കൂടുതൽ ശ്രദ്ധ—മെച്ചപ്പെട്ട സേവനം
▪ വരിസംഖ്യകൾ അയക്കുന്നതിലെ നടപടിക്രമം ത്വരിതമാക്കുന്നതിന് നിങ്ങൾ പിൻവരുന്ന ആശയങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകുന്നത് സഹായകരമായിരിക്കും:
1. ഒരു വരിക്കാരന് മാസികകൾ ലഭിച്ചുതുടങ്ങുന്നതിന് 8-10 ആഴ്ചകൾ എടുക്കുന്നു.
2. ദയവായി, അഡ്രസ്സ് വ്യക്തമായി വലിയ അക്ഷരത്തിൽ എഴുതുകയോ ടൈപ് ചെയ്യുകയോ ചെയ്യുക.
3. വരിസംഖ്യാ സ്ലിപ്പുകളിൽ പിൻകോഡും വരിസംഖ്യ ഏതു ഭാഷയിൽ എന്നും ഉണ്ടായിരിക്കണം.
4. അഡ്രസ്സ് നിങ്ങളുടെ സഭാപ്രദേശത്തിനു വെളിയിൽ ആണെങ്കിൽ സഭാ നമ്പറിന്റെ സ്ഥാനത്ത് ഒരു വരയിടുക. (എങ്കിലും ദാന വരിസംഖ്യകളിൽ നിങ്ങളുടെ സഭാനമ്പർ ഉൾപ്പെടുത്താൻ കഴിയും.)
5. പുതുക്കൽ ലഭിക്കുമ്പോൾ ദയവായി വരിസംഖ്യാ കാലാവധിതീരൽ സ്ലിപ്പുകൾ (M-91ഉം M-191ഉം) ഉപയോഗിക്കുക, ഇവ സൊസൈററിക്ക് തിരിച്ചയക്കാൻ കഴിയത്തക്കവണ്ണം സഭയിൽ അത് ഏൽപ്പിക്കുക.
6. വരിക്കാരന്റെ അഡ്രസ്സിൽ ഒരു മാററത്തിന് അപേക്ഷിക്കുമ്പോൾ ദയവായി വരിസംഖ്യാ മേൽവിലാസമാററ ഫോറം (M-205) ഉപയോഗിക്കുക.
▪ സെക്രട്ടറിമാർ പിൻവരുന്നവ ദയവായി കുറിക്കൊളളുക:
1. സൊസൈററിക്കയക്കുന്ന വരിസംഖ്യാസ്ലിപ്പിലെ തുകയും M-203 ഫോറത്തിലെ തുകയും ഒന്നുതന്നെയായിരിക്കണം.
2. വരിസംഖ്യാസ്ലിപ്പുകൾ ഒരുമിച്ച് സ്റേറപ്പിൾ ചെയ്യരുത്.
3. വിതരണക്കാരുടെ ഓർഡർ ഫോറത്തിൽ (M-AB-202) സഭയുടെ അഡ്രസ്സ് ഉൾപ്പെടുത്തരുത്, സഭയുടെ പേരും നമ്പറും മാത്രം ഉണ്ടായിരിക്കണം. മേൽവിലാസമാററം ആവശ്യമാണെങ്കിൽ “വിതരണക്കാരുടെ മേൽവിലാസ മാററ” ഫോറം (M-206) അയക്കുക.
മേൽപറഞ്ഞ ആശയങ്ങൾക്ക് സൂക്ഷ്മശ്രദ്ധ നൽകുന്നത് നമ്മുടെ മാസികകളുടെ വരിസംഖ്യകൾ എടുക്കുന്നവർക്ക് മെച്ചപ്പെട്ട സേവനം നൽകാനും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വിതരണക്കാരുടെ ഓർഡർ കൈകാര്യം ചെയ്യാനും വലിയൊരു സഹായമായിരിക്കും.