വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 6 പേ. 3
  • “എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • നല്ല സമ്മാനത്തിനു വേണ്ടിയുള്ള അന്വേഷണം
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾക്ക്‌ കൊടുക്കൽ മനോഭാവമുണ്ടോ?
    വീക്ഷാഗോപുരം—1995
  • ദൈവത്തിന്റെ അതിവിശിഷ്ടസമ്മാനം!—ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • “അതിമഹത്തായ സമ്മാനം”
    ഉണരുക!—1992
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 6 പേ. 3
പട്ടിക്കുഞ്ഞുമായി നിൽക്കുന്ന ഒരു പെൺകുട്ടി, കമ്പ്യൂട്ടറുമായി ഒരു സ്‌ത്രീ, വിവാഹവാർഷികത്തിന്‌ ഭാര്യ ഉണ്ടാക്കിക്കൊടുത്ത കാർഡുമായി ഒരാൾ

മുഖ്യ​ലേ​ഖ​നം | ഏറ്റവും നല്ല സമ്മാനം ഏതാണ്‌?

“എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”

ഒരു 13 വയസ്സു​കാ​രിക്ക്‌ പട്ടിക്കു​ഞ്ഞി​നെ സമ്മാന​മാ​യി ലഭിച്ച​പ്പോൾ അവൾ പറഞ്ഞത്‌ അങ്ങനെ​യാണ്‌. ഹൈസ്‌കൂ​ളിൽ പഠിക്കു​മ്പോൾ അച്ഛൻ സമ്മാന​മാ​യി വാങ്ങിത്തന്ന ഒരു കമ്പ്യൂട്ടർ തന്റെ ജീവിതം മാറ്റി​മ​റി​ച്ചു എന്നാണ്‌ ഒരു വലിയ ബിസി​നെ​സ്സു​കാ​രി പറഞ്ഞത്‌. ആദ്യത്തെ വിവാ​ഹ​വാർഷി​ക​ത്തിന്‌ ഭാര്യ ഉണ്ടാക്കി​ക്കൊ​ടുത്ത കാർഡാണ്‌ തനിക്കു ലഭിച്ച ഏറ്റവും നല്ല സമ്മാന​മെന്ന്‌ ഈ അടുത്ത്‌ വിവാഹം കഴിഞ്ഞ ഒരാൾ പറഞ്ഞു.

ഓരോ വർഷവും കൂട്ടു​കാ​രു​ടെ​യും ബന്ധുക്ക​ളു​ടെ​യും സന്തോ​ഷ​വേ​ള​ക​ളിൽ ഒരു “നല്ല” സമ്മാനം കൊടു​ക്കു​ന്ന​തി​നാ​യി പല ആളുക​ളും ഒരുപാ​ടു സമയവും ശ്രമവും ചെലവ​ഴി​ക്കു​ന്നു. അവരൊ​ക്കെ ആമുഖ​ത്തിൽ പറഞ്ഞതു​പോ​ലുള്ള അഭി​പ്രാ​യങ്ങൾ കേൾക്കാൻ കൊതി​ക്കു​ന്ന​വ​രാണ്‌. നിങ്ങൾക്കും അങ്ങനെ തോന്നു​ന്നു​ണ്ടോ? നല്ല സമ്മാനങ്ങൾ കൊടു​ക്കാ​നും മറ്റുള്ളവർ സമ്മാനങ്ങൾ നൽകു​മ്പോൾ വിലമ​തി​പ്പോ​ടെ സ്വീക​രി​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ?

ഇതു നല്ല രസമുള്ള പരിപാ​ടി​യാണ്‌. കാരണം ഒരു സമ്മാനം കൊടു​ക്കു​മ്പോൾ അതു കിട്ടുന്ന ആൾക്കു മാത്രമല്ല കൊടു​ക്കുന്ന ആൾക്കും സന്തോഷം തോന്നു​ന്നു. ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ​ത്തി​കൾ 20:35) കൊടു​ക്കുന്ന സമ്മാനം മറ്റേ ആൾ വളരെ വിലമ​തി​ക്കു​ന്നെന്ന്‌ അറിയു​മ്പോൾ നമുക്കു കൂടുതൽ സന്തോഷം തോന്നു​ന്നു.

സമ്മാനം കൊടു​ക്കു​മ്പോൾ നിങ്ങൾക്കും, സ്വീക​രി​ക്കുന്ന വ്യക്തി​ക്കും സന്തോഷം കിട്ടണം. അത്‌ എങ്ങനെ സാധി​ക്കും? ഒരാൾക്ക്‌ ഏറ്റവും “നല്ല” സമ്മാനം കൊടു​ക്കാൻ നിങ്ങൾക്കു കഴിഞ്ഞി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന ഒരു സമ്മാനം കൊടു​ക്കാൻ പറ്റുമോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക