വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 2 പേ. 10-11
  • ഒരു മാരക​രോ​ഗ​മു​ണ്ടെ​ങ്കിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു മാരക​രോ​ഗ​മു​ണ്ടെ​ങ്കിൽ
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ചിലരെ സഹായിച്ച കാര്യങ്ങൾ
  • വിട്ടുമാറാത്ത രോഗം—കുടുംബം ഒത്തൊരുമിച്ചു കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നം
    ഉണരുക!—2000
  • വിട്ടുമാറാത്ത രോഗത്തോട്‌ കുടുംബങ്ങൾ പൊരുത്തപ്പെടുന്ന വിധം
    ഉണരുക!—2000
  • ഞാൻ രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1997
  • ഒരു കുടുംബാംഗം രോഗിയായിരിക്കുമ്പോൾ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 2 പേ. 10-11

ഒരു മാരകരോഗം ഉണ്ടെങ്കിൽ

“എനിക്കു ശ്വാസ​കോ​ശ​ത്തി​ലും വൻകു​ട​ലി​ലും ക്യാൻസ​റാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ ഞാൻ എന്റെ മരണം ഉറപ്പിച്ചു. പക്ഷേ ഡോക്ടറെ കണ്ട്‌ വീട്ടി​ലെ​ത്തി​യ​പ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇതു ഞാൻ പ്രതീ​ക്ഷി​ച്ച​ത​ല്ലെ​ങ്കി​ലും ഇതിനെ നേരി​ടാൻ ഒരു വഴി കണ്ടുപി​ടി​ക്കണം.’”—ലിൻഡ, 71 വയസ്സ്‌.

“എന്റെ മുഖത്തി​ന്റെ ഇടതു​വ​ശത്തെ ഞരമ്പു​കൾക്കു ബലക്ഷയം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ചില സമയത്തെ കടുത്ത വേദന എന്നെ വല്ലാത്ത വിഷാ​ദ​ത്തി​ലാ​ക്കും. പല സമയത്തും ഒറ്റപ്പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി. ആത്മഹത്യ ചെയ്‌താ​ലോ എന്നുവരെ ഞാൻ ചിന്തിച്ചു.”—എലിസ്‌, 49 വയസ്സ്‌.

വീൽച്ചെയറിലുള്ള രോഗിക്കു ചുറ്റും പ്രിയപ്പെട്ടവർ നിൽക്കുന്നു

നിങ്ങൾക്കോ നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലു​മോ ജീവനു ഭീഷണി​യാ​കുന്ന തരം രോഗം വന്നിട്ടു​ണ്ടെ​ങ്കിൽ അത്‌ എത്രമാ​ത്രം പേടി​പ്പെ​ടു​ത്തു​ന്ന​താ​ണെന്നു നിങ്ങൾക്ക്‌ അറിയാം. നിങ്ങൾക്കു വല്ലാത്ത വിഷമ​വും ടെൻഷ​നും തോന്നാൻ ഇടയുണ്ട്‌. ഓരോ പ്രാവ​ശ്യ​വും ആശുപ​ത്രി​യിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തു​തന്നെ നിങ്ങളു​ടെ മനസ്സ്‌ ഇടിച്ചു​ക​ള​ഞ്ഞേ​ക്കാം. ചികിത്സ നടത്തു​ന്ന​തു​മാ​യി ബന്ധപ്പെട്ട ബുദ്ധി​മു​ട്ടും ചെലവു​ക​ളും മരുന്നി​ന്റെ പാർശ്വ​ഫ​ല​ങ്ങ​ളും ഒക്കെ ഭയത്തി​ന്റെ​യും ആശങ്കയു​ടെ​യും തീവ്രത പിന്നെ​യും കൂട്ടി​യേ​ക്കാം. നിങ്ങളു​ടെ മനോ​വി​ഷമം നിയ​ന്ത്രണം വിട്ട്‌ പോകു​ന്ന​താ​യി തോന്നി​യേ​ക്കാം.

സഹായം എവി​ടെ​നിന്ന്‌ കിട്ടും? ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തും ആശ്വാസം തരുന്ന ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​ന്ന​തും പലർക്കും വലിയ ആശ്വാസം നൽകി​യി​ട്ടുണ്ട്‌. മറ്റൊരു സഹായം കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സ്‌നേ​ഹ​വും പിന്തു​ണ​യും ആണ്‌.

ചിലരെ സഹായിച്ച കാര്യങ്ങൾ

58 വയസ്സുള്ള റോബർട്ട്‌ ഇങ്ങനെ പറയുന്നു: “ദൈവ​ത്തിൽ ആശ്രയി​ച്ചു​കൊണ്ട്‌ രോഗത്തെ നേരി​ടുക. ദൈവം നിങ്ങളെ കാക്കും. യഹോ​വ​യോ​ടു പ്രാർഥി​ക്കുക. നിങ്ങൾക്ക്‌ എന്താണോ തോന്നു​ന്നത്‌ അതു ദൈവത്തെ അറിയി​ക്കുക. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി അപേക്ഷി​ക്കുക. നിങ്ങളു​ടെ കുടും​ബ​ത്തി​നു കരുത്തു കൊടു​ക്കാ​നും രോഗാ​വ​സ്ഥ​യിൽ നിങ്ങളു​ടെ മനസ്സ്‌ ഇടിയാ​തി​രി​ക്കാ​നും നിങ്ങൾക്കു പ്രാർഥി​ക്കാം.

“കുടും​ബാം​ഗങ്ങൾ നിങ്ങളെ മാനസി​ക​മാ​യി പിന്തു​ണ​യ്‌ക്കു​ന്നതു വലി​യൊ​രു സഹായം​ത​ന്നെ​യാണ്‌. ‘എങ്ങനെ​യുണ്ട്‌’ എന്നു ചോദിച്ച്‌ ഒന്നോ രണ്ടോ കോളു​കൾ ദിവസ​വും എനിക്കു വരാറുണ്ട്‌. എല്ലായി​ട​ത്തു​മുള്ള സുഹൃ​ത്തു​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വും എനിക്കു കിട്ടുന്നു. മുന്നോ​ട്ടു പോകാ​നുള്ള ഊർജ​വും അവർ തരുന്നു.”

നിങ്ങൾ രോഗി​യായ ഒരു സുഹൃ​ത്തി​നെ സന്ദർശി​ക്കാൻ പോകു​ക​യാ​ണെ​ങ്കിൽ ലിൻഡ പറയു​ന്നതു ശ്രദ്ധിക്കൂ: “രോഗി ഒരു സാധാ​ര​ണ​ജീ​വി​തം നയിക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. രോഗ​ത്തെ​ക്കു​റിച്ച്‌ എപ്പോ​ഴും സംസാ​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കില്ല. അതു​കൊണ്ട്‌ സാധാരണ സംസാ​രി​ക്കുന്ന കാര്യങ്ങൾ സംസാ​രി​ക്കുക.”

നമ്മൾ മാരക​മായ രോഗ​വു​മാ​യി മല്ലിടു​ക​യാ​ണെ​ങ്കി​ലും ദൈവ​ത്തിൽനി​ന്നുള്ള ശക്തി​കൊ​ണ്ടും തിരു​വെ​ഴു​ത്തിൽനി​ന്നുള്ള ആശ്വാ​സം​കൊ​ണ്ടും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും പിന്തു​ണ​കൊ​ണ്ടും ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടെന്ന ബോധ്യം നിലനി​റു​ത്താൻ നമുക്കു കഴിയും.

ബൈബിളിനു പറയാ​നു​ള്ളത്‌

ദൈവത്തിൽ ആശ്രയി​ക്കുക.

“ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു; ദൈവം എനിക്ക്‌ ഉത്തരം തന്നു. എന്റെ സകല ഭയങ്ങളിൽനി​ന്നും എന്നെ മോചി​പ്പി​ച്ചു. ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു.”—സങ്കീർത്തനം 34:4, 6.

നേരത്തെ പറഞ്ഞ ലിൻഡ പറയുന്നു: “‘അസുഖം മാറണേ’ എന്നു ഞാൻ പ്രാർഥി​ക്കാ​റില്ല. ‘അസുഖം താങ്ങാ​നുള്ള ശക്തിയും കരുത്തും തരണേ’ എന്നാണു ഞാൻ എപ്പോ​ഴും പ്രാർഥി​ക്കു​ന്നത്‌.”

ദൈവവചനത്തിൽനിന്ന്‌ കരുത്തു നേടുക.

“‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.

ഭാവിയിൽ ദൈവം ചെയ്യു​മെന്നു വാഗ്‌ദാ​നം ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതു സഹിച്ചു​നിൽക്കാ​നുള്ള കരുത്തു തരും.

കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായം തേടുക.

“യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

മുമ്പു പറഞ്ഞ എലിസ്‌ പറയുന്നു: “നിങ്ങൾ ഒറ്റപ്പെ​ട്ടി​രി​ക്ക​രുത്‌. നിങ്ങളെ സഹായി​ക്കാൻ കൂട്ടു​കാ​രെ അനുവ​ദി​ക്കുക. ചില സമയത്ത്‌ നിങ്ങൾക്ക്‌ ഒറ്റപ്പെടൽ അനുഭ​വ​പ്പെ​ട്ടേ​ക്കാം. ദൈവം ശ്രദ്ധി​ക്കു​ന്നി​ല്ലെ​ന്നു​പോ​ലും നിങ്ങൾക്കു തോന്നി​യേ​ക്കാം. അപ്പോ​ഴും നിങ്ങ​ളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്ത​രുത്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക