വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/15 പേ. 26
  • ഭരണസംഘത്തിലെ പുതിയ അംഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭരണസംഘത്തിലെ പുതിയ അംഗം
  • 2013 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ
    2006 വീക്ഷാഗോപുരം
  • ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ
    2000 വീക്ഷാഗോപുരം
  • ഭരണസം​ഘ​ത്തി​ലെ പുതിയ ഒരു അംഗം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ചരിത്രപ്രധാനമായ ഒരു യോഗം
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
2013 വീക്ഷാഗോപുരം
w13 7/15 പേ. 26
[26-ാം പേജിലെ ചിത്രം]

ഭരണസംഘത്തിലെ പുതിയ അംഗം

ഐക്യനാടുകളിലെയും കാനഡയിലെയും ബെഥേലിൽ 2012 സെപ്‌റ്റംബർ 5 ബുധനാഴ്‌ച രാവിലെ ഒരു അറിയിപ്പു നടത്തി. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ ഒരു പുതിയ അംഗത്തെ നിയമിച്ചു എന്നതായിരുന്നു അത്‌. 2012 സെപ്‌റ്റംബർ 1 മുതൽ മാർക്ക്‌ സാൻഡെഴ്‌സൺ ഈ പദവിയിൽ സേവിക്കാൻ തുടങ്ങി.

യു.എസ്‌.എ.-യിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോയിൽ ഒരു ക്രിസ്‌തീയകുടുംബത്തിലാണ്‌ സാൻഡെഴ്‌സൺ സഹോദരൻ വളർന്നുവന്നത്‌. 1975 ഫെബ്രുവരി 9-ന്‌ അദ്ദേഹം സ്‌നാനമേറ്റു. 1983 സെപ്‌റ്റംബർ 1-ന്‌ കാനഡയിലെ സസ്‌കച്ചിവനിൽ പയനിയർശുശ്രൂഷ ആരംഭിച്ചു. 1990 ഡിസംബറിൽ ഐക്യനാടുകളിൽവെച്ചു നടന്ന ഏഴാമത്തെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നും (ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ എന്നാണ്‌ ഇപ്പോൾ അറിയപ്പെടുന്നത്‌) അദ്ദേഹം ബിരുദം നേടി. 1991 ഏപ്രിലിൽ സാൻഡെഴ്‌സൺ സഹോദരനെ കാനഡയിലെ ന്യൂഫൗണ്ട്‌ ലാൻഡിലുള്ള ദ്വീപിൽ പ്രത്യേക പയനിയറായി നിയമിച്ചു. 1997 ഫെബ്രുവരിയിൽ പകരം സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ കാനഡയിലെ ബെഥേലിലേക്കു ക്ഷണിച്ചു. 2000 നവംബറിൽ ഐക്യനാടുകളിലെ ബ്രാഞ്ചിലേക്കു നിയമിച്ചു. അവിടെ ആശുപത്രി ഏകോപന സമിതിയെ സഹായിക്കുന്ന വിഭാഗത്തിലും പിന്നീടു സേവനവിഭാഗത്തിലും നിയമിതനായി.

2008 സെപ്‌റ്റംബറിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്‌കൂളിൽ പങ്കെടുത്ത സാൻഡെഴ്‌സൺ സഹോദരനെ ഫിലിപ്പീൻസിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി നിയമിച്ചു. 2010 സെപ്‌റ്റംബറിൽ ഐക്യനാടുകളിലേക്കു വീണ്ടും നിയമിക്കുകയും അവിടെ ഭരണസംഘത്തിലെ സർവീസ്‌ കമ്മിറ്റിയിൽ സഹായിയായി സേവിക്കുകയും ചെയ്‌തു.

ഭരണസംഘത്തിൽ ഇപ്പോഴുള്ള അംഗങ്ങൾ

[ചിത്രം]

പിൻനിരയിൽ ഇടത്തുനിന്നു വലത്തോട്ട്‌: ഡേവിഡ്‌ സ്‌പ്ലെയ്‌ൻ, ആന്തൊണി മോറിസ്‌ III, മാർക്ക്‌ സാൻഡെഴ്‌സൺ, ജഫ്രി ജാക്‌സൺ, സ്റ്റീഫൻ ലെറ്റ്‌. മുൻനിരയിൽ ഇടത്തുനിന്നു വലത്തോട്ട്‌: സാമുവെൽ ഹെർഡ്‌, ഗെരിറ്റ്‌ ലോഷ്‌, ഗൈ പിയേഴ്‌സ്‌. ഭരണസംഘത്തിലെ എല്ലാവരും അഭിഷിക്തക്രിസ്‌ത്യാനികളാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക