രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“അവർ നിന്നെ ജയിക്കയില്ല”
ഒരുമദ്ധ്യ അമേരിക്കൻ രാജ്യത്ത് ആയുധധാരികളായ 15 പുരുഷൻമാർ രണ്ടു യഹോവയുടെ സാക്ഷികളെ അവരുടെ ഭവനത്തിൽനിന്നും ബലമായി പിടിച്ച്, ഗദകളും കൊടുവാളുകളും ധരിച്ച 75 പേരുടെ ഒരു സംഘത്തിലേക്കു കൊണ്ടുവന്നു. അവർ സാക്ഷികളെ അസഭ്യഭാഷണത്താൽ പരിഹസിക്കയും അതേപോലെ ആയുധധാരികളായ 350 പേരുടെ ഒരു സംഘത്തിന് ഏൽപ്പിക്കയും ചെയ്തു. ആ രണ്ടു സഹോദരങ്ങൾ ഭയവിഹ്വലരായിത്തീരുകയും അവരുടെ പാറാവു നടത്തത്തിൽ ചേരുന്നതിനാൽ തങ്ങളുടെ ക്രിസ്തിയ നിഷ്പക്ഷതക്ക് അനുരജ്ഞനം വരുത്തുകയും ചെയ്യുമെന്നു അവർ പ്രതീക്ഷിച്ചു. (യെശയ്യാവ് 2:4) എന്നാൽ ആ സാക്ഷികൾ അചഞ്ചലരായി നിൽക്കുകയും സൈനീക പ്രവർത്തനത്തിൽ ചേരുവാൻ വിസമ്മതിക്കയും ചെയ്തു. അതുകൊണ്ട് അവരെ കാരാഗൃഹത്തിൽ ആക്കി, അതേസമയം അനേക സഭകളുടെയും അംഗങ്ങൾ അനുരജ്ഞനപ്പെടുകയും പാറാവുനടത്തത്തിൽ ചേർന്നു മലകളിലേക്കു പോകുകയും ചെയ്തു.
അടുത്ത ദിവസം ആ സഹോദരങ്ങളെ മറെറാരു വിചാരണക്കായി മുഖ്യ പട്ടണത്തിലേക്കുകൊണ്ടുപോയി അവർ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടുവെന്നു, അവർ നടന്നു പോകുമ്പോൾ ഗാർഡുകൾ അവരോടുപറഞ്ഞു. സഹോദരങ്ങൾ മറുപടിപറഞ്ഞു: “ഞങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നത് തീർച്ചയായും സത്യമാണ്! ഇപ്പോൾ ഞങ്ങൾ മോഷ്ടാക്കളോ, കുടിയൻമാരോ, വ്യഭിചാരികളോ അല്ല.” ഉദ്യോഗസ്ഥൻ അവരെ വിചാരണ നടത്തിയപ്പോൾ, അദ്ദേഹം ദയ കാണിക്കുകയും അവരെ അഭിനന്ദിച്ചു പറയുകയും ചെയ്തു. “ഓരോരുത്തരും നിങ്ങളേപ്പോലെ ആയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും . . . നിങ്ങളുടെ ദൈവം യഹോവ നിങ്ങളെ കാത്തുരക്ഷിക്കട്ടെ.” അവരെ അപ്പോൾ വിട്ടയച്ചു.
നിരുപദ്രവകാരികളും നീതിയുടെ ദൈവീക മാനദണ്ഡങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമാധാനമുള്ളവരുമായ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതു എന്തുകൊണ്ട്? അത് അവർ “ലോകത്തിന്റെ ഭാഗമല്ല,” അതുകൊണ്ടും അതിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കില്ലാത്തതിനാലുമാണ്. (യോഹന്നാൻ 17:16) യഹോവയുടെ ദാസൻമാരോട് സാത്താനും അവന്റെ ലോകവും പോരാടിയാലും അവർ ജയിക്ക ഇല്ല എന്ന് അറിയുന്നത് എന്തൊരാശ്വാസമാണ്! (യിരെമ്യാവ് 1:19) ഇതു ഈ രാജ്യത്തു സത്യമായി തെളിയിക്കപ്പെട്ടു, യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷനില ഗ്രഹിച്ച ഉദ്യോഗസ്ഥനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
◻ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഒരു അനുഭവത്തിലും യിരെമ്യാവിന്റെ വാക്കുകൾ സത്യമായി തെളിയിക്കപ്പെട്ടു. യഹോവയുടെ അത്ഭുതമാർന്ന ഉദ്ദേശ്യങ്ങളേപ്പററി ജനങ്ങൾ കൂടുതൽ പഠിക്കുന്നതിനു സഹായിക്കുവാൻ ശ്രമിക്കുന്നതിൽ സഹോദരങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളേപ്പററി വിവരിച്ചശേഷം റിപ്പോർട്ടു പറയുന്നു: “യഹോവയുടെ ജനങ്ങളുടെ നിഷ്പക്ഷ നിലനിമിത്തം നമ്മുടെ സഹോദരങ്ങളിൽ അനേകർ തടങ്കലിലാക്കപ്പെട്ടു, മിക്കപ്പോഴും തുടർച്ചയായ കാലഘട്ടത്തേക്ക്. അവരെ നിഷ്ഠൂരമായി പ്രഹരിക്കയും ചമ്മട്ടികൊണ്ടടിക്കയും അവരുടെ ക്രിസ്തീയ മന:സാക്ഷി ലംഘിക്കുന്നതിന് സർവ്വവിധ സമ്മർദ്ദവും ചെലുത്തുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കേസ്സിൽ, മൃഗീയമായ പ്രഹരങ്ങൾക്കുശേഷം ഒരു സഹോദരന്റെ നിർമ്മലത ഭജ്ഞിക്കുവാൻ പരാജയപ്പെട്ട്, ചില പട്ടാളക്കാർ അദ്ദേഹത്തെ കൊല്ലാൻ ഗൂഢാലോചന നടത്തി. അവരുടെ തന്ത്രത്തേക്കുറിച്ചു ഒരു മേലുദ്യോഗസ്ഥൻ അറിഞ്ഞപ്പോൾ അദ്ദേഹം വ്യക്തിപരമായി ഇടപ്പെടുകയും മറെറാരു പട്ടണത്തിലേക്കു സഹോദരനെ സ്ഥലം മാററുകയും അപ്രകാരം ജീവൻ രക്ഷിക്കയും ചെയ്തു.”
ദൈവം കൽപ്പിക്കുന്നപ്രകാരമുള്ള സുവാർത്താപ്രസംഗത്തിൽനിന്നും യഹോവയുടെ സാക്ഷികളെ ഈ പീഢനം വിരമിപ്പിച്ചിട്ടില്ല. (മത്തായി 24:14) യഹോവയാം ദൈവം അവന്റെ ആത്മാവിനാൽ അവരെ സംരക്ഷിക്കുകയും അവരുടെ വിശ്വസ്ത നിലയെ അനുഗ്രഹിക്കയും ചെയ്യുന്നു. ആ രാജ്യത്തുനിന്നുള്ള റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കയും ചെയ്യുന്നു: “ദുസ്സഹമായ ശാരീരിക വേദനകൾ, വിശപ്പ്, രോഗം, കഠോരമായ ഒരു അന്ത:ഛിദ്രം, പീഡനം എന്നിവ ഉണ്ടായിരുന്നിട്ടുപോലും പ്രസാധകരുടെ ശരാശരി എണ്ണത്തിൽ ഒരു 17 ശതമാന വർദ്ധനവ് ഉണ്ടായിരുന്നു.” സ്മാരക ഹാജർ 21 ശതമാനം വർദ്ധിക്കയും എല്ലാ പ്രസാധകരുടെയും 21 ശതമാനം 1984 ഏപ്രിലിൽ പയനിയർമാരായി സേവിക്കയും ചെയ്തു.
അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ പീഡിപ്പിക്കപ്പെട്ടാലും സന്തുഷ്ടരാണ്. അവർ യഹോവയിൽ വിശ്വസിക്കയും യിരെമ്യായുടെ വാക്കുകൾ ഓർമ്മിക്കയും ചെയ്യുന്നു: “അവർ നിശ്ചയമായും നിന്നോടു പോരാടും, എന്നാൽ അവർ നിന്നെ ജയിക്കയില്ല. കാരണം ‘നിന്നെരക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെയുണ്ട്’ എന്നു യഹോവയുടെ അരുളപ്പാട്—യിരെമ്യാവ് 1:19. (w86 1/1)
[31-ാം പേജിലെ ചിത്രം]
യഹോവ തന്റെ പീഡിപ്പിക്കപ്പെട്ട സാക്ഷികളെ സംരക്ഷിക്കുന്നു