വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 3 പേ. 16
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭൂമി​യിൽ എന്നെങ്കി​ലും യഥാർഥ​നീ​തി നടപ്പി​ലാ​കു​മോ?
  • ദൈവം ഒരു കൂട്ട​രെ​ക്കാൾ മറ്റൊരു കൂട്ടരെ ശ്രേഷ്‌ഠ​രാ​യി കാണു​ന്നു​ണ്ടോ?
  • യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്‌
    വീക്ഷാഗോപുരം—1998
  • ‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?
    മറ്റു വിഷയങ്ങൾ
  • സകല ജനതകൾക്കും പെട്ടെന്നുതന്നെ നീതി
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 3 പേ. 16
പല വംശത്തിൽപ്പെട്ട ആളുകൾ

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഭൂമി​യിൽ എന്നെങ്കി​ലും യഥാർഥ​നീ​തി നടപ്പി​ലാ​കു​മോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്‌

  • ഇല്ല

  • ഒരുപക്ഷേ

ബൈബിൾ പറയു​ന്നത്‌

“യഹോവ സാധു​ക്കൾക്കു​വേണ്ടി വാദി​ക്കു​മെ​ന്നും ദരി​ദ്രനു നീതി നടത്തി​ക്കൊ​ടു​ക്കു​മെ​ന്നും എനിക്ക്‌ അറിയാം.” (സങ്കീർത്തനം 140:12) ദൈവ​രാ​ജ്യം ഭൂമി​യിൽ യഥാർഥ​നീ​തി നടപ്പി​ലാ​ക്കും.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ദൈവം ഇപ്പോൾ ലോക​ത്തി​ലുള്ള അനീതി​ക​ളൊ​ക്കെ കാണു​ന്നുണ്ട്‌. അതെല്ലാം ദൈവം പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കും.—സഭാ​പ്ര​സം​ഗകൻ 5:8.

  • ദൈവ​ത്തി​ന്റെ നീതി ഭൂമി​യിൽ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൊണ്ടു​വ​രും.—യശയ്യ 32:16-18.

ദൈവം ഒരു കൂട്ട​രെ​ക്കാൾ മറ്റൊരു കൂട്ടരെ ശ്രേഷ്‌ഠ​രാ​യി കാണു​ന്നു​ണ്ടോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌ ഒരു കൂട്ടം ആളുകളെ ദൈവം അനു​ഗ്ര​ഹി​ക്കു​ക​യും മറ്റൊരു കൂട്ടരെ ശപിക്കു​ക​യും ചെയ്യുന്നു എന്നാണ്‌. എന്നാൽ ദൈവം എല്ലാവ​രെ​യും ഒരു​പോ​ലെ​യാ​ണു കാണു​ന്നത്‌ എന്നാണ്‌ മറ്റു ചിലരു​ടെ അഭി​പ്രാ​യം. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

ബൈബിൾ പറയു​ന്നത്‌

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’ (പ്രവൃ​ത്തി​കൾ 10:34, 35) ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ മനുഷ്യ​രെ​ല്ലാം തുല്യ​രാണ്‌.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ‘എല്ലാ ജനതകൾക്കും ഗോ​ത്ര​ങ്ങൾക്കും ഭാഷക്കാർക്കും വംശങ്ങൾക്കും ഉള്ള ഒരു സന്തോ​ഷ​വാർത്ത’ ബൈബി​ളി​ലുണ്ട്‌.—വെളി​പാട്‌ 14:6.

യഥാർഥനീതി ഭൂമി​യിൽ നടപ്പി​ലാ​കുന്ന സമയ​ത്തെ​ക്കു​റിച്ച്‌ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പുസ്‌ത​ക​ത്തി​ന്റെ 3-ാം അധ്യായം കാണുക

www.jw.org/ml-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക