രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യേശുവിന്റെ ആടുകൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നു
പ്രസംഗവേല ഭൂമിയുടെ സകല ഭാഗങ്ങളിലേക്കും വികസിക്കുമ്പോൾ യഹോവ തന്റെ ദൂതൻമാർ മുഖാന്തരം തന്റെ ദാസൻമാരെ ആടുതുല്യരിലേക്കു നയിക്കുന്നു. അവർ യേശുവിന്റെ ശബ്ദം കേൾക്കുകയും നിത്യജീവൻ മുന്നിൽകണ്ടുകൊണ്ട് അവനെ സേവിക്കാൻ പഠിക്കുകയും ചെയ്യുന്നു. യോഹന്നാൻ 10:27, 28-ൽ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു, ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു.” മഡഗാസ്കറിൽ പരമാർത്ഥഹൃദയികൾ യേശുവിന്റെ ശബ്ദം ശ്രദ്ധിച്ചതെങ്ങനെയെന്നു കാണുക.
യഹോവയുടെ സാക്ഷികളിലൊരാൾ തന്റെ രോഗിയായ പിതാവിനെ പരിശോധിക്കാൻ വന്ന ഡോക്ടർക്കു നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്നീ പുസ്തകങ്ങളുടെ പ്രതികൾ കൊടുത്തു.
ഡോക്ടർ പ്രൊട്ടസ്ററൻറുകാരനായിരുന്നു, സാക്ഷികളോടു ബദ്ധവിരോധവുമായിരുന്നു. എന്നാൽ അദ്ദേഹം പുസ്തകം വായിക്കുകയും തന്റെ സ്വന്തം ബൈബിളിൽ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തു. ഒരു കത്തോലിക്കാവിശ്വാസിയും ഒരു ഡോക്ടർതന്നെയുമായ ഭാര്യയും യൗവനം പുസ്തകം പല പ്രാവശ്യം വായിച്ചു, കാരണം അതു വിശേഷിച്ചു തനിക്കുവേണ്ടി എഴുതപ്പെട്ടതാണെന്നു തനിക്കു തോന്നിയെന്ന് അവർ പറഞ്ഞു. 1914-ന്റെ പ്രാധാന്യം സംബന്ധിച്ച സൊസൈററിയുടെ ബൈബിളധിഷ്ഠിത വിശദീകരണം അവർക്കു രണ്ടുപേർക്കും മതിപ്പുളവാക്കി. ഭർത്താവു തനിക്കു പുസ്തകങ്ങൾ തന്ന സാക്ഷിയുമായി സമ്പർക്കം പുലർത്തി. സാക്ഷി അദ്ദേഹത്തിനു ജീവൻ അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (Life—How Did It Get Here? By Evolution or by Creation) എന്ന പുസ്തകം കൊടുക്കുകയും അവരുടെ ചോദ്യങ്ങൾക്കുത്തരം കൊടുക്കാൻ അദ്ദേഹത്തെയും ഭാര്യയെയും സന്ദർശിക്കാനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. അദ്ദേഹം ഡോക്ടറെ സന്ദർശിച്ചപ്പോൾ ആ ദമ്പതിമാർക്കും അവരുടെ മൂന്നു മക്കൾക്കുംവേണ്ടി ഒരു ക്രമമായ ബൈബിളദ്ധ്യയനം ആരംഭിച്ചു. ബൈബിൾഗ്രാഹ്യത്തിലുള്ള പുരോഗതി സത്വരമായിരുന്നു.
ആദ്യ അദ്ധ്യയനത്തിനു ശേഷം മുഴു കുടുംബവും രാജ്യഹാളിൽ യോഗത്തിനു ഹാജരായിത്തുടങ്ങുകയും പിന്നീടു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുകയും ചെയ്തു. കുട്ടികളുടെ നടത്ത വളരെയധികം മെച്ചപ്പെട്ടു. അവരുടെ ബൈബിൾപഠനത്തിൽനിന്നു ജൻമദിനങ്ങളും മതപരമായ മററു വിശേഷദിവസങ്ങളും ആഘോഷിക്കുന്നതു ക്രിസ്തീയമല്ലെന്ന് അവർ മനസ്സിലാക്കി; തന്നിമിത്തം അവർ അവയുടെ ആചരണം നിർത്തി. രക്തത്തിന്റെ വിഷയം അന്നുവരെ ബൈബിളദ്ധ്യയനത്തിൽ ചർച്ചചെയ്തിരുന്നില്ലെങ്കിലും ഒരു ബന്ധുവിനു തന്റെ രക്തം കൊടുക്കാൻ ഭർത്താവു വിസമ്മതിച്ചു. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ കരാട്ടേ യൂണിഫോം വസ്ത്രസഞ്ചയത്തിൽനിന്ന് അപ്രത്യക്ഷമായി; അതിൽനിന്നു തന്റെ മക്കൾക്കു വസ്ത്രങ്ങളുണ്ടാക്കാൻ അദ്ദേഹം അതു തയ്യൽക്കാരനെ ഏല്പിച്ചു. ജാതകം സംബന്ധിച്ച തന്റെ സകല മാസികകളും പുസ്തകങ്ങളും അദ്ദേഹം കത്തിച്ചുകളഞ്ഞു. അവർ പഠിക്കാൻ തുടങ്ങിയശേഷം വെറും മൂന്നുമാസം കഴിഞ്ഞപ്പോൾ ഭർത്താവും ഭാര്യയും തങ്ങളുടെ യഥാക്രമ സഭകളിൽനിന്നു രാജിവെക്കുകയും പ്രസംഗവേലയിൽ ഏർപ്പെടാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവർ ഇപ്പോൾ സ്നാപനമേററവരാണ്.
◻ തായ്ലണ്ടിലെ ഒരു സ്ത്രീ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ ഒരു ബുദ്ധമതക്കാരിയായിരുന്നെങ്കിലും അവൾ വളരെയധികം കപടഭക്തിയും അത്യാഗ്രഹവും കണ്ടിരുന്നതുകൊണ്ട് ഒരിക്കലും തന്റെ മതത്തിന് അർപ്പിതയായിരുന്നില്ല. മാത്രവുമല്ല, അവൾ ആക്ഷേപാർഹമായി കണ്ട വിവിധ ആചാരങ്ങളും ഉണ്ടായിരുന്നു. അതിലെല്ലാം അവൾക്കു മടുപ്പു തോന്നിയിരുന്നു.
അങ്ങനെയിരിക്കെ, ക്രിസ്ത്യാനികളെ ഒന്നു പരീക്ഷിച്ചുനോക്കാൻ ഒരു അയൽക്കാരി ശുപാർശചെയ്യുകയും ഒരു പെന്തെക്കോസ്തുസഭയിലേക്കു അവളെ കൊണ്ടുപോകുകയും ചെയ്തു. എന്നിരുന്നാലും, ശുശ്രൂഷാസമയത്തു ഹാജരായിരുന്ന സകലരും വലിയ ശബ്ദത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നതിനാൽ ശബ്ദം നിമിത്തം ഇറങ്ങി വീട്ടിൽ പോകാനുള്ള ശക്തമായ ആഗ്രഹം അവൾക്കുണ്ടായി. ആ സഭയിലേക്കുള്ള അവളുടെ അവസാനത്തെ പോക്കായിരുന്നു അത്.
പിന്നീട്, അവൾ ഒരു റോമൻ കത്തോലിക്കാസഭ പരീക്ഷിച്ചുനോക്കി. എന്നിരുന്നാലും, പല പ്രാവശ്യം ഹാജരായശേഷം അവൾക്കു വീണ്ടും കപടഭക്തിയെയും അത്യാഗ്രഹത്തെയും കുറിച്ചും അതുപോലെതന്നെ പുരോഹിതന്റെ ആഡംബരപൂർവകമായ ജീവിതരീതിയെക്കുറിച്ചും ബോധ്യം വന്നു. അവൾക്കു വെറുപ്പു തോന്നുകയും അങ്ങോട്ടുള്ള പോക്കു നിർത്തുകയും ചെയ്തു. അവൾ എന്തുകൊണ്ടു വിട്ടുപോയി എന്നറിയാൻ പുരോഹിതനു ആകാംക്ഷ തോന്നി. കാരണം മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഒരു പരിഹാസരീതിയിൽ അദ്ദേഹം പറഞ്ഞു: “നിങ്ങൾ യഥാർത്ഥത്തിൽ കർക്കശരായ ഒരു ജനത്തോടു ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികളുടെ അടുക്കലേക്കു പോകുക.” “അവർ എവിടെയാണ്?” എന്ന് അവൾ ചോദിച്ചു. “അവർ വാട്ടർവർക്സിനടുത്താണ്” എന്നു പുരോഹിതൻ മറുപടി പറഞ്ഞു. അടുത്ത ദിവസം അവൾ അവരെ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. നിരാശപ്പെട്ടെങ്കിലും അവർ നിരന്തരം യഹോവയുടെ സാക്ഷികളെക്കുറിച്ചു ചിന്തിച്ചു.
ഒരു ദിവസം അവരുടെ അയൽക്കാരിലൊരാൾ മറെറാരാളോടു പരിഹാസപൂർവം: “താമസിയാതെ നീ യഹോവയുടെ സാക്ഷികളിലൊരാളായിത്തീരും!” എന്നു പറയുന്നതു അവൾ യാദൃച്ഛികമായി കേട്ടു. അതു കേട്ടയുടനെ സ്ത്രീ അയൽക്കാരന്റെ അടുക്കലേക്കു പാഞ്ഞുചെല്ലുകയും “ഇവിടെയെങ്ങാനും യഹോവയുടെ സാക്ഷികളുണ്ടോ?” എന്നു ചോദിക്കുകയും ചെയ്തു. “ഉണ്ട്” എന്നായിരുന്നു മറുപടി. “വീടുതോറും പ്രസംഗിച്ചുകൊണ്ടു ചിലർ ഈ പരിസരത്തു വരും. അവരുടെ വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രധാരണത്താൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാൻ കഴിയും.” അപ്പോൾ അവൾ അവരെ അന്വേഷിച്ചു പുറത്തേക്ക് ഓടി. ആദ്യം അവൾ അവരെ കണ്ടില്ല, എന്നാൽ അവളുടെ വീട്ടിലേക്കു തിരിച്ചുനടക്കുമ്പോൾ ഭംഗിയായി വസ്ത്രധാരണം നടത്തിയിരുന്ന രണ്ടു സ്ത്രീകൾ ഒരാളോടു സംഭാഷിക്കുന്നതു അവൾ കണ്ടു. അവരെ സമീപിച്ച് അവർ യഹോവയുടെ സാക്ഷികളാണോയെന്നു അവൾ ചോദിച്ചു. ആണെന്ന് അവർ പറഞ്ഞപ്പോൾ “ദയവായി എന്റെ വീട്ടിൽ വരുക, ഞാൻ നിങ്ങളോടു സംസാരിക്കാനാഗ്രഹിക്കുന്നു” എന്നഭ്യർത്ഥിച്ചു.
ഒരു ബൈബിളദ്ധ്യയനം തുടങ്ങി, കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പും പരിഹാസവുമുണ്ടായിരുന്നിട്ടും ഈ സ്ത്രീ യോഗങ്ങൾക്കു ഹാജരാകാനും ബന്ധുക്കളോടു സാക്ഷീകരിക്കാനും തുടങ്ങി.
യേശു സത്യമായി തന്റെ ആടുകളെ അറിയുന്നു, തന്റെ നീതിയുള്ള പുതിയ ലോകത്തിലേക്കുള്ള അതിജീവനത്തിന് അവരെ തന്റെ സ്ഥാപനത്തിലേക്കു കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയുമാണ്.