സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്
1.നിങ്ങൾ നിങ്ങളുടെ പ്രദേശം എത്ര കൂടെക്കൂടെ പ്രവർത്തിക്കാറുണ്ട്? പ്രദേശം കൂടെക്കൂടെ തീർക്കുന്നുണ്ടെങ്കിൽ നിങ്ങൾ പ്രത്യേകാൽ അനുഗൃഹീതരാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കൂടെക്കൂടെ തങ്ങളുടെ പ്രദേശം പ്രവർത്തിക്കുന്ന സഭകൾക്ക് സാധാരണ ശീഘ്രമായ വളർച്ച അനുഭവപ്പെടാറുണ്ട്. അനേകം വലിയ നഗരങ്ങളിലെ സഭകൾക്കും അനുഭവം ഇതായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, മിക്ക പ്രദേശങ്ങളും ക്രമമായി പ്രവർത്തിച്ചു തീർക്കുന്ന ന്യൂയോർക്ക് നഗരത്തിൽ ഇപ്പോൾ 340-ലധികം സഭകളുണ്ട്.
2.ആഴ്ചതോറും തീർക്കുന്ന ഒരു പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സഹോദരൻ, താൻ ഒരിക്കലും സമ്പർക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവൾ ഉത്സാഹത്തോടെ സാഹിത്യം എടുക്കുകയും തന്നെ ആരെങ്കിലും കാണുന്നതിൽ സന്തോഷം പ്രകടമാക്കുകയും ചെയ്തു. അതുകൊണ്ട്, അത്തരം പ്രദേശത്ത് സുവാർത്ത കേൾക്കാൻ അവസരം കിട്ടാത്ത ആളുകൾ ഇപ്പോഴും ഉണ്ട്. (2 പത്രോ. 3:9ബി താരതമ്യപ്പെടുത്തുക.) ചെമ്മരിയാടു തുല്യരായ ആളുകളെ അന്വേഷിക്കുന്നതിന് കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്തിന്റെ പൂർണ്ണമായ തീർക്കൽ പ്രധാനമാണ്.—മത്താ. 10:11.
വെല്ലുവിളിയെ നേരിടൽ
3.കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്, ഒരു കൃത്യമായ വീടുതോറുമുളള രേഖ സൂക്ഷിക്കുന്നത് പരമപ്രധാനമാണ്. മററു പ്രദേശം ലഭ്യമല്ലാത്തപ്പോൾ കൂട്ടത്തെ വയലിൽ തിരക്കുളളവരാക്കി നിർത്തുന്നതിന് ആളില്ലാ ഭവനങ്ങളുടെ പട്ടികകൾ ഉപയോഗിക്കാൻ കഴിയും. പകൽ നേരത്ത് വീട്ടിൽ കാണാതിരുന്നവരെ കണ്ടെത്താൻ പരിശ്രമിക്കുന്നതിനുവേണ്ടി എന്തുകൊണ്ട് സായാഹ്ന സാക്ഷീകരണ സമയം ഉപയോഗിച്ചുകൂടാ? പകൽസമയത്തും വാരാന്ത്യങ്ങളിലും വീട്ടിൽ നിന്ന് ദൂരെ ആയിരിക്കുന്നവർ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ വീടുകളിൽ വിശ്രമിക്കയായിരിക്കുമെന്ന് ഓർമ്മിക്കുക.
4.നിങ്ങൾ നിങ്ങളുടെ പ്രദേശം, ഒരേ സംഭാഷണവിഷയം ഉപയോഗിച്ചുകൊണ്ടിരുന്നപ്പോഴാണ് പല പ്രാവശ്യം തീർത്തതെങ്കിൽ നിങ്ങളുടെ മുഖവുര മാററുന്നത് പ്രയോജനപ്രദമായിരിക്കും. നിങ്ങൾക്ക് ന്യായവാദം പുസ്തകത്തിന്റെ 9-15 വരെ പേജുകളിൽ ഉചിതമായ മുഖവുരകൾ കണ്ടെത്താൻ കഴിയും. നിങ്ങൾ വയലിൽ കണ്ടുമുട്ടുന്നവരുമായി സംഭാഷണം ആരംഭിക്കുന്നതിന് സഹായകരമാകത്തക്കവണ്ണം ഇവ ഉപയോഗിക്കുക.—സദൃശ. 1:5.
5.നിങ്ങളുടെ മുഖവുര വ്യത്യാസപ്പെടുത്തുന്നതിനുളള മറെറാരു മാർഗ്ഗം ഒരു ലഘുലേഖ സമർപ്പിക്കുക എന്നതാണ്. ലഘുലേഖയുടെ വിഷയത്തെ സംഭാഷണവിഷയവുമായി ബന്ധിക്കുക. പുതിയ വാർത്താ സംഭവങ്ങളും ഉപയോഗപ്പെടുത്തുക. അത്തരം കാര്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് വീട്ടുകാരന്റെ ചിന്തയെ ഉണർത്തുകയും അങ്ങനെ ഒരു നല്ല ചർച്ചക്കുളള അടിസ്ഥാനം പ്രദാനം ചെയ്യുകയും ചെയ്തേക്കാം.
എല്ലാവർക്കും സാക്ഷ്യം
6.നിങ്ങൾ നിങ്ങളുടെ സേവന സമയത്തിന്റെ 50 ശതമാനത്തോളം മടക്കസന്ദർശനങ്ങൾ നടത്തുന്നതിനും ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിനും വേണ്ടി ചെലവഴിക്കുന്നുണ്ടോ? നിങ്ങൾ താൽപ്പര്യം കാണിക്കുന്നവർക്കുവേണ്ടി വ്യത്യസ്തമായ ഒരു വീടുതോറുമുളള രേഖ സൂക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ ആളില്ലാ ഭവനങ്ങളുടെ രേഖ പ്രദേശം സൂക്ഷിക്കുന്നയാളെ ഏൽപ്പിക്കാൻ കഴിയും. സാഹിത്യം സ്വീകരിച്ച എല്ലാവരെയും രാജ്യദൂതിൽ താൽപ്പര്യം കാണിച്ച മററുളളവരെയും കൃത്യമായി വീണ്ടും സന്ദർശിക്കുന്നതിന് നിശ്ചയമുണ്ടായിരിക്കുക.
7.ഒരു സാക്ഷ്യം നൽകുന്നതിനുളള നമ്മുടെ എല്ലാ അവസരങ്ങളും സംബന്ധിച്ച് നാം ജാഗ്രതയുളളവരാണെങ്കിൽ നമുക്ക് സുവാർത്തയുമായി ഇതിലും അധികം ആളുകളെ സമീപിക്കുന്നതിന് കഴിയും. ദൃഷ്ടാന്തത്തിന്, നമ്മുടെ പ്രദേശം പ്രവർത്തിക്കുമ്പോൾ, നാം മിക്കപ്പോഴും ആളുകൾ വീടൊ അപ്പാർട്ട്മെന്റൊ വിട്ട് ഇറങ്ങിപ്പോകുന്നത് കാണുന്നു. സാധ്യവും ഉചിതവും ആയിടത്തെല്ലാം ഹ്രസ്വമായി മാസികകളൊ ലഘുലേഖയൊ എന്തുകൊണ്ട് സമർപ്പിച്ചുകൂടാ?
8.ഓരോ വാരത്തിലും പ്രദേശം തീർക്കുന്നിടത്തുപോലും നാം സമ്പർക്കം പുലർത്തുന്നതിന് ആവർത്തിച്ച് പരിശ്രമിച്ചിട്ടും ഇതുവരെ കണ്ടെത്താത്ത ആത്മാർത്ഥ ഹൃദയരായ ആളുകൾ ഉണ്ടായിരിക്കാൻ വളരെ സാദ്ധ്യതയുണ്ടെന്ന കാര്യം മനസ്സിൽ കരുതുക. നിങ്ങൾ ഒരേ വീട്ടിൽതന്നെ കഴിഞ്ഞപ്രാവശ്യം സാക്ഷീകരണം നടത്തിയതാണെങ്കിലും, നിങ്ങൾ ഈ പ്രാവശ്യം ഒരു വ്യത്യസ്ത വ്യക്തിയെ കണ്ടുമുട്ടിയേക്കാം. അതുകൊണ്ട് അപ്പോസ്തലൻമാരെപ്പോലെ, നമുക്കും നമ്മുടെ നിയമിത പ്രദേശത്ത് പൂർണ്ണമായി സാക്ഷ്യം നൽകാം.—പ്രവൃ. 8:14, 25; 20:20, 21.