ബെസെ കയ്യെഴുത്തുപ്രതി—ഒരു അതിവിശിഷ്ട കയ്യെഴുത്തുരേഖ
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തിന്റെ ശ്രദ്ധേയനായ ഒരു ഫ്രഞ്ചുപണ്ഡിതൻ തിയോഡർ ഡി ബെസെ പ്രൊട്ടസ്ററൻറ് പരിഷ്കർത്താവായ ജോൺ കാൽവിനിന്റെ ഒരു സന്തതസഹചാരിയും പിൻഗാമിയുമായിരുന്നു. 1562-ാമാണ്ടിൽ ബെസാ—അദ്ദേഹം അധികമായും അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്—ഒരു അസാധാരണമായ പുരാതന കൈയെഴുത്തുപ്രതി വെളിച്ചത്തുകൊണ്ടുവന്നു. ഫ്രാൻസിലെ ലയൊൺസ്നഗരം ഹുജെനോട്ട്സിനാൽ ആക്രമിച്ചു തകർക്കപ്പെട്ടശേഷം, അവിടത്തെ “വിശുദ്ധ” ഐറേനിയസിന്റെ ആശ്രമത്തിൽനിന്നു കിട്ടിയതാണ് അതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിന്റെ ഉത്ഭവസ്ഥാനം അവ്യക്തമാണ്, എന്നാൽ വടക്കെ ആഫ്രിക്കയൊ ഈജിപ്റെറാ ആണ് ഏററവും സാധ്യതയുള്ള ഉത്ഭവസ്ഥാനം.
ഈ കയ്യെഴുത്തുപ്രതിക്ക് പത്തിഞ്ചു നീളവും എട്ടിഞ്ചു വീതിയുമുണ്ട്. അത് സിനാററിക്ക്, വത്തിക്കാൻ, അലക്സാണ്ട്രിയൻ എന്നീ കൈയെഴുത്തുപ്രതികൾക്കുശേഷം അൽപ്പകാലം കഴിഞ്ഞ് ക്രി.വ. അഞ്ചാം നൂററാണ്ടുമുതലുള്ളതാണെന്ന് പൊതുവേ സമ്മതിക്കപ്പെടുന്നു. ഇത് 406 താളുകൾ അടങ്ങുന്നതാണ്, കുറെ വിടവോടെ നാലു സുവിശേഷങ്ങളും അപ്പോസ്തലപ്രവൃത്തികളും മാത്രം ഉൾപ്പെട്ടതുമാണ്. എന്നാൽ ബെസെ കയ്യെഴുത്തുപ്രതിയിൽ ആരംഭത്തിൽ മററു ലേഖനങ്ങളും ഉൾപ്പെട്ടിരുന്നിരിക്കണം, എന്തുകൊണ്ടെന്നാൽ യോഹന്നാന്റെ മൂന്നാമത്തെ ലേഖനത്തിന്റെ ഒരു ഭാഗവും അതിലുണ്ട്. മത്തായിയുടെയും യോഹന്നാന്റെയും സുവിശേഷങ്ങൾ ലൂക്കോസിനും മർക്കോസിനും മുമ്പിൽ വരുന്നു.
ഈ കൈയെഴുത്തുപ്രതി, ഇടത്തെ പേജിൽ ഗ്രീക്കും വലത്തെ പേജിൽ ലാററിനും ചേർത്തുകൊണ്ടുള്ള ഒരു ദ്വിഭാഷാപാഠത്തിന്റെ മുൻകാല ദൃഷ്ടാന്തമാണ്. സാദ്ധ്യതയനുസരിച്ച് ഇത് P29, P38, P48 എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മൂന്നും നാലും നൂററാണ്ടുകളിലെ ചില പാപ്പിറൈകളോടു സമാനമായ ഒരു മുൻകാല പാഠത്തോടുകൂടിയ ഒരു പപ്പൈറസിന്റെ പകർപ്പാണ്.
തടിച്ച, സുന്ദരമായ വലിയക്ഷരങ്ങളിൽ എഴുതിയ ബെസെ കൈയെഴുത്തുപ്രതി തുടർച്ചയായ പേജുകളുള്ളതല്ല. അത് ഓരോ വരിയുടെയും അവസാനം വായനക്ക് ഒരു നിർത്ത് ഉണ്ടായിരിക്കത്തക്കവണ്ണം അസമമായ നീളത്തിലുള്ള വരികളായി ചേർത്തിരിക്കുന്നു. ലാററിനിലുള്ളത് ഗ്രീക്ക് എഴുത്തിന്റെ സ്റൈറലിൽ അപൂർവരീതിയിൽ എഴുതപ്പെട്ടിരിക്കുന്നു, പാഠം പല വിധങ്ങളിൽ ഗ്രീക്കുവായനക്കു ചേർച്ചയായി ക്രമീകരിക്കയും ചെയ്തിരിക്കുന്നു. നേരെമറിച്ച് ഗ്രീക്കുപാഠം വളരെ സവിശേഷവും മൂല പകർപ്പുകാരൻ ഉൾപ്പെടെ അനേകരാൽ തിരുത്തപ്പെട്ടിട്ടുള്ളതുമാണ്.
ബെസെ കയ്യെഴുത്തുപ്രതിക്ക് “D” എന്ന ഔദ്യോഗിക നാമമുണ്ട്. അത് മററ് മുഖ്യ കൈയെഴുത്തുപ്രതികളിൽനിന്നെല്ലാം വളരെ വ്യത്യസ്തവും സ്വതന്ത്രവുമാണ്. വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിന്റെ അടിക്കുറിപ്പിൽ പറയുന്നതുപോലെ ഈ കൈയെഴുത്തുപ്രതി സിനാററിക്ക് (א), വത്തിക്കാൻ (B), അലക്സാണ്ട്രിയൻ (A) എന്നീ കയ്യെഴുത്തുപ്രതികളോട് ചിലപ്പോൾ യോജിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്നു. ഈ കയ്യെഴുത്തുപ്രതിയുടെ മഹത്തായ മൂല്യം സ്ഥിതിചെയ്യുന്നത് അതിൽ വിട്ടുകളഞ്ഞിരിക്കുന്നതിന്റെയും കൂട്ടിച്ചേർത്തിരിക്കുന്നതിന്റെയും പ്രത്യേകതകളിലല്ല മറിച്ച് മററു കയ്യെഴുത്തുപ്രതികളുടെ സ്ഥിരീകരണത്തിലാണ്.—വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം—റഫറൻസോടുകൂടിയതന്റെ മത്തായി 23:14; 24:36; 27:49; മർക്കോസ് 7:16; 9:44, 46; 11:26; ലൂക്കോസ് 15:21; യോഹന്നാൻ 5:4 എന്നിവയുടെ അടിക്കുറിപ്പുകൾ കാണുക.
ചില അസാധാരണ വായനകളും വ്യതിയാനങ്ങളും ഉണ്ടെങ്കിലും ബെസെ കയ്യെഴുത്തുപ്രതി നമ്മുടെ നാളുകൾ വരെയുള്ള ബൈബിളിന്റെ സൂക്ഷിപ്പിനുള്ള മറെറാരു നല്ല തെളിവാണ്. (w90 2⁄15)
[10-ാം പേജിലെ തിയോഡർ ഡി ബെസെയുടെ ചിത്രം]
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Above: By permission of the Syndics of Cambridge University Library
Left: Courtesy of the Trustees of the British Museum