ദൈവത്തിന്റെ ക്ഷമ എത്ര കാലം നീണ്ടുനിൽക്കും?
ഏതാണ്ട് 3000 വർഷം മുമ്പ്, ജ്ഞാനിയായ ഒരു മനുഷ്യൻ ഇങ്ങനെ എഴുതി: “മനുഷ്യൻ മമനുഷ്യന്റെ ദ്രോഹത്തിനായി അവനെ ഭരിച്ചിരിക്കുന്നു.” (സഭാപ്രസംഗി 8:9) അദ്ദേഹം ആ നിരീക്ഷണം നടത്തിയശേഷം പിന്നീടൊരിക്കലും കാര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല. ചരിത്രത്തിലുടനീളം വ്യക്തികളോ സമൂഹങ്ങളോ ഒന്നിനുപിറകേ മറെറാന്നായി, അധികാരം പിടിച്ചെടുത്ത് മററു മനുഷ്യരെ ഭരിക്കുകയും ചൂഷണംചെയ്യുകയും ചെയ്തിട്ടുണ്ട്. യഹോവയാം ദൈവം ഇത് ക്ഷമാപൂർവം സഹിച്ചിരിക്കുന്നു.
ഗവൺമെൻറുകൾ യുദ്ധങ്ങളിൽ മരിക്കാൻ ദശലക്ഷങ്ങളെ പറഞ്ഞയക്കുകയും കടുത്ത സാമ്പത്തിക അനീതികൾ അനുവദിക്കുകയും ചെയ്തപ്പോൾ യഹോവ ക്ഷമയുള്ളവനായിരുന്നിട്ടുണ്ട്. മനുഷ്യർ ഓസോൺപടലത്തെ നശിപ്പിക്കുകയും അന്തരീക്ഷത്തെയും സമുദ്രത്തെയും മലിനീകരിക്കുകയുംചെയ്യുമ്പോൾ ഇന്നും അവൻ ക്ഷമ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഫലോല്പാദകമായ ദേശത്തിന്റെ പാഴാക്കലും വനങ്ങളുടെയും വന്യജീവികളുടെയും അനിയന്ത്രിതമായ നാശവും കാണുന്നത് അവനെ എത്ര വേദനിപ്പിക്കേണ്ടതാണ്!
ദൈവം വളരെ ക്ഷമയുള്ളവനായിരിക്കുന്നത് ഹന്തുകൊണ്ട്?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ ലളിതമായ ഒരു ദൃഷ്ടാന്തം നമ്മെ സഹായിച്ചേക്കാം. ഒരു തൊഴിലാളി സ്ഥിരമായി താമസിച്ചുവരുമ്പോൾ അതിന് തൊഴിലിൻമേലുള്ള ഫലം പരിചിന്തിക്കുക. ഉടമ എന്തു ചെയ്യണം? അയാൾ ഉടൻതന്നെ ആ തൊഴിലാളിയെ പിരിച്ചുവിടേണ്ടതാണെന്ന് അടിസ്ഥാന നീതി ആവശ്യപ്പെട്ടേക്കാം. എന്നാൽ “കോപത്തിനു താമസമുള്ളവൻ വിവേചനയിൽ സമൃദ്ധനാകുന്നു, എന്നാൽ അക്ഷമയുള്ളവൻ മൂഢത്വത്തെ ഉയർത്തുകയാണ്” എന്ന ബൈബിൾസദൃശവാക്യം അയാൾ ഓർത്തേക്കാം. (സദൃശവാക്യങ്ങൾ 14:29) അയാൾ നടപടി സ്വീകരിക്കുന്നതിന് കുറെ കാത്തിരിക്കാൻ വിവേചന ഇടയാക്കിയേക്കാം. ബിസിനസ് കൂടുതലായി പൊളിയാതിരിക്കാൻ മറെറാരു തൊഴിലാളിയെ പരിശീലിപ്പിക്കുന്നതിനുള്ള സമയം അനുവദിക്കാൻ അയാൾ തീരുമാനിച്ചേക്കാം.
സഹാനുഭൂതിയും അയാൾ കാത്തിരിക്കാനിടയാക്കിയേക്കാം. ഉദാസീനനായ തൊഴിലാളി തന്റെ പെരുമാററത്തെ മെച്ചപ്പെടുത്തുമോയെന്നറിയാൻ അയാൾക്ക് മുന്നറിയിപ്പുകൊടുക്കുന്നതുസംബന്ധിച്ചെന്ത്? അയാളുടെ പതിവായ താമസത്തിനു കാരണം പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണോ അതോ പ്രതിവിധിയില്ലാത്ത ഒരു ദുഷിച്ച മനോഭാവമാണോയെന്ന് കാണാൻ അയാളോട് എന്തുകൊണ്ടു സംസാരിച്ചുകൂടാ? തൊഴിലുടമ ക്ഷമ പ്രകടമാക്കാൻ തീരുമാനിച്ചേക്കാമെന്നിരിക്കെ, ഏതായാലും, അയാളുടെ ക്ഷമ അപരിമിതമായിരിക്കയില്ല. തൊഴിലാളി ഒന്നുകിൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു അല്ലെങ്കിൽ ഒടുവിൽ പിരിച്ചുവിടലിനെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. അതു മാത്രമേ ബിസിനസിനും ചട്ടങ്ങളനുസരിക്കുന്ന തൊഴിലാളികൾക്കും നല്ലതായിരിക്കുകയുള്ളു.
ഏതാണ്ട് സമാനമായ രീതിയിൽ, യഹോവയാം ദൈവം ദുഷ്പ്രവൃത്തിയെ അഭിമുഖീകരിക്കുമ്പോൾ ചില പ്രശ്നങ്ങൾക്ക് നീതിപൂർവകമായ പരിഹാരം പ്രാവർത്തികമാകുന്നതിന് സമയമനുവദിക്കാൻ ക്ഷമ പ്രകടമാക്കുകയാണ്. തന്നെയുമല്ല, അവന്റെ ക്ഷമ തങ്ങളുടെ രീതികൾക്ക് മാററം വരുത്താനും നിത്യപ്രയോജനങ്ങൾ നേടാനും ദുഷ്പ്രവൃത്തിക്കാർക്ക് അവസരം നൽകുന്നു. അതുകൊണ്ട്, ദൈവത്തിന്റെ ക്ഷമയിൽ അസന്തുഷ്ടരാകാതിരിക്കാൻ ബൈബിൾ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. എന്നാൽ “നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷയായി പരിഗണിച്ചുകൊൾക” എന്ന് അതു പറയുന്നു.—2 പത്രോസ് 3:15.
ദൈവത്തിന്റെ ക്ഷമയുടെ ഒരു ദൃഷ്ടാന്തം
യഹോവയാം ദൈവം നോഹയുടെ നാളിലെ മഹാപ്രളയത്തിനു മുമ്പ് ക്ഷമ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ആ കാലത്തെ ലോകം അക്രമം കൊണ്ടു നിറഞ്ഞിരുന്നു, വളരെ ദുഷ്ടവുമായിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “മമനുഷ്യന്റെ വഷളത്വം ഭൂമിയിൽ ധാരാളമാണെന്ന് യഹോവ കണ്ടു . . . അതുകൊണ്ട് യഹോവ പറഞ്ഞു: ‘ഞാൻ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യരെ ഭൂതലത്തുനിന്ന് ഞാൻ തുടച്ചുനീക്കാൻ പോകുകയാണ്.’” (ഉല്പത്തി 6:5, 7) അതെ, അന്നത്തെ ദുഷ്ടതയുടെ പ്രശ്നത്തിന് യഹോവക്ക് ഒരു അന്തിമപരിഹാരം മനസ്സിലുണ്ടായിരുന്നു: ദുഷ്ടജനങ്ങളുടെ നീക്കംചെയ്യൽ. എന്നാൽ അവൻ സത്വരം പ്രവർത്തിച്ചില്ല. എന്തുകൊണ്ടില്ല?
എന്തുകൊണ്ടെന്നാൽ എല്ലാവരും ദുഷ്ടരായിരുന്നില്ല. നോഹയും അവന്റെ കുടുംബവും ദൈവത്തിന്റെ ദൃഷ്ടിയിൽ നീതിമാൻമാരായിരുന്നു. അതുകൊണ്ട്, അവരുടെ പ്രയോജനത്തിനുവേണ്ടി, നീതിയുള്ള ചുരുക്കംചില വ്യക്തികളെ രക്ഷക്കുവേണ്ടി ഒരുക്കംചെയ്യാൻ അനുവദിക്കുന്നതിന്, യഹോവ ക്ഷമാപൂർവം കാത്തിരുന്നു. കൂടാതെ, ദീർഘിച്ച കാത്തിരിപ്പ് തങ്ങളുടെ വഴികൾക്ക് മാററംവരുത്താൻ ആ ദുഷ്ടജനങ്ങൾക്ക് അവസരം കൊടുത്തുകൊണ്ട് നോഹക്ക് ഒരു “നീതിപ്രസംഗകനാ”യിരിക്കുന്നതിനുള്ള അവസരം കൊടുത്തു. ബൈബിൾ പറയുന്നു: “ചുരുക്കംചിലയാളുകൾ, അതായത് എട്ടുദേഹികൾ, വെള്ളത്തിലൂടെ സുരക്ഷിതമായി കടത്തപ്പെട്ട പെട്ടകം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കെ, നോഹയുടെ നാളുകളിൽ ദൈവത്തിന്റെ ക്ഷമ കാത്തിരിക്കുകയായിരുന്നു.”—2 പത്രോസ് 2:5; 1 പത്രോസ് 3:20
ദൈവം ഇപ്പോൾ ക്ഷമയുള്ളവനായിരിക്കുന്നതിന്റെ കാരണം
ഇന്ന് സാഹചര്യം സമാനമാണ്. ലോകം വീണ്ടും അക്രമം കൊണ്ടു നിറഞ്ഞിരിക്കുകയാണ്. നോഹയുടെ നാളിലെപ്പോലെ, ദൈവം ഇപ്പോൾത്തന്നെ ഈ ലോകത്തെ ന്യായംവിധിച്ചിരിക്കുകയാണ്, അത് “ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്ക് നീക്കിവെക്കപ്പെട്ടിരിക്കുക”യാണ് എന്ന് ബൈബിൾ പറയുന്നു. (2 പത്രോസ് 3:7) അതു സംഭവിക്കുമ്പോൾ മേലാൽ പരിസ്ഥിതിയുടെ പാഴാക്കലോ ദുർബലരുടെ ഞെരുക്കലോ അത്യാഗ്രഹത്തോടുകൂടിയ അധികാരദുർവിനിയോഗമോ ഉണ്ടായിരിക്കയില്ല.
അതുകൊണ്ട് ദൈവം വളരെ മുമ്പ് ഭക്തികെട്ട മനുഷ്യരെ നശിപ്പിക്കാഞ്ഞതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തീർപ്പുണ്ടാക്കേണ്ട വിവാദപ്രശ്നങ്ങളും ക്രമീകരണംചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ടായിരുന്നു. തീർച്ചയായും, നീതിഹൃദയരെ രോഗത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽനിന്ന് രക്ഷിക്കുന്നതുൾപ്പെടെ പല കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന, ദുഷ്ടതയുടെ സ്ഥിരമായ പ്രശ്നപരിഹാരത്തിലേക്ക്, യഹോവ നീങ്ങുകയാണ്.
ഒടുവിൽ പറഞ്ഞ ഈ ലക്ഷ്യം മനസ്സിൽവെച്ചുകൊണ്ട് യഹോവ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു ഉദ്ധാരണമൂല്യം നൽകുന്ന ഒരു രക്ഷകനെ പ്രദാനംചെയ്യാൻ ഉദ്ദേശിച്ചു. അവനെസംബന്ധിച്ചു ബൈബിൾ പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തവണ്ണം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു.” (യോഹന്നാൻ 3:16) യേശു വന്ന് മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവനെ ബലിചെയ്യാനുള്ള വഴിയൊരുക്കുന്നതിന് ആയിരക്കണക്കിനു വർഷങ്ങളെടുത്തു. ആ വർഷങ്ങളിലെല്ലാം, ദൈവം സ്നേഹപൂർവം ക്ഷമയുള്ളവനായിരുന്നു. എന്നാൽ അത്തരമൊരു കരുതൽ കാത്തിരിക്കുന്നതിന് അർഹതയുള്ളതല്ലായിരുന്നോ?
യേശു ഏതാണ്ട് രണ്ടായിരം വർഷം മുമ്പ് മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള മോചനദ്രവ്യം പ്രദാനംചെയ്തു. ആ സ്ഥിതിക്ക് ഇപ്പോഴും ദൈവം ക്ഷമ പ്രകടമാക്കുന്നതതെന്തുകൊണ്ട്? ഒരു കാരണം, യേശുവിന്റെ മരണം ഒരു വിദ്യാഭ്യാസപ്രസ്ഥാനത്തിന്റെ തുടക്കംകുറിച്ചുവെന്നതായിരുന്നു. മനുഷ്യവർഗ്ഗം ഈ സ്നേഹപൂർവകമായ കരുതലിനെക്കുറിച്ച് മനസ്സിലാക്കുകയും അതിനെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അവസരം കൊടുക്കപ്പെടുകയും ചെയ്യണമായിരുന്നു. അതിനു സമയമെടുക്കും, എന്നാൽ അത് നന്നായി ചെലവഴിക്കപ്പെട്ട സമയമായിരിക്കുമായിരുന്നു. ബൈബിൾ പറയുന്നു: “ചിലയാളുകൾ താമസമെന്നു പരിഗണിക്കുന്നതുപോലെ, യഹോവ തന്റെ വാഗ്ദത്തം സംബന്ധിച്ച് താമസമുള്ളവനല്ല, എന്നാൽ അവൻ ആരും നശിപ്പിക്കപ്പെടാനാഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലെത്താൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോടു ക്ഷമയുള്ളവനാണ്.”—2 പത്രോസ് 3:9.
ഭരണത്തിന്റെ വിവാദപ്രശ്നം
മറെറാരു പ്രധാനപ്പെട്ട സംഗതിക്കും സമയമെടുക്കും. മനുഷ്യവർഗ്ഗത്തിന്റെ ഭരണമാകുന്ന പ്രശ്നത്തിനും പരിഹാരം കാണണമായിരുന്നു. പ്രാരംഭത്തിൽ, മനുഷ്യൻ ദിവ്യഭരണത്തിൻകീഴിലായിരുന്നു. എന്നാൽ ഏദെൻതോട്ടത്തിൽവെച്ച് നമ്മുടെ ആദ്യമാതാപിതാക്കൾ അതിനെ ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങളേത്തന്നെ ഭരിക്കാനാഗ്രഹിച്ചുകൊണ്ട് ദൈവത്തിൽനിന്ന് സ്വതന്ത്രരായിരിക്കാൻ തീരുമാനിച്ചു. (ഉല്പത്തി 3:15) യഥാർത്ഥത്തിൽ, മനുഷ്യൻ തന്നേത്തന്നെ ഭരിക്കാനായിരുന്നില്ല സൃഷ്ടിക്കപ്പെട്ടത്. പ്രവാചകനായിരുന്ന യിരെമ്യാവ് ഇങ്ങനെ എഴുതി: “യഹോവേ, ഭൗമിക മനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. അവന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”—യിരെമ്യാവ് 10:23; സദൃശവാക്യങ്ങൾ 20:24.
എന്നിരുന്നാലും, ഭരണത്തിന്റെ വിവാദം ഉയർത്തപ്പെട്ടതുമുതൽ യഹോവ ക്ഷമാപൂർവം അതു പരിഹരിക്കുന്നതിന് സമയമനുവദിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ, അവൻ ചിന്തനീയമായ ഏതുതരം ഭരണവും പരീക്ഷിച്ചുനോക്കാൻ മനുഷ്യന് ആയിരക്കണക്കിനു വർഷങ്ങൾ അനുവദിച്ചിരിക്കുന്നു. ഫലമെന്തായിരുന്നു? യാതൊരു മാനുഷഗവൺമെൻറിനും മർദ്ദനവും അസമത്വവും അല്ലെങ്കിൽ അസന്തുഷ്ടിയുടെ മററ് കാരണങ്ങളും നീക്കംചെയ്യാൻ കഴികയില്ലെന്ന് തെളിഞ്ഞിരിക്കുന്നു.
തീർച്ചയായും, മനുഷ്യചരിത്രത്തിന്റെ വീക്ഷണത്തിൽ, സകല മാനുഷഗവൺമെൻറുകളെയും നീക്കംചെയ്തിട്ട് തന്റെ സ്വന്തമായ ഒന്നു സ്ഥാപിക്കാനുള്ള തന്റെ ഉദ്ദേശ്യം താൻ പ്രഖ്യാപിക്കുമ്പോൾ ദൈവം നീതികെട്ടവനാണെന്ന് ആർക്കെങ്കിലും സത്യമായി പറയാൻ കഴിയുമോ? തീർച്ചയായുമില്ല! നാം ക്രിയാത്മകമായി ഈ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെ സ്വാഗതംചെയ്യുന്നു: “ആ രാജാക്കൻമാരുടെ നാളുകളിൽ സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. രാജ്യം തന്നെ മറേറതെങ്കിലും ജനത്തിന് കൈമാറപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലങ്ങളോളം നിൽക്കും.”—ദാനിയേൽ 2:44.
ആ രാജ്യത്തിന്റെ സ്വർഗ്ഗീയ രാജാവ് പുനരുത്ഥാനംപ്രാപിച്ച യേശുവാണ്. ആ പദവിക്കുവേണ്ടി അവനെ ഒരുക്കുന്നതിനും—അതുപോലെതന്നെ അവനോടുകൂടെയുള്ള സഹഭരണാധികാരികളായിരിക്കാനുള്ള മനുഷ്യരെ തെരഞ്ഞെടുക്കുന്നതിനും—സമയമെടുത്തിരിക്കുന്നു. ആ കാലമെല്ലാം ദൈവം ക്ഷമ പ്രകടമാക്കിയിരിക്കുന്നു.
ദൈവത്തിന്റെ ക്ഷമയിൽനിന്ന് ഇപ്പോൾ പ്രയോജനമനുഭവിക്കുക
ഇന്ന്, കുറഞ്ഞപക്ഷം 212 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വ്യക്തികൾ ദൈവത്തിന്റെ ക്ഷമയിൽനിന്ന് പ്രയോജനമനുഭവിക്കുന്നു. അവർ ദൈവത്തെ അനുസരിക്കുന്നതിനും അവന്റെ സ്വർഗ്ഗീയഗവൺമെൻറിനെ സേവിക്കുന്നതിനുമുള്ള തങ്ങളുടെ ആഗ്രഹത്തിൽ ഐക്യപ്പെട്ടിരിക്കുന്നു. അവർ തങ്ങളുടെ രാജ്യഹാളുകളിൽ ഒന്നിച്ചുകൂടുമ്പോൾ, തങ്ങളുടെ ജീവിതത്തിൽ ബൈബിൾതത്വങ്ങൾ ബാധകമാക്കുന്നത് എത്രയോ മെച്ചമാണെന്ന് അവർ പഠിക്കുന്നു. അവർ ഈ ലോകത്തിലെ വിഭാഗീയ രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നില്ല, പ്രവർത്തിക്കാൻ ക്ഷമാപൂർവം ദൈവം അവയെ അനുവദിക്കുന്നടത്തോളം കാലം അവർ മാനുഷഗവൺമെൻറുകൾക്ക് കീഴ്പെട്ടിരിക്കുന്നുവെങ്കിലും.—മത്തായി 22:21; റോമർ 13:1-5.
അനേകമാളുകളുടെ ഇടയിലെ അങ്ങനെയുള്ള സഹകരണം തന്നെ സ്നേഹിക്കാൻ പഠിക്കുകയും സേവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഇച്ഛാസ്വാതന്ത്ര്യമുള്ള ആളുകളുടെ ഇടയിൽ ഐക്യം കൈവരുത്താൻ കഴിയുന്നവനെന്ന നിലയിൽ യഹോവയെ സംസ്ഥാപിക്കുന്നു. ഈ ആളുകൾ യേശുതന്നെ തുടങ്ങിയ ദൈവരാജ്യസുവാർത്താപ്രസംഗമാകുന്ന അതേ വേല തുടരവേ നിങ്ങൾ അവരെ കണ്ടിരിക്കുമെന്നുള്ളതിന് സംശയമില്ല. “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് പറഞ്ഞപ്പോൾ യേശു ഈ വേലയുടെ പരമകാഷ്ഠയെ മുൻകൂട്ടിപ്പറയുകയായിരുന്നു.—മത്തായി 24:14.
അധികനാൾകൂടെയില്ല!
ദൈവത്തിന്റെ നീതിയുള്ള ഗവൺമെൻറ് ഭൂമിയുടെ അനുദിനഭരണം ഏറെറടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ മിക്കവാറും പൂർത്തിയായതായി ദൃശ്യതെളിവുകൾ പ്രകടമാക്കുന്നു. ഈ നൂററാണ്ടിൽ നാം കണ്ടിരിക്കുന്ന മനുഷ്യഗവൺമെൻറിന്റെ പരാജയത്തിന്റെ ഭയങ്കരഫലങ്ങൾ വർണ്ണിച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “ഈ കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങൾ കാണുമ്പോൾ, ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുക.”—ലൂക്കോസ് 21:10, 11, 31.
പെട്ടെന്നുതന്നെ ദൈവം ദുഷ്ടൻമാരെ ഭൗമികരംഗത്തുനിന്ന് നീക്കംചെയ്യും. സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്ക് അക്ഷരീയ പ്രയുക്തതയുണ്ടായിരിക്കും: “ദുഷ്പ്രവൃത്തിക്കാർതന്നെ ഛേദിക്കപ്പെടും . . . അല്പകാലംകൂടെ മാത്രം കഴിഞ്ഞാൽ, ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; നീ തീർച്ചയായും അവന്റെ സ്ഥലത്തിന് ശ്രദ്ധകൊടുക്കും, അവൻ ഉണ്ടായിരിക്കയില്ല.” (സങ്കീർത്തനം 37:9, 10) ദുഷ്ടതയില്ലാത്ത ഒരു ലോകത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അപ്പോൾ മനുഷ്യവർഗ്ഗത്തിന്റെ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് ആരായിരിക്കും? ബൈബിൾ പറയുന്നു: “ഒരു രാജാവ് [സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്ന ക്രിസ്തുയേശു] നീതിക്കുവേണ്ടിത്തന്നെ വാഴും; പ്രഭുക്കൻമാരെസംബന്ധിച്ചാണെങ്കിൽ, [ഭൂമിയിൽ അവൻ നിയമിച്ചിരിക്കുന്ന വിശ്വസ്തർ] അവർ ന്യായത്തിനായിത്തന്നെ പ്രഭുക്കൻമാരായി ഭരിക്കും. യഥാർത്ഥ നീതിയുടെ പ്രവൃത്തി സമാധാനവും യഥാർത്ഥ നീതിയുടെ സേവനം അനിശ്ചിതകാലത്തോളമുള്ള ശാന്തതയും സുരക്ഷിതത്വവുമായിത്തീരണം. എന്റെ ജനം സമാധാനപൂർണ്ണമായ ഒരു വാസസ്ഥലത്തും പൂർണ്ണവിശ്വാസമുള്ള വസതികളിലും ശല്യമില്ലാത്ത വിശ്രമസ്ഥലങ്ങളിലും വസിക്കേണ്ടതാണ്.”—യെശയ്യാവ് 32:1, 17, 18.
അങ്ങനെ, ദൈവത്തിന്റെ സ്വർഗ്ഗീയഗവൺമെൻറ് മമനുഷ്യന്റെ ദുഷ്പ്രവൃത്തിയുടെ ദുഷ്ഫലങ്ങളെ ഉൻമൂലനംചെയ്യുകയും തന്നിൽ പ്രത്യാശിക്കുന്നവരെ ഐക്യമുള്ള ഒരു മനുഷ്യസമുദായമായി സംഘടിപ്പിക്കുകയുംചെയ്യും. ഈ ഐക്യത്തെ വർണ്ണിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “ചെന്നായി ആണാട്ടിൻകുട്ടിയോടുകൂടെ യഥാർഥമായി അല്പസമയം വസിക്കും, പുള്ളിപ്പുലിതന്നെ കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും കുഞ്ചിരോമമുള്ള ബാലസിംഹവും നന്നായി പോഷിപ്പിച്ച മൃഗവുമെല്ലാം ഒന്നിച്ച്; വെറുമൊരു കൊച്ചുകുട്ടി അവയുടെമേൽ നേതാവായിരിക്കും . . . അവർ എന്റെ വിശുദ്ധപർവതത്തിലെങ്ങും യാതൊരു ഉപദ്രവവും ചെയ്യുകയില്ല, അല്ലെങ്കിൽ യാതൊരു നാശത്തിനുമിടയാക്കുകയില്ല; എന്തുകൊണ്ടെന്നാൽ വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ ഭൂമി തീർച്ചയായും യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു നിറയും.”—യെശയ്യാവ് 11:6-9.
ദൈവത്തിന്റെ ക്ഷമയുടെ പ്രകടനത്തിന്റെ എന്തോരു മഹനീയമായ ഫലം! അതുകൊണ്ട്, ദൈവം ഇത്ര നാൾ കാത്തിരുന്നതിന് പരാതിപറയുന്നതിനുപകരം, നിങ്ങളെത്തന്നെ അവന്റെ രാജ്യത്തിന് കീഴ്പെടുത്തുന്നതിന് അവന്റെ ക്ഷമയെ പ്രയോജനപ്പെടുത്തരുതോ? അവന്റെ പ്രമാണങ്ങൾ എന്താണെന്ന് ബൈബിളിൽനിന്ന് പഠിക്കുകയും അവയോട് അനുരൂപപ്പെടുകയുംചെയ്യുക. അവന് ഐക്യത്തിൽ കീഴ്പ്പെട്ടിരിക്കുന്ന മററുള്ളവരോടു സഹവസിക്കുക. അപ്പോൾ, ദൈവത്തിന്റെ ക്ഷമ നിങ്ങൾക്ക് നിത്യമായ അനുഗ്രഹങ്ങളിൽ കലാശിക്കും. (w91 10/1)