വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 3/15 പേ. 8-13
  • യഹോവ ധാരാളമായി ക്ഷമിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ധാരാളമായി ക്ഷമിക്കുന്നു
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അക്ഷന്തവ്യ​മായ ചില പാപങ്ങൾ
  • അവരുടെ പാപങ്ങൾ അക്ഷന്തവ്യ​മാ​യി​രു​ന്നു
  • അവരുടെ പാപങ്ങൾ ക്ഷമിക്ക​പ്പെ​ട്ടു
  • ദൈവ​ത്തി​ന്റെ ക്ഷമയിൽ ദൃഢവി​ശ്വാ​സ​ത്തി​നുള്ള ന്യായങ്ങൾ
  • പ്രായ​മേ​റിയ പുരു​ഷൻമാ​രിൽനി​ന്നുള്ള സഹായം
  • ദൈവം ബലം നൽകുന്നു
  • പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ?
    2007 വീക്ഷാഗോപുരം
  • ക്ഷമ ലഭിക്കു​ക​യി​ല്ലാ​ത്ത പാപം എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ക്ഷമ സാധ്യമല്ലാത്ത പാപമുണ്ടോ?
    ഉണരുക!—2003
  • ‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 3/15 പേ. 8-13

യഹോവ ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു

“ദുഷ്ടൻ തന്റെ വഴി​യെ​യും നീതി​കെ​ട്ടവൻ തന്റെ വിചാ​ര​ങ്ങ​ളെ​യും ഉപേക്ഷി​ച്ചു യഹോ​വ​യി​ങ്ക​ലേക്കു തിരി​യട്ടെ; . . . അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവ്‌ 55:7.

1. യഹോ​വ​യു​ടെ ക്ഷമയുടെ ഗുണ​ഭോ​ക്താ​ക്കൾ ഇപ്പോൾ എന്തിനാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നു?

യഹോവ അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോ​ടു ക്ഷമിക്കു​ക​യും ഇപ്പോൾ ഒരു ആത്മീയ​പ​റു​ദീ​സ​യിൽ മനസ​മാ​ധാ​നം ആസ്വദി​ക്കാൻ അവരെ പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യുന്നു. ഇത്‌ അവർ ഈ വ്യവസ്ഥ​ക​ളിൽ എത്തുന്ന​തു​കൊ​ണ്ടാണ്‌: “യഹോ​വയെ കണ്ടെത്താ​കുന്ന സമയത്തു അവനെ അന്വേ​ഷി​പ്പിൻ; അവൻ അടുത്തി​രി​ക്കു​മ്പോൾ അവനെ വിളി​ച്ച​പേ​ക്ഷി​പ്പിൻ. ദുഷ്ടൻ തന്റെ വഴി​യെ​യും നീതി​കെ​ട്ടവൻ തന്റെ വിചാ​ര​ങ്ങ​ളെ​യും ഉപേക്ഷി​ച്ചു യഹോ​വ​യി​ങ്ക​ലേക്കു തിരി​യട്ടെ; അവൻ അവനോ​ടു കരുണ​കാ​ണി​ക്കും; നമ്മുടെ ദൈവ​ത്തി​ങ്ക​ലേക്കു തിരി​യട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവ്‌ 55:6, 7.

2. (എ) യെശയ്യാവ്‌ 55:6, 7-ൽ പരാമർശി​ച്ചി​രി​ക്കുന്ന ‘യഹോ​വയെ അന്വേ​ഷി​പ്പിൻ’ എന്നതി​നാ​ലും ‘അവങ്ക​ലേക്ക്‌ തിരി​യട്ടെ’ എന്നതി​നാ​ലും എന്തർത്ഥ​മാ​ക്കു​ന്നു? (ബി) ബാബി​ലോ​നി​ലെ യഹൂദാ പ്രവാ​സി​കൾ യഹോ​വ​യി​ലേക്കു തിരി​യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌, അവരിൽ ചിലർക്ക്‌ എന്തു സംഭവി​ച്ചു?

2 “യഹോ​വയെ അന്വേ​ഷി​ക്കു”ന്നതിനും അംഗീ​കാ​ര​ത്തോ​ടെ അവനെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നും ദുഷ്ടനായ ഒരു വ്യക്തി തന്റെ തെററായ വഴിയും മററു​ള്ള​വരെ ദ്രോ​ഹി​ക്കു​ന്ന​തി​നുള്ള ഏതു ചിന്തയും ഉപേക്ഷി​ക്കേ​ണ്ട​തുണ്ട്‌. “യഹോ​വ​യി​ങ്ക​ലേക്കു തിരി”യേണ്ടതി​ന്റെ ആവശ്യം, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ ഒരിക്കൽ തനിക്ക്‌ ഒരു ഉററ ബന്ധം ഉണ്ടായി​രുന്ന ദൈവത്തെ ഉപേക്ഷി​ച്ചു​പോ​യ​താ​യി സൂചി​പ്പി​ക്കു​ന്നു. യഹൂദ്യ​യി​ലെ നിവാ​സി​ക​ളു​ടെ സംഗതി അതായി​രു​ന്നു, ദൈവ​ത്തോ​ടുള്ള അവരുടെ അവിശ്വ​സ്‌തത ഒടുവിൽ ബാബി​ലോ​ന്യ പ്രവാ​സ​ത്തി​ലേക്കു നയിച്ചു. യഹൂദ പ്രവാ​സി​കൾ, ബാബി​ലോ​ന്യ പ്രവാ​സ​ത്തി​ലും അവരുടെ മാതൃ​രാ​ജ്യ​ത്തി​ന്റെ മുൻകൂ​ട്ടി​പ​റ​യ​പ്പെട്ട 70 വർഷത്തെ ശൂന്യാ​വ​സ്ഥ​യി​ലും കലാശിച്ച അവരുടെ തെററായ പ്രവൃ​ത്തി​കൾ സംബന്ധിച്ച്‌ അനുത​പി​ച്ചു യഹോ​വ​യി​ങ്ക​ലേക്കു തിരി​യേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നു. പൊ.യു.മു. 537-ൽ ഗവൺമെൻറ്‌ വിജ്ഞാ​പ​ന​ത്തി​ന്റെ ഫലമായി ബാബി​ലോ​നിൽനിന്ന്‌ വിമോ​ചി​ത​രായ ദൈവ​ഭ​യ​മുള്ള ഒരു യഹൂദ​ശേ​ഷിപ്പ്‌ ദേശത്തു പുനര​ധി​വ​സി​പ്പി​ക്ക​പ്പെട്ടു. (എസ്രാ 1:1-8; ദാനി​യേൽ 9:1-4) യഹൂദ്യ​ദേശം ഏദെൻ പറുദീ​സ​യോട്‌ ഉപമി​ക്ക​പ്പെ​ട​ത്ത​ക്ക​വണ്ണം ആ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ ഫലങ്ങൾ അത്ര മഹത്താ​യി​രു​ന്നു.—യെഹെ​സ്‌ക്കേൽ 36:33-36.

3. യഹൂദ്യ​യി​ലേക്കു തിരി​ച്ചു​വന്ന ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന പ്രവാ​സി​ക​ളു​ടേ​തി​നു സമാന​മായ ഒരനു​ഭവം ആത്മീയ ഇസ്ര​യേ​ലി​ന്റെ ശേഷി​പ്പി​നു​ണ്ടാ​യ​തെ​ങ്ങനെ?

3 ബാബി​ലോ​ന്യ പ്രവാ​സ​ത്തി​നു​ശേഷം യഹൂദ്യ​യി​ലേക്കു തിരി​ച്ചു​വന്ന ദൈവ​ഭ​യ​മുള്ള യഹൂദൻമാ​രു​ടേ​തി​നു സമാന​മായ ഒരു അനുഭവം ആത്മീയ ഇസ്ര​യേ​ല്യർക്കു​ണ്ടാ​യി. (ഗലാത്യർ 6:16) ഒന്നാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ ഉടനെ ആത്മീയ ഇസ്ര​യേ​ലി​ന്റെ ശേഷിപ്പ്‌ അവരുടെ വഴികൾക്കും ചിന്തകൾക്കും ചില മാററങ്ങൾ വരുത്തി. വ്യാജ​മ​ത​ത്തി​ന്റെ ലോക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോ​ന്റെ മണ്ഡലത്തിൽ ദൈവ​ത്തി​ന്റെ പൂർണ്ണ​പ്രീ​തി​യിൽനി​ന്നുള്ള അവരുടെ പ്രവാ​സ​ത്തിന്‌ 1919 എന്ന വർഷം അവസാനം കുറിച്ചു. മനുഷ്യ​ഭ​യ​വും യഹോ​വ​യു​ടെ സേവന​ത്തി​ലെ നിഷ്‌ക്രി​യ​ത്വ​വും ഉൾപ്പെ​ടുന്ന അവരുടെ പാപങ്ങൾ സംബന്ധിച്ച്‌ അവർ അനുത​പി​ച്ച​തു​കൊണ്ട്‌ അവിടുന്ന്‌ അവരെ മഹാബാ​ബി​ലോ​നിൽനി​ന്നു സ്വത​ന്ത്ര​രാ​ക്കു​ക​യും അവർ അർഹി​ക്കുന്ന ആത്മീയ സ്ഥിതി​യിൽ തിരി​ച്ചു​വ​രു​ത്തു​ക​യും രാജ്യ​ദൂ​തു പ്രസം​ഗി​ക്കാൻ അവരെ വീണ്ടും ഉപയോ​ഗി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്‌തു. അന്നുമു​തൽ ദൈവ​ജ​ന​ത്തി​ന്റെ​യി​ട​യിൽ ഒരു ആത്മീയ പറുദീസ തഴച്ചു​വ​ളർന്നി​രി​ക്കു​ന്നു, അവിടത്തെ വിശു​ദ്ധ​നാ​മ​ത്തി​ന്റെ ബഹുമ​തി​ക്കാ​യി​ത്തന്നെ. (യെശയ്യാവ്‌ 55:8-13) അപ്പോൾ, പുരാതന പൂർവ്വ​മാ​തൃ​ക​യി​ലും ആധുനിക പ്രതി​മാ​തൃ​ക​യി​ലും ദിവ്യ​ക്ഷ​മയെ തുടർന്ന്‌ അനു​ഗ്ര​ഹങ്ങൾ വരുന്നു എന്നതി​നും അനുതാ​പ​മു​ള്ള​വ​രോ​ടു യഹോവ വാസ്‌ത​വ​ത്തിൽ ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു എന്നതി​നും നമുക്കു വ്യക്തമായ തെളി​വുണ്ട്‌.

4. യഹോ​വ​യു​ടെ ചില ദാസൻമാർക്ക്‌ ഏതു ഭയമുണ്ട്‌?

4 യഹോ​വ​യു​ടെ ആധുനി​ക​കാല ദാസൻമാർക്ക്‌ അതു​കൊണ്ട്‌ അവിടത്തെ ക്ഷമയിൽ ആശ്രയി​ക്കാൻ കഴിയും. എങ്കിലും, അവരിൽ ചിലർ കഴിഞ്ഞ​കാല തെററു​കൾ സംബന്ധിച്ച്‌ ആശ വെടി​ഞ്ഞ​വ​രാണ്‌, കുററ​ബോ​ധം അവരെ മിക്കവാ​റും ഗ്രസി​ച്ചു​ക​ള​യു​ന്നു. അവർ ആത്മീയ പറുദീ​സ​യിൽ വസിക്കാൻ യോഗ്യ​രാ​ണെന്ന്‌ അവർതന്നെ കരുതു​ന്നില്ല. വാസ്‌ത​വ​ത്തിൽ, തങ്ങൾ അക്ഷന്തവ്യ​മായ പാപം ചെയ്‌തി​രി​ക്കു​ന്ന​താ​യും ഒരിക്ക​ലും യഹോ​വ​യു​ടെ ക്ഷമ ലഭിക്കു​ക​യി​ല്ലെ​ന്നും ചിലർ ഭയപ്പെ​ടു​ന്നു. അത്‌ അങ്ങനെ​യാ​ണോ?

അക്ഷന്തവ്യ​മായ ചില പാപങ്ങൾ

5. ചില പാപങ്ങൾ അക്ഷന്തവ്യ​മാ​ണെന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ചില പാപങ്ങൾ അക്ഷന്തവ്യ​മാണ്‌. യേശു​ക്രി​സ്‌തു ഇപ്രകാ​രം പറഞ്ഞു: “സകല പാപവും ദൂഷണ​വും മനുഷ്യ​രോ​ടു ക്ഷമിക്കും; ആത്മാവി​ന്നു നേരെ​യുള്ള ദൂഷണ​മോ ക്ഷമിക്ക​യില്ല.” (മത്തായി 12:31) അതു​കൊണ്ട്‌, ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തി​ക്കെ​തി​രെ ഉള്ള ദൂഷണം ക്ഷമിക്ക​പ്പെ​ടു​ക​യില്ല. അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം എഴുതി​യ​പ്പോൾ അത്തരം പാപത്തെ ഉദ്ദേശി​ച്ചു​പ​റഞ്ഞു: “ഒരിക്കൽ പ്രകാ​ശനം ലഭിച്ചിട്ട്‌ . . . [അവർ] പിൻമാ​റി​പ്പോ​യാൽ തങ്ങൾക്കു​തന്നേ ദൈവ​പു​ത്രനെ വീണ്ടും ക്രൂശി​ക്കു​ന്ന​വ​രും അവന്നു ലോകാ​പ​വാ​ദം വരുത്തു​ന്ന​വ​രും ആകകൊണ്ട്‌ അവരെ പിന്നെ​യും മാനസാ​ന്ത​ര​ത്തി​ലേക്കു പുതു​ക്കു​വാൻ കഴിവു​ള്ളതല്ല.”—എബ്രായർ 6:4-6.

6. ഒരു പാപം ക്ഷമിക്കാ​വു​ന്ന​തോ അല്ലയോ എന്നു നിർണ്ണ​യി​ക്കു​ന്ന​തെന്ത്‌?

6 ഒരു വ്യക്തി അക്ഷന്തവ്യ​മായ പാപം ചെയ്‌തി​രി​ക്കു​ന്നു​വോ​യെന്നു ദൈവ​ത്തി​നു​മാ​ത്രമേ അറിയാ​വൂ. എന്നിരു​ന്നാ​ലും, പൗലോസ്‌ ഇപ്രകാ​രം എഴുതി​യ​പ്പോൾ ഈ കാര്യ​ത്തിൽ വെളിച്ചം വീശി: “സത്യത്തി​ന്റെ പരിജ്ഞാ​നം ലഭിച്ച​ശേഷം നാം മനഃപൂർവ്വം പാപം​ചെ​യ്‌താൽ [പതിവാ​യി പാപംചെയ്‌താൽ, NW] പാപങ്ങൾക്കു​വേണ്ടി ഇനി ഒരു യാഗവും ശേഷി​ക്കാ​തെ ന്യായ​വി​ധി​ക്കാ​യി ഭയങ്കര​മാ​യോ​രു പ്രതീ​ക്ഷ​യേ​യു​ള്ളു.” (എബ്രായർ 10:26, 27) മനഃപൂർവ്വം ചെയ്യുന്ന ഒരാൾ കരുതി​ക്കൂ​ട്ടി പ്രവർത്തി​ക്കു​ന്നു, അല്ലെങ്കിൽ “മർക്കട​മു​ഷ്ടി​യോ​ടെ​യും പലപ്പോ​ഴും തലതി​രിഞ്ഞ വിധത്തി​ലും തന്നിഷ്ടം കാണി​ക്കു​ന്നവൻ” ആണ്‌. (വെബ്‌സ്‌റേ​റ​ഴ്‌സ്‌ ന്യൂ കൊളീ​ജി​യ​ററ്‌ ഡിക്‌ഷ​നറി) സത്യം അറിഞ്ഞ​ശേഷം മനഃപൂർവ്വം മർക്കട​മു​ഷ്ടി​യോ​ടെ പതിവാ​യി പാപം​ചെ​യ്യുന്ന ഏതൊ​രാ​ളോ​ടും ക്ഷമിക്കു​ന്നില്ല. അതു​കൊ​ണ്ടു പാപം ക്ഷമിക്കാ​വു​ന്ന​താ​ണോ അല്ലയോ എന്നതിനെ ബാധി​ക്കു​ന്നതു ഹൃദയാ​വ​സ്ഥ​യും ഉൾപ്പെ​ട്ടി​രി​ക്കുന്ന തന്നിഷ്ട​ത്തി​ന്റെ അളവും ആണ്‌, പാപം അതിൽത്ത​ന്നെയല്ല. നേരെ മറിച്ച്‌, തെററു ചെയ്യുന്ന ഒരു ക്രിസ്‌ത്യാ​നി തന്റെ ദുഷ്‌ചെ​യ്‌തി സംബന്ധിച്ച്‌ ആഴമായി അസ്വസ്ഥ​നാ​ണെ​ങ്കിൽ എന്ത്‌? വാസ്‌ത​വ​ത്തിൽ, അയാളു​ടെ വലിയ ഉത്‌ക്കണ്‌ഠ ഒരുപക്ഷേ അയാൾ അക്ഷന്തവ്യ​മായ ഒരു പാപം ചെയ്‌തി​ട്ടി​ല്ലെന്ന്‌ സൂചി​പ്പി​ച്ചേ​ക്കാം.

അവരുടെ പാപങ്ങൾ അക്ഷന്തവ്യ​മാ​യി​രു​ന്നു

7. യേശു​വി​ന്റെ മത എതിരാ​ളി​ക​ളിൽ ചിലർ അക്ഷന്തവ്യ​മായ പാപം ചെയ്‌തു​വെന്ന്‌ നമുക്കു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

7 യേശു​വി​നെ എതിർത്ത ചില യഹൂദ മതനേ​താ​ക്കൾ മനഃപൂർവ്വ​മായ, അപ്രകാ​രം അക്ഷന്തവ്യ​മായ പാപം ചെയ്‌തു. യേശു നൻമ ചെയ്യു​ക​യും അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്‌ത​പ്പോൾ അദ്ദേഹ​ത്തി​ലൂ​ടെ പരിശു​ദ്ധാ​ത്മാവ്‌ പ്രവർത്തി​ക്കു​ന്ന​താ​യി അവർ നിരീ​ക്ഷി​ച്ചെ​ങ്കി​ലും ആ പുരോ​ഹി​തൻമാർ അദ്ദേഹ​ത്തി​ന്റെ ശക്തി ബെയെൽസെ​ബൂ​ബി​ന്റേത്‌, അഥവാ പിശാ​ചായ സാത്താ​ന്റേ​താ​ണെന്ന്‌ ആരോ​പി​ച്ചു. നിഷേ​ധി​ക്കാ​നാ​വാത്ത പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്തനം കൺനി​റയെ കണ്ടു​കൊണ്ട്‌ അവർ പാപം​ചെ​യ്‌തു. അങ്ങനെ അവർ അക്ഷന്തവ്യ​മായ പാപം ചെയ്‌തു, എന്തെന്നാൽ യേശു പറഞ്ഞു: “ആരെങ്കി​ലും . . . പരിശു​ദ്ധാ​ത്മാ​വി​ന്നു നേരെ പറഞ്ഞാ​ലോ ഈ ലോക​ത്തി​ലും വരുവാ​നു​ള്ള​തി​ലും അവനോ​ടു ക്ഷമിക്ക​യില്ല.”—മത്തായി 12:22-32.

8. യൂദാ ഇസ്‌ക്ക​ര്യോ​ത്താ​യു​ടെ പാപം അക്ഷന്തവ്യ​മാ​യത്‌ എന്തു​കൊണ്ട്‌?

8 ഇസ്‌ക്ക​ര്യോ​ത്താ യൂദാ​യു​ടെ പാപവും അക്ഷന്തവ്യ​മാ​യി​രു​ന്നു. അയാൾ യേശു​വി​നെ ഒററി​ക്കൊ​ടു​ത്തത്‌, കപടഭ​ക്തി​യു​ടെ​യും അവിശ്വ​സ്‌ത​ത​യു​ടെ​യും ഒരു ഗതിയു​ടെ മനഃപൂർവ്വ​വും കരുതി​ക്കൂ​ട്ടി​യു​ള്ള​തു​മായ ഒരു പരമകാ​ഷ്‌ഠ​യാ​യി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, വിലപി​ടിച്ച തൈലം​കൊ​ണ്ടു മറിയ യേശു​വി​നെ അഭി​ഷേ​കം​ചെ​യ്യു​ന്നതു യൂദാ കണ്ടപ്പോൾ, അവൻ ചോദി​ച്ചു: “ഈ തൈലം മുന്നൂറു വെള്ളി​ക്കാ​ശി​നു വിററു ദരി​ദ്രർക്കു കൊടു​ക്കാ​ഞ്ഞ​തെന്ത്‌?” അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇതുകൂ​ടെ കൂട്ടി​ച്ചേർത്തു: “ഇതു ദരി​ദ്രൻമാ​രെ​ക്കു​റി​ച്ചു വിചാരം ഉണ്ടായി​ട്ടല്ല, അവൻ [യൂദാ] കള്ളൻ ആകകൊ​ണ്ടും പണസഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത്‌ എടുത്തു​വ​ന്ന​തു​കൊ​ണ്ടും അത്രേ ഇതു പറഞ്ഞത്‌.” അതിനു​ശേഷം ഉടൻതന്നെ 30 വെള്ളി​ക്കാ​ശി​നു യൂദാ യേശു​വി​നെ ഒററി​ക്കൊ​ടു​ത്തു. (യോഹ​ന്നാൻ 12:1-6; മത്തായി 26:6-16) യൂദാക്കു മനോ​വേദന തോന്നു​ക​യും ആത്മഹത്യ ചെയ്യു​ക​യു​മു​ണ്ടാ​യി എന്നതു സത്യം​തന്നെ. (മത്തായി 27:1-5) എന്നാൽ അവനോ​ടു ക്ഷമിച്ചില്ല, കാരണം അവന്റെ മനഃപൂർവ്വ​മായ, നിർബ്ബ​ന്ധ​പൂർവ്വ​മായ സ്വാർത്ഥ​ഗ​തി​യും വഞ്ചനാ​പ​ര​മായ പ്രവൃ​ത്തി​യും പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ​യുള്ള അവന്റെ പാപത്തെ പ്രതി​ഫ​ലി​പ്പി​ച്ചു. “നാശപു​ത്രൻ” എന്ന്‌ യേശു യൂദായെ വിളി​ച്ചത്‌ എത്ര ഉചിതം!—യോഹ​ന്നാൻ 17:12; മർക്കൊസ്‌ 3:29; 14:21.

അവരുടെ പാപങ്ങൾ ക്ഷമിക്ക​പ്പെ​ട്ടു

9. ബത്ത്‌-ശേബ​യോ​ടുള്ള ബന്ധത്തിൽ ദാവീ​ദി​ന്റെ പാപങ്ങൾ ദൈവം ക്ഷമിച്ച​തെ​ന്തു​കൊണ്ട്‌?

9 ദൈവ​ത്തി​ന്റെ ക്ഷമ ലഭിച്ച​വ​രു​ടെ തെററു​കൾ മനഃപൂർവ്വ പാപങ്ങ​ളിൽനിന്ന്‌ തികച്ചും വിഭി​ന്ന​മാ​യി നില​കൊ​ള്ളു​ന്നു. ഒരു ഉദാഹ​ര​ണ​മാ​യി ഇസ്ര​യേ​ലി​ലെ ദാവീദ്‌ രാജാ​വി​നെ എടുക്കുക. അദ്ദേഹം ഊരി​യാ​വി​ന്റെ ഭാര്യ​യായ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്‌തു, പിന്നീട്‌ യോവാബ്‌ കൗശല​പൂർവ്വം ഊരി​യാവ്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടാൻ ഇടയാക്കി. (2 ശമൂവേൽ 11:1-27) ദൈവം ദാവീ​ദി​നോ​ടു കരുണ​കാ​ണി​ച്ചത്‌ എന്തു​കൊണ്ട്‌? മുഖ്യ​മാ​യും രാജ്യ​ഉ​ട​മ്പടി നിമിത്തം, കൂടാതെ ദാവീ​ദി​ന്റെ​തന്നെ കാരു​ണ്യ​വും ആത്മാർത്ഥ​മായ അനുതാ​പ​വും നിമി​ത്തം​തന്നെ.—1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:12; 12:13.

10. പത്രൊസ്‌ ഗുരു​ത​ര​മാ​യി പാപം ചെയ്‌തെ​ങ്കി​ലും ദൈവം അവനോ​ടു ക്ഷമിച്ച​തെ​ന്തു​കൊണ്ട്‌?

10 അപ്പൊ​സ്‌ത​ല​നായ പത്രൊ​സി​ന്റെ കാര്യ​വും പരിചി​ന്തി​ക്കുക. യേശു​വി​നെ ആവർത്തി​ച്ചു തള്ളിപ്പ​റ​ഞ്ഞു​കൊണ്ട്‌ അവൻ ഗുരു​ത​ര​മാ​യി പാപം​ചെ​യ്‌തു. ദൈവം പത്രൊ​സി​നോ​ടു ക്ഷമിച്ച​തെ​ന്തു​കൊണ്ട്‌? പത്രൊസ്‌ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും സേവന​ത്തിൽ വിശ്വ​സ്‌ത​നാ​യി​രു​ന്നു, യൂദാ​യെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു. ഈ അപ്പൊ​സ്‌ത​ലന്റെ പാപം ജഡിക​ദൗർബ്ബ​ല്യം നിമി​ത്ത​മാ​യി​രു​ന്നു, അവൻ യഥാർത്ഥ​ത്തിൽ അനുതാ​പ​മു​ള്ള​വ​നാ​യി​രു​ന്നു​കൊണ്ട്‌ “അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു.”—മത്തായി 26:69-75.

11. നിങ്ങൾ “അനുതാപ”ത്തെ എങ്ങനെ നിർവ്വ​ചി​ക്കും, ഒരു വ്യക്തി യഥാർത്ഥ​ത്തിൽ അനുതാ​പ​മു​ള്ള​വ​നാ​ണെ​ങ്കിൽ അയാൾ എന്തു ചെയ്യണം?

11 ഗുരു​ത​ര​മാ​യി പാപം​ചെ​യ്യുന്ന ഒരു വ്യക്തി​ക്കു​പോ​ലും യഹോ​വ​യാം ദൈവ​ത്തി​ന്റെ ക്ഷമ സമ്പാദി​ക്കാൻ കഴിയു​മെന്നു മേൽപ്പറഞ്ഞ ദൃഷ്ടാ​ന്തങ്ങൾ പ്രകട​മാ​ക്കു​ന്നു. എന്നാൽ ക്ഷമിക്ക​പ്പെ​ടു​ന്ന​തിന്‌ എന്തു മനോ​ഭാ​വം ആവശ്യ​മാണ്‌? തെററു​ചെ​യ്യുന്ന ഒരു ക്രിസ്‌ത്യാ​നി​യോ​ടു ദൈവം ക്ഷമിക്കു​ന്ന​തി​നു യഥാർത്ഥ അനുതാ​പം അതി​പ്ര​ധാ​ന​മാണ്‌. അനുത​പി​ക്കുക എന്നതിന്റെ അർത്ഥം “കഴിഞ്ഞ​കാല ദുഷ്‌പ്ര​വൃ​ത്തി​കൾ സംബന്ധിച്ച പശ്ചാത്താ​പ​ത്തോ​ടെ പാപത്തിൽനി​ന്നു പിന്തി​രി​യുക” അല്ലെങ്കിൽ “ഒരുവൻ ചെയ്‌തു​പോ​യ​തി​നെ​യോ ചെയ്യാ​തി​രു​ന്ന​തി​നെ​യോ സംബന്ധിച്ച്‌ ദുഃഖ​മോ പശ്ചാത്താ​പ​മോ തോന്നുക” എന്നാണ്‌. (വെബ്‌സ്‌റേ​റ​ഴ്‌സ്‌ തേർഡ്‌ ന്യൂ ഇൻറർനാ​ഷ്‌നൽ ഡിക്‌ഷ​നറി) യഥാർത്ഥ അനുതാ​പ​മുള്ള ഒരു വ്യക്തി അയാളു​ടെ പാപം യഹോ​വ​യു​ടെ നാമത്തി​നും അവിടത്തെ സ്ഥാപന​ത്തി​നും കൈവ​രു​ത്തിയ ഏതു നിന്ദയോ ദുഃഖ​മോ പ്രശ്‌ന​ങ്ങ​ളോ സംബന്ധി​ച്ചു പശ്ചാത്താ​പം പ്രകട​മാ​ക്കും. അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ അനുതാ​പ​ത്തി​നു യോജിച്ച പ്രവൃ​ത്തി​കൾ ചെയ്‌തു​കൊണ്ട്‌ അനു​യോ​ജ്യ​മായ ഫലങ്ങളും ഉത്‌പാ​ദി​പ്പി​ക്കും. (മത്തായി 3:8; പ്രവൃ​ത്തി​കൾ 26:20) ഉദാഹ​ര​ണ​ത്തിന്‌, അയാൾ ആരെ​യെ​ങ്കി​ലും വഞ്ചി​ച്ചെ​ങ്കിൽ, നഷ്ടം നികത്താൻ ന്യായ​മായ പടികൾ സ്വീക​രി​ക്കും. (ലൂക്കൊസ്‌ 19:8) അനുതാ​പ​മുള്ള അത്തര​മൊ​രു ക്രിസ്‌ത്യാ​നി​ക്കു യഹോവ ധാരാ​ള​മാ​യി ക്ഷമിക്കു​മെന്നു ദൃഢവി​ശ്വാ​സ​മു​ള്ള​വ​നാ​യി​രി​ക്കാൻ പ്രബല​മായ തിരു​വെ​ഴു​ത്തു ന്യായങ്ങൾ ഉണ്ട്‌. ഇവ ഏവയാണ്‌?

ദൈവ​ത്തി​ന്റെ ക്ഷമയിൽ ദൃഢവി​ശ്വാ​സ​ത്തി​നുള്ള ന്യായങ്ങൾ

12. അനുതാ​പ​മുള്ള ഒരു വ്യക്തിക്ക്‌ എന്തിന്റെ അടിസ്ഥാ​ന​ത്തിൽ ക്ഷമക്കു​വേണ്ടി പ്രാർത്ഥി​ക്കാൻ കഴിയു​മെന്ന്‌ സങ്കീർത്തനം 25:11 സൂചി​പ്പി​ക്കു​ന്നു?

12 അനുതാ​പ​മുള്ള ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്‌ യഹോ​വ​യു​ടെ നാമത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ ക്ഷമക്കു​വേണ്ടി പ്രാർത്ഥി​ക്കാൻ കഴിയും. “യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമം നിമിത്തം അതു ക്ഷമി​ക്കേ​ണമേ” എന്നു ദാവീദ്‌ കേണ​പേ​ക്ഷി​ച്ചു. (സങ്കീർത്തനം 25:11) ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ ദൈവ​നാ​മ​ത്തി​നു വരുത്തിയ ഏതു നിന്ദയും സംബന്ധിച്ച്‌ അനുതാ​പ​ത്തോ​ടെ​യുള്ള അത്തരം പ്രാർത്ഥന ഭാവി​യിൽ ഗുരു​ത​ര​മായ പാപം ചെയ്യു​ന്ന​തി​നുള്ള ഒരു തടസ്സമാ​യും ഉതകു​ന്ന​താണ്‌.

13. ദിവ്യ​ക്ഷ​മ​യിൽ പ്രാർത്ഥന എന്തു പങ്കു വഹിക്കു​ന്നു?

13 തെററു ചെയ്യു​ന്ന​വ​രെ​ങ്കി​ലും അനുതാ​പ​മുള്ള തന്റെ ദാസൻമാ​രു​ടെ ഹൃദയം​ഗ​മ​മായ പ്രാർത്ഥ​ന​കൾക്ക്‌ യഹോ​വ​യാം ദൈവം ഉത്തരം നൽകുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ബത്ത്‌-ശേബ​യോ​ടുള്ള ബന്ധത്തിൽ തന്റെ പാപങ്ങ​ളു​ടെ ബാഹു​ല്യം തിരി​ച്ച​റി​ഞ്ഞ​ശേഷം ഹൃദയ​ത്തിൽനി​ന്നു പ്രാർത്ഥിച്ച ദാവീ​ദി​ന്റെ നേർക്ക്‌ യഹോവ ചെവി​യ​ട​ച്ചു​ക​ള​ഞ്ഞില്ല. വാസ്‌ത​വ​ത്തിൽ, 51-ാം സങ്കീർത്ത​ന​ത്തി​ലെ ദാവീ​ദി​ന്റെ വാക്കുകൾ പല അപേക്ഷ​ക​രു​ടെ​യും വൈകാ​രിക ഭാവം പ്രകട​മാ​ക്കു​ന്നു. ദാവീദ്‌ ഇപ്രകാ​രം കേണ​പേ​ക്ഷി​ച്ചു: “ദൈവമേ, നിന്റെ ദയക്കു തക്കവണ്ണം എന്നോടു കൃപയു​ണ്ടാ​കേ​ണമേ; നിന്റെ കരുണ​യു​ടെ ബഹുത്വ​പ്ര​കാ​രം എന്റെ ലംഘന​ങ്ങളെ മായി​ച്ചു​ക​ള​യേ​ണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോ​ക്കേ​ണമേ. ദൈവ​ത്തി​ന്റെ ഹനനയാ​ഗങ്ങൾ തകർന്നി​രി​ക്കുന്ന മനസ്സു; തകർന്നും നുറു​ങ്ങി​യു​മി​രി​ക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസി​ക്കു​ക​യില്ല.”—സങ്കീർത്തനം 51:1, 2, 17.

14. യേശു​വി​ന്റെ മറുവില യാഗത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രോ​ടു ദൈവം ക്ഷമിക്കു​ന്നു​വെന്നു തിരു​വെ​ഴു​ത്തു​കൾ സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

14 യേശു​വി​ന്റെ മറുവില യാഗത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രോ​ടു ദൈവം ക്ഷമിക്കു​ന്നു. പൗലോസ്‌ ഇപ്രകാ​രം എഴുതി: “അവനിൽ നമുക്ക്‌ അവന്റെ രക്തത്താൽ അതി​ക്ര​മ​ങ്ങ​ളു​ടെ മോച​ന​മെന്ന വീണ്ടെ​ടു​പ്പു ഉണ്ടു.” (എഫേസ്യർ 1:7) സമാന​മായ അർത്ഥത്തിൽ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി: “എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​പ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതു​ന്നു. ഒരുത്തൻ [ഒരു, NW] പാപം ചെയ്‌തു എങ്കിലോ, നീതി​മാ​നായ യേശു​ക്രി​സ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായ​ശ്ചി​ത്തം ആകുന്നു; നമ്മു​ടേ​തി​ന്നു മാത്രമല്ല സർവ്വ​ലോ​ക​ത്തി​ന്റെ പാപത്തി​ന്നും തന്നെ.”—1 യോഹ​ന്നാൻ 2:1, 2.

15. ദൈവ​ത്തി​ന്റെ കരുണ തുടർന്ന്‌ ആസ്വദി​ക്കു​ന്ന​തിന്‌ അനുതാ​പ​മുള്ള ഒരു പാപി എന്തു​ചെ​യ്യണം?

15 യഹോ​വ​യു​ടെ കരുണ അനുതാ​പ​മുള്ള ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനു ക്ഷമലഭി​ക്കു​മെ​ന്നുള്ള ആത്മവി​ശ്വാ​സ​ത്തിന്‌ അടിസ്ഥാ​നം നൽകുന്നു. നെഹെ​മ്യാവ്‌ ഇപ്രകാ​രം പറഞ്ഞു: “നീയോ ക്ഷമിപ്പാൻ ഒരുക്ക​വും കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും ദയാസ​മൃ​ദ്ധി​യു​മുള്ള ദൈവം ആകുന്നു.” (നെഹെ​മ്യാവ്‌ 9:17; പുറപ്പാട്‌ 34:6, 7 താരത​മ്യ​പ്പെ​ടു​ത്തുക.) തീർച്ച​യാ​യും, ദിവ്യ​ക​രുണ തുടർച്ച​യാ​യി ആസ്വദി​ക്കു​ന്ന​തിന്‌, പാപി ദൈവ​നി​യമം പ്രമാ​ണി​ക്കാൻ കഠിന​ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞതു​പോ​ലെ, “ഞാൻ ജീവി​ച്ചി​രി​ക്കേ​ണ്ട​തി​ന്നു നിന്റെ കരുണ എനിക്കു വരുമാ​റാ​കട്ടെ; നിന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ ഞാൻ രസിക്കു​ന്നു. യഹോവേ നിന്റെ കരുണ വലിയ​താ​കു​ന്നു; നിന്റെ ന്യായ​പ്ര​കാ​രം എന്നെ ജീവി​പ്പി​ക്കേ​ണമേ.”—സങ്കീർത്തനം 119:77, 156.

16. യഹോവ നമ്മുടെ പാപാവസ്ഥ കണക്കി​ലെ​ടു​ക്കു​ന്നു എന്ന വസ്‌തു​ത​യിൽ എന്ത്‌ ആശ്വാ​സ​മുണ്ട്‌?

16 നമ്മുടെ പാപാവസ്ഥ യഹോവ കണക്കി​ലെ​ടു​ക്കു​ന്നു എന്ന വസ്‌തു​ത​യും, അനുതാ​പ​മുള്ള ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്‌ ആശ്വാ​സ​വും ദൈവം തന്നോടു ക്ഷമിക്കു​മെ​ന്നുള്ള ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രാർത്ഥി​ക്കാ​നുള്ള ന്യായ​വും നൽകുന്നു. (സങ്കീർത്തനം 51:5; റോമർ 5:12) സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇപ്രകാ​രം പ്രഖ്യാ​പി​ച്ച​പ്പോൾ ആശ്വാ​സ​ദാ​യ​ക​മായ ഉറപ്പു​നൽകി: “അവൻ [യഹോ​വ​യാം ദൈവം] നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യു​ന്നില്ല; നമ്മുടെ അകൃത്യ​ങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യു​ന്ന​തു​മില്ല. ആകാശം ഭൂമി​ക്കു​മീ​തെ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ അവന്റെ ദയ അവന്റെ ഭക്തൻമാ​രോ​ടു വലുതാ​യി​രി​ക്കു​ന്നു. ഉദയം അസ്‌ത​മ​യ​ത്തോട്‌ അകന്നി​രി​ക്കു​ന്ന​തു​പോ​ലെ അവൻ നമ്മുടെ ലംഘന​ങ്ങളെ നമ്മോട്‌ അകററി​യി​രി​ക്കു​ന്നു. അപ്പന്നു മക്കളോ​ടു കരുണ തോന്നു​ന്ന​തു​പോ​ലെ യഹോ​വക്കു തന്റെ ഭക്തൻമാ​രോ​ടു കരുണ തോന്നു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്ന്‌ അവൻ ഓർക്കു​ന്നു.” (സങ്കീർത്തനം 103:10-14) അതെ, നമ്മുടെ സ്വർഗ്ഗീയ പിതാവ്‌ ഒരു മാനു​ഷ​പി​താ​വി​നേ​ക്കാ​ളും അധികം കരുണ​യും അനുക​മ്പ​യും ഉള്ളവനാ​കു​ന്നു.

17. ഒരുവന്റെ വിശ്വസ്‌ത ദൈവ​സേ​വ​ന​ത്തി​ന്റെ കഴിഞ്ഞ​കാ​ല​രേ​ഖക്കു ക്ഷമയുടെ കാര്യ​ത്തിൽ എന്തു ബന്ധമുണ്ട്‌?

17 അനുതാ​പ​മുള്ള ഒരു പാപിക്ക്‌ യഹോവ തന്റെ വിശ്വ​സ്‌ത​സേ​വ​ന​ത്തി​ന്റെ കഴിഞ്ഞ​കാല രേഖ അവഗണി​ക്കു​ക​യി​ല്ലെ​ന്നുള്ള ദൃഢവി​ശ്വാ​സ​ത്തോ​ടെ ക്ഷമക്കു​വേണ്ടി പ്രാർത്ഥി​ക്കാൻ കഴിയും. നെഹെ​മ്യാവ്‌ തന്റെ പാപത്തി​നുള്ള ക്ഷമക്കു​വേണ്ടി അപേക്ഷി​ക്കു​ക​യ​ല്ലാ​യി​രു​ന്നു, എങ്കിലും “എന്റെ ദൈവമേ, ഇതു എനിക്കു നൻമെ​ക്കാ​യിട്ട്‌ ഓർക്കേ​ണമേ” എന്ന്‌ അവൻ പറഞ്ഞു. (നെഹെ​മ്യാവ്‌ 13:31) അനുതാ​പ​മുള്ള ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഈ വാക്കു​ക​ളിൽ ആശ്വാസം കണ്ടെത്താൻ കഴിയും: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും . . . തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​യാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.”—എബ്രായർ 6:10.

പ്രായ​മേ​റിയ പുരു​ഷൻമാ​രിൽനി​ന്നുള്ള സഹായം

18. ഒരു ക്രിസ്‌ത്യാ​നി​യു​ടെ പാപം അയാളെ ആത്മീയ​രോ​ഗി​യാ​ക്കി​ത്തീർത്തി​രി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യണം?

18 ആത്മീയ പറുദീ​സ​യിൽ തുടരാൻ താൻ അയോ​ഗ്യ​നാ​ണെ​ന്നും പാപം തന്നെ ആത്മീയ​രോ​ഗി ആക്കിത്തീർത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ പ്രാർത്ഥി​ക്കാൻ ശക്തിയി​ല്ലെ​ന്നും ഒരു ക്രിസ്‌ത്യാ​നി കരുതു​ന്നെ​ങ്കിൽ എന്ത്‌? “അവൻ സഭയിലെ മൂപ്പൻമാ​രെ വരുത്തട്ടെ. അവർ കർത്താ​വി​ന്റെ [യഹോവയുടെ, NW] നാമത്തിൽ അവനെ എണ്ണ പൂശി അവന്നു​വേണ്ടി പ്രാർത്ഥി​ക്കട്ടെ,” എന്ന്‌ ശിഷ്യ​നായ യാക്കോബ്‌ എഴുതി. “എന്നാൽ വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർത്ഥന ദീനക്കാ​രനെ രക്ഷിക്കും; കർത്താവ്‌ അവനെ എഴു​ന്നേൽപി​ക്കും; അവൻ പാപം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അവനോ​ടു ക്ഷമിക്കും.” അതെ, നല്ല ആത്മീയ ആരോ​ഗ്യ​ത്തിൽ അയാളെ പുനഃ​സ്ഥി​തീ​ക​രി​ക്കാം എന്ന പ്രത്യാ​ശ​യോ​ടെ സഭാമൂ​പ്പൻമാർക്ക്‌ അനുതാ​പ​മുള്ള സഹവി​ശ്വാ​സി​യോ​ടൊത്ത്‌ അയാൾക്കു​വേണ്ടി ഫലകര​മാ​യി പ്രാർത്ഥി​ക്കാൻ കഴിയും.—യാക്കോബ്‌ 5:14-16.

19. ഒരാൾ പുറത്താ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കിൽ ക്ഷമ ലഭിക്കു​ന്ന​തി​നും പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും അയാൾ എന്തു ചെയ്യണം?

19 അനുതാ​പ​മി​ല്ലാത്ത ഒരു പാപിയെ ഒരു നീതി​ന്യാ​യ കമ്മിററി പുറത്താ​ക്കു​ന്നെ​ങ്കിൽ പോലും അയാൾ അവശ്യം അക്ഷന്തവ്യ​മായ പാപം ചെയ്‌തി​രി​ക്ക​ണ​മെ​ന്നില്ല. എന്നിരു​ന്നാ​ലും, ക്ഷമിക്ക​പ്പെ​ടു​ന്ന​തി​നും പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും അയാൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ താഴ്‌മ​യോ​ടെ അനുസ​രി​ക്കു​ക​യും അനുതാ​പ​ത്തി​നു യോജിച്ച ഫലങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ക​യും പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​നു​വേണ്ടി മൂപ്പൻമാർക്ക്‌ അപേക്ഷ നൽകു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. പുരാതന കൊരി​ന്ത്യ​സ​ഭ​യിൽനിന്ന്‌ ഒരു ദുർമ്മാർഗ്ഗി പുറത്താ​ക്ക​പ്പെ​ട്ട​ശേഷം പൗലോസ്‌ എഴുതി: “അവന്നു ഭൂരി​പ​ക്ഷ​ത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃ​ഖ​ത്തിൽ മുങ്ങി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തി​ന്നു നിങ്ങൾ അവനോ​ടു ക്ഷമിക്ക​യും അവനെ ആശ്വസി​പ്പി​ക്ക​യും തന്നെ വേണ്ടതു. അതു​കൊണ്ട്‌ നിങ്ങളു​ടെ സ്‌നേഹം അവന്നു ഉറപ്പി​ച്ചു​കൊ​ടു​പ്പാൻ ഞാൻ നിങ്ങ​ളോ​ടു അപേക്ഷി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 2:6-8; 1 കൊരി​ന്ത്യർ 5:1-13.

ദൈവം ബലം നൽകുന്നു

20, 21. അക്ഷന്തവ്യ​മായ പാപം ചെയ്‌തി​രി​ക്കു​മോ എന്നതു സംബന്ധിച്ച്‌ ഉത്‌ക്കണ്‌ഠ അനുഭ​വി​ക്കുന്ന ഒരു വ്യക്തിയെ എന്തു സഹായി​ച്ചേ​ക്കാം?

20 മോശ​മായ ആരോ​ഗ്യ​മോ സംഘർഷ​മോ പോലുള്ള ഘടകങ്ങൾ അക്ഷന്തവ്യ​മായ പാപം ചെയ്‌തു​പോ​യെ​ന്നുള്ള ഉത്‌ക്കണ്‌ഠ ഉണ്ടാക്കു​ന്നെ​ങ്കിൽ വേണ്ടു​വോ​ളം ഉറക്കവും വിശ്ര​മ​വും ലഭിക്കു​ന്നത്‌ സഹായ​ക​മാ​യി​രു​ന്നേ​ക്കാം. എന്നിരു​ന്നാ​ലും, നിങ്ങൾ പത്രോ​സി​ന്റെ വാക്കുകൾ വിശേ​ഷാൽ ഓർമ്മ​യിൽ പിടി​ക്കണം: “അവൻ [ദൈവം] നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.” നിങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ സാത്താനെ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌, എന്തെന്നാൽ പത്രൊസ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “നിർമ്മ​ദ​രാ​യി​രി​പ്പിൻ; ഉണർന്നി​രി​പ്പിൻ; നിങ്ങളു​ടെ പ്രതി​യോ​ഗി​യായ പിശാചു അലറുന്ന സിംഹം എന്നപോ​ലെ ആരെ വിഴു​ങ്ങേണ്ടു എന്നു തിരിഞ്ഞു ചുററി​ന​ട​ക്കു​ന്നു. ലോക​ത്തിൽ നിങ്ങൾക്കുള്ള സഹോ​ദ​ര​വർഗ്ഗ​ത്തി​ന്നു ആ വക കഷ്ടപ്പാ​ടു​കൾ തന്നേ പൂർത്തി​യാ​യി വരുന്നു എന്നറിഞ്ഞു വിശ്വാ​സ​ത്തിൽ സ്ഥിരമു​ള്ള​വ​രാ​യി അവനോ​ടു എതിർത്തു നില്‌പിൻ. എന്നാൽ അല്‌പ​കാ​ല​ത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ . . . സർവ്വകൃ​പാ​ലു​വായ ദൈവം തന്നേ യഥാസ്ഥാ​ന​പ്പെ​ടു​ത്തി ഉറപ്പിച്ചു ശക്തീക​രി​ക്കും.”—1 പത്രൊസ്‌ 5:6-10.

21 അതു​കൊണ്ട്‌, നിങ്ങൾ പശ്ചാത്താ​പ​മു​ള്ള​വ​നെ​ങ്കി​ലും അക്ഷന്തവ്യ​മായ പാപം സംബന്ധി​ച്ചു കുററ​ക്കാ​ര​നാ​ണെന്നു ഭയപ്പെ​ടു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്റെ വഴികൾ ജ്ഞാനവും നീതി​യും സ്‌നേ​ഹ​വും ഉള്ളതാ​ണെന്ന്‌ ഓർക്കുക. ആയതി​നാൽ, വിശ്വാ​സ​ത്തോ​ടെ അവിട​ത്തോ​ടു പ്രാർത്ഥി​ക്കുക. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” മുഖാ​ന്തരം അവിടുന്ന്‌ പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം ഭക്ഷിച്ചു​കൊ​ണ്ടി​രി​ക്കുക. (മത്തായി 24:45-47) സഹവി​ശ്വാ​സി​ക​ളോ​ടു​കൂ​ടെ സഹവസി​ക്കു​ക​യും ക്രമമാ​യി ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യുക. ഇതു നിങ്ങളു​ടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തും, ദൈവം നിങ്ങളു​ടെ പാപം ക്ഷമിച്ചി​ട്ടി​ല്ലാ​യി​രി​ക്കാ​മെന്ന ഏതു ഭയത്തിൽനി​ന്നും നിങ്ങളെ മുക്തനാ​ക്കു​ക​യും ചെയ്യും.

22. നാം അടുത്ത​താ​യി എന്തു പരിചി​ന്തി​ക്കും?

22 ആത്മീയ പറുദീ​സ​യിൽ വസിക്കു​ന്ന​വർക്കു ദൈവം ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു​വെന്ന അറിവിൽനിന്ന്‌ ആശ്വാസം നേടാൻ കഴിയും. എങ്കിലും, അവരുടെ ജീവിതം ഇന്നു പരീക്ഷ​ണ​വി​മു​ക്തമല്ല. പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യ​തി​നാ​ലോ ഒരു പ്രാണ​സ്‌നേ​ഹി​തനു കഠിന​രോ​ഗം ബാധി​ച്ച​തി​നാ​ലോ ചില​പ്പോൾ അവർ വിഷാ​ദ​മ​ഗ്ന​രാ​കു​ന്നു. നാം കാണാൻ പോകു​ന്ന​പ്ര​കാ​രം ഈ സാഹച​ര്യ​ങ്ങ​ളി​ലും മററു​ള്ള​വ​യി​ലും യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്തരം തന്റെ ജനത്തെ സഹായി​ക്കു​ക​യും നയിക്കു​ക​യും ചെയ്യുന്നു.

നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്‌?

◻ യഹോവ ‘ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു’വെന്നതിന്‌ എന്തു തെളി​വുണ്ട്‌?

◻ ഏതു പാപത്തി​നു ക്ഷമയില്ല?

◻ ഏതു സാഹച​ര്യ​ങ്ങ​ളിൽ ഒരുവന്റെ പാപം ക്ഷമിക്ക​പ്പെ​ടു​ന്നു?

◻ അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്കു ദൈവ​ത്തി​ന്റെ ക്ഷമയിൽ ദൃഢവി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ അനുതാ​പ​മുള്ള ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്ക്‌ ഏതു സഹായം ലഭ്യമാണ്‌?

[10-ാം പേജിലെ ചിത്രം]

ദാവീദിനോടും പത്രൊ​സി​നോ​ടും ക്ഷമിച്ച​തും എന്നാൽ ഇസ്‌ക്ക​ര്യോ​ത്താ യുദാ​യോ​ടു ക്ഷമിക്കാ​ഞ്ഞ​തും എന്തു​കൊ​ണ്ടെന്നു നിങ്ങൾക്ക​റി​യാ​മോ?

[12-ാം പേജിലെ ചിത്രം]

ഒരു ക്രിസ്‌ത്യാ​നി​യെ ആത്മീയ​മാ​യി സഹായി​ക്കു​ന്ന​തി​നു സഭാമൂ​പ്പൻമാ​രു​ടെ സഹായം വളരെ ഫലം ചെയ്‌തേ​ക്കാം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക