നിങ്ങൾ നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ടു് യഹോവയെ ബഹുമാനിക്കുന്നുവോ?
“പ്രിയ സഹോദരങ്ങളേ: സുഖം തന്നെയോ? ഞാൻ വളരുമ്പോൾ എനിക്കൊരു മിഷനറി ആയിത്തീരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഈ ഡോളർ മിഷനറിമാരെ സഹായിക്കാൻ ഉപയോഗിക്കുക.” മൂന്നു വയസ്സുകാരിയായ ഷെല്ലി അപ്രകാരമായിരുന്നു എഴുതിയതു്. അവളുടെ ബാലിശമായ കുത്തിവരക്കടിയിൽ അവളുടെ മാതാവു് ഇടപെട്ട് എഴുതിയിരുന്നു.
അധികം അനൗപചാരികമായി, സ്റ്റീഫൻ ഇപ്രകാരം എഴുതി: “പ്രിയ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി. എനിക്കു 8 വയസ്സുണ്ടു്. ഞാൻ 89-ാം സ്ട്രീറ്റിൽ താമസിക്കുന്നു. നിങ്ങൾക്കു് തമാശക്കൊരവസരമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. രാജ്യഹാൾ ഫണ്ടിലേക്കു ഞാൻ ഒരു ഡോളർ നൽകുന്നു. പെട്ടെന്ന് എനിക്കു ഒരു മറുപടി അയക്കുക.”
ഈകുട്ടികൾ വാച്ച്ടവർ സൊസൈററിയുടെ കേന്ദ്രസ്ഥാനത്തേക്കു് എഴുതിയതു് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ സ്തുതിയെ വർദ്ധിപ്പിക്കുന്നതിനു് അവർക്കുണ്ടായിരുന്നതു് ഉപയോഗിച്ചുകൊണ്ട് അവനെ ബഹുമാനിക്കാൻ ആഗ്രഹിച്ചിരുന്നു. അവർ ബൈബിളിന്റെ അനുശാസനം പിൻപററുകയായിരുന്നു: “യഹോവയെ നിങ്ങളുടെ വിലയേറിയ വസ്തുക്കള കൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലങ്ങൾ കൊണ്ടും ബഹുമാനിക്ക.”—സദൃശവാക്യങ്ങൾ 3:9.
നിശ്ചയമായും യഹോവ ഈ ബഹുമതിക്കു് അർഹനാണു്. അവനോട് ആരെയും താരതമ്യം ചെയ്യാൻ സാദ്ധ്യമല്ല. വെളിപ്പാട് 4:11-ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ: “യഹോവേ, നീ സകലവും സൃഷ്ടിച്ചവനും നിന്റെ ഇഷ്ടത്താൽ അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതിനാലും ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിപ്പാൻ നീ യോഗ്യനാകുന്നു.” “അവൻ മുഖാന്തരം നമുക്കു ജീവനും ചലനവും അസ്തിത്വവും ഉണ്ട്” എന്നുള്ളതുകൊണ്ടുമാത്രമല്ല അവൻ നമുക്ക് ഏററവും നല്ലതു പ്രദാനം ചെയ്തിരിക്കുന്നു എന്നുള്ളതിനാലും ഇതു സത്യമായിരിക്കുന്നു. (പ്രവൃത്തികൾ 17:28) ബൈബിൾ എഴുത്തുകാരനായ യാക്കോബ് നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ദൈവം “എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ സമ്മാനങ്ങളുടെയും” ദാതാവാകുന്നു.—യാക്കോബ് 1:17.
എന്നിരുന്നാലും, യഹോവയെ സ്തുതിക്കയും ബഹുമാനിക്കയും ചെയ്യേണ്ടതിന്റെ ആവശ്യം എല്ലാവരും വിലമതിക്കയില്ല. യഥാർത്ഥത്തിൽ ദശലക്ഷക്കണക്കിനാളുകൾ അവന്റെ നാമം പോലും അറിഞ്ഞിട്ടില്ല! അനേകരും “സൃഷ്ടിച്ചവനെക്കാൾ” സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ ആരാധിക്കുന്നു. (റോമർ 1:25) ആത്മാർത്ഥ ഹൃദയരായവർ പ്രബുദ്ധരാക്കപ്പെടേണ്ട ആവശ്യമുണ്ടു്. യഹോവ പെട്ടെന്നുതന്നെ നടപടിയെടുക്കുമെന്നു് അവർ അറിയേണ്ടതുണ്ടു്. അവൻ തന്റെ പുത്രന്റെ ഭരണം മുഖാന്തരം ഞെരുക്കുന്നവരെയും അവരുടെ സമ്മർദ്ദത്തെയും ഭൂമിയിൽ നിന്നു് എന്നേക്കുമായി തുടച്ചു നീക്കുകയും കാര്യങ്ങൾ പൂർണ്ണമായ സന്തുലനാവസ്ഥയിൽ തിരികെ വരുത്തുകയും പരദീസയും പൂർണ്ണാരോഗ്യത്തിൽ ജീവിക്കുന്നതിനുള്ള മനുഷ്യന്റെ പ്രാപ്തിയെയും പുനഃസ്ഥാപിക്കയും ചെയ്യും. (ദാനിയേൽ 2:44; വെളിപ്പാട് 21:1,3,4) സുനിശ്ചിതമായും, നീതി അന്വേഷിക്കുന്നവരുടെ തന്നേ ജീവൻ അത്തരത്തിലുള്ള അറിവു് ഉൾകൊള്ളുന്നതിനെയും അതനുസരിച്ചു പ്രവർത്തിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നതു്.—സെഫെന്യാവ് 2:3; യോഹന്നാൻ 17:3.
മനസ്സൊരുക്കവും വിലമതിപ്പും ആവശ്യം
ഈ ജീവരക്ഷാവേലയിൽ പങ്കുകൊള്ളാൻ നിങ്ങളും ഇഷ്ടപ്പെടുന്നുവോ? ആ രാജ്യത്തിന്റെ “സുവാർത്ത” “മുഴുനിവസിതഭൂമിയിലും” പരത്തുന്നതിൽ വളരെയധികം ഉൾപ്പെടുന്നു. (മത്തായി 24:14) മനസ്സൊരുക്കമുള്ള വേലക്കാരെ പരിശീലിപ്പിക്കയും സജ്ജരാക്കുകയും പ്രസംഗിക്കാൻ വിടുകയും വേണം. ഇപ്പോൾ ലോക വിസ്തൃതമായി 30,00,000 ത്തിൽ പരം ആളുകൾ രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് യഹോവയെ ബഹുമാനിക്കുന്നു എന്നു കാണുന്നതു് എത്ര ചാരിതാർത്ഥ്യജനകമാണു്! ഇവരിൽ ഒരു നല്ല സംഖ്യ മുഴുസമയ അടിസ്ഥാനത്തിലും, അവരിൽതന്നെ അനേകർ ആവശ്യം അധികമുള്ള പ്രദേശങ്ങളിലേക്കു് നീങ്ങിക്കൊണ്ടും അപ്രകാരം ചെയ്യുന്നു. ആയിരക്കണക്കിനു മിഷനറിമാരെ മററു ദേശങ്ങളിൽ പ്രസംഗപ്രവർത്തനത്തിനു മുന്നോടികളായിരിക്കുന്നതിനു് അയച്ചു കഴിഞ്ഞിരിക്കുന്നു, അധികം പേരെ തുടർന്നു് അവരുടെ നിരയിലേക്കു് ചേർത്തുകൊണ്ടും ഇരിക്കുന്നു.
ഈ മുഴു പ്രവർത്തനത്തിന്റെയും മേൽനോട്ടം വഹിക്കുന്നതിനും, പരിപാലനത്തിനും പിൻതാങ്ങലിനും ഒരു ബൃഹത്തായ സ്ഥാപനം ആവശ്യമാണ്. ഗോളത്തിനുചുററും പുതിയ ബ്രാഞ്ചു സംവിധാനങ്ങളും മിഷനറി ഭവനങ്ങളും പണിയുകയും വികസിപ്പിക്കയും ചെയ്യേണ്ടതുണ്ടു്. ആരാധനക്കുള്ള തദ്ദേശ സ്ഥാനങ്ങൾ—രാജ്യഹാളുകളും സമ്മേളന ഹാളുകളും ഇപ്പോൾ അത്ഭുത പൂർവ്വമായ നിരക്കിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. യഹോവയുടെ ജനം തങ്ങൾക്കുള്ളതെല്ലാം യഹോവയുടെ സേവനത്തിനു ഉപയോഗിക്കാനുള്ള തയ്യാർ പ്രകടമാക്കിക്കൊണ്ടു് എത്ര മനസ്സൊരുക്കത്തോടെ പ്രതികരിച്ചിരിക്കുന്നു എന്നു കാണുന്നതു് ഹൃദയോദ്ദീപകമാണു്. (സങ്കീർത്തനം 110:3) എന്നാൽ ഈ അന്ത്യനാളുകളിലെ കൂട്ടിച്ചേർക്കൽ വേലയുടെ മുൻകൂട്ടി പറയപ്പെട്ട ‘ത്വരിതമാക്കൽ’ ഇപ്പോൾ യഹോവയെ നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ടു് ബഹുമാനിക്കുന്നതിനുള്ള ഒരു തീവ്രമായ മനസ്സൊരുക്കം ആവശ്യമാക്കിത്തീർക്കുന്നു. (യെശയ്യാവു് 60:22) അപ്പോൾ, നമ്മിൽ നിന്നു് എന്താണു് ആവശ്യപ്പെടുന്നതു്?
ഒരു സംഗതി വിലമതിപ്പാണു്—യഹോവ നമുക്കു് നൽകിയിരിക്കുന്ന എല്ലാറ്റിനും വേണ്ടിയുള്ള വിലമതിപ്പു്. അതെ, നമ്മുടെ സമ്പത്തുകൾ യഥാർഥത്തിൽ യഹോവയിൽ നിന്നുള്ള ദാനമാണു്. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ചോദിക്കുന്നു: “യഥാർഥത്തിൽ നിങ്ങൾക്കു ലഭിക്കാത്ത എന്താണു് നിങ്ങൾക്കുള്ളതു്?” (1 കൊരിന്ത്യർ 4:7) ദൈവം അവ നമുക്കു് നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണു്? അത്തരം ദാനങ്ങൾ അവനെ ബഹുമാനിക്കാൻ നമുക്കു് ഉപയോഗിക്കാൻ കഴിയേണ്ടതിനു്!—1 പത്രോസ് 4:10, 11.
ഈ ദാനങ്ങളിൽ നമ്മുടെ ശാരീരികവും മാനസികവും ആത്മീയവും ഭൗതികവുമായ വസ്തുവകകൾ—ഉവ്വ് ജീവൻ തന്നെയും ഉൾപ്പെടുന്നു. നമ്മിൽ ഓരോരുത്തരോടും യഹോവ എത്ര ഔദാര്യമുള്ളവനാണു്! കൊടുക്കുന്നതിൽ അവൻ എത്ര നല്ല ദൃഷ്ടാന്തം വെച്ചിരിക്കുന്നു! നിശ്ചയമായും യഹോവയിൽ നിന്നു് വളരെയധികം ഔദാര്യം ലഭിച്ചിരിക്കുന്നതിൽ അത്തരം ദാനങ്ങളിൽ വിലമതിപ്പു കാണിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണു്. അപ്രകാരം നമുക്കുള്ളതു കൊണ്ടു് അവനെ ബഹുമാനിക്കാൻ നാം പ്രേരിതരാകുന്നില്ലേ?