വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ 2 ശമുവേൽ 18:8-ൽ “വാളിനിരയായതിലും അധികം പേർ വനത്തിനിരയായിത്തീർന്നു” എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?
ദാവീദ് രാജാവിന്റെ കുലീനപുത്രനായ അബ്ശാലോം സിംഹാസനം ബലാൽക്കാരമായി അപഹരിക്കുകയും അതു നിമിത്തം അവന്റെ പിതാവ് യെരൂശലേമിലേക്ക് ഓടിപ്പോകാൻ നിർബ്ബന്ധിതനായിത്തീരുകയും ചെയ്തു. അതിനുശേഷം എഫ്രയിം വനത്തിൽ (ഒരുപക്ഷേ യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്ത്) അബ്ശാലോമിന്റെ സൈന്യവും യഹോവയുടെ അഭിഷിക്ത രാജാവായ ദാവീദിന്റെ വിശ്വസ്ത പോരാളികളും തമ്മിൽ പോരാട്ടം നടന്നു. ആ തീവ്രമായ പോരാട്ടത്തിൽ ദാവീദിന്റെ യോദ്ധാക്കൾ 20,000 മത്സരികളെ സംഹരിച്ചതായി 2 ശമുവേൽ 18:6, 7-ലെ രേഖ പറയുന്നു. അടുത്ത വാക്യം ഭാഗികമായി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വാളിനിരയായതിലും അധികംപേർ വനത്തിനിരയായിത്തീർന്നു.”
ഇത് വനത്തിലെ മൃഗങ്ങൾ മത്സരികളായ പടയാളികളെ വിഴുങ്ങിക്കളഞ്ഞതിനെ പരാമർശിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. (1 ശമുവേൽ 17:36; 2 രാജാക്കൻമാർ 2:24) എന്നാൽ പോരാട്ടത്തിൽ വധിക്കപ്പെട്ടവരെ “വാൾ” അക്ഷരീയമായി തിന്നാഞ്ഞതുപോലെ അക്ഷരീയമായി മൃഗങ്ങളാലുള്ള അത്തരം തീററയെ അവശ്യം അർത്ഥമാക്കണമെന്നില്ല. വാസ്തവത്തിൽ പട “ആ ദേശത്തെല്ലാടവും പരന്നു.” അതുകൊണ്ട് ശിലാമയമായ വനത്തിലൂടെയുള്ള ഛിന്നഭിന്നമായ സൈനിക പലായനം നിമിത്തം അബ്ശാലോമിന്റെ പടയാളികൾ ഒരുപക്ഷേ കുഴികളിലും ഗുപ്തമായ പിളർപ്പുകളിലും പട്ടുപോവുകയും തിങ്ങിനിൽക്കുന്ന വൃക്ഷങ്ങളിലും കുററിച്ചെടികളിലും അകപ്പെട്ടുപോവുകയും ചെയ്തിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്. അബ്ശാലോംതന്നെ വനത്തിനിരയായതിനെക്കുറിച്ച് രേഖ തുടർന്നു പറയുന്നത് ഇതിന്റെ ചേർച്ചയിലാണ്. സ്പഷ്ടമായും അവന്റെ സമൃദ്ധമായ മുടി നിമിത്തം അവന്റെ തല ഒരു വലിയ മരത്തിൽ പിടിപെട്ടു. അത് യോവാബിനാലും അവന്റെ പടയാളികളാലും മൃത്യുഹേതുകമായ ആക്രമണത്തിനിരയായിത്തീരത്തക്കവിധം അവനെ നിസ്സഹായ സ്ഥിതിയിലാക്കി. അബ്ശാലോമിന്റെ ശരീരം ‘വനത്തിലെ ഒരു വലിയ കുഴിയിലിട്ടു. അവന്റെ മേൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടുകയും ചെയ്തു.’—2 ശമുവേൽ 18:9-17. (w87 3/15)