ഭരണസംഘത്തിന്റെ അംഗസംഖ്യ വർധിപ്പിക്കുന്നു
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ അംഗസംഖ്യ വർധിപ്പിക്കുന്നതിന് ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന 11 മൂപ്പൻമാരുടെ എണ്ണത്തോട് 1994, ജൂലൈ 1 മുതൽ ഒരാൾ കൂടെ ചേർക്കപ്പെട്ടു. പുതിയ അംഗം ഗെരിററ് ലോയ്ഷ് ആണ്.
ലോയ്ഷ് സഹോദരൻ 1961, നവംബർ 1-ന് മുഴുസമയ സേവനത്തിൽ പ്രവേശിച്ചു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 41-ാമത്തെ ക്ലാസ്സിൽനിന്ന് അദ്ദേഹം ബിരുദം നേടി. 1963 മുതൽ 1976 വരെ അദ്ദേഹം ഓസ്ട്രിയയിൽ സർക്കിട്ട്, ഡിസ്ട്രിക്ററ് വേലയിൽ സേവനമനുഷ്ഠിച്ചു. 1967-ൽ അദ്ദേഹം വിവാഹിതനായി. പിന്നീട്, അദ്ദേഹവും ഭാര്യ മരിററയും ഓസ്ട്രിയ ബെഥേൽ കുടുംബത്തിലെ അംഗങ്ങളെന്നനിലയിൽ വിയന്നയിൽ 14 വർഷം സേവനമനുഷ്ഠിച്ചു. നാലു വർഷംമുമ്പ് അവർക്കു സൊസൈററിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ബ്രുക്ലിനിലേക്കു മാററം ലഭിക്കുകയുണ്ടായി. അവിടെ ലോയ്ഷ് സഹോദരൻ എക്സിക്യൂട്ടീവ് ഓഫീസുകളിലും സേവനക്കമ്മിററിയിൽ അസിസ്ററൻറായും സേവനമനുഷ്ഠിച്ചു. യൂറോപ്യൻ വയലിൽ അദ്ദേഹത്തിനുണ്ടായിട്ടുള്ള നാനാവിധ അനുഭവവും ജർമൻ, ഇംഗ്ലീഷ്, റൊമാനിയൻ, ഇററാലിയൻ എന്നീ ഭാഷകളിലുള്ള അറിവും ഭരണസംഘത്തിന്റെ വേലയ്ക്ക് വിലയേറിയ സംഭാവന നൽകുന്നതിന് അദ്ദേഹത്തെ പ്രാപ്തനാക്കും.