വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼വിവാഹിതരായ ക്രിസ്തീയ ദമ്പതികൾ ജനനനിയന്ത്രണഗുളികകൾ ഉപയോഗിക്കുന്നത് ബൈബിൾതത്വങ്ങൾക്ക് നിരക്കുമോ?
ക്രിസ്തീയദമ്പതികൾക്ക് കുട്ടികളുണ്ടായിരിക്കാൻ കടപ്പാടുള്ളതായോ ഉണ്ടെങ്കിൽ എത്ര ആയിരിക്കണമെന്നത് സംബന്ധിച്ചോ തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നില്ല. തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കണമോ വേണ്ടയോ എന്ന് ഓരോ ദമ്പതികളും സ്വകാര്യമായും ഉത്തരവാദിത്തബോധത്തോടെയും നിശ്ചയിക്കേണ്ടതാണ്. അവർ ജനനനിയന്ത്രണം പാലിക്കാൻ തമ്മിൽ യോജിക്കുന്നുവെങ്കിൽ ഗർഭനിരോധന ഉപാധികളുടെ തെരഞ്ഞെടുപ്പും ഒരു വ്യക്തിപരമായ കാര്യമാണ്. പക്ഷേ തങ്ങളുടെ ബൈബിൾഗ്രാഹ്യത്തിനും തങ്ങളുടെ മനഃസാക്ഷിക്കും യോജിച്ച വിധം ഒരു പ്രത്യേകസമ്പ്രദായം ഉപയോഗിക്കുന്നത് ജീവന്റെ പവിത്രതയോട് ആദരവു കാട്ടുകയാവുമോയെന്ന് അവർ പരിഗണിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ ജീവൻ ഗർഭധാരണത്തിങ്കൽ തുടങ്ങുന്നുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നു; ഗർഭത്തിൽ ഉരുവായ ജീവനെ ജീവദാതാവ് കാണുന്നു, ഗർഭപാത്രത്തിൽ പിന്നീട് വികാസം പ്രാപിക്കാനിരിക്കുന്ന “ഭ്രൂണത്തെപ്പോലും.” (സങ്കീർത്തനം 139:16; പുറപ്പാട് 21:22, 23;aയിരെമ്യാവ് 1:5) അതുകൊണ്ട് ഒരു ഗർഭസ്ഥജീവനെ അവസാനിപ്പിക്കാൻ തുനിയരുത്. അങ്ങനെ ചെയ്യുന്നത് ഭ്രൂണഹത്യയായിരിക്കും.
ജനനനിയന്ത്രണഗുളികകൾ ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു. അവ ശിശുജനനത്തെ തടയുന്നത് എങ്ങനെയാണ്? ഗുളികകൾ പ്രമുഖമായി രണ്ടു തരമുണ്ട്—സംയുക്തഗുളികയും പ്രോജസ്ററിൻ-മാത്ര ഗുളികയും (മിനിപിൽ). ജനനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള അവയുടെ പ്രാഥമികമായ സാങ്കേതികപ്രവർത്തനവിധം ഗവേഷണം മൂലം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
സംയുക്തഗുളികയിൽ എസ്ട്രോജൻ, പ്രോജസ്ററിൻ എന്നീ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് സംയുക്തഗുളികകളുടെ “പ്രഥമ പ്രവർത്തന വിധം” അണ്ഡോൽപ്പാദനം തടയലാണ്. നിരന്തരം ഉപയോഗിച്ചാൽ ഇത്തരം ഗുളിക അണ്ഡാശയത്തിൽനിന്നുള്ള ഓരോ അണ്ഡത്തിന്റെയും ബഹിർഗമനം മിക്കവാറും എല്ലായ്പ്പോഴും തടയുന്നതായി തോന്നുന്നു. മുട്ട അഥവാ അണ്ഡം ഒന്നുപോലും ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോൾ അണ്ഡനാളത്തിൽ ബീജസംയോഗം സംഭവിക്കുക സാദ്ധ്യമല്ല. ഇത്തരം ഗുളിക “ഗർഭപാത്ര ഭിത്തി”യിൽ മാററങ്ങളും വരുത്തിയേക്കാമെന്നിരിക്കെ “(അത് ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യത ചുരുക്കുന്നു)” അത് ഒരു രണ്ടാം പ്രവർത്തനവിധമായി പരിഗണിക്കപ്പെടുന്നു.
ദോഷഫലങ്ങൾ കുറക്കുന്നതിന് എസ്ട്രോജന്റെ താഴ്ന്ന ഡോസ് അടങ്ങിയിട്ടുള്ള സംയുക്തഗുളികകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കണ്ടിടത്തോളം എസ്ട്രോജന്റെ ഡോസിലുള്ള സംയുക്തഗുളികകൾ അണ്ഡാശയങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നു. അമേരിക്കൻ ദേശീയ ആരോഗ്യ ഇൻസ്ററിററ്യൂട്ടിന്റെ ഗർഭനിരോധന ഉപാധികൾ വികസിപ്പിക്കുന്ന ശാഖയുടെ തലവനായ ഡോ. ഗബ്രിയേൽ ബയ്ലി ഇങ്ങനെ പറയുന്നു: “മികച്ച ശാസ്ത്രീയഗവേഷണം സൂചിപ്പിക്കുന്നത് താഴ്ന്ന ഡോസ് എസ്ടോജന്റെ ഗുളികകൊണ്ടും അണ്ഡോൽപ്പാദനം തടയപ്പെടുന്നുവെന്നാണ്, 100 ശതമാനമല്ല, പിന്നെയോ മിക്കവാറും സാദ്ധ്യതയനുസരിച്ച് 95 ശതമാനം. പക്ഷേ കേവലം അണ്ഡോൽപ്പാദനം നടക്കുന്നുവെന്ന വസ്തുത ബീജസംയോഗം നടന്നുവെന്നു പറയുന്നതിനു സമാനമല്ല.”
സംയുക്തഗുളിക നിർദ്ദിഷ്ടപട്ടികയനുസരിച്ച് കഴിക്കുന്നതിൽ ഒരു സ്ത്രീ വീഴ്ചവരുത്തിയാൽ ജനനങ്ങൾ തടയുന്നതിൽ രണ്ടാമത്തെ പ്രവർത്തനവിധം ഒരു പങ്കുവഹിക്കാനായിരിക്കും ഏറിയ സാധ്യത. താഴ്ന്നഡോസ് ഗുളിക രണ്ടെണ്ണം കഴിക്കുന്നതിൽ വീഴ്ചവരുത്തിയ സ്ത്രീകളെക്കുറിച്ചുള്ള പഠനം കണ്ടെത്തിയത് അവരിൽ 36 ശതമാനത്തിൽ “കുറെ അണ്ഡോൽപ്പാദനം” നടന്നു എന്നാണ്. അത്തരം കേസുകളിൽ “ഗർഭപാത്ര ഭിത്തിമേലും ഗളശ്ലേഷ്മത്തിൻമേലുമുള്ള ഗുളികകളുടെ പ്രവർത്തനഫലങ്ങൾക്ക് . . . ഗർഭനിരോധനസംരക്ഷണം പിന്നെയും പ്രദാനംചെയ്യാൻ കഴിഞ്ഞേക്കാം” എന്ന് ഗർഭനിരോധനം എന്ന പത്രിക റിപ്പോർട്ടുചെയ്യുന്നു.
മറെറ രൂപത്തിലുള്ള ഗുളികയെ—പ്രോജസ്ററിൻ-മാത്ര ഗുളികയെ— സംബന്ധിച്ചെന്ത്? ഡ്രഗ്ഗ് ഇവാലുവേഷൻസ് (1986) ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “പ്രോജസ്ററിൻ-മാത്ര മിനി ഗുളികകളുടെ സംഗതിയിൽ അണ്ഡോൽപ്പാദനത്തിന്റെ തടയൽ പ്രമുഖ വിശേഷതയല്ല. ഈ വസ്തുക്കൾ ബീജത്തിന് നുഴഞ്ഞുകയറാൻ താരതമ്യേന അസാദ്ധ്യമായ ഒരു കട്ടിയായ ഗളശേഷ്മ ഭിത്തിക്ക് രൂപം നൽകുന്നു; അവ നാളത്തിലൂടെയുള്ള സഞ്ചാരസമയം വർദ്ധിപ്പിക്കുകയും അണ്ഡാശയഭിത്തി ഉൾവലിയുന്നതിന് ഇടയാക്കുകയുംചെയ്തേക്കാം, [അത് ബീജസംയോഗം നടന്ന ഏത് അണ്ഡത്തിന്റെയും വികാസത്തെ തടയുന്നു].”
ചില ഗവേഷകർ പറയുന്നത് “പ്രോജസ്ററിൻ-മാത്ര ഗുളികയുടെ 40 ശതമാനത്തിലധികം ഉപയോക്താക്കളിൽ സാധാരണരൂപത്തിലുള്ള അണ്ഡോൽപ്പാദനം നടക്കുന്നു”വെന്നാണ്. അതുകൊണ്ട് ഈ ഗുളിക തുടരെ അണ്ഡോൽപ്പാദനം അനുവദിക്കുന്നു. ഗളഭാഗത്ത് രൂപംകൊള്ളുന്ന കട്ടിയുള്ള ശ്ലേഷ്മം ബീജത്തിന്റെ ഗമനം തടയുകയും അങ്ങനെ ഗർഭധാരണം അനുവദിക്കാതിരിക്കുകയുംചെയ്തേക്കം; ഇല്ലെങ്കിൽ ഗുളിക ഗർഭപാത്രത്തിൽ സൃഷ്ടിക്കുന്ന പ്രതികൂല പരിസ്ഥിതി ബീജസംയോഗം നടന്ന അണ്ഡം പററിപ്പിടിക്കുന്നതിൽനിന്നും ഒരു ശിശുവായി വികാസംപ്രാപിക്കുന്നതിൽനിന്നും തടഞ്ഞേക്കാം.
ജനനനിയന്ത്രണാർത്ഥം ക്രമമായി ഉപയോഗിക്കുമ്പോൾ മുഖ്യമായുള്ള രണ്ടുതരം ഗുളികകളും മിക്ക കേസുകളിലും ഗർഭധാരണങ്ങൾ തടയുന്നതായി തോന്നുന്നു, അതുകൊണ്ട് അവ ഭ്രൂണഹത്യക്ക് ഇടവരുത്തുന്നില്ല. പക്ഷേ പ്രോജസ്ററിൻ-മാത്ര ഗുളികകൾ പലപ്പോഴും കൂടുതൽ കൂടെക്കൂടെ അണ്ഡോൽപ്പാദനം അനുവദിക്കുന്നതുകൊണ്ട് ആരംഭിച്ചുകഴിഞ്ഞ ഉരുവായ ഒരു ജീവൻ ഗർഭാശയഭിത്തിയിൽ ഒട്ടിച്ചേർന്ന് വളരുന്നതിന് വിഘാതംസൃഷ്ടിച്ചുകൊണ്ട് ഒരു ജനനത്തെ തടയുന്നതിന് ഏറിയ സാദ്ധ്യതയുണ്ട്. ശാസ്ത്രീയപഠനങ്ങൾ സൂചിപ്പിക്കുന്ന പ്രകാരം സാധാരണഗതിയിൽ (ജനനനിയന്ത്രണ ഗുളികകളാൽ ബാധിക്കപ്പെട്ടിട്ടില്ലാത്ത ഗർഭപാത്രത്തിന്റെ കാര്യത്തിൽ) ബീജസംയോഗം നടന്ന അണ്ഡങ്ങളിൽ 60 ശതമാനം ആദ്യത്തെ വീഴ്ച നേരിട്ട കാലഘട്ടത്തിനുമുമ്പ് നഷ്ടപ്പെടുന്നു.” എന്നാൽ ഇതു സംഭവിക്കുന്നുവെന്നത് ബീജസംയോഗം നടന്ന ഒരു അണ്ഡത്തിന്റെ നിക്ഷേപത്തെ തടയാൻ ഏറെ സാദ്ധ്യതയുള്ള ജനനനിയന്ത്രണമാർഗ്ഗം തെരഞ്ഞെടുക്കുന്നതിൽനിന്ന് വളരെ വിഭിന്നമാണ്.
അതുകൊണ്ട് ജനനനിയന്ത്രണഗുളികകൾ ഉപയോഗിക്കുന്ന കാര്യം ദമ്പതികൾ ഒരു ഡോക്ടറുമായി ചർച്ചചെയ്യുന്നുവെങ്കിൽ പരിഗണിക്കേണ്ട വ്യക്തമായ ധാർമ്മികവശങ്ങളുണ്ട്. ക്രിസ്ത്യാനികൾ സ്വകാര്യവും വ്യക്തിപരവുമായ പ്രശ്നങ്ങൾക്ക് നമ്മുടെ ദൈവവും ജീവദാതാവുമായവന്റെ മുമ്പാകെ “തികച്ചും ശുദ്ധമായ ഒരു മനഃസാക്ഷി നിലനിർത്തുന്നതിന്” ഒത്തവണ്ണമായിരിക്കണം തീരുമാനമെടുക്കേണ്ടത്.—പ്രവൃത്തികൾ 23:1; ഗലാത്യർ 6:5. (w89 6⁄15)
[അടിക്കുറിപ്പ്]
a ഓഗസ്ററ് 1, 1977ലെ വാച്ച്ററവറിന്റെ 478-80 വരെ പേജുകൾ കാണുക.