നിങ്ങൾ ഓർമ്മിക്കുന്നുവോ? [ഇംഗ്ലീഷ് മാസികയിൽ നിന്ന് വ്യത്യസ്തമാണ്]
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾക്ക് നിങ്ങൾ സൂക്ഷ്മചിന്ത കൊടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്നത് ഓർമ്മയിലേക്കു വരുത്താൻ കഴിഞ്ഞേക്കും:
◻ യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന രീതിയും ക്രൈസ്തവലോകത്തിലെ വൈദികരുടെ രീതിയും തമ്മിൽ ഏതു വലിയ വ്യത്യാസം സ്ഥിതിചെയ്യുന്നു?
യഹോവയുടെ സാക്ഷികൾ ദൈവവചനത്തിന്റെ ആധികാരികതയോടെ പഠിപ്പിക്കുമ്പോൾ ക്രൈസ്തവലോകത്തിലെ വൈദികർ ബാബിലോണിൽനിന്നും ഈജിപ്ററിൽനിന്നും കൈമാറിക്കിട്ടിയ മതപരമായ പുറജാതീയ പാരമ്പര്യങ്ങളിൽ തങ്ങളുടെ പഠിപ്പിക്കലിനെ അടിസ്ഥാനപ്പെടുത്തുന്നു.—11⁄91, പേജ് 25.
◻ ഗലാത്യർ 5:22, 23-ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ആത്മാവിന്റെ ഗുണങ്ങളിൽ ഏററവും വലുത് സ്നേഹമായിരിക്കുന്നതെന്തുകൊണ്ട്?
ദൈവാത്മാവിന്റെ മററ് എട്ട് ഫലങ്ങൾ ആദ്യം പറഞ്ഞിരിക്കുന്ന സ്നേഹത്തിന്റെ പ്രത്യക്ഷതകളോ വിവിധ വശങ്ങളോ ആണ്. ആത്മാവിന്റെ ഈ മറെറല്ലാ ഫലങ്ങളും ആവശ്യമുള്ള ഗുണങ്ങളാണ്, എന്നാൽ നമുക്ക് സ്നേഹമില്ലെങ്കിൽ നമുക്ക് അവകൊണ്ട് പ്രയോജനം കിട്ടുകയില്ല. (1 കൊരിന്ത്യർ 13:3)—12⁄91, പേജ് 14.
◻ “ഞങ്ങളെ പരീക്ഷയിലേക്ക് വരുത്തരുതേ” എന്നു പ്രാർത്ഥിച്ചപ്പോൾ യേശു എന്താണർത്ഥമാക്കിയത്? (മത്തായി 6:13)
പാപംചെയ്യാൻ യഹോവ നമ്മെ പരീക്ഷിക്കുന്നുവെന്ന് ഈ വാക്കുകൾ അർത്ഥമാക്കുന്നതായി വ്യാഖ്യാനിക്കാവുന്നതല്ല. പകരം, ഫലത്തിൽ, യഹോവയെ അനുസരിക്കാതിരിക്കാൻ പരീക്ഷിക്കപ്പെടുമ്പോൾ അഥവാ സമ്മർദ്ദമുണ്ടാകുമ്പോൾ വഴിപ്പെട്ടുപോകാൻ അനുവദിക്കാതിരിക്കാൻ നമുക്ക് അവനോട് അപേക്ഷിക്കാവുന്നതാണ്. നമുക്ക് സഹിക്കാൻ വളരെ പ്രയാസമായ പരീക്ഷ നമുക്കു നേരിടാതിരിക്കാൻ നമ്മുടെ ചുവടുകളെ നയിക്കുന്നതിന് നമുക്ക് നമ്മുടെ പിതാവിനോട് അഭ്യർത്ഥിക്കാവുന്നതാണ്. (1കൊരിന്ത്യർ 10:13)—9⁄91, പേജ് 20.
◻ ഒരു വ്യക്തി എപ്പോഴാണ് സ്നാപനംകഴിപ്പിക്കപ്പെടേണ്ടത്?
ഒരു വ്യക്തി ദൈവേഷ്ടം ചെയ്യുന്നതിന് യേശുക്രിസ്തു മുഖേന പൂർണ്ണമായും കലവറകൂടാതെയും നിരുപാധികമായും ഒരു സമർപ്പണംചെയ്തിരിക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു നടപടിയാണ് സ്നാപനം.—9⁄91, പേജ് 31.
◻ നോഹയുടെ വിശ്വാസം ലോകത്തെ കുററം വിധിച്ചതെങ്ങനെ?
നോഹയുടെ അനുസരണവും നീതിപ്രവൃത്തികളും അവനും അവന്റെ കുടുംബത്തിനും പുറമേ മററുള്ളവർക്കും അവരുടെ ജീവിതരീതിക്ക് മാററം വരുത്താൻ മനസ്സുണ്ടായിരുന്നെങ്കിൽ പ്രളയത്തെ അതിജീവിക്കാൻ കഴിയുമായിരുന്നുവെന്ന് പ്രകടമാക്കി. തന്റെ സ്വന്തം അപൂർണ്ണ ജഡത്തിന്റെയും അവനു ചുററുമുണ്ടായിരുന്ന ലോകത്തിന്റെയും പിശാചിന്റെയും സമ്മർദ്ദങ്ങളുണ്ടായിരുന്നിട്ടും ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കുക സാദ്ധ്യമാണെന്ന് നോഹ തെളിയിച്ചു.—10⁄91, പേജ് 19.
◻ ശാരീരികരോഗത്തിന്റെയും വിഷാദത്തിന്റെയും സാമ്പത്തിക പ്രയാസങ്ങളുടെയും പീഡാനുഭവങ്ങളെ നേരിടവേ, ഒരു ക്രിസ്ത്യാനിക്ക് തന്റെ സന്തോഷം എങ്ങനെ നിലനിർത്താൻ കഴിയും?
ദൈവത്തിന്റെ വചനം ആവശ്യമായിരിക്കുന്ന ആശ്വാസവും മാർഗ്ഗനിർദ്ദേശവും നൽകുന്നു. സങ്കീർത്തനങ്ങൾ വായിക്കുന്നതിനാലോ ശ്രദ്ധിക്കുന്നതിനാലോ വളരെയധികം ആവശ്യമായിരിക്കുന്ന നവോൻമേഷം പ്രദാനംചെയ്യാൻ കഴിയും. ദാവീദ് നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിങ്ങളുടെ ഭാരങ്ങൾ യഹോവയുടെമേൽ തന്നെ ഇടുക, അവൻതന്നെ നിങ്ങളെ പുലർത്തും.” യഹോവയാണ് തീർച്ചയായും “പ്രാർത്ഥന കേൾക്കുന്നവൻ” എന്നും അവൻ നമുക്ക് ഉറപ്പുനൽകി. (സങ്കീർത്തനം 55:22; 65:2) യഹോവയുടെ സ്ഥാപനം അതിന്റെ പ്രസിദ്ധീകരണങ്ങളും അതിലെ സഭാമൂപ്പൻമാരും മുഖേന നമ്മുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിന് നമ്മെ സഹായിക്കാൻ സദാ തയ്യാറായി നിലകൊള്ളുകയാണ്.—4⁄91, പേജുകൾ 23, 24.