള്ളവർക്കും വളരെയധികം ഹൃദയവേദന വരുത്തിക്കൂട്ടിയിട്ടുണ്ട്. വെളിപ്പെടാതെ മറഞ്ഞിരിക്കുന്ന യാതൊന്നുമില്ലെന്നും യഹോവയുടെ മുമ്പാകെയുള്ള നമ്മുടെ മുഖ്യ ഉത്തരവാദിത്തങ്ങളിലൊന്ന് അവന്റെ സ്ഥാപനത്തെ ശുദ്ധമായി സൂക്ഷിക്കാൻ സഹായിക്കുകയെന്നതുമാണെന്ന് നാം ഓർക്കേണ്ടതാണ്.—ലൂക്കോസ് 8:17.
18. തങ്ങളുടെ മക്കൾ തെററു ചെയ്യുന്നുവെങ്കിൽ ക്രിസ്തീയ മാതപിതാക്കൾ എന്തു ചെയ്യണം?
18 യഹോവയുടെ സകല ദാസൻമാരും മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററാതിരിക്കാൻ വളരെ ശ്രദ്ധാലുക്കളായിരിക്കേണ്ടതാണ്. ചില മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക് അഭയം കൊടുത്തുകൊണ്ട് അവരുടെ ദുർന്നടത്തയെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഈ ചെറുപ്പക്കാർ തെററുചെയ്യുമ്പോൾ എല്ലാവരും തങ്ങളുടെ മക്കളോടെതിരാണെന്നുള്ള മനോഭാവം ക്രിസ്തീയ മാതാപിതാക്കൻമാർ സ്വീകരിക്കരുത്. പകരം ദൈവഭയമുള്ള മതാപിതാക്കൻമാർ ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന ആവശ്യമായ ഏതു ശിക്ഷണത്തിൽനിന്നും പ്രയോജനം നേടാൻ തങ്ങളുടെ തെററുകാരായ സന്തതികളെ സഹായിക്കേണ്ടതാണ്.
19. (എ) ഗൗരവമുള്ള പാപങ്ങളുടെ കാര്യത്തിൽ ക്രിസ്തീയ വിവാഹിത ഇണകൾ എന്തു സംബന്ധിച്ച് ശ്രദ്ധാലുക്കളായിരിക്കണം? (ബി) തങ്ങളിലൊരാളോ ഒരു ശുശ്രൂഷാദാസനോ ഗൗരവമുള്ള ഒരു പാപം ചെയ്യുന്നുവെങ്കിൽ മൂപ്പൻമാർ എന്തു ചെയ്യണം?
19 വിവാഹിതരായ ക്രിസ്തീയ ഇണകളും പരസ്പരം ഗുരുതരമായ പാപങ്ങൾ മൂടിവെച്ചുകൊണ്ട് ദൈവനിയമങ്ങൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കേണ്ടയാവശ്യമുണ്ട്. ഗൂഢാലോചന നടത്തിയെങ്കിലും ഗൗരവമുള്ള പാപം മറയ്ക്കാൻ ശ്രമിച്ചതിൽ പരാജയപ്പെട്ട അനന്യാസിന്റെയും സഫീറയുടെയും കേസ് അവർ ഓർത്തിരിക്കേണ്ടതാണ്. (പ്രവൃത്തികൾ 5:1-11) മൂപ്പൻമാരും തങ്ങളിൽപെട്ട ഒരാളോ ശുശ്രൂഷാദാസൻമാരിൽപെട്ട ഒരാളോ പുറത്താക്കലിൽ കലാശിച്ചേക്കാവുന്ന ഗൗരവമുള്ള ഒരു പാപം ചെയ്തിരിക്കുന്നുവെങ്കിൽ അന്യോന്യം സംരക്ഷിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. അവർ പൗലോസ് വിവരിച്ച തത്വം അനുസരിക്കേണ്ടതാണ്, അവൻ ഇങ്ങനെ എഴുതി: “യാതൊരു മമനുഷ്യന്റെ മേലും ഒരിക്കലും ധൃതഗതിയിൽ നിന്റെ കൈകൾ വെക്കരുത്; മററുള്ളവരുടെ പാപങ്ങളിൽ പങ്കാളിയുമാകരുത്; നിന്നേത്തന്നെ നിർമ്മലനായി സൂക്തിക്കുക.—1 തിമൊഥെയോസ് 5:22.
നിഷ്ക്കളങ്കത പാലിക്കുന്നതിന്റെ ജ്ഞാനം
20. മററുള്ളവരുടെ ഗുതുതരമായ പാപങ്ങളെ മറയ്ക്കുകയോ അവയിൽ പങ്കുപററുകയോ ചെയ്യുന്നതിനു പകരം നാം എന്തു ചെയ്യണം?
20 യഹോവയുടെ ദാസൻമാർ ഈ ലോകത്തിലെ ദുഷിച്ച നടപടികളിൽ പങ്കെടുക്കുകയോ അവയെ അനുകരിക്കുകയോ ചെയ്യരുത്. അപ്പോസ്തലനായ യോഹന്നാൻ ഗായോസിന് എഴുതിയപ്പോൾ ഇങ്ങനെ പറഞ്ഞു: “പ്രിയനേ, തിൻമയുടെയല്ല, നൻമയുടെ ഒരു അനുകാരിയാകുക. നൻമചെയ്യുന്നവൻ ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നു. തിൻമചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.” (3 യോഹന്നാൻ 11) ദൈവത്തിന്റെ തിട്ടമുള്ള വചനത്താൽ നയിക്കപ്പെടുന്നതും അങ്ങനെ നൻമ ചെയ്യുന്നതും എത്ര നല്ലതാണ്! അതുകൊണ്ട്, മററുള്ളവരുടെ ഗുരുതരമായ പാപങ്ങളെ മറയ്ക്കുകയോ അവയിൽ പങ്കാളികളാകുകയോ ചെയ്യുന്നതിനു പകരം നിഷ്ക്കളങ്കരും നിർദ്ദോഷികളുമായി ജോതിസ്സുകളെപ്പോലെ ശോഭിക്കാനായിരിക്കണം നമ്മുടെ തീരുമാനം. (ഫിലിപ്യർ 2:14, 15) വ്യക്തിപരമായി ശുദ്ധമായി സൂക്ഷിക്കാൻ ഓരോ ദൈവദാസനും ഉത്തരവാദിത്തമുണ്ട്. (2 പത്രോസ് 3:14) എന്നാൽ മററാരുടെയെങ്കിലും പ്രവർത്തനത്തിന്റെ ഔചിത്യത്തിൽ നിങ്ങൾ അസ്വസ്ഥനാണെങ്കിലോ? മൂപ്പൻമാരോടു സംസാരിക്കുന്നതിനും സ്വീകരിക്കേണ്ട ശരിയായ പ്രവർത്തനഗതി സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിനും നിങ്ങൾക്ക് സ്വാതന്ത്ര്യം തോന്നണം.
21. (എ) തന്റെ സഭയോടുള്ള ക്രിസ്തുവിന്റെ സ്നേഹം നമുക്ക് ഒരു മാതൃകയായിരിക്കുന്നതെങ്ങനെ? (ബി) മററുള്ളവരുടെ ദുഷ്പ്രവൃത്തി സംബന്ധിച്ച് നാം എന്ത് ഉത്തരവാദിത്തം വഹിക്കണം?
21 യഹോവയുടെ സ്ഥാപനത്തോടുള്ള നമ്മുടെ സ്നേഹം യേശുക്രിസ്തുവിന് സഭയാകുന്ന തന്റെ ആത്മീയ മണവാട്ടിയോടുള്ള സ്നേഹത്തെ അനുകരിക്കുന്നതായിരിക്കണം. അവൻ “സഭ കളങ്കമോ ചുളിവോ അങ്ങനെയുള്ള എന്തെങ്കിലുമോ ഇല്ലാതെ, വിശുദ്ധവും നിഷ്ക്കളങ്കവുമായിരിക്കേണ്ടതിന്, അതിന്റെ തേജസ്സോടെ തനിക്കുതന്നെ അവതരിപ്പിക്കേണ്ടതിന്, വചനം മുഖാന്തരമുള്ള ജലസ്നാനത്താൽ അതിനെ വെടിപ്പാക്കിക്കൊണ്ട് വിശുദ്ധീകരിക്കേണ്ടതിന്, സഭയെ സ്നേഹിക്കുകയും തന്നേത്തന്നെ അതിന് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.” (എഫേസ്യർ 5:25-27) സമാനമായി, യഹേവയുടെ സ്ഥാപനത്തോടുള്ള നമ്മുടെ സ്നേഹം അതിനെ ശുദ്ധമായി സൂക്ഷിക്കാൻ നമ്മാൽ കഴിയുന്നതു ചെയ്യുന്നതിനു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ദൈവത്തെയോ അവന്റെ സ്ഥാപനത്തെയോ അപമാനിക്കുന്നതിനോ സഭയിലെ മററുള്ളവരുടെ ദുഷ്പ്രവൃത്തിയെ അനുകൂലിക്കുന്നതിനോ നാം ഒരിക്കലും യാതൊന്നും ചെയ്യരുത്. പകരം, തങ്ങളുടെ നടത്ത തിരുത്തുന്നതിനും മൂപ്പൻമാരുടെ സഹായം തേടുന്നതിനും ദുഷ്പ്രവൃത്തിക്കാരെ നമുക്കു പ്രോത്സാഹിപ്പിക്കാം. അവർ ന്യായമായ സമയത്തിനുള്ളിൽ ഇതു ചെയ്യുന്നില്ലെങ്കിൽ നിയമിത മേൽവിചാരകൻമാരെ അറിയിക്കാനുള്ള ഉത്തരവാദിത്തം നമുക്കു വഹിക്കാം. ഈ വിധത്തിൽ, നാം മററുള്ളവരുടെ പാപങ്ങളിൽ പങ്കാളികളാകുന്നതും അവരുടെ ദുർന്നടത്തയുടെ കുറെ ഉത്തരവാദിത്തം വഹിക്കുന്നതും ഒഴിവാക്കും.
22. (എ) രക്ഷപ്രാപിക്കുന്നതിന് നാം എന്തു ചെയ്യണം? (ബി) ഏതു ചോദ്യങ്ങൾ പരിചിന്തനത്തിന് അവശേഷിക്കുന്നു?
22 നമുക്കു പൊതുവിലുള്ള രക്ഷ അനുപമമായ ഒരു നിക്ഷേപമാണ്. അത് നേടുന്നതിന് നാം യഹോവയുടെ മുമ്പാകെ നേരായ മാർഗ്ഗത്തിൽ നടക്കുന്നതിൽ തുടരേണ്ടതാണ്. അതുകൊണ്ട്, ഒരിക്കലും മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററാതെ, അതുചെയ്യാൻ നമുക്കു പരസ്പരം സഹായിക്കാം. ഈ യത്നങ്ങളിൽ നമ്മെ സഹായിക്കുന്നതിന് യഹോവ സ്നേഹപൂർവ്വം ഒരു സ്ഥാപനക്രമീകരണം പ്രദാനം ചെയ്തിട്ടുണ്ട്. ഈ കാര്യത്തിൽ നിയമിത മൂപ്പൻമാർ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. എന്നാൽ അവർ യഹോവയേയും അവന്റെ പുത്രനായ നല്ല ഇടയനേയും എങ്ങനെ അനുകരിക്കുന്നു? ജീവന്റെ പാതയിൽ നമുക്ക് എന്തു സഹായം നൽകാൻ മൂപ്പൻമാർക്കു കഴിയും? അടുത്തലക്കത്തിലെ ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. (w85 11/15)
നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയുമോ?
◼ നിങ്ങൾ ശിക്ഷണത്തെ എങ്ങനെ വീക്ഷിക്കണം?
◼ താൻ ഗൗരവമുള്ള ഒരു പാപം ചെയ്തതായി ഒരു സഹവിശ്വാസി നിങ്ങളോടു പറയുന്നുവെങ്കിൽ, അയാൾ എന്തു ചെയ്യാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്?
◼ ഒരു ദുഷ്പ്രവൃത്തിക്കാരൻ തന്റെ പാപം നിയമിത മൂപ്പൻമാരോട് ഏററുപറഞ്ഞിട്ടില്ലെന്ന് നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങൾ എന്തു ചെയ്യണം?
◼ നാം മൂപ്പൻമാരോ, വിവാഹിതഇണകളോ, കുട്ടികളോ ആയാലും നമുക്ക് മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിനെ എങ്ങനെ ഒഴിവാക്കാൻ കഴിയും?
[12-ാം പേജിലെ ചിത്രം]
അപ്പോസ്തലനായ യോഹന്നാൻ മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററുന്നതിനെതിരെ മുന്നറിയിപ്പുനൽകി