നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തുവോ? അങ്ങനെയെങ്കിൽ, പിൻവരുന്നവ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
◻ ഇന്നു നിരവധി വിവാഹിത ദമ്പതികൾ അക്വിലായുടെയും പ്രിസ്കില്ലയുടെയും ഉത്കൃഷ്ട മാതൃക പിൻപറ്റിയിരിക്കുന്നതെങ്ങനെ?
അക്വിലായും പ്രിസ്കില്ലയും പല സഭകളിൽ സേവനമനുഷ്ഠിച്ചു. അവരെപ്പോലെ, ആധുനികനാളിലെ നിരവധി ക്രിസ്ത്യാനികൾ ആവശ്യം അധികമുള്ളിടത്തേക്കു മാറുവാൻ സ്വയം ലഭ്യമാക്കിയിരിക്കുന്നു. രാജ്യതാത്പര്യങ്ങൾ വളരുന്നതു കാണുന്നതിലും വിലയേറിയ ക്രിസ്തീയ സൗഹൃദം നട്ടുവളർത്താൻ കഴിയുന്നതിലും അവർ സന്തോഷവും സംതൃപ്തിയും അനുഭവിച്ചിരിക്കുന്നു.—12/15, പേജ് 24.
◻ ലഹരിപാനീയങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണമെന്ത്?
ലഹരിപാനീയങ്ങൾ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം സന്തുലിതമാണ്. ഒരു വശത്ത്, വീഞ്ഞ് ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:1, 15) മറുവശത്ത്, അത് അമിതത്വത്തെ കുറ്റം വിധിക്കുന്നു. (ലൂക്കൊസ് 21:34; 1 തിമൊഥെയൊസ് 3:8; തീത്തൊസ് 2:3; 1 പത്രൊസ് 4:3, NW)—12/15, പേജ് 27.
◻ ഹഗ്ഗായിയുടെ പുസ്തകത്തിന്റെ ഒരു സവിശേഷതയെന്ത്?
വെറും 38 വാക്യങ്ങളുള്ള ഹഗ്ഗായിയുടെ പുസ്തകത്തിൽ ദൈവനാമം 35 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. യഹോവ എന്ന വിശിഷ്ട നാമത്തിന്റെ സ്ഥാനത്ത് “കർത്താവ്” എന്നു ചേർക്കുമ്പോൾ, അത്തരം പ്രവചനം ഓജസറ്റതായിത്തീരുന്നു.—1/1, പേജ് 6.
◻ ദാവീദിന്റെയും മനശ്ശെയുടെയും പാപങ്ങളിൽനിന്ന് എന്തു പാഠം പഠിക്കാനാകും?
യഹോവ ദാവീദിനോടും മനശ്ശെയോടും ക്ഷമിച്ചുവെങ്കിലും ആ രണ്ടു പുരുഷന്മാരും—അവരോടൊപ്പം യിസ്രായേല്യരും—തങ്ങളുടെ പാപപൂർണ പ്രവൃത്തികളുടെ ഭവിഷ്യത്തുകളും പേറി ജീവിക്കേണ്ടിവന്നു. (2 ശമൂവേൽ 12:11, 12; യിരെമ്യാവു 15:3-5) സമാനമായ ഒരു വിധത്തിൽ, അനുതാപമുള്ള പാപികളോടു യഹോവ ക്ഷമിക്കുന്നുവെങ്കിലും, അവരുടെ പ്രവൃത്തികൾക്ക് ഭവിഷ്യത്തുകൾ ഉണ്ടാകും, അവ ഒഴിവാക്കാനാവില്ല.—1/1, പേജ് 27.
◻ ദൈവരാജ്യത്തെക്കുറിച്ചുള്ള ‘സുവാർത്ത സുവിശേഷിക്കുന്നവരുടെ കാൽ മനോഹര’മായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്? (യെശയ്യാവു 52:7)
മറ്റുള്ളവരോടു പ്രസംഗിക്കാൻ പോകുമ്പോൾ ഒരുവനെ സാധാരണമായി ചലിപ്പിക്കുന്നതു കാലുകളാണ്. അത്തരം കാലുകൾ വാസ്തവത്തിൽ വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു. രാജ്യസുവാർത്ത കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്ന അനേകർക്ക് അത്തരം സന്ദേശവാഹകരുടെ കാൽ തീർച്ചയായും മനോഹരമായ ഒരു കാഴ്ചയാണ്.—1/15, പേജ് 13.
◻ “സുവിശേഷം അറിയിക്കുന്ന”തിൽ ഉൾപ്പെട്ടിരിക്കുന്ന ദ്വിമുഖ വേലയെന്ത്? (1 കൊരിന്ത്യർ 9:16)
ഒന്നാമത്, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത നാം പ്രഘോഷിക്കേണ്ടതുണ്ട്. ഈ വേലയുടെ രണ്ടാമത്തെ വശത്ത് ഉൾപ്പെട്ടിരിക്കുന്നത് രാജ്യപ്രഘോഷണത്തോട് അനുകൂലമായി പ്രതികരിക്കുന്നവരെ പഠിപ്പിക്കുന്നതാണ്.—1/15, പേജ് 23.
◻ സഭായോഗങ്ങളിൽ രാജ്യഗീതങ്ങൾ പാടുന്നതുകൊണ്ടുള്ള വ്യക്തിപരമായ പ്രയോജനങ്ങളേവ?
സ്രഷ്ടാവിനോടുള്ള നമ്മുടെ വികാരങ്ങൾ പ്രകടമാക്കാൻ സംഗീതാലാപനം അവസരമേകുന്നു. (സങ്കീർത്തനം 149:1, 3) സഭയോടൊത്തു ഹൃദയാ പാടുന്നത്, തുടർന്നു വരുന്ന പരിപാടിക്ക് ഉചിതമായ ഹൃദയ-മനോനില പകരുന്നു. യഹോവയുടെ ആരാധനയിൽ വർധിച്ചയളവിൽ പങ്കുപറ്റുന്നതിനും അതു നമുക്കു പ്രചോദനമേകുന്നു.—2/1, പേജ് 28.
◻ മരണദിവസം ജനനദിവസത്തെക്കാളും ഉത്തമമായിരിക്കുന്നതെപ്പോൾ? (സഭാപ്രസംഗി 7:1)
മരിക്കുന്ന വിശ്വസ്തരെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നവനായ യഹോവയുമായി ഒരുവൻ തന്റെ ജീവകാലത്ത് ഒരു നല്ല പേർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അവന്റെ മരണദിവസം ജനനദിവസത്തെക്കാൾ മെച്ചമായിരിക്കും. (യോഹന്നാൻ 11:25)—2/15, പേജ് 12.
◻ സഭാപ്രസംഗി എന്ന പുസ്തകം നമ്മെ വ്യക്തിപരമായി സഹായിക്കേണ്ടത് എന്തുകൊണ്ട്?
ജീവിതത്തെയും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഗതിയെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു നേരേയാക്കാൻ നമ്മെ ഓരോരുത്തരെയും അതു സഹായിക്കും. (സഭാപ്രസംഗി 7:2; 2 തിമൊഥെയൊസ് 3:16, 17)—2/15, പേജ് 16.
◻ യഹോവയുടെ സാക്ഷികൾ മൗലികവാദികളാണോ?
അല്ല. അവർക്കു ശക്തമായ മതബോധ്യങ്ങൾ ഉണ്ടെന്നതു ശരിതന്നെ. എന്നാൽ, ഇന്ന് മൗലികവാദത്തിനുള്ള അർഥം വെച്ചുനോക്കുമ്പോൾ അവർ മൗലികവാദികളല്ല. അവർക്കു വിയോജിപ്പുള്ളവർക്കെതിരെ ജാഥകളോ അക്രമമോ നടത്തുന്നുമില്ല. അവർ തങ്ങളുടെ നായകനായ യേശുക്രിസ്തുവിനെ അനുകരിക്കുന്നു.—3/1, പേജ് 6.
◻ ദൈവത്തിന്റെ പ്രതികാരം നിർവഹിക്കാൻ യേശു വരുന്നത് എപ്പോഴെന്നു കൃത്യമായി അറിയില്ല എന്ന സംഗതിക്കു ക്രിസ്ത്യാനികളുടെമേൽ എന്തു ഫലമാണുള്ളത്?
അതു ക്രിസ്ത്യാനികളെ ജാഗരൂകരായി നിലകൊള്ളാൻ പ്രേരിപ്പിക്കുകയും യഹോവയെ സേവിക്കുന്നതിൽ സ്വാർഥമായ ആന്തരങ്ങളില്ലെന്നു തെളിയിക്കാൻ അവർക്ക് അനുദിനം അവസരമേകുകയും ചെയ്യുന്നു.—3/1, പേജ് 13.
◻ നമ്മെ വഞ്ചിച്ചിരിക്കാനിടയുള്ള ഒരു സഹോദരനെതിരെ നിയമനടപടിക്കു തുനിയുന്നതിനുമുമ്പു നാം എന്തു പരിചിന്തിക്കണം?
നമ്മുടെയും ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെയും സഭയുടെയും സഭയ്ക്കു പുറത്തുള്ളവരുടെയും മേൽ അതുളവാക്കിയേക്കാവുന്ന ഫലങ്ങളെക്കുറിച്ചു നാം പരിചിന്തിക്കണം. (1 കൊരിന്ത്യർ 6:7)—3/15, പേജ് 22.
◻ യഥാർഥ സന്തുഷ്ടി കണ്ടെത്താവുന്നതെങ്ങനെ?
യഥാർഥ വിശ്വാസത്തിലും യഹോവയാം ദൈവവുമായുള്ള നല്ലൊരു ബന്ധത്തിലും അധിഷ്ഠിതമായ ഒരു ഹൃദയാവസ്ഥയാണു യഥാർഥ സന്തുഷ്ടി. (മത്തായി 5:3)—3/15, പേജ് 23.
◻ മധ്യസ്ഥസമിതിയിൽ സേവിക്കാൻ ക്രിസ്ത്യാനിയെ വിളിച്ചാൽ എന്തു ചെയ്യണം?
മധ്യസ്ഥസമിതിയിൽ സേവിക്കാൻ വിളിക്കപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും തന്റെ ബൈബിൾ ഗ്രാഹ്യവും മനസ്സാക്ഷിയുമനുസരിച്ചു സ്വന്തമായ ഗതി നിശ്ചയിക്കേണ്ടതാണ്. (ഗലാത്യർ 6:5)—4/1, പേജ് 29.