വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 1/1 പേ. 14-15
  • ഞാൻ പണം കടം വാങ്ങണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ പണം കടം വാങ്ങണോ?
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കടം വാങ്ങേണ്ട ആവശ്യ​മു​ണ്ടോ?
  • സഹായ​ക​മാ​യ ബൈബിൾനിർദേ​ശങ്ങൾ
  • സുഹൃത്തുക്കൾക്കിടയിലെ കടം കൊടുക്കലും വാങ്ങലും
    ഉണരുക!—1999
  • സഹക്രിസ്‌ത്യാനികൾക്ക്‌ പണം കടംകൊടുക്കൽ
    വീക്ഷാഗോപുരം—1992
  • ഞാൻ എന്റെ സഹോദരനോട്‌ വായ്‌പ്പ ചോദിക്കണമോ?
    വീക്ഷാഗോപുരം—1998
  • കടം വരുത്തിവെക്കുന്നതു നല്ലതാണോ?
    ഉണരുക!—1995
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 1/1 പേ. 14-15
മറ്റൊരാളിൽനിന്ന്‌ പണം കടം വാങ്ങുന്ന ഒരാൾ

ഞാൻ പണം കടം വാങ്ങണോ?

“കടം വാങ്ങു​മ്പോൾ കല്യാ​ണം​പോ​ലെ; മടക്കി​ക്കൊ​ടു​ക്കു​മ്പോ​ഴോ മുറവി​ളി.” —ഒരു സ്വാഹി​ലി പഴഞ്ചൊല്ല്‌.

ഈ പഴമൊ​ഴി കിഴക്കൻ ആഫ്രി​ക്ക​യിൽ വളരെ പ്രസി​ദ്ധ​മാണ്‌. ലോക​മെ​ങ്ങും അനേകർ ഇതേ രീതി​യിൽ ചിന്തി​ക്കു​ന്നു. ഒരു സുഹൃ​ത്തിൽനി​ന്നോ മറ്റ്‌ എവി​ടെ​നി​ന്നെ​ങ്കി​ലു​മോ കടം വാങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ചില​പ്പോൾ അത്‌ ആവശ്യ​മാ​ണെ​ന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതൊരു നല്ല രീതി​യാ​ണോ? കടം മേടി​ക്കു​ന്ന​തി​ലെ അപകട​ങ്ങ​ളും ചതിക്കു​ഴി​ക​ളും എന്തൊ​ക്കെ​യാണ്‌?

മറ്റൊരു സ്വാഹി​ലി പഴമൊ​ഴി ഈ പ്രശ്‌ന​ത്തി​ന്റെ ഉള്ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നു: “കടം വാങ്ങു​ന്ന​തും കൊടു​ക്കു​ന്ന​തും സുഹൃദ്‌ബ​ന്ധം വഷളാ​ക്കും.” അതെ, കടങ്ങൾ സൗഹൃ​ദ​ങ്ങ​ളെ​യും ബന്ധങ്ങ​ളെ​യും തകർത്തേ​ക്കാം. എത്ര മെച്ചമാ​യി ആസൂ​ത്ര​ണം ചെയ്‌താ​ലും എത്ര ആത്മാർഥ​മാ​യി ശ്രമി​ച്ചാ​ലും എല്ലായ്‌പോ​ഴും കാര്യങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ നടക്കണ​മെ​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, പറഞ്ഞ സമയത്ത്‌ പണം തിരി​ച്ചു​കൊ​ടു​ത്തി​ല്ലെ​ങ്കിൽ പണം തന്ന വ്യക്തി മുഷി​ഞ്ഞേ​ക്കാം. നീരസം കൂടി​ക്കൂ​ടി​വ​ന്നേ​ക്കാം. ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വർ തമ്മിലും അവരുടെ കുടും​ബാം​ഗ​ങ്ങൾ തമ്മിൽപ്പോ​ലും ഉള്ള ബന്ധം വഷളാ​യേ​ക്കാം. പല പ്രശ്‌ന​ങ്ങ​ളു​മു​ണ്ടാ​കാൻ സാധ്യ​ത​യു​ള്ള​തി​നാൽ, കടം വാങ്ങു​ന്നത്‌ സാമ്പത്തി​ക​പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാ​നു​ള്ള ഒരു എളുപ്പ​വ​ഴി​യാ​യി കാണു​ന്ന​തി​നു​പ​ക​രം അവസാ​ന​ത്തെ പോം​വ​ഴി​യാ​യി കാണേ​ണ്ട​താണ്‌.

കടം വാങ്ങു​ന്നത്‌ ദൈവ​വു​മാ​യു​ള്ള ബന്ധത്തെ​യും ബാധി​ച്ചേ​ക്കാം. എങ്ങനെ? വായ്‌പ വാങ്ങി​യ​ശേ​ഷം മനഃപൂർവം തിരി​ച്ചു​കൊ​ടു​ക്കാൻ വിസമ്മ​തി​ക്കു​ന്നത്‌ ദുഷ്ടനായ ഒരു മനുഷ്യ​നാ​ണെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്ത​നം 37:21) കൂടാതെ, “കടം മേടി​ക്കു​ന്ന​വൻ കടം കൊടു​ക്കു​ന്ന​വ​ന്നു ദാസൻ” എന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:7) അതു​കൊണ്ട്‌, കടം വാങ്ങിയ ആൾ, അത്‌ തിരി​ച്ചു​കൊ​ടു​ക്കു​ന്ന​തു​വരെ കടം കൊടുത്ത ആളോ​ടു​ള്ള കടപ്പാ​ടിൻകീ​ഴി​ലാ​ണെന്നു തിരി​ച്ച​റി​യ​ണം. പിൻവ​രു​ന്ന ആഫ്രിക്കൻ പഴമൊ​ഴി ഇക്കാര്യ​ത്തിൽ സത്യമാണ്‌: “നിങ്ങൾ ഒരാളു​ടെ കാലുകൾ കടം വാങ്ങു​ന്നെ​ങ്കിൽ അയാൾ പറയു​ന്നി​ട​ത്തേ​ക്കു നിങ്ങൾക്കു പോ​കേ​ണ്ടി​വ​രും.” ഇതിന്റെ അർഥം, കടത്തിൽ മുങ്ങിയ ഒരു വ്യക്തിക്ക്‌ സ്വന്തം ഇഷ്ടത്തിന്‌ അനുസ​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കില്ല എന്നാണ്‌.

അതു​കൊണ്ട്‌, വായ്‌പ തിരി​ച്ചു​കൊ​ടു​ക്കു​ന്ന കാര്യം നാം വളരെ ഗൗരവ​ത്തോ​ടെ കാണണം. അല്ലാത്ത​പ​ക്ഷം നിരാശ, ഉറക്കമി​ല്ലാ​ത്ത രാത്രി​കൾ, അമിത​ജോ​ലി​ഭാ​രം എന്നീ പലതരം പ്രശ്‌ന​ങ്ങൾക്ക്‌ അത്‌ വഴിതു​റ​ന്നേ​ക്കാം. അതിനു​പു​റ​മേ, കുന്നു​കൂ​ടി​ക്കൊ​ണ്ടി​രി​ക്കുന്ന കടങ്ങൾ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽ നിസ്സാ​ര​കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി കലഹങ്ങ​ളു​ണ്ടാ​കു​ന്ന​തി​നും കുടും​ബ​ബ​ന്ധ​ങ്ങൾ തകരു​ന്ന​തി​നു​പോ​ലും കാരണ​മാ​കു​ന്നു. കോട​തി​ക്കേ​സും ജയിൽവാ​സ​വും ഒക്കെ വേറെ. “അന്യോ​ന്യ​മു​ള്ള സ്‌നേ​ഹ​മ​ല്ലാ​തെ നിങ്ങൾ ആരോ​ടും ഒന്നും കടപ്പെ​ട്ടി​രി​ക്ക​രുത്‌” എന്ന റോമർ 13:8-ലെ ബുദ്ധി​യു​പ​ദേ​ശം എത്ര അർഥവ​ത്താണ്‌!

കടം വാങ്ങേണ്ട ആവശ്യ​മു​ണ്ടോ?

ഈ കാരണ​ങ്ങ​ളാൽ, പണം കടം വാങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ ജാഗ്ര​ത​പാ​ലി​ക്കു​ന്നത്‌ ഉചിത​മാണ്‌. സ്വയം ഇങ്ങനെ ചോദി​ക്കാം: യഥാർഥ​ത്തിൽ കടം വാങ്ങേണ്ട ആവശ്യ​മു​ണ്ടോ? നിങ്ങൾക്കു​ള്ള വരുമാ​ന​മാർഗം നിലനി​റു​ത്താ​നാ​ണോ കടം വാങ്ങു​ന്നത്‌? അതോ, വരവിൽ അധികം ചെലവ​ഴി​ച്ചു​കൊണ്ട്‌ ജീവി​ക്കാ​നു​ള്ള ആഗ്രഹ​മാ​ണോ അതിന്റെ പിന്നിൽ? അങ്ങനെ​യെ​ങ്കിൽ കുറ​ച്ചെ​ങ്കി​ലും അത്യാ​ഗ്ര​ഹം ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ? ഒട്ടുമിക്ക സാഹച​ര്യ​ങ്ങ​ളി​ലും, കടം വാങ്ങി കടപ്പാ​ടി​ലാ​കു​ന്ന​തി​നെ​ക്കാൾ ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടു​ന്ന​താ​യി​രി​ക്കും നല്ലത്‌.

എന്നിരു​ന്നാ​ലും, ചില​പ്പോൾ പോം​വ​ഴി​യി​ല്ലെ​ന്നു തോന്നി​യേ​ക്കാ​വു​ന്ന ചില അത്യാ​വ​ശ്യ​സ​ന്ദർഭ​ങ്ങൾ ഉണ്ടാ​യേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തിൽപോ​ലും, കടം വാങ്ങാൻ തീരു​മാ​നി​ക്കു​ന്ന ഒരു വ്യക്തി പിൻവ​രു​ന്ന തത്ത്വങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്ക​ണം. ഇത്‌ എങ്ങനെ ചെയ്യാം?

ഒന്നാമ​താ​യി, ഒരാൾക്ക്‌ മറ്റുള്ള​വ​രെ​ക്കാൾ സാമ്പത്തി​ക​സ്ഥി​തി​യു​ണ്ടെന്ന്‌ തോന്നു​ന്ന​തു​കൊ​ണ്ടു​മാ​ത്രം അദ്ദേഹത്തെ മുത​ലെ​ടു​ക്കാൻ ശ്രമി​ക്ക​രുത്‌. കാശു​ണ്ടെന്ന്‌ നമ്മൾ കരുതുന്ന ഒരാൾക്ക്‌ നമ്മെ സാമ്പത്തി​ക​മാ​യി സഹായി​ക്കാൻ കടപ്പാ​ടു​ണ്ടെന്ന്‌ ചിന്തി​ക്കാ​നും പാടില്ല. അത്തരം ഒരാൾക്ക്‌ പണം തിരി​ച്ചു​കൊ​ടു​ക്കാൻ നമുക്ക്‌ ബാധ്യ​ത​യി​ല്ലെ​ന്നും നാം കരുത​രുത്‌. സാമ്പത്തി​ക​ഭ​ദ്ര​ത​യു​ണ്ടെന്ന്‌ നമുക്ക്‌ തോന്നു​ന്ന​വ​രോട്‌ അസൂയ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കേ​ണ്ട​താണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 28:22.

അടുത്ത​താ​യി, കടം വാങ്ങിയ പണം പറഞ്ഞ സമയത്തു​ത​ന്നെ തിരികെ കൊടു​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ക. എപ്പോൾ തിരി​ച്ചു​കൊ​ടു​ക്ക​ണ​മെന്ന്‌ കടം തന്നയാൾ പ്രത്യേ​ക​മാ​യി ഒന്നും പറഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, നിങ്ങൾത​ന്നെ അത്‌ എപ്പോൾ കൊടു​ക്ക​ണ​മെ​ന്നു തീരു​മാ​നിച്ച്‌ കൃത്യ​സ​മ​യ​ത്തു​ത​ന്നെ കൊടു​ക്കു​ക. ഇരുഭാ​ഗ​ത്തും തെറ്റി​ദ്ധാ​രണ ഒഴിവാ​ക്കാൻ കരാർ എഴുതി സൂക്ഷി​ക്കു​ന്ന​താണ്‌ ഉചിതം. (യിരെ​മ്യാ​വു 32:9, 10) സാധി​ക്കു​മെ​ങ്കിൽ, വാങ്ങിയ പണം തന്നയാൾക്ക്‌ നേരിട്ട്‌ തിരികെ കൊടു​ക്കു​ക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ അദ്ദേഹ​ത്തോട്‌ നേരിട്ട്‌ നന്ദി പറയാൻ അവസരം ലഭിക്കും. വിശ്വസ്‌ത​മാ​യി പണം തിരി​ച്ചു​കൊ​ടു​ക്കു​ന്നത്‌ നല്ല ബന്ധങ്ങളി​ലേ​ക്കു നയിക്കും. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ വാക്ക്‌ ഉവ്വ്‌ എന്നത്‌ ഉവ്വ്‌ എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരി​ക്ക​ട്ടെ.” (മത്തായി 5:37) അതോ​ടൊ​പ്പം സുവർണ​നി​യ​മം എപ്പോ​ഴും മനസ്സിൽപി​ടി​ക്കു​ക: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ​യും നിങ്ങൾ അവർക്കും ചെയ്യു​വിൻ.”—മത്തായി 7:12.

സഹായ​ക​മാ​യ ബൈബിൾനിർദേ​ശങ്ങൾ

കടം വാങ്ങാ​നു​ള്ള ആഗ്രഹ​ത്തിന്‌ എതിരെ ലളിത​മാ​യ ഒരു നിർദേ​ശം ബൈബിൾ നൽകുന്നു: “ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടു​ന്ന​വന്‌ ദൈവ​ഭ​ക്തി വലി​യൊ​രു ആദായം​ത​ന്നെ.” (1 തിമൊ​ഥെ​യൊസ്‌ 6:6) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്ന​താണ്‌ കടം വാങ്ങു​ന്ന​തു മൂലമുള്ള പരിണ​ത​ഫ​ല​ങ്ങ​ളിൽനി​ന്നു രക്ഷനേ​ടു​ന്ന​തി​നു​ള്ള ഏറ്റവും നല്ല മാർഗം. എന്നിരു​ന്നാ​ലും, ആഗ്രഹി​ക്കു​ന്ന​തെ​ന്തും അപ്പോൾത്ത​ന്നെ നേടുക എന്ന ചിന്താ​ഗ​തി​യു​ള്ള ഇന്നത്തെ ലോക​ത്തിൽ, ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ക​യെ​ന്നത്‌ അത്ര എളുപ്പമല്ല. അവി​ടെ​യാണ്‌ “ദൈവ​ഭ​ക്തി”യുടെ പ്രാധാ​ന്യം. ഏതു വിധത്തിൽ?

ഏഷ്യയി​ലെ ഒരു ക്രിസ്‌തീ​യ​ദ​മ്പ​തി​ക​ളു​ടെ കാര്യ​മെ​ടു​ക്കു​ക. സ്വന്തമാ​യി വീടു​ള്ള​വ​രെ അവർ ചെറു​പ്പ​ത്തിൽ അത്ഭുത​ത്തോ​ടെ നോക്കി​യി​രു​ന്നു. അങ്ങനെ, തങ്ങളുടെ സമ്പാദ്യ​വും ബാങ്കിൽനി​ന്നും ബന്ധുക്ക​ളു​ടെ കൈയിൽനി​ന്നും കടം മേടിച്ച പണവും ചേർത്ത്‌ ഒരു വീടു​ണ്ടാ​ക്കാൻ അവർ തീരു​മാ​നി​ച്ചു. മാസം​തോ​റും തിരിച്ച്‌ അടയ്‌ക്കേണ്ട തുക പെട്ടെ​ന്നു​ത​ന്നെ അവർക്ക്‌ ഒരു ഭാരമാ​യി​ത്തു​ട​ങ്ങി. അവർ കൂടുതൽ ജോലി ഏറ്റെടു​ത്ത​തു​കൊണ്ട്‌ ദിവസ​വും കൂടുതൽ സമയം ജോലി ചെയ്യേ​ണ്ട​താ​യി​വ​ന്നു, അങ്ങനെ കുട്ടി​ക​ളു​മൊത്ത്‌ ചെലവ​ഴി​ക്കാൻ തീരെ സമയം ഇല്ലാ​തെ​യാ​യി. ഭർത്താവ്‌ ഇങ്ങനെ പറയുന്നു: “ഉറക്കമി​ല്ലായ്‌മ, സമ്മർദം, ബുദ്ധി​മു​ട്ടു​കൾ എന്നിവ​യെ​ല്ലാം ചേർന്ന്‌ ഒരു വലിയ ഭാരം ചുമക്കു​ന്ന​തു​പോ​ലെ എനിക്ക്‌ അനുഭ​വ​പ്പെ​ട്ടു. അത്‌ എന്നെ ശ്വാസം​മു​ട്ടി​ച്ചു.”

“ഭൗതി​ക​വസ്‌തു​ക്ക​ളെ ബൈബി​ളി​ന്റെ വീക്ഷണ​ത്തിൽ കാണു​ന്നത്‌ ഒരു സംരക്ഷ​ണ​മാണ്‌.”

അങ്ങനെ​യി​രി​ക്കെ, 1 തിമൊ​ഥെ​യൊസ്‌ 6:6-ലെ വാക്കുകൾ ഓർത്ത​പ്പോൾ അവർ തങ്ങളുടെ പ്രശ്‌ന​ങ്ങൾക്കു​ള്ള പരിഹാ​ര​മാ​യി വീട്‌ വിൽക്കാൻ തീരു​മാ​നി​ച്ചു. ഒടുവിൽ അവരുടെ ഭാരം മാറി​ക്കി​ട്ടാൻ രണ്ടു വർഷ​മെ​ടു​ത്തു. സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ ഈ ദമ്പതികൾ എന്താണ്‌ പഠിച്ചത്‌? അവർ ഇങ്ങനെ പറയുന്നു: “ഭൗതി​ക​വസ്‌തു​ക്ക​ളെ ബൈബി​ളി​ന്റെ വീക്ഷണ​ത്തിൽ കാണു​ന്നത്‌ ഒരു സംരക്ഷ​ണ​മാണ്‌.”

ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞ സ്വാഹി​ലി പഴമൊ​ഴി അനേകർക്കും സുപരി​ചി​ത​മാണ്‌. എന്നാൽ ആളുകൾ കടം വാങ്ങുന്ന ശീലം നിറു​ത്തി​യി​ട്ടി​ല്ല. നാം പരിചി​ന്തി​ച്ച ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ, ‘ഞാൻ പണം കടം വാങ്ങണോ?’ എന്ന്‌ ഗൗരവ​പൂർവം ചിന്തി​ക്കു​ന്നത്‌ ബുദ്ധി​യ​ല്ലേ? ▪ (w14-E 12/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക