വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w19 ജനുവരി പേ. 31
  • ഭരണസം​ഘ​ത്തി​ലെ പുതിയ ഒരു അംഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭരണസം​ഘ​ത്തി​ലെ പുതിയ ഒരു അംഗം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • സമാനമായ വിവരം
  • ക്യാപ്‌ററൻ ജെയിംസ്‌ കുക്ക്‌—പസിഫിക്കിലെ നിർഭയനായ പര്യവേക്ഷകൻ
    ഉണരുക!—1995
  • ഭരണസംഘത്തിലെ പുതിയ അംഗം
    2013 വീക്ഷാഗോപുരം
  • ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ
    2006 വീക്ഷാഗോപുരം
  • ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
w19 ജനുവരി പേ. 31
കെന്നത്ത്‌ കുക്കും ജെയ്‌മിയും

കെന്നത്ത്‌ കുക്ക്‌ ജൂനി​യ​റും ഭാര്യ ജെയ്‌മി​യും

ഭരണസംഘത്തിലെ പുതിയ ഒരു അംഗം

ഏകദേശം ഒരു വർഷം മുമ്പ്‌, കൃത്യ​മാ​യി പറഞ്ഞാൽ, 2018 ജനുവരി 24 ബുധനാഴ്‌ച രാവിലെ ഐക്യ​നാ​ടു​ക​ളി​ലെ​യും കാനഡ​യി​ലെ​യും ബഥേൽ കുടും​ബ​ങ്ങൾക്ക്‌ ഒരു പ്രത്യേക അറിയി​പ്പു കേൾക്കാൻ അവസരം ലഭിച്ചു: കെന്നത്ത്‌ കുക്ക്‌ ജൂനിയർ സഹോ​ദരൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ ഒരു അംഗമാ​യി സേവി​ക്കും എന്നതാ​യി​രു​ന്നു അത്‌.

ഐക്യ​നാ​ടു​ക​ളി​ലെ പെൻസിൽവേ​നി​യ​യി​ലാ​ണു കുക്ക്‌ സഹോ​ദരൻ ജനിച്ച​തും വളർന്ന​തും. ഹൈസ്‌കൂൾ പൂർത്തി​യാ​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഒരു സഹപാ​ഠി​യാണ്‌ അദ്ദേഹത്തെ സത്യം അറിയി​ച്ചത്‌. 1980 ജൂൺ 7-ന്‌ അദ്ദേഹം സ്‌നാ​ന​പ്പെട്ടു. 1982 സെപ്‌റ്റം​ബർ 1-ന്‌ സാധാരണ മുൻനി​ര​സേ​വനം ആരംഭി​ച്ചു​കൊണ്ട്‌ അദ്ദേഹം മുഴു​സ​മ​യ​സേ​വ​ന​ത്തിൽ പ്രവേ​ശി​ച്ചു. രണ്ടു വർഷം മുൻനി​ര​സേ​വനം ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ അദ്ദേഹത്തെ ബഥേലി​ലേക്കു ക്ഷണിച്ചു. 1984 ഒക്ടോബർ 12-ന്‌ ന്യൂ​യോർക്കി​ലെ വാൾക്കി​ലിൽ അദ്ദേഹം ബഥേൽസേ​വനം ആരംഭി​ച്ചു.

അടുത്ത 25 വർഷം അദ്ദേഹം അച്ചടി​ശാ​ല​യി​ലും ബഥേ​ലോ​ഫീ​സി​ലും വ്യത്യ​സ്‌ത​നി​യ​മ​നങ്ങൾ കൈകാ​ര്യം ചെയ്‌തു. 1996-ൽ അദ്ദേഹം ജെയ്‌മി എന്നു പേരുള്ള സഹോ​ദ​രി​യെ വിവാഹം ചെയ്‌തു. വിവാ​ഹ​ത്തി​നു ശേഷം സഹോ​ദ​രി​യും ബഥേൽസേ​വനം ആരംഭി​ച്ചു. 2009 ഡിസം​ബ​റിൽ കുക്ക്‌ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും ന്യൂ​യോർക്ക്‌ പാറ്റേർസ​ണി​ലെ വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലേക്കു നിയമി​ച്ചു. അവിടെ കത്തിട​പാ​ടു​കൾ ചെയ്യുന്ന വിഭാ​ഗ​ത്തി​ലാ​യി​രു​ന്നു നിയമനം. 2016 ഏപ്രി​ലിൽ കുറച്ച്‌ നാള​ത്തേക്ക്‌ വാൾക്കിൽ ബഥേലി​ലേക്കു മടങ്ങിയ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും പിന്നീടു ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലേക്കു നിയമി​ച്ചു. അഞ്ചു മാസത്തി​നു ശേഷം ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലെ പുതിയ ലോകാ​സ്ഥാ​ന​ത്തേക്ക്‌ അവർ മാറി. 2017 ജനുവ​രി​യിൽ കുക്ക്‌ സഹോ​ദ​രനെ റൈറ്റിങ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി നിയമി​ച്ചു.

ഭരണസംഘത്തിൽ ഇപ്പോൾ എട്ട്‌ അംഗങ്ങ​ളാ​ണു​ള്ളത്‌:

കെ. കുക്ക്‌, ജൂനിയർ; ജി. ഡബ്ല്യു. ജാക്‌സൺ; എ. മോറിസ്‌; എം. എസ്‌. ലെറ്റ്‌; ജി. ലോഷ്‌; ഡി. എം. സാൻഡെ​ഴ്‌സൺ; ഡി. സ്‌പ്ലെയ്‌ൻ; എസ്‌. എഫ്‌. ഹെർഡ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക