ദൈവവചനത്തിലെ നിധികൾ | യിരെമ്യ 22–24
യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നിങ്ങൾക്കുണ്ടോ?
യഹോവ ആളുകളെ അത്തിപ്പഴങ്ങളോടു താരതമ്യം ചെയ്തു
ബാബിലോണിൽ അടിമകളായിരുന്ന വിശ്വസ്തരായ ചില ജൂതന്മാർ നല്ല അത്തിപ്പഴങ്ങൾപോലെയായിരുന്നു
മോശം കാര്യങ്ങൾ ചെയ്ത സിദെക്കിയ രാജാവും മറ്റുള്ളവരും ചീഞ്ഞ അത്തിപ്പഴങ്ങൾപോലെയായിരുന്നു
യഹോവയെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” നമുക്ക് എങ്ങനെ നേടിയെടുക്കാം?
നമ്മൾ ദൈവവചനം വായിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നെങ്കിൽ, തന്നെ “അറിയാൻ സഹായിക്കുന്ന ഒരു ഹൃദയം” യഹോവ നൽകും
യഹോവയുമായുള്ള നമ്മുടെ ബന്ധം അപകടത്തിലാക്കുന്ന ഏതെങ്കിലും മനോഭാവമോ ആഗ്രഹങ്ങളോ നമ്മുടെ ഹൃദയത്തിലുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ എത്രയും വേഗം വേരോടെ പിഴുതുകളയുകയും വേണം