വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 2 പേ. 4-5
  • ദുരന്തം ആഞ്ഞടി​ച്ചാൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദുരന്തം ആഞ്ഞടി​ച്ചാൽ
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ പ്രത്യാശ തരും
  • നിങ്ങൾ തയ്യാറാണോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെ മേൽ ഇടുവിൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന്‌ മോചനം സാധ്യം!
    ഉണരുക!: ദുരന്തത്തിന്റെ ആഘാതത്തെ മറികടക്കാൻ
  • ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 2 പേ. 4-5
തകർന്നുപോയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരിക്കുന്ന രണ്ടാളുകൾ

ദുരന്തം ആഞ്ഞടി​ച്ചാൽ

“എല്ലാ പ്രതീ​ക്ഷ​യും അസ്‌ത​മി​ച്ച​തു​പോ​ലെ​യാണ്‌ ആദ്യം തോന്നി​യത്‌. ഞങ്ങൾക്കു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം മണ്ണിടി​ച്ചി​ലി​ലും വെള്ള​പ്പൊ​ക്ക​ത്തി​ലും പോയി.”—സിയറ ലിയോ​ണിൽനിന്ന്‌ ആൻഡ്രു.

“കൊടു​ങ്കാ​റ്റി​നു ശേഷം ഞങ്ങൾ വീട്ടി​ലെ​ത്തി​യ​പ്പോൾ, അവി​ടെ​യെ​ങ്ങും ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. ഞങ്ങൾ ആകെ ഞെട്ടി​പ്പോ​യി. ഞങ്ങളുടെ മോൾ മുട്ടു​കു​ത്തി​യി​രുന്ന്‌ കരഞ്ഞു​പോ​യി.”—വെർജിൻ ഐലൻഡ്‌സിൽനിന്ന്‌ ഡേവിഡ്‌.

നിങ്ങൾ ഒരു ദുരന്തത്തെ അതിജീ​വി​ച്ച​യാ​ളാ​ണെ​ങ്കിൽ, ഇതു​പോ​ലെ അതിജീ​വിച്ച മറ്റുള്ള​വർക്കു തോന്നുന്ന ഞെട്ടലും ഒറ്റപ്പെ​ട​ലും ആശങ്കയും പേടി​സ്വ​പ്‌ന​ങ്ങ​ളും നിങ്ങൾക്കും മനസ്സി​ലാ​ക്കാൻ കഴിയും. നിരാ​ശ​യി​ലും വേദന​യി​ലും ആണ്ടു​പോയ പല അതിജീ​വ​കർക്കും കാര്യങ്ങൾ നേരെ​യാ​ക്കി മുന്നോ​ട്ടു പോകാ​നുള്ള ആഗ്രഹം​തന്നെ മരവി​ച്ചു​പോ​യി.

നിങ്ങളും ഇതു​പോ​ലെ ഏതെങ്കി​ലും ദുരന്ത​ത്തിന്‌ ഇരയാ​യി​ട്ടു​ണ്ടെ​ങ്കിൽ കൂടുതൽ ഒന്നും ഇനി താങ്ങാൻ പറ്റി​ല്ലെ​ന്നും ജീവി​ക്കു​ന്ന​തിന്‌ ഒരു അർഥമി​ല്ലെ​ന്നു​പോ​ലും നിങ്ങൾക്കു തോന്നി​യി​ട്ടു​ണ്ടാ​കാം. എന്നാൽ ബൈബിൾ പറയു​ന്നതു ജീവി​ക്കു​ന്ന​തിന്‌ ഒരു അർഥമുണ്ട്‌ എന്നാണ്‌. നിങ്ങൾക്കു നല്ലൊരു ഭാവി​ക്കാ​യി കാത്തി​രി​ക്കാ​നുള്ള തക്ക കാരണ​ങ്ങ​ളും അതു തരുന്നു.

ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ പ്രത്യാശ തരും

“ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തെ​ക്കാൾ അതിന്റെ അവസാനം നല്ലത്‌” എന്നു സഭാ​പ്ര​സം​ഗകൻ 7:8 പറയുന്നു. നിങ്ങൾ ദുരന്ത​ത്തിൽനിന്ന്‌ കരകയ​റി​ത്തു​ട​ങ്ങി​യി​ട്ടേ ഉള്ളൂ എങ്കിൽ ജീവിതം ആശയറ്റ​താ​യി തോന്നി​യേ​ക്കാം. എന്നാൽ ക്ഷമയോ​ടെ നിങ്ങൾ ജീവിതം കെട്ടി​പ്പ​ടു​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ കാര്യങ്ങൾ മെച്ച​പ്പെ​ടും.

“കരച്ചി​ലി​ന്റെ സ്വരമോ വേദന​കൊ​ണ്ടുള്ള നിലവി​ളി​യോ” കേൾക്കാത്ത ഒരു കാലം വരു​മെന്നു ബൈബിൾ പറയുന്നു. (യശയ്യ 65:19) ദൈവ​രാ​ജ്യ​ത്തിൽ ഭൂമി ഒരു പറുദീ​സ​യാ​യി മാറു​മ്പോൾ ഇതു സത്യമാ​കും. (സങ്കീർത്തനം 37:11, 29) ദുരന്തങ്ങൾ വെറും പഴങ്കഥ​യാ​കും. വേദനി​പ്പി​ക്കുന്ന ഓർമ​ക​ളും മനസ്സിന്റെ നൊമ്പ​ര​ങ്ങ​ളും എന്നെ​ന്നേ​ക്കു​മാ​യി മാഞ്ഞു​പോ​കും. കാരണം സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ഇതാണ്‌: “പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.”—യശയ്യ 65:17.

സ്രഷ്ടാവ്‌ നമുക്കു​വേണ്ടി കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌ “ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും” ആണ്‌. അതായത്‌ ദൈവ​ത്തി​ന്റെ തികവുറ്റ ഭരണത്തിൻകീ​ഴി​ലെ സമാധാ​ന​പൂർണ​മായ ജീവിതം. (യിരെമ്യ 29:11) ഈ സത്യം മനസ്സി​ലാ​ക്കു​ന്നതു ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്നി​ല്ലേ? ആദ്യ​ലേ​ഖ​ന​ത്തിൽ പരിച​യ​പ്പെട്ട സാലി പറയുന്നു: “ഭാവി​യിൽ ദൈവ​രാ​ജ്യം നമുക്കു​വേണ്ടി ചെയ്യാൻപോ​കുന്ന വലിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്തു​കൊ​ണ്ടി​രി​ക്കു​ന്നതു പഴയ കാര്യങ്ങൾ മറക്കാ​നും ഇപ്പോ​ഴുള്ള കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കാ​നും നിങ്ങളെ സഹായി​ക്കും.”

ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ മനുഷ്യർക്കു​വേണ്ടി കൂടു​ത​ലാ​യി എന്തൊക്കെ ചെയ്യു​മെന്നു മനസ്സി​ലാ​ക്കാൻ ഒന്നു ശ്രമി​ച്ചു​കൂ​ടേ? അങ്ങനെ ചെയ്യു​മ്പോൾ, ജീവി​ക്കു​ന്ന​തിന്‌ അർഥമു​ണ്ടെന്ന നിങ്ങളു​ടെ ബോധ്യം ശക്തമാ​കും. കാരണം നിങ്ങൾ ദുരന്ത​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു ഭാവി​ക്കു​വേണ്ടി കാത്തി​രി​ക്കു​ക​യാ​ണ​ല്ലോ? എന്നാൽ അതുവരെ, ഇപ്പോ​ഴുള്ള വിഷമ​ങ്ങ​ളു​മാ​യി ഒത്തു​പോ​കാൻ ബൈബിൾ തരുന്ന നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ക്കും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

ബൈബിളിനു പറയാ​നു​ള്ളത്‌

ആവശ്യത്തിനു വിശ്ര​മി​ക്കുക.

“ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

ഗവേഷകർ പറയു​ന്ന​ത​നു​സ​രിച്ച്‌, വേദനാ​ക​ര​മായ ഒരു അനുഭ​വ​ത്തി​നു ശേഷം “ഉറക്കക്കു​റവ്‌ . . . പ്രശ്‌നങ്ങൾ വഷളാ​ക്കാ​നും നിങ്ങളു​ടെ സമനില തെറ്റി​ക്കാ​നും ഇടയാ​ക്കി​യേ​ക്കാം.” അതു​കൊണ്ട്‌ ആവശ്യ​ത്തി​നു വിശ്ര​മി​ക്കു​ന്ന​താ​ണു നല്ലത്‌.

ഉള്ളു തുറന്ന്‌ സംസാ​രി​ക്കുക.

“മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ഉത്‌കണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു (അഥവാ “നിരാ​ശ​പ്പെ​ടു​ത്തു​ന്നു,” അടിക്കു​റിപ്പ്‌); എന്നാൽ ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 12:25.

ഒരു കുടും​ബാം​ഗ​ത്തോ​ടോ വിശ്വ​സ്‌ത​സു​ഹൃ​ത്തി​നോ​ടോ കാര്യങ്ങൾ തുറന്നു​പ​റ​യുക. അതോ​ടൊ​പ്പം അവർ പറയു​ന്നതു കേൾക്കാ​നും മനസ്സു​കാ​ണി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ കുടും​ബാം​ഗ​ങ്ങൾക്കും അടുത്ത സുഹൃ​ത്തു​ക്കൾക്കും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നിങ്ങൾക്കു പ്രാ​യോ​ഗി​ക​സ​ഹാ​യം നൽകാ​നും കഴിയും.a

നല്ല കാലത്തി​നാ​യി കാത്തി​രി​ക്കുക.

“ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും വേണ്ടി കാത്തി​രി​ക്കു​ക​യാ​ണു നമ്മൾ; അവിടെ നീതി കളിയാ​ടും.”—2 പത്രോസ്‌ 3:13.

a ഒരാൾക്കു നീണ്ടുനിൽക്കുന്ന മാനസികസമ്മർദമോ കഠിനമായ ഉത്‌കണ്‌ഠയോ ഉണ്ടെങ്കിൽ വൈദ്യചികിത്സ സ്വീകരിക്കേണ്ടിവന്നേക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക