വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 1 പേ. 9
  • ക്രിസ്‌തുമസ്സ്‌ ആചാരങ്ങളിൽ എന്താണ്‌ കുഴപ്പം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്രിസ്‌തുമസ്സ്‌ ആചാരങ്ങളിൽ എന്താണ്‌ കുഴപ്പം?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • സമാനമായ വിവരം
  • ക്രിസ്‌മസ്സ്‌ പാരമ്പര്യങ്ങൾ—അവ ഉത്ഭവിച്ചതെങ്ങനെ?
    ഉണരുക!—1990
  • ആധുനിക ക്രിസ്‌തുമസ്സിന്റെ വേരുകൾ
    വീക്ഷാഗോപുരം—1997
  • നിങ്ങൾ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കേണ്ടതുണ്ടോ?
    വീക്ഷാഗോപുരം—1987
  • ക്രിസ്‌മസ്‌—ജപ്പാനിൽ ഇത്ര ജനപ്രീതിയുള്ളതെന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 1 പേ. 9

ഞങ്ങളുടെ വായന​ക്കാർ ചോദി​ക്കു​ന്നു. . .

ക്രിസ്‌തു​മസ്സ്‌ ആചാര​ങ്ങ​ളിൽ എന്താണ്‌ കുഴപ്പം?

നൂറ്റാ​ണ്ടു​ക​ളാ​യി, യേശു​വി​ന്റെ ജന്മദിനം ആഘോ​ഷി​ക്കാ​നുള്ള പരമ്പരാ​ഗ​ത​മായ ഒരു ക്രിസ്‌തീ​യാ​ച​ര​ണ​മാ​യി ക്രിസ്‌തു​മ​സ്സി​നെ കണ്ടുവ​രു​ന്നു. ഈ ആഘോ​ഷ​ത്തിൽ അനേകം ആചാരങ്ങൾ അനുഷ്‌ഠി​ച്ചു​വ​രു​ന്നു. എന്നാൽ, ഇതെല്ലാം യേശു​വി​ന്റെ ജനനവു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നത്‌ അനേക​രെ​യും അതിശ​യി​പ്പി​ച്ചി​രി​ക്കു​ന്നു.

സാന്താ​ക്ലോസ്‌ എന്ന ഐതി​ഹ്യ​ക​ഥാ​പാ​ത്ര​മാണ്‌ അതി​ലൊന്ന്‌. ചുവപ്പു​വസ്‌ത്രം ധരിച്ച, റോസ്‌ നിറത്തിൽ കവിളു​ക​ളുള്ള, വെള്ളത്താ​ടി വെച്ച, ഉന്മേഷ​വാ​നാ​യി കാണ​പ്പെ​ടുന്ന ഒരു അപ്പൂപ്പ​നാണ്‌ ആധുനി​ക​നാ​ളി​ലെ സാന്താ​ക്ലോസ്‌ എന്ന ഈ കഥാപാ​ത്രം. 1931-ൽ വടക്കെ അമേരി​ക്ക​യി​ലെ ബിവ​റേ​ജസ്‌ കമ്പനി​ക്കു​വേണ്ടി നിർമിച്ച പ്രശസ്‌ത​മായ ഒരു ക്രിസ്‌തു​മസ്സ്‌ പരസ്യ​ത്തി​ലെ കഥാപാ​ത്ര​മാണ്‌ സാന്താ​ക്ലോസ്‌ എന്ന്‌ പറയ​പ്പെ​ടു​ന്നു. 1950 ആയപ്പോ​ഴേ​ക്കും ചില ബ്രസീ​ലു​കാർ സാന്താ​ക്ലോ​സി​നു പകരം അവരുടെ നാട്ടിൽ പ്രചാരം നേടിയ ഇൻഡ്യൻ അപ്പൂപ്പൻ (ഗ്രാൻഡ്‌പാ ഇൻഡ്യൻ) എന്ന സാങ്കൽപ്പിക കഥാപാ​ത്രത്തെ പ്രതിഷ്‌ഠി​ക്കാൻ ശ്രമിച്ചു. എന്തായി​രു​ന്നു ഫലം? സാന്താ​ക്ലോസ്‌, ഇൻഡ്യൻ അപ്പൂപ്പൻ എന്ന കഥാപാ​ത്രത്തെ മാത്രമല്ല, ‘ഉണ്ണി​യേ​ശു​വി​നെ​പ്പോ​ലും കടത്തി​വെ​ട്ടു​ക​യും ഡിസംബർ 25-ാം തീയതി നടക്കുന്ന ആഘോ​ഷ​വേ​ള​യി​ലെ ഔദ്യോ​ഗി​ക​പ്ര​തി​നി​ധി​യാ​യി അംഗീ​കാ​രം നേടു​ക​യും ചെയ്‌തു’ എന്ന്‌ പ്രൊ​ഫസർ കാർലോസ്‌ ഇ. ഫാന്റി​നാ​റ്റി പറയുന്നു. എന്നാൽ, സാന്താ​ക്ലോസ്‌ എന്ന ഐതി​ഹ്യ​ക​ഥാ​പാ​ത്ര​ത്തെ​ച്ചൊ​ല്ലി​യുള്ള ഇയ്യൊരു പ്രശ്‌നം മാത്രമേ ക്രിസ്‌തു​മ​സ്സി​നോട്‌ ബന്ധപ്പെട്ട്‌ ഉള്ളോ? ഉത്തരത്തി​നാ​യി നമുക്ക്‌ ആദ്യകാല ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​കാം.

തോളിൽ വലിയ ബാഗ്‌ തൂക്കി നിൽക്കുന്ന സാന്താക്ലോസ്‌

“ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ആദ്യത്തെ രണ്ട്‌ നൂറ്റാ​ണ്ടു​ക​ളിൽ രക്തസാ​ക്ഷി​ക​ളു​ടെ പിറന്നാ​ളു​കൾ ആഘോ​ഷി​ക്കു​ന്ന​തിന്‌ കടുത്ത എതിർപ്പാ​യി​രു​ന്നു. അതു​കൊണ്ട്‌, യേശു​വി​ന്റെ പിറന്നാ​ളും ആഘോ​ഷി​ക്കുന്ന പതിവി​ല്ലാ​യി​രു​ന്നു” എന്ന്‌ എൻസൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു. പൂർണ​മാ​യും ഒഴിവാ​ക്കേണ്ട ഒരു വ്യാജ​മ​താ​ചാ​ര​മാ​യി​ട്ടാണ്‌ ജന്മദി​നാ​ഘോ​ഷത്തെ ക്രിസ്‌ത്യാ​നി​കൾ വീക്ഷി​ച്ചി​രു​ന്നത്‌. വാസ്‌ത​വ​ത്തിൽ, യേശു​വി​ന്റെ ജനനത്തീ​യ​തി​യെ​ക്കു​റി​ച്ചുള്ള യാതൊ​രു പരാമർശ​വും നമുക്ക്‌ ബൈബി​ളിൽ കാണാ​നാ​വില്ല.

ജന്മദി​നാ​ഘോ​ഷ​ത്തിന്‌ എതിരെ ആദ്യകാ​ല​ക്രിസ്‌ത്യാ​നി​കൾ അത്തര​മൊ​രു നിലപാട്‌ സ്വീക​രി​ച്ചി​രു​ന്നെ​ങ്കി​ലും, നാലാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും അതി​നെ​തി​രാ​യി കത്തോ​ലി​ക്കാ​സഭ ക്രിസ്‌തു​മസ്സ്‌ എന്ന ആഘോഷം ഏർപ്പെ​ടു​ത്തി. പുറജാ​തീയ റോമൻ മതങ്ങളു​ടെ​യും ശൈത്യ​കാ​ലത്ത്‌ നടത്തുന്ന പെരു​ന്നാ​ളു​ക​ളു​ടെ​യും പ്രചാരം കുറച്ചു​കൊണ്ട്‌ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ്രസിദ്ധി വർധി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഈ ലക്ഷ്യത്തി​നു പിന്നിൽ. വർഷാ​വർഷം ഡിസംബർ 17 മുതൽ ജനുവരി 1 വരെയുള്ള ദിവസ​ങ്ങ​ളിൽ “മിക്ക റോമാ​ക്കാ​രും തങ്ങളുടെ ആരാധ​നാ​മൂർത്തി​ക​ളോ​ടുള്ള ആദരസൂ​ച​ക​മാ​യി ആഘോ​ഷ​ങ്ങ​ളി​ലും കളിക​ളി​ലും മദ്യപാ​നോ​ത്സ​വ​ങ്ങ​ളി​ലും ഘോഷ​യാ​ത്ര​ക​ളി​ലും മറ്റ്‌ ആഘോ​ഷ​ത്തി​മിർപ്പു​ക​ളി​ലും ഏർപ്പെ​ടുക പതിവാ​യി​രു​ന്നു” എന്ന്‌ അമേരി​ക്ക​യി​ലെ ക്രിസ്‌തു​മസ്സ്‌—ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ പെനി എൽ. റെസ്റ്റഡ്‌ പറയുന്നു. ഡിസംബർ 25-ാം തീയതി​യാ​കട്ടെ സൂര്യ​ദേ​വന്റെ പിറന്നാ​ളാണ്‌ ആഘോ​ഷി​ച്ചി​രു​ന്നത്‌. ആ ദിവസ​ത്തിൽ ക്രിസ്‌തു​മസ്സ്‌ ആഘോഷം ഏർപ്പെ​ടു​ത്തി​ക്കൊണ്ട്‌ സൂര്യ​ദേ​വന്റെ പിറന്നാ​ളി​നു പകരം യേശു​വി​ന്റെ പിറന്നാൾ ആഘോ​ഷി​ക്കാൻ സഭ പല റോമാ​ക്കാ​രെ​യും പ്രേരി​പ്പി​ച്ചു. “ശൈത്യ​കാ​ല​ത്തി​ന്റെ മധ്യത്തിൽ ഉത്സവങ്ങ​ളു​ടെ അകമ്പടി​യോ​ടു​കൂ​ടി വരുന്ന ഈ ആചാര​വും ആഘോ​ഷി​ക്കാൻ ഉത്സുക​രാണ്‌” റോമാ​ക്കാർ എന്ന്‌ ഗെറി ബൗളർ എഴുതിയ സാന്താ​ക്ലോസ്‌, ഒരു ജീവച​രി​ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. യഥാർഥ​ത്തിൽ, അവർ “പഴയ ആചാര​ങ്ങൾകൊണ്ട്‌ പുതിയ ദിവസത്തെ വരവേൽക്കു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു.”

വ്യക്തമാ​യും, ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​ങ്ങ​ളു​ടെ മോശ​മായ ഉത്ഭവമാണ്‌ പ്രധാ​ന​പ്രശ്‌നം. ക്രിസ്‌തു​മസ്സ്‌, “ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ പരി​വേ​ഷ​മ​ണിഞ്ഞ പുറജാ​തീയ ആചാരം മാത്ര​മാണ്‌” എന്ന്‌ ക്രിസ്‌തു​മ​സ്സി​നു​വേ​ണ്ടി​യുള്ള പോരാ​ട്ടം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ പ്രൊ​ഫസർ സ്റ്റീഫൻ നിസെൻബോം പറയുന്നു. അതു​കൊണ്ട്‌, ക്രിസ്‌തു​മസ്സ്‌ ആഘോഷം ദൈവ​ത്തെ​യും ദൈവ​പു​ത്ര​നായ യേശു​ക്രിസ്‌തു​വി​നെ​യും അപകീർത്തി​പ്പെ​ടു​ത്തു​ന്നു. ഇതൊരു നിസ്സാ​ര​കാ​ര്യ​മാ​ണോ? ബൈബിൾ ഇങ്ങനെ ചോദി​ക്കു​ന്നു: “നീതി​ക്കും അധർമ​ത്തി​നും തമ്മിൽ എന്തു കൂട്ടായ്‌മ? വെളി​ച്ച​ത്തിന്‌ ഇരുളു​മാ​യി എന്തു പങ്കാളി​ത്തം?” (2 കൊരി​ന്ത്യർ 6:14) ഒരു മരം വളഞ്ഞ്‌ വളർന്നാ​ലെ​ന്ന​പോ​ലെ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​വും ‘നേരെ ആക്കുവാൻ വഹിയാ​ത​വണ്ണം’ വളവു​ള്ള​താണ്‌.—സഭാ​പ്ര​സം​ഗി 1:15.▪ (w15-E 10/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക