വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 3/1 പേ. 13-17
  • ഫലം നല്ലതും ചീത്തയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫലം നല്ലതും ചീത്തയും
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദർശന​ത്തി​ലെ നല്ല അത്തിപ്പ​ഴ​ങ്ങൾ
  • ദർശന​ത്തി​ലെ ചീത്ത അത്തിപ്പ​ഴ​ങ്ങൾ
  • നമ്മുടെ നാളിലെ പ്രതീ​കാ​ത്മ​ക​മായ അഴുകിയ അത്തിപ്പഴം
  • നമുക്ക്‌ ഒരു മുന്നറി​യി​പ്പിൻ പാഠം
  • യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നിങ്ങൾക്കുണ്ടോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?
    2013 വീക്ഷാഗോപുരം
  • അത്തി മരം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ഓരോരുത്തൻ താന്താന്റെ അത്തിവൃക്ഷത്തിൻ കീഴിൽ ഇരിക്കും
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 3/1 പേ. 13-17

ഫലം നല്ലതും ചീത്തയും

“യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചു. ഒരു കൊട്ട​യിൽ തലപ്പഴം​പോ​ലെ എത്രയും നല്ല അത്തിപ്പ​ഴ​വും മറെറ കൊട്ട​യിൽ എത്രയും ആകാത്ത​തും തിൻമാൻ പാടി​ല്ലാ​ത​വണ്ണം ചീത്തയും ആയ അത്തിപ്പ​ഴ​വും ഉണ്ടായി​രു​ന്നു.”—യിരെ​മ്യാ​വു 24:1, 2.

1. തന്റെ ജനമായ ഇസ്രാ​യേ​ലി​നോട്‌ എങ്ങനെ​യാ​ണു യഹോവ സഹതാപം കാട്ടി​യത്‌, എങ്ങനെ​യാണ്‌ അവർ പ്രതി​ക​രി​ച്ചത്‌?

വർഷം പൊ.യു.മു. 617 ആയിരു​ന്നു. അതു യരുശ​ലേ​മി​നും അതിലെ ജനങ്ങൾക്കും എതിരെ യഹോ​വ​യു​ടെ അർഹി​ക്കുന്ന ന്യായ​വി​ധി നിർവ​ഹി​ക്ക​പ്പെ​ടു​ന്ന​തി​നു വെറും പത്തു വർഷം മുമ്പാ​യി​രു​ന്നു. യിരെ​മ്യാ 30 വർഷമാ​യി ഇടവി​ടാ​തെ പ്രസം​ഗി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. 2 ദിനവൃ​ത്താ​ന്തം 36:15-ൽ കാണുന്ന പ്രകാ​ര​മുള്ള എസ്രാ​യു​ടെ വ്യക്തമായ വിവരണം ശ്രദ്ധിക്കൂ: “അവരുടെ പിതാ​ക്കൻമാ​രു​ടെ ദൈവ​മായ യഹോ​വെക്കു തന്റെ ജനത്തോ​ടും തന്റെ നിവാ​സ​ത്തോ​ടും സഹതാപം തോന്നീ​ട്ടു അവൻ ജാഗ്ര​ത​യോ​ടെ തന്റെ ദൂതൻമാ​രെ അവരുടെ അടുക്കൽ [വീണ്ടും വീണ്ടും, NW] അയച്ചു.” ഈ ശ്രമങ്ങ​ളു​ടെ​യെ​ല്ലാം ഫലമോ? ദുഃഖ​ക​ര​മെന്നു പറയട്ടെ, 16-ാം വാക്യ​ത്തിൽ എസ്രാ ഇങ്ങനെ വിവരി​ക്കു​ന്നു: “അവരോ ദൈവ​ത്തി​ന്റെ ദൂതൻമാ​രെ പരിഹ​സി​ച്ചു അവന്റെ വാക്കു​കളെ നിരസി​ച്ചു ഉപശാ​ന്തി​യി​ല്ലാ​താ​കും​വണ്ണം യഹോ​വ​യു​ടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലി​ക്കു​വോ​ളം അവന്റെ പ്രവാ​ച​കൻമാ​രെ നിന്ദി​ച്ചു​ക​ളഞ്ഞു.”

2, 3. യഹോവ യിരെ​മ്യാ​യ്‌ക്കു കാണി​ച്ചു​കൊ​ടുത്ത അസാധാ​രണ ദർശനം വർണി​ക്കുക.

2 അതു​കൊ​ണ്ടു യഹൂദാ​ദേശം പൂർണ​മാ​യി തുടച്ചു​നീ​ക്ക​പ്പെ​ടു​മെന്ന്‌ ഇത്‌ അർഥമാ​ക്കി​യോ? ഉത്തരം കണ്ടുപി​ടി​ക്കാൻ യിരെ​മ്യാ​യ്‌ക്കു നൽകപ്പെട്ട അതി​പ്ര​ധാ​ന​മായ ഒരു ദർശനം നമുക്കു പരി​ശോ​ധി​ക്കാം. തന്റെ നാമം വഹിക്കുന്ന പുസ്‌ത​ക​ത്തി​ന്റെ 24-ാം അധ്യാ​യ​ത്തിൽ അദ്ദേഹം ഇതു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ ദർശന​ത്തിൽ തന്റെ വാഗ്‌ദത്ത ജനത്തിന്റെ ഇടയിലെ സംഭവ​ങ്ങളെ ചിത്രീ​ക​രി​ക്കു​ന്ന​തി​നു ദൈവം രണ്ടു കൊട്ട അത്തിപ്പഴം ഉപയോ​ഗി​ച്ചു. നല്ലതും ചീത്തയു​മാ​യി തമ്മിൽ ഭേദി​ച്ചി​രി​ക്കുന്ന രണ്ടു തരം ഫലങ്ങളാൽ അവ പ്രതി​നി​ധാ​നം ചെയ്യ​പ്പെട്ടു.

3 യിരെ​മ്യാ​വു 24-ാം അധ്യായം 1-ഉം 2-ഉം വാക്യങ്ങൾ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ കണ്ടതു വർണി​ക്കു​ന്നു: “ബാബേൽരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ യെഹോ​യാ​ക്കീ​മി​ന്റെ മകനായി യെഹൂ​ദാ​രാ​ജാ​വായ യെഖൊ​ന്യാ​വെ​യും യെഹൂ​ദാ​പ്ര​ഭു​ക്കൻമാ​രെ​യും ശില്‌പി​ക​ളെ​യും കൊല്ലൻമാ​രെ​യും പിടിച്ചു യെരൂ​ശ​ലേ​മിൽനി​ന്നു ബാബേ​ലി​ലേക്കു കൊണ്ടു​പോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോ​വ​യു​ടെ മന്ദിര​ത്തിൻമു​മ്പിൽ വെച്ചി​രി​ക്കു​ന്നതു കാണിച്ചു. ഒരു കൊട്ട​യിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പ​ഴ​വും മറെറ കൊട്ട​യിൽ എത്രയും ആകാത്ത​തും തിൻമാൻ പാടി​ല്ലാ​ത​വണ്ണം ചീത്തയും ആയ അത്തിപ്പ​ഴ​വും ഉണ്ടായി​രു​ന്നു.”

ദർശന​ത്തി​ലെ നല്ല അത്തിപ്പ​ഴ​ങ്ങൾ

4. വിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യർക്ക്‌ ഏത്‌ ആശ്വാ​സ​പ്ര​ദ​മായ സന്ദേശ​മാണ്‌ അത്തിപ്പ​ഴ​ദർശ​ന​ത്തിൽ അടങ്ങി​യി​രു​ന്നത്‌?

4 യിരെ​മ്യാ എന്താണു കണ്ടതെന്ന്‌ അദ്ദേഹ​ത്തോ​ടു ചോദി​ച്ച​ശേഷം 5 മുതൽ 7 വരെയുള്ള വാക്യ​ങ്ങ​ളിൽ യഹോവ തുടർന്നി​ങ്ങനെ പറഞ്ഞു: “യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഞാൻ ഈ ദേശത്തു​നി​ന്നു കൽദയ​രു​ടെ ദേശ​ത്തേക്കു നൻമെ​ക്കാ​യി അയച്ചി​രി​ക്കുന്ന യെഹൂ​ദാ​ബ​ദ്ധൻമാ​രെ ഈ നല്ല അത്തിപ്പ​ഴം​പോ​ലെ വിചാ​രി​ക്കും. ഞാൻ എന്റെ ദൃഷ്ടി നൻമെ​ക്കാ​യി അവരുടെ മേൽവെച്ചു അവരെ ഈ ദേശ​ത്തേക്കു വീണ്ടും കൊണ്ടു​വ​രും; ഞാൻ അവരെ പണിയും പൊളി​ച്ചു​ക​ള​ക​യില്ല; അവരെ നടും, പറിച്ചു​ക​ള​ക​യു​മില്ല. ഞാൻ യഹോവ എന്നു എന്നെ അറിവാൻതക്ക ഹൃദയം ഞാൻ അവർക്കു കൊടു​ക്കും; അവർ എനിക്കു ജനമാ​യും ഞാൻ അവർക്കു ദൈവ​മാ​യു​മി​രി​ക്കും; അവർ പൂർണ​ഹൃ​ദ​യ​ത്തോ​ടെ എങ്കലേക്കു തിരി​യും.”

5, 6. (എ) കൽദയ​രു​ടെ ദേശ​ത്തേക്കു കുറെ ഇസ്രാ​യേ​ല്യർ ‘നൻമെ​ക്കാ​യി അയക്ക’പ്പെട്ട​തെ​ങ്ങനെ? (ബി) പ്രവാ​സ​ത്തി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ​മേൽ യഹോവ തന്റെ ‘ദൃഷ്ടി നൻമെ​ക്കാ​യി വെച്ച’ത്‌ എങ്ങനെ?

5 അതു​കൊ​ണ്ടു യഹോവ ഇവിടെ പറഞ്ഞി​രി​ക്കു​ന്ന​തിൽനിന്ന്‌, ഭാവി​യി​ലേക്ക്‌ ഒരു നല്ല കാലം ഉണ്ടെന്നും യഹൂദാ പൂർണ​മാ​യും തുടച്ചു​നീ​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നും തോന്നു​ന്നു. എന്നാൽ ഈ നല്ല അത്തിപ്പ​ഴ​കൊ​ട്ട​യു​ടെ പ്രത്യേ​കത എന്താണ്‌?

6 താൻ നെബു​ഖ​ദ്‌നേസർ രാജാ​വി​നു യരുശ​ലേം മനസ്സോ​ടെ ഒഴിഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നു മുമ്പു യെഖൊ​ന്യാ അഥവാ യെഹോ​യാ​ക്കിൻ വെറും മൂന്നു മാസവും പത്തു ദിവസ​വും മാത്രമേ യഹൂദ​യു​ടെ മേൽ രാജാ​വാ​യി​രു​ന്നു​ള്ളൂ. അദ്ദേഹ​ത്തോ​ടൊ​പ്പം പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെട്ട തടവു​കാ​രിൽ ദാനി​യേ​ലും അദ്ദേഹ​ത്തി​ന്റെ മൂന്നു എബ്രായ കൂട്ടു​കാ​രായ ഹനന്യാ​വും മീശാ​യേ​ലും അസര്യാ​വും കൂടാതെ എസെക്കി​യേ​ലും ഉണ്ടായി​രു​ന്നു. ബാബി​ലോൻ രാജാവ്‌ അവരുടെ ജീവനെ സംരക്ഷി​ച്ചു, അതു​കൊ​ണ്ടു യഹോവ അവരെ കൽദയ​രു​ടെ ദേശ​ത്തേക്കു നൻമക്കാ​യി അയയ്‌ക്കാൻ തക്കവണ്ണം അവരെ കടാക്ഷി​ച്ചു എന്നു പറയാൻ കഴിയും. തന്റെ ‘ദൃഷ്ടി നൻമെ​ക്കാ​യി അവരുടെ മേൽ വെക്കു’മെന്നും യഹോവ വാഗ്‌ദത്തം ചെയ്‌തു എന്നതു നിങ്ങൾ ശ്രദ്ധി​ച്ചോ? ഇതെങ്ങ​നെ​യാ​ണു നിവൃ​ത്തി​യേ​റി​യത്‌? 80 വർഷത്തി​നു​ശേഷം പൊ.യു.മു. 537-ൽ അവരുടെ പിൻഗാ​മി​ക​ളു​ടെ ഒരു ശേഷി​പ്പി​നെ യഹൂദാ​ദേ​ശ​ത്തേക്കു തിരി​ച്ചു​പോ​കാൻ അനുവ​ദി​ക്കുന്ന ഒരു കല്‌പന കോരശ്‌ രാജാവു പുറ​പ്പെ​ടു​വി​ക്കാൻ യഹോവ ഇടയാക്കി. ഈ വിശ്വസ്‌ത യഹൂദർ യരുശ​ലേം നഗരം പുനർനിർമി​ച്ചു; തങ്ങളുടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി അവർ ഒരു പുതിയ ആലയം പണിതു; അവർ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യി​ലേക്കു തിരിഞ്ഞു. അതു​കൊണ്ട്‌, ഇതി​ലെ​ല്ലാം, യഹോ​വക്ക്‌ ഈ തടവു​കാ​രും അവരുടെ പിൻഗാ​മി​ക​ളും അത്തിയു​ടെ വളരെ നല്ല തലപ്പഴം​പോ​ലെ ആയിരു​ന്നു.

7. ആധുനിക യിരെ​മ്യാ​വർഗ​ത്തി​നു​മേൽ യഹോ​വ​യു​ടെ ദൃഷ്ടി ‘നൻമെ​ക്കാ​യി’ പതിഞ്ഞ​തെ​പ്പോൾ, എങ്ങനെ?

7 യിരെ​മ്യാ​യു​ടെ പ്രവാചക വചനങ്ങ​ളെ​ക്കു​റി​ച്ചു പ്രതി​പാ​ദിച്ച മുൻലേ​ഖ​ന​ത്തിൽ അവയ്‌ക്കു നമ്മുടെ 20-ാം നൂററാ​ണ്ടി​ലേ​ക്കും അർഥമു​ണ്ടെന്നു നാം കണ്ടതായി നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​യി​രി​ക്കും. 24-ാം അധ്യാ​യ​വും അതിൽനിന്ന്‌ ഒഴിവല്ല. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ഇരുൾ മൂടിയ വർഷങ്ങ​ളിൽ യഹോ​വ​യു​ടെ സമർപ്പി​ത​രായ അനേകം ദാസൻമാർ ഒരു തരത്തി​ല​ല്ലെ​ങ്കിൽ മറെറാ​രു തരത്തിൽ മഹാബാ​ബി​ലോ​ന്റെ സ്വാധീ​ന​ത്തിൻ കീഴിൽ വന്നു. എങ്കിലും യഹോ​വ​യു​ടെ ശ്രദ്ധയുള്ള ‘ദൃഷ്ടി നൻമെ​ക്കാ​യി അവരുടെ മേൽ’ പതിഞ്ഞി​രു​ന്നു. അങ്ങനെ, വലിയ കോര​ശായ ക്രിസ്‌തു​യേശു മുഖേന യഹോവ അവരു​ടെ​മേ​ലുള്ള മഹാബാ​ബി​ലോ​ന്റെ ശക്തിയെ തകർക്കു​ക​യും ക്രമേണ അവരെ ഒരു ആത്മീയ പറുദീ​സ​യി​ലേക്കു കൊണ്ടു​വ​രു​ക​യും ചെയ്‌തു. ഈ ആത്മീയ ഇസ്രാ​യേ​ല്യർ പ്രതി​ക​രി​ക്കു​ക​യും മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്‌തു. പിന്നീട്‌ 1931-ൽ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമം സ്വീക​രി​ക്കാൻ അവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു. സത്യമാ​യും, യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അവർ ഒരു കൊട്ട നല്ല അത്തിപ്പഴം ആയിത്തീർന്നു എന്ന്‌ ഇപ്പോൾ പറയാൻ കഴിയു​മാ​യി​രു​ന്നു.

8. യഹോ​വ​യു​ടെ സാക്ഷികൾ രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ അത്തിപ്പ​ഴ​സ​മാ​ന​മായ മാധു​ര്യം വ്യാപ​ക​മാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

8 മഹാബാ​ബി​ലോ​ന്റെ പിടി​യിൽനി​ന്നു തങ്ങളെ വിടു​വിച്ച ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യു​ടെ ഉദ്ദേശ്യം യഹോ​വ​യു​ടെ സാക്ഷികൾ മറന്നു​ക​ള​ഞ്ഞി​ട്ടില്ല. അവർ സുവാർത്ത​യാ​കുന്ന രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ അത്തിപ്പ​ഴ​സ​മാ​ന​മായ മാധു​ര്യം തങ്ങൾക്കു മാത്ര​മാ​യി ഒതുക്കി​വെ​ച്ചി​ട്ടില്ല, മറിച്ച്‌, “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും” എന്ന മത്തായി 24:14-ലെ യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യാ​യി അവർ ഇതു വ്യാപ​ക​മാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ഫലമോ? ആത്മീയ ഇസ്രാ​യേ​ല്യ​ര​ല്ലാത്ത 47,00,000-ത്തിലധി​കം ചെമ്മരി​യാ​ടു​തു​ല്യർ മഹാബാ​ബി​ലോ​നിൽനി​ന്നു വിട്ടു​പോ​ന്നി​രി​ക്കു​ന്നു!

ദർശന​ത്തി​ലെ ചീത്ത അത്തിപ്പ​ഴ​ങ്ങൾ

9. യിരെ​മ്യാ​യു​ടെ ദർശന​ത്തി​ലെ ചീത്തയായ അത്തിപ്പഴം ആരെയാ​ണു പ്രതി​നി​ധാ​നം ചെയ്‌തത്‌, അവർക്ക്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

9 എന്നാൽ യിരെ​മ്യാ​യു​ടെ ദർശന​ത്തി​ലെ ചീത്ത അത്തിപ്പ​ഴ​ക്കൊ​ട്ടയെ സംബന്ധി​ച്ചെന്ത്‌? യിരെ​മ്യാ​വു 24-ാം അധ്യാ​യ​ത്തി​ന്റെ 8 മുതൽ 10 വരെയുള്ള വാക്യ​ങ്ങ​ളിൽ കാണുന്ന യഹോ​വ​യു​ടെ ഈ വാക്കു​ക​ളിൽ യിരെ​മ്യാ ഇപ്പോൾ തന്റെ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു: “എന്നാൽ യെഹൂ​ദാ​രാ​ജാ​വായ സിദെ​ക്കീ​യാ​വെ​യും പ്രഭു​ക്കൻമാ​രെ​യും ഈ ദേശത്തു ശേഷിച്ച യെരൂ​ശ​ലേ​മി​ലെ ശേഷി​പ്പി​നെ​യും മിസ്ര​യീം​ദേ​ശത്തു പാർക്കു​ന്ന​വ​രെ​യും ഞാൻ, ആകാത്ത​തും തിന്നു​കൂ​ടാ​ത​വണ്ണം ചീത്തയു​മായ അത്തിപ്പ​ഴം​പോ​ലെ ത്യജി​ച്ചു​ക​ള​യും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു. ഞാൻ അവരെ ഭൂമി​യി​ലെ സകല രാജ്യ​ങ്ങൾക്കും ഭീതി​യും അനർഥ​വും ഞാൻ അവരെ നീക്കി​ക്ക​ള​വാ​നി​രി​ക്കുന്ന സകലസ്ഥ​ല​ങ്ങ​ളി​ലും നിന്ദയും പഴഞ്ചൊ​ല്ലും പരിഹാ​സ​വും ശാപവാ​ക്യ​വും ആക്കിത്തീർക്കും. ഞാൻ അവർക്കും അവരുടെ പിതാ​ക്കൻമാർക്കും കൊടുത്ത ദേശത്തു​നി​ന്നു അവർ നശിച്ചു​പോ​കും​വരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാ​രി​യും അയക്കും.”

10. സിദെ​ക്കീ​യാ​വി​നെ ‘ചീത്ത അത്തിപ്പഴ’മായി യഹോവ കരുതി​യത്‌ എന്തു​കൊണ്ട്‌?

10 അതു​കൊണ്ട്‌, സിദെ​ക്കീ​യാവ്‌ സത്യമാ​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഒരു ‘ചീത്ത അത്തിപ്പഴം’ ആണെന്നു തെളിഞ്ഞു. യഹോ​വ​യു​ടെ നാമത്തിൽ നെബു​ഖ​ദ്‌നേസർ രാജാ​വി​നോ​ടു കൂറു പ്രഖ്യാ​പി​ച്ചു​കൊ​ണ്ടു ചെയ്‌ത പ്രതിജ്ഞ ലംഘി​ച്ചു​കൊ​ണ്ടു രാജാ​വി​നെ​തി​രെ മത്സരി​ച്ചെന്നു മാത്രമല്ല, യിരെ​മ്യാ​യി​ലൂ​ടെ അവനു വെച്ചു​നീ​ട്ടിയ യഹോ​വ​യു​ടെ കരുണ അവൻ പൂർണ​മാ​യി തള്ളിക്ക​ള​യു​ക​യും ചെയ്‌തു. വാസ്‌ത​വ​ത്തിൽ അവൻ യിരെ​മ്യാ​യെ തടവി​ലാ​ക്കാൻവരെ മുതിർന്നു! 2 ദിനവൃ​ത്താ​ന്തം 36:12-ൽ പറഞ്ഞി​രി​ക്കുന്ന പ്രകാരം രാജാ​വി​ന്റെ മനോ​ഭാ​വത്തെ എസ്രാ, “അവൻ തന്റെ ദൈവ​മായ യഹോ​വക്കു അനിഷ്ട​മാ​യു​ള്ളതു ചെയ്‌തു; . . . തന്നെത്താൻ താഴ്‌ത്തി​യില്ല” എന്നു സംഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിൽ ഒരത്ഭു​ത​വു​മില്ല. യഹോ​വ​യു​ടെ ദൃഷ്ടി​യിൽ സിദെ​ക്കീ​യാ​വും യരുശ​ലേ​മിൽ അവശേ​ഷി​ച്ച​വ​രും ഒരു കൊട്ട ചീത്ത, അഴുകിയ അത്തിപ്പഴം പോ​ലെ​യാ​യി​രു​ന്നു!

നമ്മുടെ നാളിലെ പ്രതീ​കാ​ത്മ​ക​മായ അഴുകിയ അത്തിപ്പഴം

11, 12. ഇന്നു ചീത്ത അത്തിപ്പ​ഴ​ങ്ങ​ളാ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്നത്‌ ആരാണ്‌, അവർക്ക്‌ എന്തു സംഭവി​ക്കും?

11 ഇനി ഇന്നത്തെ ലോക​ത്തി​നു ചുററു​മൊ​ന്നു കണ്ണോ​ടി​ക്കുക. നമുക്കു പ്രതീ​കാ​ത്മ​ക​മാ​യി ഒരു ചീത്ത അത്തിപ്പ​ഴ​ക്കൊട്ട കാണാൻ കഴിയു​ന്നു​ണ്ടോ? നമ്മുടെ നാളിനെ യിരെ​മ്യാ​യു​ടെ നാളു​മാ​യി താരത​മ്യം ചെയ്‌തു​കൊ​ണ്ടു വസ്‌തു​തകൾ നമു​ക്കൊ​ന്നു പരി​ശോ​ധി​ക്കാം. ഈ 20-ാം നൂററാ​ണ്ടിൽ, മഹോ​പ​ദ്ര​വ​ത്തിൽ വരാൻപോ​കുന്ന യഹോ​വ​യു​ടെ ക്രോ​ധ​ത്തെ​ക്കു​റി​ച്ചു രാഷ്‌ട്ര​ങ്ങൾക്കു തുടർച്ച​യാ​യി മുന്നറി​യി​പ്പു കൊടു​ക്കാ​നാ​യി യഹോവ യിരെ​മ്യാ​വർഗത്തെ, അഭിഷിക്ത ശേഷി​പ്പി​നെ, ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. തന്റെ നാമത്തി​നർഹ​മായ മഹത്ത്വം നൽകാൻ, ആത്മാവി​ലും സത്യത്തി​ലും തന്നെ ആരാധി​ക്കാൻ, ഭൂമി​യു​ടെ അർഹനായ ഭരണാ​ധി​കാ​രി​യാ​യി അധികാ​ര​സ്ഥ​നാ​യി​രി​ക്കുന്ന തന്റെ പുത്ര​നായ ക്രിസ്‌തു​യേ​ശു​വി​നെ അംഗീ​ക​രി​ക്കാൻ, അവിടു​ന്നു ദേശീയ കൂട്ടങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു. പ്രതി​ക​ര​ണ​മെ​ന്താ​യി​രു​ന്നു? യിരെ​മ്യാ​യു​ടെ നാളി​ലേ​തു​പോ​ലെ​തന്നെ. രാഷ്‌ട്രങ്ങൾ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്യു​ന്ന​തിൽ തുടരു​ന്നു.

12 എന്നാൽ ഈ മത്സരാത്മക മനോ​ഭാ​വത്തെ ഇളക്കി​വി​ടു​ന്നത്‌ ആരാണ്‌? ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകർ എന്ന നിലയിൽ പ്രവർത്തി​ക്കു​ന്ന​തി​നുള്ള അവരുടെ അധികാ​രത്തെ ചോദ്യം ചെയ്‌തു​കൊ​ണ്ടു ദൈവ​ത്തി​ന്റെ ഈ യിരെ​മ്യാ​സ​മാന സന്ദേശ​വാ​ഹ​കരെ പരിഹ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ആരാണ്‌? ദൈവ​വ​ച​നത്തെ വെറു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ആരാണ്‌? യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ക്കു​ന്ന​തി​ന്റെ പിന്നിൽ മുഖ്യ​മാ​യും ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌ ആരാണ്‌? ഉത്തരം സകലർക്കും ഗ്രഹി​ക്കാ​വു​ന്ന​തു​പോ​ലെ വ്യക്തമാണ്‌—ക്രൈ​സ്‌ത​വ​ലോ​കം, വിശേ​ഷി​ച്ചും അതിന്റെ പുരോ​ഹി​ത​വർഗം! നാം മുൻലേ​ഖ​ന​ത്തിൽ ചർച്ച​ചെയ്‌ത ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ അഴുകിയ, മോശ​മായ സകലഫ​ല​ങ്ങ​ളെ​യും ഒന്നു നോക്കൂ. ഓ, അതേ, ഭൂമി​യിൽ ഇന്നു പ്രതീ​കാ​ത്മ​ക​മായ ചീത്ത അത്തിപ്പ​ഴ​ക്കൊട്ട തീർച്ച​യാ​യും ഉണ്ട്‌. വാസ്‌ത​വ​ത്തിൽ അവ “തിന്നു​കൂ​ടാ​ത​വണ്ണം ചീത്ത”യാണെന്നു യഹോവ പറയുന്നു. യഹോ​വ​യു​ടെ വാക്കുകൾ യിരെ​മ്യാ​യി​ലൂ​ടെ നമ്മുടെ നാളു​വരെ മാറെ​റാ​ലി​കൊ​ള്ളു​ന്നു: ‘അവർ നശിച്ചു​പോ​കും’! ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ ക്രോ​ധ​ത്തി​നു ഒരു ശമനവു​മു​ണ്ടാ​യി​രി​ക്കില്ല.

നമുക്ക്‌ ഒരു മുന്നറി​യി​പ്പിൻ പാഠം

13. 1 കൊരി​ന്ത്യർ 10:11-ലെ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ വെളി​ച്ച​ത്തിൽ ഈ രണ്ടു കൊട്ട അത്തിപ്പ​ഴ​ത്തി​ന്റെ ദർശനത്തെ നാം എങ്ങനെ മനസ്സി​ലാ​ക്കണം?

13 യിരെ​മ്യാ​യു​ടെ നിശ്വസ്‌ത മുന്നറി​യി​പ്പിൻ സന്ദേശ​ങ്ങ​ളു​ടെ ആന്തരാർഥങ്ങൾ നാം പരി​ശോ​ധി​ക്കു​മ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ 1 കൊരി​ന്ത്യർ 10:11-ലെ വാക്കുകൾ നമ്മുടെ കാതു​ക​ളിൽ മുഴങ്ങു​ന്നു: “ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു.” നാം ഈ രണ്ടു കൊട്ട അത്തിപ്പ​ഴ​ത്തി​ന്റെ ദർശന​ത്തി​ലൂ​ടെ നമ്മോടു സൂചി​പ്പി​ച്ചി​രി​ക്കുന്ന മുന്നറി​യി​പ്പു വ്യക്തി​പ​ര​മാ​യി ഗ്രഹി​ച്ചി​ട്ടു​ണ്ടോ? നാം ഇപ്പോൾ ചർച്ച ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ നമുക്കു​വേ​ണ്ടി​യുള്ള ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മെ​ന്ന​നി​ല​യിൽ ഇസ്രാ​യേ​ലി​നു ഭവിച്ച കാര്യ​ങ്ങ​ളു​ടെ സുപ്ര​ധാന ഭാഗമാണ്‌.

14. യഹോ​വ​യു​ടെ വാത്സല്യ​പൂർവ​ക​മായ പരിപാ​ല​ന​ത്തോട്‌ ഇസ്രാ​യേ​ല്യർ പ്രതി​ക​രി​ച്ച​തെ​ങ്ങനെ?

14 അന്തിമ​മാ​യി, 2 ശമൂവേൽ 7:10-ൽ കാണുന്ന പ്രകാരം ഇസ്രാ​യേ​ലി​നെ​ക്കു​റി​ച്ചു ദാവീദ്‌ രാജാ​വി​നോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ നമുക്ക്‌ അനുസ്‌മ​രി​ക്കാം: “ഞാൻ എന്റെ ജനമായ യിസ്രാ​യേ​ലി​ന്നു ഒരു സ്ഥലം കല്‌പി​ച്ചു​കൊ​ടു​ക്ക​യും . . . അവരെ നടുക​യും ചെയ്യും.” എല്ലാ​പ്ര​കാ​ര​ത്തി​ലും യഹോവ തന്റെ ജനമായ ഇസ്രാ​യേ​ലി​നെ വാത്സല്യ​ത്തോ​ടെ പരിപാ​ലി​ച്ചു. ഇസ്രാ​യേ​ല്യർ തങ്ങളുടെ ജീവി​ത​ത്തിൽ നല്ല ഫലം പുറ​പ്പെ​ടു​വി​ക്കേ​ണ്ട​തി​നു സകല കാരണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അവർ യഹോ​വ​യു​ടെ ദിവ്യ ബോധ​ന​ത്തി​നു ചെവി കൊടു​ക്കു​ക​യും അവിടു​ത്തെ കല്‌പ​നകൾ പാലി​ക്കു​ക​യും മാത്രമേ ചെയ്യേണ്ടി​യി​രു​ന്നു​ള്ളൂ. എന്നാൽ അവരിൽ വളരെ ചുരുക്കം പേർ മാത്രമേ അങ്ങനെ ചെയ്‌തു​ള്ളൂ. ഭൂരി​പ​ക്ഷം​പേ​രും ചീത്ത, അഴുകിയ ഫലം ഉത്‌പാ​ദി​പ്പി​ക്കാൻ തക്കവണ്ണം അത്ര ശാഠ്യ​ക്കാ​രും വഴി​തെ​റ​റി​യ​വ​രു​മാ​യി​രു​ന്നു.

15. ഇന്നത്തെ ആത്മീയ ഇസ്രാ​യേ​ലും അവരുടെ ചെമ്മരി​യാ​ടു​തു​ല്യ സഹകാ​രി​ക​ളും യഹോ​വ​യു​ടെ കരുണ​യോട്‌ എങ്ങനെ പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു?

15 അതിരി​ക്കട്ടെ, നമ്മുടെ നാളു​ക​ളെ​ക്കു​റി​ച്ചെന്ത്‌? യഹോവ തന്റെ ആത്മീയ ഇസ്രാ​യേ​ലി​ന്റെ അഭിഷിക്ത ശേഷി​പ്പി​നോ​ടും അവരുടെ ചെമ്മരി​യാ​ടു​തു​ല്യ സഹകാ​രി​ക​ളോ​ടും വളരെ കരുണ കാണി​ച്ചി​രി​ക്കു​ന്നു. അവരുടെ 1919-ലെ ആത്മീയ വിമോ​ച​ന​ത്തി​നു​ശേഷം അവിടു​ത്തെ ദൃഷ്ടികൾ നിരന്തരം അവരു​ടെ​മേൽ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അവിടുന്ന്‌ യശയ്യാ​യി​ലൂ​ടെ മുന്നറി​യി​ച്ച​തു​പോ​ലെ, അവർക്കു പ്രപഞ്ച​ത്തി​ലെ ഏററവും വലിയ പ്രബോ​ധ​ക​നായ യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു ദിവസേന ദിവ്യ ബോധനം ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (യെശയ്യാ​വു 54:13) അവിടു​ത്തെ പ്രിയ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നൽക​പ്പെ​ടുന്ന ഈ ദിവ്യ ബോധനം അവരുടെ ഇടയിലെ വർധിച്ച സമാധാ​ന​ത്തിൽ കലാശി​ക്കു​ക​യും ക്രമമാ​യി അവരെ യഹോ​വ​യോ​ടുള്ള കൂടുതൽ അടുത്ത ഒരു ബന്ധത്തി​ലേക്കു കൊണ്ടു​വ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. യഹോ​വയെ അറിയു​ന്ന​തിന്‌, അവിടു​ത്തെ ശ്രദ്ധി​ക്കു​ന്ന​തിന്‌, നമ്മുടെ ജീവി​ത​ത്തിൽ നല്ല ഫലങ്ങൾ—യഹോ​വക്കു സ്‌തുതി കരേറ​റുന്ന ഫലങ്ങൾ—ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ തുടരു​ന്ന​തിന്‌ നമു​ക്കെ​ല്ലാം ആവശ്യ​മായ എത്ര അത്ഭുത​ക​ര​മായ ആത്മീയ പശ്ചാത്ത​ല​മാണ്‌ ഇതു പ്രദാനം ചെയ്യു​ന്നത്‌! അതു നമ്മുടെ ജീവ​നെ​ത്തന്നെ അർഥമാ​ക്കു​ന്നു!

16. ഈ രണ്ട്‌ അത്തിപ്പ​ഴ​ക്കൊ​ട്ട​കളെ സംബന്ധി​ച്ചുള്ള ദർശന​ത്തിൽനി​ന്നു നമുക്ക്‌ ഓരോ​രു​ത്തർക്കും വ്യക്തി​പ​ര​മാ​യി എന്തു ബാധക​മാ​ക്കാ​വു​ന്ന​താണ്‌?

16 എങ്കിലും ദൈവ​ത്തി​ന്റെ അനർഹദയ എല്ലാമു​ണ്ടാ​യി​ട്ടും പുരാതന യഹൂദ​യിൽ അനേകർ ചെയ്‌ത​തു​പോ​ലെ, മത്സരി​ക​ളും കഠിന​ഹൃ​ദ​യ​രു​മാ​യി​ത്തീർന്ന്‌ തങ്ങളുടെ ജീവി​ത​ത്തിൽ ചീത്തയും അഴുകി​യ​തു​മായ ഫലം ഉത്‌പാ​ദി​പ്പി​ക്കുന്ന ചിലർ ഇപ്പോ​ഴു​മുണ്ട്‌. ഇത്‌ എത്ര ശോച​നീ​യ​മാണ്‌! നല്ലതും ചീത്തയു​മായ പഴങ്ങളുള്ള ഈ രണ്ട്‌ അത്തിപ്പ​ഴ​ക്കൊ​ട്ടകൾ നമ്മുടെ ശ്രദ്ധയിൽ വളരെ വ്യക്തമാ​യി കൊണ്ടു​വ​ന്നി​രി​ക്കുന്ന മുന്നറി​യി​പ്പിൻ പാഠത്തെ നാമാ​രും ഒരിക്ക​ലും മറക്കാ​തി​രി​ക്കട്ടെ. വിശ്വാ​സ​ത്യാ​ഗി​ക​ളായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ അർഹി​ക്കുന്ന ന്യായ​വി​ധി എന്നത്തെ​ക്കാ​ളും ബദ്ധപ്പെട്ട്‌ അടുത്തു​കൊ​ണ്ടി​രി​ക്കു​മ്പോൾ നമുക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം ഹൃദയ​ത്തിൽ ഉറപ്പി​ച്ചു​നിർത്താം: “സകലവിധ പ്രവൃ​ത്തി​ക​ളി​ലും ഫലം കായി​ക്കു​ന്ന​തിൽ തുടരവേ, യഹോ​വയെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി അവിടു​ത്തേക്കു യോഗ്യ​മാ​കും​വണ്ണം നടപ്പിൻ.”—കൊ​ലോ​സ്യർ 1:10, NW.

പുനര​വ​ലോ​കനം “ഫലം—നല്ലതും ചീത്തയും” എന്നതും “രാഷ്‌ട്ര​ങ്ങ​ളു​മാ​യുള്ള യഹോ​വ​യു​ടെ സംവാദം” എന്നതിന്റെ 1-4 ഖണ്ഡിക​ക​ളും

◻ നല്ല അത്തിപ്പ​ഴ​ക്കൊട്ട പ്രതി​നി​ധാ​നം ചെയ്യു​ന്ന​തെന്ത്‌?

◻ ദർശന​ത്തി​ലെ ചീത്ത അത്തിപ്പ​ഴ​ക്കൊട്ട എന്താ​ണെന്നു വ്യക്തമാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ യിരെ​മ്യാ​യു​ടെ സന്ദേശം നമുക്കു തരുന്ന മുന്നറി​യി​പ്പിൻ പാഠ​മെന്ത്‌?

യദ◻ പൊ.യു.മു. 607-നെയും പൊ.യു. 1914-നെയും സംബന്ധിച്ച്‌ എന്തു സവി​ശേ​ഷ​ത​യാ​ണു​ള്ളത്‌?

[15-ാം പേജിലെ ചിത്രം]

ദൈവജനത നല്ല അത്തിപ്പ​ഴ​ങ്ങൾപ്പോ​ലെ മധുര​മുള്ള രാജ്യ​ഫ​ലങ്ങൾ പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നു

[15-ാം പേജിലെ ചിത്രം]

ക്രൈസ്‌തവലോകം ഒരു ചീത്ത അത്തിപ്പ​ഴ​ക്കൊട്ട പോ​ലെ​യാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക