ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങൾ തയ്യാറാണോ?
നിങ്ങളുടെ പ്രദേശത്ത് ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ അതു നേരിടാൻ നിങ്ങൾ തയ്യാറാണോ? ഭൂകമ്പവും കൊടുങ്കാറ്റും കാട്ടുതീയും പ്രളയവും എല്ലാം വളരെ പെട്ടെന്നു സംഭവിച്ചേക്കാം, അവ വലിയ നാശനഷ്ടങ്ങളും വരുത്തിയേക്കാം. കൂടാതെ, ഭീകരാക്രമണവും പ്രക്ഷോഭങ്ങളും പകർച്ചവ്യാധികളും എപ്പോൾ, എവിടെ വേണമെങ്കിലും സംഭവിക്കാം. (സഭ 9:11) നമ്മൾ താമസിക്കുന്നിടത്ത് ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്ന് ഒരിക്കലും വിചാരിക്കരുത്.
ഒരു ദുരന്തം നേരിടാൻ നമ്മൾ ന്യായമായ കാര്യങ്ങൾ നേരത്തേതന്നെ ചെയ്‌തുവെക്കണം. (സുഭ 22:3) ദുരന്തങ്ങളുടെ സമയത്ത് യഹോവയുടെ സംഘടന സഹായിക്കുമെങ്കിലും, അതിന് അർഥം നമ്മൾ സ്വന്തമായി ഒന്നും ചെയ്യേണ്ട എന്നല്ല.—ഗല 6:5, അടിക്കുറിപ്പ്.
പ്രകൃതിദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഒരു ദുരന്തത്തിനു മുമ്പ് നമുക്ക് എങ്ങനെ ആത്മീയമായി തയ്യാറെടുക്കാം?
പിൻവരുന്ന കാര്യങ്ങൾ ചെയ്യുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്. . .
• ഒരു ദുരന്തത്തിനു മുമ്പും അതു നടക്കുന്ന സമയത്തും അതിനു ശേഷവും മൂപ്പന്മാരുമായി നല്ല ആശയവിനിമയം ഉണ്ടായിരിക്കേണ്ടത്?
• അത്യാവശ്യസാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് ഒരുക്കിവെക്കുന്നത്?—g17.5 6
• ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെപ്പറ്റിയും ഓരോ സാഹചര്യത്തിലും എന്തു ചെയ്യാമെന്നും മുന്നമേ ചർച്ച ചെയ്യുന്നത്?
ദുരന്തങ്ങൾ നേരിടുന്ന മറ്റുള്ളവരെ സഹായിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന മൂന്നു കാര്യങ്ങൾ ഏതെല്ലാമാണ്?