യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും
1 മററുളളവരുമായി എന്തെങ്കിലും നല്ലതു പങ്കുവെക്കാനുളളത് ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്കു സംഭാവന ചെയ്യുന്നു. അതുകൊണ്ട് നാം ജനുവരിയിൽ മനോഹര ചിത്രങ്ങളോടു കൂടിയതും കാലാനുസൃതമായി പരിഷ്കരിച്ചതുമായ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കെങ്ങനെ കണ്ടെത്താൻ കഴിയും എന്ന പുസ്തകം സമർപ്പിക്കുന്നതിൽ ഉത്സുകരായിരിക്കുന്നതിനു നല്ല കാരണമുണ്ട്. ലോകാവസ്ഥകൾ സമാധാനവും സുരക്ഷിതത്വവും എന്നതിനെ ഏററവും കാലാനുസൃതമായ വിഷയമാക്കിത്തീർക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷ പരാജയം മനുഷ്യന് തന്റെ ഏററം അടിയന്തിരമായ ആവശ്യങ്ങൾക്ക് പരിഹാരമില്ല എന്ന വസ്തുതയെ അഭിമുഖീകരിക്കാൻ അനേകരെയും പ്രേരിപ്പിച്ചിരിക്കുന്നു. എന്നാൽ ദൈവരാജ്യമാണ് പരിഹാരമെന്ന് നമുക്കറിയാം. നമുക്ക് ദൈവവചനത്തിന്റെ ഉപയോഗത്താൽ ഇതു ചൂണ്ടിക്കാണിക്കാൻ കഴിയുന്നുവെന്നതും ഈ നല്ല പ്രസിദ്ധീകരണം സമർപ്പണത്തിനുണ്ടെന്നുളളതും ജനുവരിയിലെ നമ്മുടെ ശുശ്രൂഷയിൽ നാം ഉത്സാഹമുളളവരായിരിക്കാൻ നമ്മെ സഹായിക്കേണ്ടതാണ്.
2 ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച “അന്തർദ്ദേശീയ സമാധാന വർഷ”ത്തിൽ നമുക്ക് ഈ പുസ്തകം സമർപ്പിക്കാനുണ്ടായിരുന്നത് എത്ര ഉചിതമായിരുന്നു! സമാധാനവും സുരക്ഷിതത്വവും എന്ന വിഷയം അനേകരുടെയും മനസ്സുകളിൽ ഉണ്ട്. ചിലർ അത് ഐക്യരാഷ്ട്ര സഭ കൈവരുത്താൻ പ്രതീക്ഷിക്കുന്നു. എന്നാൽ യഹോവ യഥാർത്ഥവും നിലനിൽക്കുന്നതുമായ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നതിന് യഹോവ ഉപയോഗിക്കുന്നത് യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യമാണെന്ന് യഹോവയുടെ ദാസൻമാർക്ക് അറിയാം.
3 1985ലെ “നിർമ്മലതാപാലകർ” കൺവെൻഷനിൽ 1986ലെ ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം, 1 തെസ്സലോനിക്യർ 5:3-ലെ പ്രസ്താവനയുടെ നിവൃത്തിയാണെന്നു നിർദ്ദേശിക്കപ്പെടുന്നില്ല എന്ന മുന്നറിയിപ്പിൻ വാക്ക് ഉൾപ്പെടുത്തിയിരുന്ന കാര്യം ഞങ്ങൾ ഓർമ്മിക്കുന്നു, “അവർ ‘സമാധാനമെന്നും സുരക്ഷിതത്വ’മെന്നും പറയുമ്പോൾ അവരുടെമേൽ പെട്ടെന്നു നാശം വന്നു ഭവിക്കും” എന്നാണ് അത് പ്രസ്താവിക്കുന്നത്. യഹോവ എത്ര കാലത്തേക്ക് സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുളള രാഷ്ട്രങ്ങളുടെ പ്രസ്ഥാനത്തെ അനുവദിക്കുമെന്ന് നമുക്ക് അറിഞ്ഞുകൂടാ; എന്നിരുന്നാലും ഇത് നാം “മഹോപദ്രവ”ത്തോട് അടുക്കുമളവിൽ കൂടുതലായ സംഭവവികാസങ്ങളുലേക്കു നയിക്കുന്ന ഒരു പ്രത്യേക പടിയായിരിക്കാം.—മത്താ. 24:21.
പുസ്തകസമർപ്പണത്തിനുവേണ്ടി ഒരുങ്ങുക
4 ജനുവരിയിലെ പ്രസ്ഥാനത്തിനു മുമ്പ് നമുക്കുതന്നെ യഥാർത്ഥ സമാധാനം പുസ്തകത്തിലെ ആകമാനമായ ഉളളടക്കം പരിചിതമാകുന്നതിന് നാം അതിന്റെ ഭാഗങ്ങൾ വായിച്ചിരിക്കണം. നാം ആദ്യത്തെ രണ്ടദ്ധ്യായങ്ങൾ വായിക്കുകയാണെങ്കിൽ നാം ജനുവരിയിൽ ഈ പുസ്തകം സമർപ്പിക്കുമ്പോൾ ഉപയോഗിക്കുന്നതിനുളള വളരെ നല്ല ആശയങ്ങൾ നിസ്സംശയമായും കണ്ടെത്തും.
5 വീട്ടുകാരനുമായി സംഭാഷണവിഷയം ചർച്ചചെയ്തു കഴിഞ്ഞശേഷം നമുക്ക് ഇങ്ങനെ പറയാവുന്നതാണ്: “യഥാർത്ഥ സമാധാനവും സുരക്ഷിതത്വവുമുളള ഈ സന്തുഷ്ട ഭാവി വളരെ സമീപിച്ചിരിക്കുന്നു. ആ വിഷയം പ്രതിപാദിക്കുന്ന കാലാനുസൃതമായ ഒരു പ്രസിദ്ധീകരണം എന്റെ പക്കൽ ഉണ്ട്. ഈ പുസ്തകത്തിന്റെ ഒന്നാം ഖണ്ഡികയിലെ ഈ അഭിപ്രായം പരിഗണിക്കുക.” നമുക്ക് ഒന്നാം ഖണ്ഡിക വായിക്കാനും ഇങ്ങനെ പറഞ്ഞുകൊണ്ടു തുടരാനും കഴിയും: “ഒന്നാം അദ്ധ്യായത്തിന്റെ തുടക്കത്തിലെ ഈ ചിത്രം ഭൗമികപറുദീസാ എങ്ങനെയുളളതായിരിക്കുമെന്നതു സംബന്ധിച്ച കലാകാരന്റെ ഭാവന പ്രദാനം ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊന്നിച്ച് അത്തരത്തിലുളള സമാധാനവും സുരക്ഷിതത്വവുമുളള ഒരു സാഹചര്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കയില്ലേ? [ഒരു പ്രതികരണത്തിനനുവദിക്കുക.] ഈ പ്രസിദ്ധീകരണം നിങ്ങൾക്ക് അത്തരം സമാധാനവും സുരക്ഷിതത്വവും കണ്ടെത്താൻ കഴിയുന്നവിധം മനസ്സിലാക്കാൻ സഹായിക്കും, കേവലം 10ക. സംഭാവനക്ക് അത് നിങ്ങൾക്കു ലഭിക്കുകയും ചെയ്യും.”
6 മറെറാരു അവതരണമെന്ന നിലയിൽ നമുക്ക് സദൃശവാക്യങ്ങൾ 1:8 വായിച്ചശേഷം 19-ാം പേജിലേക്ക് തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറയാം: “ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട ആ സന്തുഷ്ടഭാവി നമുക്ക് എത്രമാത്രം ആവശ്യമുണ്ട് എന്ന് ഗ്രഹിപ്പിക്കുന്ന ഒരു രസകരമായ ഖണ്ഡികയുണ്ട്.” 24-ാം ഖണ്ഡിക വായിച്ചശേഷം നമുക്ക് ഇപ്രകാരം തുടർന്നു പറയാം: “അടുത്ത പേജിലെ 28-ാം ഖണ്ഡികയിലെ ആശയവും ശ്രദ്ധിക്കുക. [ഖണ്ഡിക വായിക്കുക.] ഈ പുസ്തകം ലോകപ്രശ്നങ്ങൾക്കുളള ദൈവത്തിന്റെ പരിഹാരമെന്തെന്ന് മനസ്സിലാക്കുന്നതിനും ഭാവി എന്തു കൈവരുത്തുമെന്ന് മെച്ചമായി ഗ്രഹിക്കുന്നതിനും വേണ്ടി നിങ്ങളെ സഹായിക്കുന്നതിനാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 10 ക. സംഭാവനക്ക് ഇതു നിങ്ങൾക്കു ലഭ്യമാണ്.”
7 നേരത്തെ താൽപ്പര്യം കാണിച്ചവരെ സന്ദർശിക്കുന്നതിനും അവർക്ക് പുസ്തകം സമർപ്പിക്കുന്നതിനും ഉറപ്പുളളവരായിരിക്കുക. ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയലോകത്തെ സംബന്ധിച്ച മുൻ സംഭാഷണം ഓർമ്മിപ്പിക്കുകയും പിന്നീട് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തുന്നതിന് നാം എന്തു ചെയ്യണമെന്ന് വിവരിക്കുന്ന ഒരു പുസ്തകം നമുക്കുണ്ടെന്ന് പറയുകയും ചെയ്യുക. നമുക്ക് 91-ാം പേജിലേക്കു തിരിഞ്ഞ് 12-ാം ഖണ്ഡിക വായിച്ചശേഷം ഇപ്രകാരം പറയാം: “അതിജീവനത്തിന്റെ ഉറപ്പിന് ഇതിനേക്കാൾ കൂടുതൽ എന്താണാവശ്യമായിരിക്കുന്നത്? ഈ പുസ്തകം ഈ ആശയം മുതൽ ദൈവം ആവശ്യപ്പെടുന്നതെന്തെന്നുളളതിന്റെ വിശദാംശങ്ങളിലേക്കു പോകുന്നു. ഇത് 10 ക. സംഭാവനക്ക് സമർപ്പിക്കപ്പെടുന്നു.”
8 കൂടാതെ ഇത് കഴിഞ്ഞ കാലത്ത് പഠിച്ചിരുന്നവരും എന്നാൽ യഹോവക്കായി ഒരു നിലപാടെടുത്തിട്ടില്ലാത്തവരുമായ ആളുകൾക്ക് സമർപ്പിക്കുന്നതിന് ഒരു നല്ല പുസ്തകമാണ്. നമുക്ക് 175-ാം പേജിലെ 1-ാം ഖണ്ഡിക വായിക്കുന്നതിനും അതിനുശേഷം അവർക്ക് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തുന്നതിന് അവർ ശരിയായ തിരഞ്ഞെടുപ്പു നടത്തത്തക്കവണ്ണം ഇപ്പോൾ എന്തു ചെയ്യണമെന്ന് ഗ്രഹിക്കാൻ പുസ്തകം സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കാനും കഴിയും.
9 ജനുവരിയിലെ പ്രത്യേക പ്രസ്ഥാനകാലത്ത് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കതെങ്ങനെ കണ്ടെത്താൻ കഴിയും? എന്ന പുസ്തകം സമർപ്പിക്കാൻ നമുക്ക് ഇപ്പോൾ ആസൂത്രണം ചെയ്യാം. നാം “സമാധാനം നൽകുന്ന ദൈവത്തിൽ”നിന്ന് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തുന്നതിന് മററുളളവരെ സഹായിക്കും.—റോമ. 16:20.