ചിലർ രാജ്യപ്രസംഗവേലക്കുസംഭാവന കൊടുക്കുന്ന വിധം
◻ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ: “സൊസൈററിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുന്നു അഥവാ ബജററിൽ ഉൾപ്പെടുത്തുന്നു. ഓരോമാസവും സഭകൾ ഈ തുക, വാച്ച് ടവർ സൊസൈററിയുടെ ഏററവും അടുത്തുള്ള ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
◻ ദാനങ്ങൾ: സ്വമേധയാദാനമായുള്ള പണം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയിലേക്കു നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മററു വസ്തുക്കളോ അയയ്ക്കാം. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും അയയ്ക്കേണ്ടതാണ്.
◻ സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്ററായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈററിയെ ഏൽപ്പിക്കാവുന്നതാണ്.
◻ ഇൻഷ്വറൻസ്: ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ അവകാശിയായി വാച്ച് ടവർ സൊസൈററിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കററുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈററിയിൽ ട്രസ്ററായി അല്ലെങ്കിൽ മരണത്തിങ്കൽ ലഭിക്കാവുന്നതായി ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ സ്റേറാക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈററിക്കു ദാനമായി നൽകാവുന്നതാണ്.
◻ സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ആയുഷ്ക്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈററിക്കു ദാനം ചെയ്യാവുന്നതാണ്, ദാനിയുടെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈററിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി ഒരുവൻ സൊസൈററിയുമായി സമ്പർക്കം പുലർത്തണം.
◻ വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിക്ക് ഔസ്യത്തായി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ അവകാശിയായി സൊസൈററിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു വേണ്ടിയുള്ള ട്രസ്ററ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്ററ്കരാറിന്റെ ഒരു പകർപ്പു സൊസൈററിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
◻(മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടില്ല)
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410401, Mah., India-യിലേക്ക് എഴുതുക.