കുടുംബ ബൈബിളദ്ധ്യയനം—ക്രിസ്ത്യാനികൾക്കുളള ഒരു മുൻഗണന
1 വിശ്വാസത്തിലുളള കുടുംബാംഗങ്ങൾ തമ്മിൽ, പ്രത്യേകിച്ച് യുവജനങ്ങളുടെയിടയിൽ, ഗൗരവതരമായ പ്രശ്നങ്ങളുളളിടത്ത് ഒട്ടു മിക്കപ്പോഴും കുടുംബാദ്ധ്യയനത്തിന് ഉചിതമായ ശ്രദ്ധ കൊടുക്കപ്പെട്ടിട്ടില്ല. ചില മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും ഉൾപ്പെടെ അനേകം കുടുംബങ്ങളിൽ ലോകസ്വാധീനങ്ങളാൽ പിടികൂടപ്പെട്ട സ്കൂൾപ്രായത്തിലുളള കുട്ടികളുടെ പ്രശ്നങ്ങളുണ്ട് എന്നു പറയുന്നതിൽ ഖേദമുണ്ട്.
2 അടുത്തകാലത്ത് ഒരു സർക്കിട്ട്മേൽവിചാരകൻ, തങ്ങളുടെ കുട്ടികളോടുളള ബന്ധത്തിൽ പ്രശ്നങ്ങളുളള സഹോദരങ്ങളെക്കുറിച്ച് എഴുതി. അദ്ദേഹം പ്രശ്നത്തിന്റെ മൂലം മിക്കപ്പോഴും ഭവനത്തിനുളളിലെ ബൈബിൾ പ്രബോധനത്തിന്റെ അഭാവമാണെന്ന് നിരീക്ഷിച്ചു. ഒരു സർക്കിട്ട്മേൽവിചാരകനാലുളള അടുത്ത കാലത്തെ ഒരു സർവെ, ചില സഭകളിൽ 50 ശതമാനത്തോളം പേർക്ക് ഒരു ക്രമമായ കുടുംബ ബൈബിളദ്ധ്യയനമില്ലെന്ന് സൂചിപ്പിച്ചു.
ഒരു മുൻഗണന
3 കുടുംബാംഗങ്ങൾ ദൈവവചനത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പിൻപററണമെങ്കിൽ കുടുംബാദ്ധ്യയനത്തിന് ക്രമമായി സമയം മാററിവെക്കണം. കുടുംബ ബൈബിളദ്ധ്യയനം ക്രമമായി നടത്തുന്നതിന് കുടുംബത്തലവൻ നിഷ്ഠയോടെ പ്രവർത്തിക്കുന്നതിൽ ഉൽസാഹമുളളവനായിരിക്കേണ്ടയാവശ്യമുണ്ട്, അതുപോലെ മററു കുടുംബാംഗങ്ങൾ മുഴു കുടുംബാംഗങ്ങളുടെയും പ്രയോജനത്തിനുവേണ്ടി കുടുംബാരാധനയുടെ ഈ വശത്തിന്റെ വിജയത്തിനു സഹായിക്കയും വേണം. ഇപ്പോൾ കുടുംബാംഗങ്ങളുടെ ആത്മീയാവശ്യങ്ങൾക്ക് ഉചിതമായ ശ്രദ്ധ കൊടുക്കുന്നില്ലെങ്കിൽ ഭാവിയിൽ അവർ ഗൗരവതരവും വേദനാജനകംപോലുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമെന്നതിന് വളരെ സാധ്യതയുണ്ടെന്ന് എല്ലാവരും വിലമതിക്കേണ്ട ആവശ്യമുണ്ട്.
ഒരു അദ്ധ്യയന പരിപാടി അനുയോജ്യമാക്കിത്തീർക്കുന്ന വിധം
4 ഒരു അദ്ധ്യയനം എങ്ങനെ നടത്തപ്പെടണം? എന്തു പഠിക്കണം? അത് എപ്പോൾ നിർവഹിക്കണം, എത്ര ദീർഘമായിരിക്കണം? കുട്ടിയുടെ ഹൃദയത്തിലെത്തിച്ചേരുന്നതിന് നിങ്ങൾക്കെങ്ങനെ ഉറപ്പു വരുത്താൻ കഴിയും? ഈ ചോദ്യങ്ങൾക്കുളള ഉത്തരത്തിനുവേണ്ടി ദയവായി 1986 നവംബർ 1ലെ വാച്ച്ടവർ പേജ് 24 പരിചിന്തിക്കുക.
5 ഒരു വിജയപ്രദമായ കുടുംബാദ്ധ്യയനത്തിനുളള അവശ്യ ഘടകങ്ങൾ മാതാപിതാക്കൾ പ്രകടമാക്കുന്ന സന്തോഷവും ഉൽസാഹവുമാണ്. (സങ്കീ. 40:8 താരതമ്യം ചെയ്യുക.) കൂടാതെ മാതാപിതാക്കൾ കുട്ടികളുടെ പ്രയത്നത്തിന് അവരെ അഭിനന്ദിക്കുകയും യഹോവയുടെ തത്വങ്ങൾ ബാധകമാക്കുന്നതിന് അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.
6 ഒരു സഹോദരി തന്റെ എട്ടു മക്കൾ അപ്പോഴും വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെ സത്യം പഠിച്ചു. അവൾക്ക് അവിശ്വാസിയും സഹകരിക്കാത്തവനുമായ ഭർത്താവുണ്ടായിരുന്നിട്ടും അവളുടെ മക്കളുടെ ആത്മീയതക്ക് ഉചിതമായ ശ്രദ്ധ ചെലുത്തണമെന്ന് അവൾ തീരുമാനിച്ചു. അവൾ വയൽസേവനത്തിലും യോഗങ്ങളിൽ പങ്കുപററുന്നതിലും നല്ല മാതൃകവെച്ചു. വയൽസേവനത്തിനുശേഷം അവൾ തന്റെ കുട്ടികളുടെ മുഖങ്ങൾ സന്തോഷം പ്രതിഫലിപ്പിക്കുന്നുവോ എന്ന് അറിയുന്നതിന് അവരുടെ മുഖത്തേക്കു നോക്കിയിരുന്നു. ഇല്ലെങ്കിൽ ഉടൻ അവൾ സുനിശ്ചിതമായി പ്രോൽസാഹനം കൊടുത്തിരുന്നു. അവർ തങ്ങളുടെ മുറികളിൽ ഒററപ്പെട്ടിരിക്കയാണെങ്കിൽ അവരെ വെളിയിൽ കൊണ്ടുവരുന്നതിനും ദൈവവചനത്തിൽനിന്ന് പ്രോൽസാഹനം കൊടുക്കുന്നതിനുംവേണ്ടി അവൾ അവരോട് സ്നേഹപൂർവം സംസാരിക്കുമായിരുന്നു. അതിന്റെ ഫലമായി അവളുടെ എല്ലാ മക്കളും സത്യത്തിലാണ്. മൂന്നുപേർ സാധാരണപയനിയർമാരായിരുന്നിട്ടുണ്ട്. അവരിൽ രണ്ടുപേർ ബഥേലിലും സേവിച്ചിട്ടുണ്ട്. അവളുടെ പ്രയത്നങ്ങൾക്ക് സമൃദ്ധമായി പ്രതിഫലം ലഭിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൾ എല്ലായ്പോഴും അവരുടെ ആത്മീയതക്ക് മുൻഗണന കൊടുത്തിരുന്നു.—3 യോഹ. 4താരതമ്യപ്പെടുത്തുക.
7 മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് നിരന്തരമായ ശ്രദ്ധ കൊടുക്കുന്നെങ്കിൽ ഇപ്പോഴും ഭാവിയിലും അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും. കുട്ടികൾ ദൈവികനിയമത്തിന്റെ മൂല്യം മനസ്സിലാക്കുകയും അത് യഥാർത്ഥത്തിൽ നല്ലതും പ്രയോജനപ്രദവുമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്യുമ്പോൾ തങ്ങൾ വിശ്വസിക്കുന്നത് വാക്കിനാലും പ്രവൃത്തിയാലും മററുളളവരെ അറിയിക്കുന്നതിൽനിന്ന് പിന്നോക്കം മാറിനിൽക്കുകയില്ല. (സങ്കീ. 119:165) അതുകൊണ്ട് മാതാപിതാക്കളേ, കുടുംബാദ്ധ്യയനത്തിന് അതർഹിക്കുന്ന പ്രധാന സ്ഥാനം സന്തോഷത്തോടെ നൽകുക.