“നിർമ്മലഭാഷാ” ഡിസട്രിക്ട് കൺവെൻഷനു വരിക
ബാബേലിനുശേഷം ഈ കാലംവരെയും ഭാഷാവ്യത്യാസങ്ങൾ ഒരു വിഭാഗീയ ശക്തിയായിരുന്നിട്ടുണ്ട്. അവിടെ യഹോവ മനുഷ്യവർഗ്ഗത്തിന്റെ ഭാഷ കലക്കുകയും ‘ഒരു ഗോപുരം പണിത് തങ്ങൾക്കു തന്നെ ഒരു പ്രശസ്തമായ പേർ ഉണ്ടാക്കുന്നതിനുള്ള’ ആളുകളുടെ ഉദ്ദേശ്യത്തെ വിഫലമാക്കുകയുംചെയ്തു. (ഉൽപ്പത്തി 11:4) ബൽജിയത്തിൽ സംഭവിച്ചതിൽനിന്ന് ഭാഷയിലെ ഒരു വ്യത്യാസം എത്ര ഛിദ്രാത്മകമായിരിക്കാമെന്ന് കാണാൻ കഴിയും. പല വർഷങ്ങൾക്കു മുമ്പ് ലോവെയിനിലെ കത്തോലിക്കാ യൂണിവേഴ്സിററി ഭാഷയുടെ അടിസ്ഥാനത്തിൽ രണ്ടായി പിളർന്നു.
ഭാഷ മനുഷ്യരുടെയിടയിലെ ഭിന്നിപ്പിന്റെ കാരണങ്ങളിലൊന്നു മാത്രമാണ്. ദേശം, വർഗ്ഗം, വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി എന്നിവയാണ് മററുള്ളവ. എന്നാൽ യഹോവയുടെ സാക്ഷികൾ ഈ എല്ലാ വിഭാഗീയഘടകങ്ങളെയും തരണംചെയ്യാൻ ശ്രമം നടത്തുകയും യഥാർത്ഥത്തിൽ ഐക്യപ്പെടുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ വേനൽക്കാലം പോളണ്ടിലെ നഗരങ്ങളായ കൊർസോവാ (കാറേറാവിസിനു സമീപം), പോസാൻ, വാർസോ എന്നിവിടങ്ങളിൽ ഈ ഐക്യത്തിന്റെ ഏററവും വിസ്മയാവഹമായ ഒരു പ്രകടനം ദർശിച്ചു. 37 ദേശങ്ങളിൽനിന്നായി കുറഞ്ഞപക്ഷം 20 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന സാക്ഷികൾ ഹാജരായിരുന്നു. എന്നിട്ടും എല്ലാവരാലും വിസ്മയാവഹമായ ഒരു ഏകത്വം പ്രകടമാക്കപ്പെട്ടു. ഇതിന് എന്താണ് കാരണമായിരുന്നത്? എല്ലാവരും തിരുവെഴുത്തു സത്യമാകുന്ന “നിർമ്മല ഭാഷ” സംസാരിച്ചു. ഇത് പ്രാവചനികമായി സെഫന്യാവ് 3:9-ൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു: “അപ്പോൾ ജനതകൾ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ച് അവനെ തോളോടുതോൾ ചേർന്ന് സേവിക്കേണ്ടതിന് ഞാൻ [യഹോവയാം ദൈവം] അവർക്ക് നിർമ്മലമായ ഭാഷയിലേക്ക് ഒരു മാററം കൊടുക്കും.”
അതുകൊണ്ട് നല്ല കാരണത്താൽ 1990-ലെ ഡിസ്ട്രിക്ട് കൺവെൻഷനുകൾക്ക് “നിർമ്മലഭാഷ” എന്ന വിഷയമുണ്ടായിരിക്കും. മാനുഷാപൂർണ്ണതയും സാത്താന്റെ ലോകത്തിൽനിന്നുള്ള ദുഷ്ടസ്വാധീനങ്ങളും പിശാചിന്റെയും അവന്റെ ഭൂതങ്ങളുടെയും കുടിലമായ പ്രവർത്തനങ്ങളും നിമിത്തം “നിർമ്മലഭാഷ” സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമായിരിക്കുന്നില്ല. നമ്മെ ഭിന്നിപ്പിക്കാവുന്ന സ്വാർത്ഥപ്രവണതകൾക്കെതിരെ നാം എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം.
ദൈവം നമുക്ക് എന്തുകൊണ്ട് ഈ “നിർമ്മലഭാഷ” തന്നിരിക്കുന്നു? നാം യഹോവയെ “തോളോടുതോൾ ചേർന്ന്” സേവിക്കാൻ കഴിയുന്നതിന്. മററു ഭാഷാന്തരങ്ങൾ ഇതിന്റെ അർത്ഥം ദൈവത്തെ “ഒരേ നുകത്തിൻ കീഴിൽ” (ദി ജെറുശലേം ബൈബിൾ); “ഏകമനസ്സായി” (മോഫററ); “യോജിപ്പിൽ” (ഒരു അമേരിക്കൻ ഭാഷാന്തരം) സേവിക്കുക എന്നും “അവന്റെ സേവനത്തിൽ സഹകരിക്കുക” (ബൈയിങടൺ) എന്നും ആണെന്ന് സൂചിപ്പിക്കുന്നു.
ഈ കൺവെൻഷനുകളിലെ പ്രസംഗങ്ങളാലും പ്രകടനങ്ങളാലും അനുഭവങ്ങളാലും സിമ്പോസിയങ്ങളാലും ബൈബിൾ നാടകങ്ങളാലും നാം നിർമ്മലഭാഷ കൂടുതൽ ഒഴുക്കോടെ സംസാരിക്കുന്നതിന് പ്രോത്സാഹിപ്പിക്കപ്പെടുകയും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. കൂടാതെ അവ നമ്മുടെ സഹോദരൻമാരോടൊത്ത് കൂടുതൽ ഫലപ്രദമായും യോജിപ്പിലും സേവിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും.
ഈ കൺവെൻഷനുകൾ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1 മണിയോടെ ആരംഭിക്കുകയും ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സമാപിക്കുകയും ചെയ്യും. പ്രാരംഭഗീതത്തിനും പ്രാർത്ഥനക്കും മുമ്പേ എത്തുന്നതിനും ഞായറാഴ്ച വൈകുന്നേരത്തെ സമാപനപ്രാർത്ഥനവരെയുള്ള മുഴു പരിപാടികളിലും സംബന്ധിക്കുന്നതിനും ഇപ്പോൾ ആസൂത്രണം ചെയ്യുക. [THE FOLLOWING SENTENCE IS GIVEN AS AN EXTRA PARAGRAPH IN THE ARTICLE] കൺവെൻഷൻ തീയതികളും മേൽവിലാസങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ സ്ഥലത്തെ യഹോവയുടെ സാക്ഷികളുടെ സഭയെ സമീപിക്കുകയൊ ഈ പ്രസിദ്ധീകരണത്തിന്റെ പ്രസാധകർക്ക് എഴുതുകയൊ ചെയ്യുക.
നിങ്ങളുടെ ബൈബിളുകളും പാട്ടുപുസ്തകങ്ങളും കൊണ്ടുവരികയും നോട്ടുകൾ കുറിക്കാൻ തയ്യാറായിരിക്കയും ചെയ്യുക. ഒരു നല്ല ആത്മീയ വിശപ്പോടെയും വരിക, അപ്പോൾ നിങ്ങൾ നിർമ്മലഭാഷ സംസാരിക്കുന്നതിനും യഹോവയെ സേവിക്കുന്നതിനും കൂടുതൽ പൂർണ്ണമായി സജ്ജീകൃതരായി പോകും. (w90 2/15)
[കൺവെൻഷൻ സ്ഥലവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല]