വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 6 പേ. 12-14
  • ബൈബിൾ​—എന്തുകൊണ്ട്‌ ഇത്രയധികം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ​—എന്തുകൊണ്ട്‌ ഇത്രയധികം?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ മൂല​പ്ര​തി
  • ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​രം
  • ലാറ്റിൻ വൾഗേറ്റ്‌
  • പുതിയ ഭാഷാ​ന്ത​രങ്ങൾ പെരു​കു​ന്നു
  • “സെപ്‌റ്റുവജിന്റ്‌” അന്നും ഇന്നും പ്രയോജനപ്രദം
    2002 വീക്ഷാഗോപുരം
  • ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം ഒന്ന്‌
    വീക്ഷാഗോപുരം—1997
  • പാഠം 5—വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഹോവ ആശയവിനിമയത്തിന്റെ ദൈവം
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 6 പേ. 12-14
എഴുതിയതും അച്ചടിച്ചതും ഇലക്‌ട്രോണിക്‌ രൂപത്തിലും ഉള്ള വിവിധതരം ബൈബിളുകൾ

ബൈബിൾ​—എന്തു​കൊണ്ട്‌ ഇത്രയ​ധി​കം?

ബൈബി​ളിന്‌ ഇത്രയ​ധി​കം ഭാഷാ​ന്ത​ര​ങ്ങ​ളും പരിഭാ​ഷ​ക​ളും ഉള്ളത്‌ എന്തു​കൊണ്ട്‌? ഇത്തരത്തി​ലുള്ള പുതിയ ഭാഷാ​ന്ത​ര​ങ്ങളെ ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തി​നുള്ള സഹായ​മാ​യി​ട്ടാ​ണോ അതോ തടസ്സമാ​യി​ട്ടാ​ണോ നിങ്ങൾ കാണു​ന്നത്‌? അവയുടെ തുടക്ക​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ ഇക്കാര്യ​ങ്ങൾ ജ്ഞാനപൂർവം വിലയി​രു​ത്താൻ നിങ്ങളെ സഹായി​ക്കും.

ആദ്യം​ത​ന്നെ, ബൈബിൾ എഴുതി​യെന്ന്‌ ആരാ​ണെ​ന്നും അത്‌ എപ്പോൾ എഴുതി​യെ​ന്നും നോക്കാം.

ബൈബി​ളി​ന്റെ മൂല​പ്ര​തി

സാധാ​ര​ണ​യാ​യി ബൈബി​ളി​നെ നമുക്കു രണ്ടു ഭാഗങ്ങ​ളാ​യി തിരി​ക്കാം. ആദ്യഭാ​ഗ​ത്തിൽ 39 പുസ്‌ത​ക​ങ്ങ​ളുണ്ട്‌. “ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ അരുള​പ്പാ​ടു​കൾ” ആണ്‌ അതിൽ അടങ്ങി​യി​രി​ക്കു​ന്നത്‌. (റോമർ 3:2) ഇത്‌ എഴുതു​ന്ന​തി​നാ​യി വിശ്വ​സ്‌ത​രായ മനുഷ്യ​രെ ദൈവം തന്റെ ആത്മാവി​നാൽ പ്രചോ​ദി​പ്പി​ച്ചു. എഴുത്തു പൂർത്തി​യാ​ക്കു​ന്ന​തി​നാ​യി ബി.സി. 1513 മുതൽ ബി.സി. 443 വരെയുള്ള ഏതാണ്ട്‌ 1,100 വർഷം എടുത്തു. ഭൂരി​ഭാ​ഗം പുസ്‌ത​ക​ങ്ങ​ളും എബ്രായ ഭാഷയി​ലാണ്‌ എഴുതി​യത്‌. അതു​കൊണ്ട്‌ ഇതിനെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ എന്നു വിളി​ക്കു​ന്നു. പഴയ നിയമം എന്ന മറ്റൊരു പേരും ഇതിനുണ്ട്‌.

രണ്ടാം ഭാഗത്തിൽ 27 പുസ്‌ത​ക​ങ്ങ​ളുണ്ട്‌. അതും “ദൈവ​വ​ചനം” തന്നെയാണ്‌. (1 തെസ്സ​ലോ​നി​ക്യർ 2:13) ക്രിസ്‌തു​യേ​ശു​വി​ന്റെ വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാർക്ക്‌ തന്റെ ആത്മാവി​നെ നൽകി​യാണ്‌ ദൈവം ഇത്‌ എഴുതി​ച്ചത്‌. ഇതിന്റെ എഴുത്തു പൂർത്തി​യാ​ക്കു​ന്ന​തിന്‌ എ.ഡി. 41 മുതൽ എ.ഡി. 98 വരെയുള്ള 60 വർഷം മാത്രമേ എടുത്തു​ള്ളൂ. ഭൂരി​ഭാ​ഗം എഴുത്തു​ക​ളും ഗ്രീക്ക്‌ ഭാഷയി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഇതിനെ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ എന്നു വിളി​ക്കു​ന്നു. പുതിയ നിയമം എന്നും ഇത്‌ അറിയ​പ്പെ​ടു​ന്നു.

അങ്ങനെ ഈ 66 പുസ്‌ത​കങ്ങൾ കൂടി​ച്ചേർന്ന്‌ മനുഷ്യ​വർഗ​ത്തി​നുള്ള ദൈവ​ത്തി​ന്റെ സന്ദേശം അടങ്ങുന്ന സമ്പൂർണ​ബൈ​ബിൾ പൂർത്തി​യാ​യി. അങ്ങനെ​യെ​ങ്കിൽ ബൈബി​ളി​ന്റെ മറ്റു ഭാഷാ​ന്ത​രങ്ങൾ വന്നത്‌ എന്തു​കൊണ്ട്‌? പ്രധാ​ന​പ്പെട്ട മൂന്നു കാരണങ്ങൾ ചുവടെ.

  • ആളുകൾക്ക്‌ അവരുടെ മാതൃ​ഭാ​ഷ​യിൽ ബൈബിൾ വായി​ക്കു​ന്ന​തിന്‌.

  • പകർപ്പെ​ഴു​ത്തു​കാർ വരുത്തിയ പിശകു​കൾ നീക്കി ബൈബി​ളി​ന്റെ മൂലപാ​ഠം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌.

  • ആധുനി​ക​ഭാ​ഷ​യി​ലേക്കു പരിഷ്‌ക​രി​ക്കു​ന്ന​തിന്‌.

ആദ്യകാ​ലത്തെ രണ്ടു ഭാഷാ​ന്ത​ര​ങ്ങ​ളിൽ മുൻപേ​ജിൽ പറഞ്ഞ ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണുക.

ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​രം

യേശു​വി​നു 300 വർഷം മുമ്പ്‌ ജൂതപ​ണ്ഡി​ത​ന്മാർ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ ഗ്രീക്കി​ലേക്കു പരിഭാഷ ചെയ്യാൻ തുടങ്ങി. ഇതാണ്‌ പിൽക്കാ​ലത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ എന്ന്‌ അറിയ​പ്പെ​ട്ടത്‌. അതിന്റെ ആവശ്യം എന്തായി​രു​ന്നു? കാരണം അക്കാലത്ത്‌ പല ജൂതന്മാ​രും എബ്രായ ഭാഷയ്‌ക്കു പകരം ഗ്രീക്കാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. അവരെ സഹായി​ക്കു​ന്ന​തി​നാണ്‌ “വിശു​ദ്ധ​ലി​ഖി​തങ്ങൾ” ഗ്രീക്കി​ലേക്കു പരിഭാഷ ചെയ്‌തത്‌.​—2 തിമൊ​ഥെ​യൊസ്‌ 3:15.

കൂടാതെ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതര​ല്ലാത്ത ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളെ​യും ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ സഹായി​ച്ചു. എങ്ങനെ? അതെക്കു​റിച്ച്‌ പ്രൊ​ഫസർ ഡബ്ല്യൂ. എഫ്‌. ഹൊവാർഡ്‌ ഇങ്ങനെ പറഞ്ഞു: “ഒന്നാം നൂറ്റാ​ണ്ടി​ന്റെ പകുതി​ക്കു​വെ​ച്ചു​തന്നെ ഈ ഭാഷാ​ന്തരം ക്രൈസ്‌തവസഭയുടെ ബൈബിളായിത്തീർന്നു. ‘തിരു​വെ​ഴുത്ത്‌ ഉപയോ​ഗിച്ച്‌ യേശു മിശി​ഹ​യാ​ണെന്നു തെളി​യി​ച്ചു​കൊണ്ട്‌’ അവരുടെ മിഷന​റി​മാർ സിന​ഗോ​ഗു​കൾതോ​റും യാത്ര ചെയ്‌തു.” (പ്രവൃ​ത്തി​കൾ 17:3, 4; 20:20) ഇതാണ്‌ യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാ​തി​രുന്ന ജൂതന്മാർക്ക്‌ “സെപ്‌റ്റു​വ​ജി​ന്റിൽ താത്‌പ​ര്യം നഷ്ടപ്പെ​ട്ട​തി​ന്റെ” കാരണ​ങ്ങ​ളിൽ ഒന്ന്‌ എന്ന്‌ ബൈബിൾപ​ണ്ഡി​ത​നായ എഫ്‌. എഫ്‌. ബ്രൂസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പുസ്‌ത​കങ്ങൾ പടിപ​ടി​യാ​യി ലഭിച്ച​പ്പോൾ അവർ അത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യോ​ടൊ​പ്പം കൂട്ടി​ച്ചേർത്തു. അങ്ങനെ​യാണ്‌ അത്‌ നമ്മൾ ഇന്നു കാണുന്ന സമ്പൂർണ​ബൈ​ബി​ളാ​യി​ത്തീർന്നത്‌.

ലാറ്റിൻ വൾഗേറ്റ്‌

ബൈബിൾ പൂർത്തി​യാ​യി ഏതാണ്ട്‌ 300 വർഷങ്ങൾക്കു ശേഷം മതപണ്ഡി​ത​നായ ജെറോം ബൈബി​ളി​ന്റെ ഒരു ലത്തീൻഭാ​ഷാ​ന്തരം പുറത്തി​റക്കി. അത്‌ പിൽക്കാ​ലത്ത്‌ ലാറ്റിൻ വൾഗേറ്റ്‌ എന്ന്‌ അറിയ​പ്പെട്ടു. ലത്തീൻഭാ​ഷ​യിൽ പല ഭാഷാ​ന്ത​രങ്ങൾ അന്ന്‌ നിലവി​ലി​രി​ക്കെ ഈ പുതിയ പരിഭാ​ഷ​യു​ടെ ആവശ്യകത എന്തായി​രു​ന്നു? “തെറ്റായ പരിഭാ​ഷ​ക​ളും പ്രകട​മായ പിശകു​ക​ളും” നേരെ​യാ​ക്കുക, “അനാവ​ശ്യ​മായ കൂട്ടി​ച്ചേർക്ക​ലും വിട്ടു​ക​ള​യ​ലും” ശരിയാ​ക്കുക എന്നിവ​യാ​യി​രു​ന്നു ജെറോ​മി​ന്റെ ലക്ഷ്യം എന്ന്‌ അന്താരാ​ഷ്‌ട്ര പ്രാമാ​ണിക ബൈബിൾ വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു.

ജെറോം പല പിശകു​കൾ തിരു​ത്തു​ക​തന്നെ ചെയ്‌തു. അങ്ങനെ​യി​രി​ക്കെ​യാണ്‌ പള്ളി അധികാ​രി​കൾ ഏറ്റവും വലിയ ഒരു അന്യായം പ്രവർത്തി​ച്ചത്‌! ലാറ്റിൻ വൾഗേറ്റ്‌ മാത്ര​മാണ്‌ ഒരേ​യൊ​രു അംഗീ​കൃത ഭാഷാ​ന്ത​ര​മെന്ന്‌ അവർ പ്രഖ്യാ​പി​ച്ചു. നൂറ്റാ​ണ്ടു​ക​ളോ​ളം അങ്ങനെ​തന്നെ തുടരു​ക​യും ചെയ്‌തു! വൾഗേറ്റ്‌ ഭാഷാ​ന്തരം സാധാ​ര​ണ​ക്കാ​രായ ആളുകളെ ബൈബിൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തി​നു പകരം ബൈബി​ളി​നെ ആർക്കും മനസ്സി​ലാ​ക്കാൻ കഴിയാത്ത ഒരു പുസ്‌ത​ക​മാ​ക്കി​ത്തീർത്തു. ലത്തീൻഭാഷ ക്രമേണ കാലഹ​ര​ണ​പ്പെ​ട്ടു​പോ​യ​താണ്‌ കാരണം.

പുതിയ ഭാഷാ​ന്ത​രങ്ങൾ പെരു​കു​ന്നു

ഇതിനി​ടെ എ.ഡി. 5-ാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ബൈബി​ളി​ന്റെ മറ്റു ഭാഷാ​ന്ത​രങ്ങൾ പുറത്തി​റ​ങ്ങി​ത്തു​ടങ്ങി. പ്രശസ്‌ത​മായ സുറി​യാ​നി പ്‌ശീത്താ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. എന്നാൽ 14-ാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴാണ്‌ സാധാ​ര​ണ​ക്കാ​രായ ആളുകൾക്ക്‌ അവരുടെ ഭാഷയിൽ തിരു​വെ​ഴു​ത്തു​കൾ ലഭിച്ചു​തു​ട​ങ്ങി​യത്‌.

14-ാം നൂറ്റാ​ണ്ടി​ന്റെ ഒടുവിൽ, ഇംഗ്ലണ്ടി​ലെ ജോൺ വിക്ലിഫ്‌, അസ്‌ത​മി​ച്ചു​പോയ ആ ഭാഷയു​ടെ പിടി​യിൽനിന്ന്‌ ബൈബി​ളി​നെ മോചി​പ്പി​ക്കാൻ ശ്രമം തുടങ്ങി. അങ്ങനെ തന്റെ നാട്ടിലെ സാധാ​ര​ണ​ക്കാർക്കു മനസ്സി​ലാ​കുന്ന ഇംഗ്ലീഷ്‌ ഭാഷയിൽ അദ്ദേഹം ബൈബിൾ പുറത്തി​റക്കി. ഇതോ​ടൊ​പ്പം, ജോഹാൻ ഗുട്ടൻബെർഗി​ന്റെ അച്ചടി​സം​വി​ധാ​നങ്ങൾ, ബൈബി​ളി​ന്റെ പുതിയ ഭാഷാ​ന്ത​രങ്ങൾ യൂറോ​പ്പി​ലു​ട​നീ​ളം നിലവി​ലി​രുന്ന പല ഭാഷക​ളിൽ പുറത്തി​റ​ക്കാ​നും വിതരണം ചെയ്യാ​നും ബൈബിൾപ​ണ്ഡി​ത​ന്മാർക്ക്‌ വഴി തുറന്നു​കൊ​ടു​ത്തു.

അങ്ങനെ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​രങ്ങൾ വർധി​ച്ച​പ്പോൾ, ഒരേ ഭാഷയിൽത്തന്നെ വ്യത്യ​സ്‌ത​ഭാ​ഷാ​ന്ത​രങ്ങൾ പുറത്തി​റ​ക്കേ​ണ്ട​തു​ണ്ടോ എന്നു നിരൂ​പകർ ചോദ്യ​മു​യർത്തി. 18-ാം നൂറ്റാ​ണ്ടി​ലെ ജോൺ ലൂയിസ്‌ എന്ന ഇംഗ്ലീഷ്‌ പുരോ​ഹി​തൻ അതെക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “വർഷങ്ങൾ കഴിയു​ന്തോ​റും ഭാഷകൾ കാലഹ​ര​ണ​പ്പെ​ടു​ക​യും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി​ത്തീ​രു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ പഴയ ഭാഷാ​ന്ത​രങ്ങൾ പരി​ശോ​ധിച്ച്‌ പുതു​ത​ല​മുറ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭാഷയ്‌ക്കു ചേർച്ച​യിൽ അത്‌ പരിഷ്‌ക​രി​ക്കണം.”

ഇന്ന്‌, പഴയ ഭാഷാ​ന്ത​ര​ങ്ങ​ളു​ടെ കൃത്യത പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താൻ കഴിയുന്ന മെച്ചമായ സ്ഥാനത്താണ്‌ ബൈബിൾപ​ണ്ഡി​ത​ന്മാർ. അവർക്ക്‌ പുരാതന ബൈബിൾഭാ​ഷ​ക​ളെ​ക്കു​റിച്ച്‌ വ്യക്തമായ ധാരണ​യുണ്ട്‌. മാത്രമല്ല, ഈ അടുത്ത കാലത്ത്‌ കണ്ടെത്തിയ പുരാതന ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ശേഖര​വും കൈമു​ത​ലാ​യുണ്ട്‌. ഇവ ബൈബി​ളി​ന്റെ മൂലപാ​ഠം എന്താണ്‌ അർഥമാ​ക്കു​ന്ന​തെന്നു കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കു​ന്നു.

അതു​കൊണ്ട്‌ പുതിയ ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങൾക്കു വളരെ മൂല്യ​മുണ്ട്‌. എന്നാൽ അവയിൽ ചിലതി​നെ​ക്കു​റിച്ച്‌ നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം.a ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യാണ്‌ ഒരു ബൈബിൾഭാ​ഷാ​ന്തരം പരിഷ്‌ക​രി​ക്കു​ന്ന​തെ​ങ്കിൽ, അവരുടെ ആ പരി​ശ്രമം നമുക്ക്‌ എല്ലാവർക്കും പ്രയോ​ജനം ചെയ്യു​മെ​ന്ന​തിൽ സംശയ​മില്ല.

നിങ്ങളുടെ ഭാഷയി​ലുള്ള ബൈബിൾ ഓൺ​ലൈ​നി​ലോ മൊ​ബൈ​ലി​ലോ വായി​ക്കു​ന്ന​തിന്‌ www.jw.org എന്ന വെബ്‌​സൈ​റ്റി​ലെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ > ബൈബിൾ എന്നതിനു കീഴിൽ നോക്കുക.

a ഈ മാസി​ക​യു​ടെ 2008 മെയ്‌ 1 ലക്കത്തി​ലുള്ള “നല്ല ബൈബിൾ പരിഭാഷ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

ദൈവത്തിന്റെ പരിശു​ദ്ധ​നാ​മം ബൈബി​ളിൽ

യേശുവിന്റെ കാലത്തെ സെപ്‌റ്റുവജിന്റ  കൈയെഴുത്തുപ്രതിയിൽ ദൈവനാമം

യേശുവിന്റെ കാലത്തെ സെപ്‌റ്റു​വ​ജിന്റ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ ദൈവ​നാ​മം

വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ​—പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളിൽ അതിന്റെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലും യഹോവ എന്ന പരിശു​ദ്ധ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മിക്ക ആധുനി​ക​ബൈ​ബി​ളു​ക​ളും ഈ പേരിനു പകരം “കർത്താവ്‌” എന്നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതിന്റെ കാരണ​മാ​യി ചില പരിഭാ​ഷകർ പറയു​ന്നത്‌, ദൈവ​ത്തി​ന്റെ പേരിനെ കുറി​ക്കുന്ന ചതുര​ക്ഷരി (YHWH) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യിൽ ഒരിക്ക​ലും ഇല്ലായി​രു​ന്നു എന്നാണ്‌. അത്‌ ശരിയാ​ണോ?

യേശുവിന്റെ കാലത്തെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തി​ന്റെ ചില ഭാഗങ്ങൾ 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ കണ്ടെടു​ത്തു. എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുള്ള ദൈവ​നാ​മം അതിൽ കാണു​ന്നുണ്ട്‌. അതു​കൊണ്ട്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ പകർപ്പെ​ഴു​ത്തു​കാർ പിന്നീട്‌ ദൈവ​നാ​മം മാറ്റി പകരം അവിടെ “കർത്താവ്‌” എന്നതിന്റെ ഗ്രീക്കു​പദം (കിരി​യോസ്‌) ഉപയോ​ഗി​ച്ച​താ​യി​രി​ക്കും. എന്നാൽ ദൈവ​ത്തി​ന്റെ പേര്‌ ആദ്യമു​ണ്ടാ​യി​രുന്ന സ്ഥലങ്ങളി​ലെ​ല്ലാം ഉണ്ടെന്നു പുതിയ ലോക ഭാഷാ​ന്തരം ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നു.

ബൈബിളിന്‌ മാറ്റം വന്നിട്ടു​ണ്ടോ?

യശയ്യയുടെ ചാവുകടൽ ചുരുൾ

2,000 വർഷം പഴക്കമുള്ള യശയ്യയു​ടെ ചാവു​കടൽ ചുരുൾ. ഇന്നത്തെ ബൈബി​ളി​ലു​ള്ള​തു​മാ​യി ഇതിനു കാര്യ​മായ ഒരു വ്യത്യാ​സ​വു​മി​ല്ല

പകർപ്പെഴുത്തുകാർ തെറ്റുകൾ വരുത്തി​യി​ട്ടുണ്ട്‌ എന്നതിൽ സംശയ​മില്ല. എന്നാൽ ആ തെറ്റു​ക​ളൊ​ന്നും ബൈബി​ളി​ലെ ആശയങ്ങൾക്കു മാറ്റം വരുത്തി​യി​ട്ടില്ല. “പ്രധാ​ന​പ്പെട്ട ഒരു ക്രിസ്‌തീ​യ​വി​ശ്വാ​സ​വും ഉറപ്പി​ല്ലാത്ത ഏതെങ്കി​ലും ബൈബിൾഭാ​ഗ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളതല്ല.”​—നമ്മുടെ ബൈബി​ളും പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും (ഇംഗ്ലീഷ്‌).

പകർപ്പെഴുത്തുകാരിൽ ഏറ്റവും കൃത്യ​ത​യു​ള്ളവർ ജൂതന്മാ​രാ​യി​രു​ന്നു. “ക്രിസ്‌തു​വർഷ​ത്തി​ന്റെ ആദ്യനൂ​റ്റാ​ണ്ടു​ക​ളി​ലെ ജൂതശാ​സ്‌ത്രി​മാർ അങ്ങേയറ്റം കൃത്യ​ത​യോ​ടെ എബ്രാ​യ​ബൈ​ബിൾ പാഠങ്ങൾ വീണ്ടും​വീ​ണ്ടും പകർത്തി​യെ​ഴു​തി.”​—ചാവു​കടൽ ചുരു​ളു​കൾ​—ഒരു പുനർവി​ചി​ന്തനം (ഇംഗ്ലീഷ്‌).

ഉദാഹരണത്തിന്‌, മുമ്പ്‌ ലഭ്യമാ​യി​രുന്ന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​ക്കാൾ 1,000 വർഷം​കൂ​ടെ പഴക്കമു​ള്ള​താണ്‌ യശയ്യയു​ടെ ചാവു​കടൽ ചുരു​ളു​കൾ. ഇവ തമ്മിൽ എന്തു വ്യത്യാ​സ​മാ​ണു​ള്ളത്‌? “വളരെ അപൂർവ​മാ​യി മാത്രമേ ഒരു വാക്കു ചേർക്കു​ക​യോ കളയു​ക​യോ ചെയ്‌തി​ട്ടു​ള്ളൂ.”​—ബൈബിളിന്റെ ചരിത്രം (ഇംഗ്ലീഷ്‌).

അക്ഷരങ്ങളും വാക്കു​ക​ളും പദപ്ര​യോ​ഗ​ങ്ങ​ളും അങ്ങോ​ട്ടും ഇങ്ങോ​ട്ടും മാറി​പ്പോ​യ​തു​പോ​ലുള്ള തെറ്റുകൾ ഇന്ന്‌ എളുപ്പ​ത്തിൽ കണ്ടെത്താ​നും തിരു​ത്താ​നും കഴിയും. “പുതിയ നിയമ​ത്തി​ന്റെ കൃത്യത ഉറപ്പു​വ​രു​ത്താൻ ഇന്ന്‌ ധാരാളം വിവരങ്ങൾ ലഭ്യമാണ്‌. ഇന്നു ലോക​ത്തുള്ള, ഒരു പുരാതന സാഹി​ത്യ​കൃ​തി​യു​ടെ​യും കൃത്യത ഇതു​പോ​ലെ ഉറപ്പു​വ​രു​ത്താ​നാ​കില്ല.”​—പുസ്‌തകങ്ങളും ചർമലി​ഖി​ത​ങ്ങ​ളും (ഇംഗ്ലീഷ്‌).

“സംശയ​മുള്ള വിശ്വാ​സി​കൾക്ക്‌ ആത്മവി​ശ്വാ​സം പകരു​ന്ന​താണ്‌ ഈജി​പ്‌തിൽനി​ന്നുള്ള, ബൈബി​ളി​ന്റെ അതിപു​രാ​ത​ന​മായ പപ്പൈ​റസ്‌ ലിഖി​തങ്ങൾ. പലരും പല നൂറ്റാ​ണ്ടു​ക​ളാ​യി ഇവ പകർത്തി​യെ​ഴു​തി. അങ്ങനെ ഒടുവിൽ യൂറോ​പ്പി​ലെ അച്ചടി​ശാ​ല​ക​ളിൽ ഈ ആധുനി​ക​കാ​ലത്ത്‌ അവ എത്തി​ച്ചേർന്നു. ഇവയും ആ ലിഖി​ത​ങ്ങ​ളും തമ്മിൽ ഏറെക്കു​റെ ഒരു വ്യത്യാ​സ​വു​മി​ല്ലെന്നു പറയാ​നാ​കും.”​—ബൈബി​ളി​ന്റെ ചരിത്രം (ഇംഗ്ലീഷ്‌).

ബൈബിളിന്‌ മാറ്റം വന്നിട്ടു​ണ്ടോ? ഒരിക്ക​ലു​മില്ല!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക