എന്താണ് “ആവശ്യമായിരിക്കുന്നത്”?
സുവിശേഷങ്ങളുടെ ഈ ഡബ്ലിയൂ കോഡക്സ് യേശുവിന്റെ അടുത്ത സ്നേഹിതനായിരുന്ന ലാസറിന്റെ സഹോദരിയായിരുന്ന മാർത്തയോടുള്ള യേശുവിന്റെ ഒരു പ്രസ്താവനയുടെ വിവർത്തനത്തിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. യേശു ആ കുടുംബത്തെ സന്ദർശിച്ചപ്പോൾ യേശുവിന് ഒരു നല്ല ഭക്ഷണം കൊടുക്കുന്നത് ഏററവും പ്രധാനമാണെന്ന് മാർത്ത വിചാരിച്ചു. എന്നാൽ തന്നെ ശ്രദ്ധിക്കുന്നതിന് തന്റെ പാദത്തിങ്കലിരുന്ന അവളുടെ സഹോദരിയായ മറിയയുടെ ദൃഷ്ടാന്തം പിന്തുടരാൻ അവൻ ദയാപൂർവം നിർദ്ദേശിച്ചു. അവൻ പറഞ്ഞു, “എന്നാൽ, ചുരുക്കംചില കാര്യങ്ങളേ വേണ്ടു, അല്ലെങ്കിൽ ഒന്നുമാത്രം. മറിയ, തന്റെ ഭാഗത്ത്, നല്ല ഓഹരി തെരഞ്ഞെടുത്തു, അത് അവളിൽനിന്ന് എടുത്തുകളയപ്പെടുകയില്ല.”—ലൂക്കോസ് 10:42.
ഈ വാക്കുകൾ പുതിയലോകഭാഷാന്തരത്തിന്റെ അടിസ്ഥാനമായ, വെസ്ററ്കോട്ടും ഹോർട്ടും തയ്യാറാക്കിയ 1881ലെ ഗ്രീക്ക് പാഠത്തിന്റെ വിവർത്തനമാണ്. ഈ ബൈബിളിന്റെ 1984ലെ റെഫറൻസ് പതിപ്പിന്റെ ഒരു അടിക്കുറിപ്പ് ഈ വായന സൈനാററിക്ക് (א) വത്തിക്കാൻ (B) എന്നീ കൈയെഴുത്തുപ്രതികളിൽനിന്നാണെന്ന് പ്രകടമാക്കുന്നു, രണ്ടും ഒരേ പാഠമാതൃകയുടെ പ്രതിനിധാനങ്ങൾതന്നെ. എന്നാൽ അലക്സാണ്ട്രിയൻ (A) കൈയെഴുത്തുപ്രതി ഇങ്ങനെ വായിക്കപ്പെടുന്നു: “എന്നാൽ ഒരു സംഗതി ആവശ്യമാണ്. അവളുടെ ഭാഗത്ത് . . . ” അടിക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നതുപോലെ, കോഡക്സ് ഡബ്ലിയൂവും ചെസ്ററർ ബീററി പപ്പൈറസും (P45) ബോഡ്മർ പപ്പൈറസും (P75) ഒടുവിൽ പറഞ്ഞ വിവർത്തനത്തോട് യോജിക്കുന്നു, രണ്ടും ക്രി.വ. 3-ാം നൂററാണ്ടിലേതാണ്. എന്നാൽ ഈ കൈയെഴുത്തുപ്രതികളെല്ലാം വെളിച്ചത്തുവന്നത് വെസ്കോർട്ടും ഹോർട്ടും 1881-മാണ്ടിൽ തങ്ങളുടെ പാഠം പ്രസിദ്ധപ്പെടുത്തിയശേഷം വളരെ കാലംകഴിഞ്ഞാണ്, അതുകൊണ്ട് അവർക്ക് ഈ വ്യത്യസ്തവിവർത്തനം പരിഗണിക്കാൻ അവസരമില്ലായിരുന്നു. ഇന്ന് ഏതു പാഠം അംഗീകരിക്കാൻ ഇഷ്ടപ്പെട്ടാലും യേശു വ്യക്തമായി നമ്മുടെ ജീവിതത്തിൽ ആത്മീയ കാര്യങ്ങളെ ഒന്നാമതു കരുതാൻ നമ്മോടു പറയുന്നു.—ഈ ബുദ്ധിയുപദേശം നാം അനുസരിക്കുന്നത് നല്ലതാണ്.