ആത്മവിദ്യ—അതിലുള്ള വളരുന്ന താത്പര്യം എന്തുകൊണ്ട്?
ഫ്രാൻസ്, പ്രദേശത്തുള്ള പ്രോട്ടസ്ററൻറ് സഭയുടെ ഒരു നെടുന്തൂണാണ്. പള്ളിവക ജോലി വല്ലതും ചെയ്യാനുണ്ടെങ്കിൽ ആദ്യം സഹായഹസ്തം നീട്ടുന്നത് അദ്ദേഹമായിരിക്കും. വിലൽമിനയും ദൈവഭയം ഉള്ളവൾതന്നെ. “നിങ്ങൾ പള്ളിയിൽ പോയേ മതിയാകൂ” എന്നവൾ പറയാറുണ്ട്, അവൾ പോകുകയും ചെയ്യുന്നു. അതുപോലെ എസ്ഥേറും മുടങ്ങാതെ പള്ളിയിൽ പോകും, തന്റെ പ്രാർത്ഥന ചൊല്ലാതെ ഒററദിവസം പോലും പിന്നിടാൻ അവൾ അനുവദിക്കുകയില്ല. ഈ മൂന്നുപേർക്കും ഒരു കാര്യം പൊതുവായുണ്ട്: ഇവരെല്ലാവരും ആത്മമദ്ധ്യവർത്തികൾ കൂടെയാണ്.
സുറിനാം ദേശത്തെ ഈ നിവാസികൾ ഇക്കാര്യത്തിൽ ഒററയ്ക്കല്ല. ലോകവ്യാപകമായി ആത്മവിദ്യയിലുള്ള ഔൽസുക്യം പെരുകിവരുന്നു. പരിചിന്തിക്കുക: ഐക്യനാടുകളിൽ മാത്രം മൊത്തത്തിൽ 1,00,00,000 പ്രതികൾ വിററഴിയുന്ന ഏകദേശം 30 മാസികകൾ പ്രകൃത്യാതീത പ്രതിഭാസങ്ങളുടെ വിവിധ രംഗങ്ങൾക്കുവേണ്ടി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. നിർണ്ണയം ചെയ്യപ്പെട്ട ഏകദേശം 2,00,00,00 ആളുകൾ ഇതേ വിഷയത്തിൽ താത്പര്യമുള്ളവരായി ഇംഗ്ലണ്ടിലുണ്ട്. വൻ നഗരനിവാസികൾ, ഉന്നത അഭ്യസ്തവിദ്യർ, ചെറുപ്പക്കാർ എന്നിവർക്കെല്ലാമിടയിൽ പ്രകൃത്യാതീത സംഭവങ്ങളിൽ വിശ്വസിക്കുന്നവർ കാണപ്പെടുന്നു എന്ന് നെതർലാൻറ്സിൽ അടുത്തകാലത്ത് നടത്തിയ ഒരു വോട്ടെടുപ്പ് കാണിച്ചു. കൂടാതെ, ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാററിൻ അമേരിക്കയിലെയും നിവാസികൾക്ക് സാക്ഷ്യപ്പെടുത്താൻ കഴിയുന്നവണ്ണം എണ്ണമററ ദേശങ്ങളിൽ ആത്മവിദ്യ ദൈനംദിനജീവിതത്തിന്റെ അവിഭാജ്യഘടകം ആയിത്തീർന്നിരിക്കുന്നു: ഗൂഢവിദ്യാഘാതവും പ്രകൃത്യാതീത ശക്തികളും (Occult Shock and Psychic Forces) എന്ന തങ്ങളുടെ ഗ്രൻഥത്തിൽ ഗ്രൻഥകാരൻമാരായ ജോൺ വെൽഡണും ക്ലിഫോർഡ് വിൽസണും ഇങ്ങനെ നിഗമനം ചെയ്യുന്നതിൽ ആശ്ചര്യപ്പെടാനില്ല: “അഭിപ്രായം പ്രകടിപ്പിക്കാറുള്ള ഒട്ടേറെ ഭിന്ന തരക്കാരായ ആളുകൾക്ക് തോന്നുന്നത് നാം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധമുള്ള ഗൂഢവിദ്യയുടെ പുനരുദ്ധാരണത്തിന്റെ കാലത്താണ് ജീവിക്കുന്നത് എന്നത്രെ.”
അതെ, ആത്മവിദ്യയും ഗൂഢവിദ്യയും—ജ്യോതിഷം, മാസ്മരവിദ്യ, അതീന്ദ്രിയവിദ്യ, അതിന്ദ്രീയ ഗ്രഹണം, മന്ത്രവിദ്യ, സ്വപ്ന വ്യാഖ്യാനം തുടങ്ങിയവയെല്ലാം—സകല തുറയിലുമുള്ള ആളുകളെ വശീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്?
ഒരു സംഗതി ക്രൈസ്തവലോകത്തിലെ ചില സഭകൾ ആത്മവിദ്യയെ വച്ചുപൊറുപ്പിക്കുകയോ അനുവദിക്കുകപോലുമോ ചെയ്യുന്നുവെന്നുള്ളതാണ്. ആത്മാക്കളുമായി ബന്ധപ്പെടുന്നത് ദൈവത്തോട് അടുക്കാനുള്ള മറെറാരു മാർഗ്ഗം ആണ് എന്നവർ അഭിപ്രായപ്പെടുന്നു.
ഉദാഹരണത്തിന് സുറിനാമിലെ 70 വയസ്സുപ്രായമുള്ള ഐസക് അമെലോ എന്ന ആളുടെ കാര്യം തന്നെയെടുക്കുക. 7 വർഷക്കാലം അയാൾ സമാദരണീയനായ പള്ളിസമിതിയംഗവും അതേ സമയംതന്നെ ഒരു അറിയപ്പെടുന്ന ആത്മമദ്ധ്യവർത്തിയും ആയിരുന്നു. അദ്ദേഹം ഇങ്ങനെ അനുസ്മരിക്കുന്നു: “ഓരോ ശനിയാഴ്ചയും ഞങ്ങളുടെ പള്ളിസമിതിക്കാർ എല്ലാവരും ആത്മാക്കളോട് ആലോചന ചോദിക്കുന്നതിന് ഗ്രാമത്തിന് വെളിയിൽ കൂടിവന്നിരുന്നു. ഞങ്ങൾ രാത്രിമുഴുവൻ പരിപാടി തുടർന്നു. അടുത്ത പ്രഭാതം വന്നെത്തുമ്പോൾ ഞങ്ങളുടെ ഡീക്കന്റെ ഒരു കണ്ണു എപ്പോഴും വാച്ചിലായിരിക്കും. ഏതാണ്ട് അഞ്ചുമണിയോടെ അദ്ദേഹം ഞങ്ങളോട് നിർത്താൻ പറയും. അതിനുശേഷം ഞങ്ങൾ കുളിച്ച്, വസ്ത്രം മാറി, പള്ളിയിലേക്ക് പോകും—ഞായറാഴ്ച്ചത്തെ ആരാധനക്ക് അതിന്റെ കൃത്യസമയത്ത് എത്തും. ആ വർഷങ്ങളിലൊന്നും ഞങ്ങളുടെ പാസ്ററർ വിയോജിപ്പിന്റേതായ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ല.”
സുറിനാമിലെ സഭകളും ആത്മവിദ്യയും തമ്മിലുള്ള ബന്ധത്തെപ്പററി പഠിച്ചശേഷം ഡച്ച് പ്രൊഫസർ ആയ ആർ. വാൻ ലിയർ, പലരും ആത്മവിദ്യയെ ഒരു “പൂരക മതം ആയി കാണുന്നു എന്നു സ്ഥിരീകരിച്ചു. ലീഡൻ യുണിവേഴ്സിററി അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ആത്മവിദ്യയെ അത് “വിപുലമായ മതവ്യവസ്ഥയുടെ ഒരു ഭാഗമാണ് എന്നും അതിൽ അത് ക്രിസ്ത്യാനിത്തത്തോടൊപ്പം നിൽക്കുന്നു” എന്നും അദ്ദേഹം കുറിക്കൊള്ളുന്നു.
ക്രൈസ്തവലോകത്തിലെ സഭകൾ ആത്മവിദ്യയെ സ്വീകരിച്ചിരിക്കുന്നു എന്നത് അതിന് ദൈവാംഗീകാരമുണ്ടെന്ന് തെളിയിക്കുന്നുവോ? ആത്മാക്കളുമായി ബന്ധത്തിൽ വരുന്നത് നിങ്ങളെ അവനോട് അടുപ്പത്തിൽ കൊണ്ടുവരുമോ? ബൈബിൾ ആത്മവിദ്യയെക്കുറിച്ച് യഥാർത്ഥത്തിൽ എന്തു പറയുന്നു? (w87 9/1)
[3-ാം പേജിലെ ചിത്രം]
ഐസക് അമെലോ ഒരു പള്ളി സമിതിക്കാർ എല്ലാവരും ആത്മവിദ്യാപരമായ യോഗങ്ങളിൽ സംബന്ധിച്ചിരുന്നതായി ഓർമ്മിക്കുന്നു