വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 7/15 പേ. 28-32
  • ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’
  • 2014 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ”
  • ‘അനേകർക്കു​വേ​ണ്ടി​യുള്ള മറുവില’
  • ‘സുവി​ശേഷം അറിയി​ക്കാൻ ധൈര്യ​പ്പെ​ടു​വിൻ’
  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • നാം ഘോഷിക്കേണ്ട സന്ദേശം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക
    2013 വീക്ഷാഗോപുരം
  • സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 7/15 പേ. 28-32
Jehovah’s Witnesses at a convention

‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’

“(യേശു) അവരോ​ടു: ‘നിങ്ങൾ ഭൂമി​യു​ടെ അറ്റത്തോ​ള​വും എന്റെ സാക്ഷികൾ ആകും’ എന്നു പറഞ്ഞു.”—പ്രവൃ. 1:7, 8, സത്യ​വേ​ദ​പു​സ്‌തകം.

നിങ്ങൾക്ക്‌ ഉത്തരം പറയാ​മോ?

  • യേശു തന്റെ നാമത്തി​ന്റെ അർഥത്തി​നു ചേർച്ച​യിൽ ജീവി​ച്ചത്‌ എങ്ങനെ?

  • “നിങ്ങൾ എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

  • സാക്ഷീകരണവേലയിൽ വിജയം വരിക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

1, 2. (എ) യഹോ​വ​യു​ടെ ഏറ്റവും പ്രമു​ഖ​നായ സാക്ഷി ആരാണ്‌? (ബി) എന്താണ്‌ യേശു എന്ന പേരിന്റെ അർഥം, ദൈവ​പു​ത്രൻ തന്റെ നാമത്തി​നൊത്ത്‌ ജീവി​ച്ചത്‌ എങ്ങനെ?

“സത്യത്തി​നു സാക്ഷി​നിൽക്കേ​ണ്ട​തി​നു ഞാൻ ജനിച്ചു; ഞാൻ ലോക​ത്തി​ലേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടു​തന്നെ.” (യോഹ​ന്നാൻ 18:33-37 വായി​ക്കുക.) വധഭീ​ഷണി നേരിട്ട വിചാ​ര​ണ​വേ​ള​യിൽ യേശു​ക്രി​സ്‌തു യെഹൂ​ദ്യ​യി​ലെ റോമൻ ഗവർണ​റോട്‌ പറഞ്ഞ വാക്കു​ക​ളാണ്‌ ഇവ. താൻ ഒരു രാജാ​വാ​ണെന്ന്‌ തൊട്ടു​മുമ്പ്‌ യേശു വ്യക്തമാ​ക്കി​യി​രു​ന്നു. ഒരു സാക്ഷി​യെന്ന നിലയിൽ, “പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ മുമ്പാകെ നല്ല സാക്ഷ്യം നൽകിയ ക്രിസ്‌തു​യേ​ശു​വി​ന്റെ” ധീരോ​ദാ​ത്ത​മായ ഈ മാതൃക വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പൊ​സ്‌തലൻ പരാമർശി​ക്കു​ക​യു​ണ്ടാ​യി. (1 തിമൊ. 6:13) അതെ, വിദ്വേ​ഷ​പൂ​രി​ത​മായ സാത്താ​ന്യ​ലോ​ക​ത്തിൽ “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി”യായി​രി​ക്കാൻ ചില സമയങ്ങ​ളിൽ ധീരത കൂടിയേ തീരൂ.—വെളി. 3:14.

2 യഹൂദ​ജ​ന​ത​യി​ലെ ഒരു അംഗമെന്ന നിലയിൽ, യേശു ജനിച്ച​തു​തന്നെ യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​ട്ടാ​യി​രു​ന്നു. (യെശ. 43:10) ദൈവം തന്റെ നാമത്തി​നാ​യി എഴു​ന്നേൽപ്പിച്ച എക്കാല​ത്തെ​യും ഏറ്റവും മഹാനായ സാക്ഷി​യാ​യി​ത്തീർന്നു അവൻ. തന്റെ ദൈവ​ദ​ത്ത​നാ​മ​ത്തി​ന്റെ അർഥം യേശു ഗൗരവ​ത്തോ​ടെ​യാണ്‌ കണ്ടത്‌. മറിയ ഗർഭം ധരിച്ചി​രി​ക്കു​ന്നത്‌ പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌ എന്ന്‌ യേശു​വി​ന്റെ വളർത്തു​പി​താ​വായ യോ​സേ​ഫി​നെ അറിയി​ച്ച​ശേഷം ദൂതൻ ഇങ്ങനെ പറഞ്ഞു: “അവൾ ഒരു മകനെ പ്രസവി​ക്കും. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങ​ളിൽനി​ന്നു രക്ഷിക്കും എന്നതി​നാൽ നീ അവന്‌ യേശു എന്നു പേരി​ടണം.” (മത്താ. 1:20, 21) യേശു എന്ന പേരിന്റെ നിഷ്‌പത്തി യേശുവ എന്ന എബ്രായ നാമത്തിൽനി​ന്നാ​ണെ​ന്നും അതിൽ ദിവ്യ​നാ​മ​ത്തി​ന്റെ ഒരു ഹ്രസ്വ​രൂ​പം അടങ്ങി​യി​ട്ടു​ണ്ടെ​ന്നും ബൈബിൾപ​ണ്ഡി​ത​ന്മാർ പൊതു​വേ അംഗീ​ക​രി​ക്കുന്ന വസ്‌തു​ത​യാണ്‌. ‘യഹോവ രക്ഷയാ​കു​ന്നു’ എന്നാണ്‌ ആ പേരിന്റെ അർഥം. തന്റെ നാമത്തി​ന്റെ അർഥത്തി​നു ചേർച്ച​യിൽ, യഹോ​വ​യു​ടെ അംഗീ​കാ​രം വീണ്ടെ​ടു​ക്കാ​നാ​യി പാപങ്ങ​ളെ​പ്രതി മാനസാ​ന്ത​ര​പ്പെ​ടാൻ “ഇസ്രായേൽഗൃഹത്തിലെ കാണാ​തെ​പോയ ആടുക”ളെ യേശു സഹായി​ച്ചു. (മത്താ. 10:6; 15:24; ലൂക്കോ. 19:10) ഈ ലക്ഷ്യത്തിൽ അവൻ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സതീക്ഷ്‌ണം സാക്ഷീ​ക​രി​ച്ചു. സുവി​ശേ​ഷ​ര​ച​യി​താ​വായ മർക്കോസ്‌ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി: ‘യേശു ഗലീല​യിൽച്ചെന്ന്‌ ദൈവ​ത്തിൽനി​ന്നുള്ള സുവി​ശേഷം പ്രസം​ഗി​ച്ചു. അവൻ പറഞ്ഞു: “നിശ്ചയി​ക്ക​പ്പെട്ട കാലം പൂർത്തി​യാ​യി; ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ മാനസാ​ന്ത​ര​പ്പെട്ടു സുവി​ശേ​ഷ​ത്തിൽ വിശ്വ​സി​ക്കു​വിൻ.”’ (മർക്കോ. 1:14, 15) യേശു യഹൂദ​മ​ത​നേ​താ​ക്ക​ന്മാ​രെ നിർഭയം കുറ്റം​വി​ധി​ച്ചു, അവനെ സ്‌തം​ഭ​ത്തി​ലേ​റ്റു​ന്ന​തിൽ അത്‌ കലാശി​ച്ചു.—മർക്കോ. 11:17, 18; 15:1-15.

“ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ”

3. യേശു​വി​ന്റെ മരണ​ശേഷം മൂന്നാം​നാൾ എന്തു സംഭവി​ച്ചു?

3 പക്ഷേ സംഭവി​ച്ചത്‌ ഒരു മഹാത്ഭു​ത​മാ​യി​രു​ന്നു! യേശു​വി​ന്റെ മരണത്തി​നു ശേഷം മൂന്നാം​ദി​വസം യഹോവ അവനെ ഉയിർപ്പി​ച്ചു. ഒരു മനുഷ്യ​നാ​യി​ട്ടല്ല, മറിച്ച്‌ അമർത്യ​നായ ഒരു ആത്മസൃഷ്ടിയായി. (1 പത്രോ. 3:18) താൻ ജീവനി​ലേക്ക്‌ തിരി​ച്ചു​വ​ന്നെന്ന്‌ മനുഷ്യ​രൂ​പ​ത്തിൽ പ്രത്യ​ക്ഷ​നാ​കു​ക​വഴി കർത്താ​വായ യേശു അസന്ദി​ഗ്‌ധ​മാ​യി തെളി​യി​ച്ചു. പുനരു​ത്ഥാ​നം​ചെയ്‌ത ദിവസം​തന്നെ കുറഞ്ഞ​പക്ഷം അഞ്ചു പ്രാവ​ശ്യം അവൻ വ്യത്യസ്‌ത ശിഷ്യ​ന്മാർക്ക്‌ പ്രത്യ​ക്ഷ​പ്പെട്ടു.—മത്താ. 28:8-10; ലൂക്കോ. 24:13-16, 30-36; യോഹ. 20:11-18.

4. പുനരു​ത്ഥാ​ന​ദി​വസം യേശു ഏതു യോഗ​ത്തിന്‌ ആധ്യക്ഷ്യം വഹിച്ചു, തന്റെ ശിഷ്യ​ന്മാർക്കുള്ള എന്ത്‌ ഉത്തരവാ​ദി​ത്വം അവൻ വ്യക്തമാ​ക്കി?

4 യേശു അഞ്ചാം​തവണ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌, താൻ ജീവ​നോ​ടി​രി​ക്കു​ന്നെന്ന്‌ തന്റെ അപ്പൊ​സ്‌ത​ല​ന്മാർക്കും അവരോ​ടൊ​പ്പം കൂടി​വ​ന്ന​വർക്കും വ്യക്തമാ​ക്കി​ക്കൊ​ടു​ക്കാ​നാ​യി​രു​ന്നു. അവിസ്‌മ​ര​ണീ​യ​മായ ആ സന്ദർഭ​ത്തിൽ അവൻ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ഒരു അധ്യയനം എടുക്കു​ന്ന​തു​പോ​ലെ അവരെ പഠിപ്പി​ച്ചു. “അവൻ തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കേ​ണ്ട​തിന്‌ അവരുടെ മനസ്സുകൾ തുറന്നു.” അങ്ങനെ, ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ കൈക​ളാ​ലുള്ള അവന്റെ മരണവും തുടർന്നുള്ള അത്ഭുതാ​വ​ഹ​മായ പുനരു​ത്ഥാ​ന​വും തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നെന്ന്‌ അവർ മനസ്സി​ലാ​ക്കാൻ ഇടയായി. പുനരു​ത്ഥാ​ന​ദി​വ​സത്തെ ആ യോഗ​ത്തി​ന്റെ ഉപസം​ഹാ​ര​ത്തിൽ യേശു തന്റെ സദസ്സിന്‌ അവർക്കുള്ള ഉത്തരവാ​ദി​ത്വം വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. ‘അവന്റെ നാമത്തിൽ പാപ​മോ​ച​ന​ത്തി​നാ​യുള്ള മാനസാ​ന്തരം യെരു​ശ​ലേ​മിൽ തുടങ്ങി സകല ജനതക​ളു​ടെ​യും ഇടയിൽ പ്രസം​ഗി​ക്കേ​ണ്ട​താ​കു​ന്നു’ എന്ന്‌ അവൻ അവരോ​ടു പറഞ്ഞു. തുടർന്ന്‌, “ഈ കാര്യ​ങ്ങൾക്കു നിങ്ങൾ സാക്ഷി​ക​ളാ​യി​രി​ക്കണം” എന്നും അവൻ കല്‌പി​ച്ചു.—ലൂക്കോ. 24:44-48.

5, 6. (എ) “നിങ്ങൾ എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഏതു പുതിയ സവി​ശേഷത യേശു​വി​ന്റെ ശിഷ്യ​ന്മാർ പ്രസി​ദ്ധ​മാ​ക്കേ​ണ്ടി​യി​രു​ന്നു?

5 അങ്ങനെ, 40 ദിവസ​ങ്ങൾക്കു ശേഷം അവസാ​ന​മാ​യി പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ, നിങ്ങൾ “യെരൂ​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലാട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അറ്റത്തോ​ള​വും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു. (പ്രവൃ. 1:8, സത്യ​വേ​ദ​പു​സ്‌തകം) ലളിത​മെ​ങ്കി​ലും കരുത്തുറ്റ ആ വാക്കു​ക​ളി​ലൂ​ടെ യേശു നൽകിയ കല്‌പ​ന​യു​ടെ അർഥം അവന്റെ അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ മനസ്സി​ലാ​യി​ട്ടു​ണ്ടാ​കണം. ശിഷ്യ​ന്മാർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കു​മെന്ന്‌ പറയാതെ “എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കു​മെന്ന്‌ യേശു​വിന്‌ പറയാ​മാ​യി​രു​ന്നു, പക്ഷേ, അവന്റെ ശ്രോ​താ​ക്കൾ ഇസ്രാ​യേ​ല്യ​രും, തന്നിമി​ത്തം അപ്പോൾത്തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളും ആയിരു​ന്നു.

1. Jesus’ first-century disciples preaching; 2. A modern-day disciple of Jesus doing public witnessing; 3. Modern-day disciples showing a woman the jw.org website

യേശുവിന്റെ ശിഷ്യ​ന്മാ​രെന്ന നിലയിൽ, ഭാവിയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ നാം തുടരു​ന്നു (5, 6 ഖണ്ഡികകൾ കാണുക)

6 യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഒരു പുതിയ സവി​ശേഷത യേശു​വി​ന്റെ ശിഷ്യ​ന്മാർ ഇപ്പോൾ പ്രസി​ദ്ധ​മാ​ക്കേ​ണ്ടി​യി​രു​ന്നു. അത്‌ ഈജി​പ്‌റ്റി​ലെ അടിമ​ത്ത​ത്തിൽനി​ന്നും പിന്നീട്‌ ബാബി​ലോ​ണ്യ​പ്ര​വാ​സ​ത്തിൽനി​ന്നും ഇസ്രാ​യേ​ല്യർക്കു ലഭിച്ച വിടു​ത​ലു​കളെ അപേക്ഷിച്ച്‌ അത്യന്തം മഹത്തര​മായ ഒന്നായി​രു​ന്നു. അടിമ​ത്ത​ത്തി​ന്റെ അങ്ങേയറ്റം അധമരൂ​പ​മായ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ദാസ്യ​ത്തിൽനി​ന്നുള്ള വിമോ​ച​ന​ത്തിന്‌ യേശു​ക്രി​സ്‌തു​വി​ന്റെ മരണവും പുനരു​ത്ഥാ​ന​വും അടിസ്ഥാ​നം പ്രദാനം ചെയ്‌തു. എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ പുതു​താ​യി അഭി​ഷേകം പ്രാപിച്ച ക്രിസ്‌തു​ശി​ഷ്യ​ന്മാർ “ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ” പ്രസി​ദ്ധ​മാ​ക്കി. അതു കേട്ട അനേകർ വിശ്വ​സി​ച്ചു. അങ്ങനെ, അനേകാ​യി​രങ്ങൾ മാനസാ​ന്ത​ര​പ്പെട്ട്‌ യഹോ​വ​യു​ടെ രക്ഷാമാർഗം എന്ന നിലയിൽ തന്നിൽ വിശ്വാ​സം അർപ്പി​ച്ച​പ്പോൾ തന്റെ പേരിന്റെ അർഥത്തിന്‌ ഏറിയ മാനം കൈവ​രു​ന്നത്‌ സ്വർഗ​ത്തിൽ പിതാ​വി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു​കൊണ്ട്‌ യേശു നിരീ​ക്ഷി​ക്കാൻ തുടങ്ങി.—പ്രവൃ. 2:5, 11, 37-41.

‘അനേകർക്കു​വേ​ണ്ടി​യുള്ള മറുവില’

7. എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിവസം അരങ്ങേ​റിയ സംഭവങ്ങൾ എന്തു തെളി​യി​ച്ചു?

7 യേശു​വി​ന്റെ പൂർണ​ത​യുള്ള മനുഷ്യ​ബ​ലി​യു​ടെ മൂല്യം പാപത്തിന്‌ ഒരു പ്രായ​ശ്ചി​ത്ത​മാ​യി—ഏറ്റക്കു​റ​ച്ചി​ലി​ല്ലാ​തെ പാപത്തെ മൂടുന്ന ഒന്നായി—യഹോവ സദയം സ്വീക​രി​ച്ചു എന്ന്‌ എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിവസം അരങ്ങേ​റിയ സംഭവങ്ങൾ തെളി​യി​ച്ചു. (എബ്രാ. 9:11, 12, 24) യേശു വിശദീ​ക​രി​ച്ച​തു​പോ​ലെ അവൻ വന്നത്‌ “ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മറുവി​ല​യാ​യി കൊടു​ക്കാ”നും ആയിരു​ന്നു. (മത്താ. 20:28) യേശു​വി​ന്റെ മറുവി​ല​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നി​രുന്ന “അനേകർ” മാനസാ​ന്ത​ര​പ്പെട്ട യഹൂദ​ന്മാർ മാത്ര​മാ​യി​രു​ന്നില്ല. പകരം, മറുവില “ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന”തുകൊണ്ട്‌ “സകലതരം മനുഷ്യ​രും രക്ഷ പ്രാപി​ക്ക​ണ​മെന്ന”ത്‌ ദൈവ​ത്തി​ന്റെ ഹിതമാ​യി​രു​ന്നു.—1 തിമൊ. 2:4-6; യോഹ. 1:29.

8. യേശു​വി​ന്റെ ശിഷ്യ​ന്മാർ എത്ര വ്യാപ​ക​മാ​യി സാക്ഷീ​ക​രി​ച്ചു, അത്‌ സാധ്യ​മാ​യത്‌ എങ്ങനെ?

8 യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷീ​ക​രി​ക്കു​ന്ന​തിൽ തുടരു​ന്ന​തിന്‌ ആവശ്യ​മായ ധൈര്യം അവന്റെ ആ ആദിമ​കാല ശിഷ്യ​ന്മാർക്കു​ണ്ടാ​യി​രു​ന്നോ? തീർച്ച​യാ​യും! എന്നാൽ സ്വന്തശ​ക്തി​കൊ​ണ്ടല്ല അവർ അതു ചെയ്‌തത്‌. യഹോ​വ​യു​ടെ ശക്തമായ പരിശു​ദ്ധാ​ത്മാവ്‌ സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അവരെ പ്രചോ​ദി​പ്പി​ക്കു​ക​യും ശക്തീക​രി​ക്കു​ക​യും ചെയ്‌തു. (പ്രവൃത്തികൾ 5:30-32 വായി​ക്കുക.) എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തിന്‌ 27 വർഷത്തി​നു ശേഷം, “സുവി​ശേ​ഷ​ത്തി​ന്റെ സത്യവച”നം “ആകാശ​ത്തിൻകീ​ഴി​ലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” യഹൂദ​ന്മാ​രു​ടെ​യും വിജാ​തീ​യ​രു​ടെ​യും അടുക്കൽ എത്തി​ച്ചേർന്നു എന്ന്‌ പറയാ​നാ​യി.—കൊലോ. 1:5, 23.

9. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, ആദിമ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്ക്‌ എന്തു സംഭവി​ച്ചു?

9 എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ആദിമ ക്രിസ്‌തീ​യസഭ കാലാ​ന്ത​ര​ത്തിൽ ദുഷി​പ്പി​ക്ക​പ്പെട്ടു. (പ്രവൃ. 20:29, 30; 2 പത്രോ. 2:2, 3; യൂദാ 3, 4) യേശു സൂചി​പ്പി​ച്ചി​രു​ന്ന​തു​പോ​ലെ, ‘ദുഷ്ടനാ​യവൻ’ അഥവാ സാത്താൻ അഭിവർധി​പ്പിച്ച അത്തരം വിശ്വാ​സ​ത്യാ​ഗം പടർന്നു​ക​യ​റു​ക​യും “യുഗസ​മാ​പ്‌തി”യോളം സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തെ മറച്ചു​നി​റു​ത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു. (മത്താ. 13:37-43) അതിനു ശേഷം യഹോവ മാനവ​രാ​ശി​യു​ടെ രാജാ​വാ​യി യേശു​വി​നെ സിംഹാ​സ​ന​സ്ഥ​നാ​ക്കു​മാ​യി​രു​ന്നു. സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ “അന്ത്യകാല”ത്തിന്‌ നാന്ദി കുറി​ച്ചു​കൊണ്ട്‌ 1914 ഒക്‌ടോ​ബ​റിൽ അങ്ങനെ സംഭവി​ച്ചു.—2 തിമൊ. 3:1.

10. (എ) ആധുനി​ക​കാല അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഏതു സുപ്ര​ധാന വർഷത്തി​ലേ​ക്കാണ്‌ വിരൽചൂ​ണ്ടി​യത്‌? (ബി) 1914 ഒക്‌ടോ​ബ​റിൽ എന്തു സംഭവി​ച്ചു, അത്‌ വ്യക്തമാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

10 ചരി​ത്ര​ത്തി​ലെ ഒരു നിർണാ​യക ദശാസ​ന്ധി​യാ​യി​രി​ക്കും 1914 ഒക്‌ടോ​ബർ എന്ന്‌ ആധുനി​ക​കാല അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ മുന്നമേ ചൂണ്ടി​ക്കാ​ണി​ച്ചു. വെട്ടി​യി​ട​പ്പെ​ടു​ക​യും “ഏഴു കാലം” കഴിയു​മ്പോൾ വീണ്ടും വളരു​ക​യും ചെയ്യു​മാ​യി​രുന്ന ഒരു വലിയ വൃക്ഷത്തെക്കുറിച്ചുള്ള ദാനി​യേ​ലി​ന്റെ പ്രവച​നത്തെ അധിക​രി​ച്ചാണ്‌ അവർ ഇത്‌ പറഞ്ഞത്‌. (ദാനീ. 4:16) ഇതേ കാലഘ​ട്ട​ത്തെ​ത്തന്നെ “വിജാ​തീ​യർക്കാ​യി നിശ്ചയി​ച്ചി​ട്ടുള്ള കാലം” എന്ന്‌ തന്റെ ഭാവി​സാ​ന്നി​ധ്യ​ത്തെ​യും “യുഗസ​മാ​പ്‌തി”യെയും കുറി​ച്ചുള്ള പ്രവച​ന​ത്തിൽ യേശു വിളിച്ചു. 1914 എന്ന ചരി​ത്രം​കു​റിച്ച ആ വർഷം​മു​തൽ ഭൂമി​യു​ടെ പുതിയ രാജാ​വെന്ന നിലയിൽ ‘(ക്രിസ്‌തു​വി​ന്റെ) സാന്നി​ധ്യ​ത്തി​ന്റെ അടയാളം’ എല്ലാവർക്കും കാണാ​നാ​യി​രി​ക്കു​ന്നു. (മത്താ. 24:3, 7, 14; ലൂക്കോ. 21:24) അതു​കൊണ്ട്‌ അന്നുമു​തൽ “ദൈവ​ത്തി​ന്റെ മഹാകാ​ര്യങ്ങ”ളിൽ, യഹോവ യേശു​വി​നെ മാനവ​രാ​ശി​യു​ടെ മേൽ രാജാ​വാ​യി സിംഹാ​സ​ന​സ്ഥ​നാ​ക്കി​യി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യും ഉൾപ്പെ​ടു​ന്നു.

11, 12. (എ) ലോക​യു​ദ്ധാ​ന​ന്തരം 1919-ൽ ഭൂമി​യു​ടെ പുതിയ രാജാവ്‌ എന്തു ചെയ്യാൻ തുടങ്ങി? (ബി) 1930-കളുടെ മധ്യം​മു​തൽ കൂടു​ത​ലായ എന്തു സംഭവ​വി​കാ​സം ദൃശ്യമായി? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 ഭൂമി​യു​ടെ പുതിയ രാജാ​വെന്ന നിലയിൽ യേശു​ക്രി​സ്‌തു “മഹതി​യാം ബാബി​ലോ”ണിന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ തന്റെ അഭിഷി​ക്താ​നു​ഗാ​മി​കളെ വിടു​വി​ക്കാൻ ഉടൻ നടപടി​യെ​ടു​ത്തു. (വെളി. 18:2, 4) ലോക​യു​ദ്ധാ​ന​ന്തരം 1919-ൽ ദൈവ​ത്തി​ന്റെ രക്ഷാമാർഗ​ത്തെ​യും സ്ഥാപി​ത​രാ​ജ്യ​ത്തി​ന്റെ സുവി​ശേ​ഷ​ത്തെ​യും കുറിച്ച്‌ ലോക​വ്യാ​പ​ക​മാ​യി സാക്ഷ്യം നൽകാ​നുള്ള ഒരു വാതിൽ തുറന്നു​കി​ട്ടി. സാക്ഷീ​ക​രി​ക്കാ​നുള്ള ഈ അവസരം അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി. തത്‌ഫ​ല​മാ​യി ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളാ​യി ആയിര​ക്ക​ണ​ക്കിന്‌ അഭിഷി​ക്തർ കൂട്ടി​ച്ചേർക്ക​പ്പെട്ടു.

12 തുടർന്ന്‌, ഒരു സാർവ​ദേ​ശീയ “മഹാപു​രു​ഷാ​രം” ആകുമാ​യി​രുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ “വേറെ ആടുക”ളെ ക്രിസ്‌തു കൂട്ടി​ച്ചേർക്കാൻ തുടങ്ങി​യി​രു​ന്നെന്ന്‌ 1930-കളുടെ മധ്യം​മു​തൽ വ്യക്തമാ​യി​ത്തീർന്നു. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ നേതൃത്വത്തിൻകീഴിൽ, ഈ മഹാപു​രു​ഷാ​ര​വും യേശു​വി​ന്റെ സുധീരമാതൃക അനുക​രി​ക്കു​ക​യും രക്ഷയ്‌ക്കാ​യി തങ്ങൾ ദൈവ​ത്തി​നും ക്രിസ്‌തു​വി​നും കടപ്പെ​ട്ടി​രി​ക്കു​ന്നെന്ന്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും ചെയ്യുന്നു. ഈ സാക്ഷീ​ക​ര​ണ​വേ​ല​യിൽ സഹിച്ചു​നിൽക്കു​ക​യും ക്രിസ്‌തു​വി​ന്റെ മറുവി​ല​യിൽ വിശ്വാ​സം അർപ്പി​ക്കു​ന്നത്‌ തുടരു​ക​യും ചെയ്യു​ന്നെ​ങ്കിൽ സാത്താന്റെ ലോകത്തെ തച്ചുട​യ്‌ക്കാ​നി​രി​ക്കുന്ന ‘മഹാക​ഷ്ടത്തെ’ അതിജീ​വി​ക്കാ​നുള്ള അസുല​ഭ​പ​ദവി അവർക്കു ലഭിക്കും!—യോഹ. 10:16; വെളി. 7:9, 10, 14.

‘സുവി​ശേഷം അറിയി​ക്കാൻ ധൈര്യ​പ്പെ​ടു​വിൻ’

13. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരാണ്‌, വിജയം വരിക്കു​മെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും?

13 യഹോ​വ​യാം ദൈവം ചെയ്‌തി​രി​ക്കുന്ന “മഹാകാ​ര്യ​ങ്ങൾ”ക്കും ഭാവി വാഗ്‌ദാ​ന​ങ്ങൾക്കും സാക്ഷി​ക​ളാ​യി​രി​ക്കാ​നുള്ള പദവിയെ നിധി​പോ​ലെ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നമുക്ക്‌ തുടരാം. അത്തരം സാക്ഷീ​ക​ര​ണ​പ്ര​വർത്തനം എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. വളരെ​യ​ധി​കം നിസ്സം​ഗ​ത​യും പരിഹാ​സ​വും ശാരീ​രി​ക​പീ​ഡ​ന​വും ഒക്കെ നേരി​ടേ​ണ്ടി​വ​രുന്ന പ്രദേ​ശ​ങ്ങ​ളി​ലാണ്‌ നമ്മുടെ അനേകം സഹോ​ദ​രങ്ങൾ പ്രവർത്തി​ക്കു​ന്നത്‌. പൗലോസ്‌ അപ്പൊ​സ്‌ത​ല​നും സഹകാ​രി​ക​ളും ചെയ്‌ത​തു​പോ​ലെ നമുക്കും ചെയ്യാൻ കഴിയും. അവൻ പറഞ്ഞു: “നിങ്ങ​ളോട്‌ നമ്മുടെ ദൈവ​ത്തിൽനി​ന്നുള്ള സുവി​ശേഷം അറിയി​ക്കാൻ വലിയ എതിർപ്പു​കൾക്കു മധ്യേ​യും അവന്റെ സഹായ​ത്താൽ ഞങ്ങൾ ധൈര്യ​പ്പെട്ടു.” (1 തെസ്സ. 2:2) അതു​കൊണ്ട്‌, ഒരിക്ക​ലും നാം മടുത്തു പിന്മാ​റ​രുത്‌. പകരം, സാത്താന്റെ വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ടവെ, സമർപ്പ​ണ​ത്തി​നൊത്ത്‌ ജീവി​ക്കാൻ നമുക്ക്‌ നിശ്ചയ​ദാർഢ്യ​മു​ള്ള​വ​രാ​യി​രി​ക്കാം. (യെശ. 6:11) സ്വന്തം ശക്തി​കൊണ്ട്‌ നമുക്ക്‌ അത്‌ ചെയ്യാ​നാ​കില്ല. മറിച്ച്‌, ആദിമ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌, പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ “അസാമാ​ന്യ​ശക്തി” നൽകേ​ണമേ എന്ന്‌ നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കണം.—2 കൊരി​ന്ത്യർ 4:1, 7 വായി​ക്കുക; ലൂക്കോ. 11:13.

14, 15. (എ) എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ സമൂഹം ക്രിസ്‌ത്യാ​നി​കളെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌, അവരെ​ക്കു​റിച്ച്‌ പത്രോസ്‌ അപ്പൊ​സ്‌തലൻ എന്തു പറഞ്ഞു? (ബി) യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​കേ​ണ്ടി​വ​ന്നാൽ എന്തായി​രി​ക്കണം നമ്മുടെ മനോ​ഭാ​വം?

14 ഇന്ന്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അവർ “തങ്ങളുടെ പ്രവൃത്തികളാൽ (ദൈവത്തെ) തള്ളിപ്പ​റ​യു​ന്നു. അവർ അറയ്‌ക്ക​ത്ത​ക്ക​വ​രും അനുസ​ര​ണം​കെ​ട്ട​വ​രും യാതൊ​രു​വിധ സത്‌പ്രവൃത്തിക്കും കൊള്ളാ​ത്ത​വ​രു​മ​ത്രേ.” (തീത്തൊ. 1:16) ഒന്നാം നൂറ്റാ​ണ്ടിൽ യഥാർഥ​ക്രി​സ്‌ത്യാ​നി​കളെ അവരുടെ സമകാ​ലി​ക​രിൽ അനേക​രും ഒരുപക്ഷേ ബഹുഭൂ​രി​പ​ക്ഷ​വും ദ്വേഷി​ച്ചി​രു​ന്നു എന്ന്‌ ഓർക്കു​ന്നത്‌ നന്നായി​രി​ക്കും. അതു​കൊ​ണ്ടാണ്‌ പത്രോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി​യത്‌: “ക്രിസ്‌തു​വി​ന്റെ നാമ​ത്തെ​പ്രതി നിന്ദി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ നിങ്ങൾ ഭാഗ്യ​വാ​ന്മാർ. . . . ദൈവാ​ത്മാവ്‌ നിങ്ങളു​ടെ​മേൽ വസിക്കു​ന്നു​വ​ല്ലോ.”—1 പത്രോ. 4:14.

15 ആ നിശ്ശ്വ​സ്‌ത​വ​ച​നങ്ങൾ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ബാധക​മാ​ക്കാ​നാ​കു​മോ? തീർച്ച​യാ​യും. കാരണം യേശു​വി​ന്റെ രാജത്വ​ത്തിന്‌ നാം സാക്ഷ്യം വഹിക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യു​ടെ നാമം വഹിക്കു​ന്ന​തു​നി​മി​ത്തം ദ്വേഷി​ക്ക​പ്പെ​ടു​ന്നത്‌, “ക്രിസ്‌തു​വി​ന്റെ നാമ​ത്തെ​പ്രതി നിന്ദി​ക്ക​പ്പെടു”ന്നതിന്‌ തുല്യ​മാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ, “ഞാൻ എന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നിരി​ക്കു​ന്നു; നിങ്ങളോ എന്നെ കൈ​ക്കൊ​ള്ളു​ന്നില്ല” എന്ന്‌ ക്രിസ്‌തു എതിരാ​ളി​ക​ളോ​ടു പറഞ്ഞു. (യോഹ. 5:43) അതു​കൊണ്ട്‌, സാക്ഷീ​ക​ര​ണ​വേ​ല​യിൽ അടുത്ത തവണ എതിർപ്പ്‌ നേരി​ടു​മ്പോൾ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങൾക്ക്‌ ദൈവാം​ഗീ​കാ​ര​മു​ണ്ടെ​ന്നും അവന്റെ ആത്മാവ്‌ “നിങ്ങളു​ടെ​മേൽ വസിക്കു​ന്നു”വെന്നും ഉള്ളതിന്റെ തെളി​വാണ്‌ അത്തരം മോശ​മായ പെരു​മാ​റ്റം.

16, 17. (എ) ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ യഹോ​വ​യു​ടെ ജനത്തിന്‌ എന്ത്‌ നല്ല അനുഭ​വങ്ങൾ ആസ്വദി​ക്കാ​നാ​കു​ന്നു? (ബി) എന്താണ്‌ നിങ്ങളു​ടെ ദൃഢനിശ്ചയം?

16 അതേസ​മയം, ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ നല്ല വർധന ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്ന്‌ മനസ്സിൽപ്പി​ടി​ക്കുക. കൂടെ​ക്കൂ​ടെ പ്രവർത്തി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽപ്പോ​ലും ശ്രദ്ധി​ക്കാൻ മനസ്സു കാണി​ക്കുന്ന, രക്ഷയുടെ അത്ഭുത​ക​ര​മായ സന്ദേശം സ്വീക​രി​ക്കുന്ന ആളുകളെ നാം ഇപ്പോ​ഴും കണ്ടെത്താ​റുണ്ട്‌. അതു​കൊണ്ട്‌, താത്‌പ​ര്യ​ക്കാ​രു​ടെ അടുക്കൽ മടങ്ങി​ച്ചെ​ല്ലാ​നും സമർപ്പ​ണ​ത്തി​ലേ​ക്കും സ്‌നാ​ന​ത്തി​ലേ​ക്കും പുരോ​ഗതി പ്രാപി​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ സാധ്യ​മെ​ങ്കിൽ അവരു​മാ​യി ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താ​നും നമുക്ക്‌ ശുഷ്‌കാ​ന്തി കാണി​ക്കാം. ആറു പതിറ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി സാക്ഷീ​ക​ര​ണ​വേ​ല​യിൽ സതീക്ഷ്‌ണം പ്രവർത്തി​ക്കുന്ന, സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള സാരീ പറഞ്ഞതു​പോ​ലെ നിങ്ങൾക്കും ഒരുപക്ഷേ അനുഭ​വ​പ്പെ​ടു​ന്നു​ണ്ടാ​കാം: “യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലൂ​ടെ, അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യായ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം ആസ്വദി​ക്കാ​നാ​കു​ന്ന​തിൽ ഞാൻ അങ്ങേയറ്റം നന്ദിയു​ള്ള​വ​ളാണ്‌. അവന്റെ മഹനീ​യ​നാ​മം പ്രസി​ദ്ധ​മാ​ക്കാ​നാ​കു​ന്ന​തിൽ ഞാൻ അതീവ​സ​ന്തു​ഷ്ട​യാണ്‌.” അവളും ഭർത്താവ്‌ മാർട്ടി​നെ​സും, മൂന്നു മക്കളെ​യും മറ്റനേ​ക​രെ​യും യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീ​രാൻ സഹായി​ച്ചു. സാരീ പറയുന്നു: “മറ്റു യാതൊ​രു പ്രവർത്ത​ന​ത്തി​നും ഇത്രയ​ധി​കം സംതൃപ്‌തി നേടി​ത്ത​രാ​നാ​കില്ല. ഈ ജീവദാ​യ​ക​വേ​ല​യിൽ തുടരു​ന്ന​തിന്‌ ആവശ്യ​മായ ശക്തി തന്റെ പരിശു​ദ്ധാ​ത്മാവ്‌ മുഖാ​ന്തരം യഹോവ നമു​ക്കെ​ല്ലാ​വർക്കും നൽകുന്നു.”

17 നമ്മൾ സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​ക​ളാ​യാ​ലും ആ ലക്ഷ്യത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കു​ന്ന​വ​രാ​യാ​ലും, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക സഭയോ​ടൊത്ത്‌ സഹവസി​ക്കാ​നുള്ള പദവിക്ക്‌ കൃതജ്ഞതയുള്ളവരായിരിക്കാൻ നമുക്ക്‌ സകല കാരണ​ങ്ങ​ളു​മുണ്ട്‌. അതു​കൊണ്ട്‌, സാത്താന്റെ ദുഷിച്ച ലോക​ത്തി​ന്റെ കറപു​ര​ളാ​തെ നിങ്ങ​ളെ​ത്തന്നെ ശുദ്ധരാ​യി നിലനി​റു​ത്താൻ കഠിന​ശ്രമം ചെയ്യു​ന്ന​തോ​ടൊ​പ്പം സമഗ്ര​സാ​ക്ഷ്യം നൽകു​ന്ന​തി​ലും അഭംഗു​രം മുന്നേ​റുക. അതുവഴി, നാം വഹിക്കുന്ന മഹനീയ നാമത്തി​ന്റെ ഉടയവ​നായ, നമ്മുടെ സ്‌നേ​ഹ​സ്വ​രൂ​പ​നായ സ്വർഗീ​യ​പി​താ​വിന്‌ നിങ്ങൾ പുകഴ്‌ച​യേ​റ്റും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക